For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഇത്തരം എണ്ണകള്‍ വേണ്ടേ വേണ്ടാ.......

|

എണ്ണ വയറ്റിലെത്തുന്നത് ആരോഗ്യത്തിന് അത്ര നല്ലതൊന്നുമല്ല. എന്നാല്‍ ഇന്ത്യാക്കാരുടെ ഭക്ഷണരീതിയില്‍ എണ്ണയൊഴിവാക്കാനും പറ്റില്ല.

പാചകത്തിന് ഒലീവ് ഒായില്‍ പോലുള്ള ചില എണ്ണകള്‍ ഉപയോഗിക്കുന്നത് നല്ലതാണ്. ഇവയിലെ ഒമേഗ ത്രീ ഫാറ്റി ആസിഡാണ് ഈ ഗുണം നല്‍കുന്നത്. എന്നാല്‍ ചില എണ്ണകളുണ്ട്, ഭക്ഷണരൂപത്തില്‍ തീര്‍ച്ചയായും ഒഴിവാക്കേണ്ടവ. ഇത്തരം ചില എണ്ണകളെപ്പറ്റി അറിയേണ്ടേ,

Oils

കോണ്‍ ഒായില്‍ ഇത്തരത്തില്‍ ഒഴിവാക്കേണ്ട ഒരു എണ്ണയാണ്. ഒരു സ്പൂണ്‍ കോണ്‍ ഓയിലില്‍ 120 കലോറി കൊഴുപ്പാണ് അടങ്ങിയിരിക്കുന്നത്. ഇതില്‍ പോളിസാച്വറേറ്റഡ് കൊഴുപ്പിനൊപ്പം സാച്വറേറ്റഡ് കൊഴുപ്പും അടങ്ങിയിട്ടുണ്ട്.

കനോല ഓയിലും പാചകത്തില്‍ ഒഴിവാക്കേണ്ട ഒന്നു തന്നെയാണ്. ഇത് സംസ്‌കരിച്ചെടുത്ത (റിഫൈന്‍ഡ്) എണ്ണയാണ്. മാത്രമല്ല, റിഫൈനിംഗ് പ്രക്രിയകളിലൂടെ പോകുമ്പോള്‍ ഇവ പല രാസമാറ്റങ്ങള്‍ക്കു്ം വിധേയമാകുന്നുണ്ട്. ഇത് ഹൃദയസംബന്ധമായ പ്രശ്‌നങ്ങള്‍ വരുത്താന്‍ സാധ്യത കൂടുതലാണ്. റിഫൈനിംഗ്, ബ്ലീച്ചിംഗ്, ഡീഗമ്മിംഗ് തുടങ്ങിയ പല പ്രക്രിയകളിലൂടെയും കനോല ഓയില്‍ കടന്നു പോകുന്നുണ്ട്.

സോയ ഓയിലും ആരോഗ്യത്തിന് നല്ലതല്ല. ഇതില്‍ ഒമേഗ 6 ഫാറ്റ് വന്‍തോതില്‍ അടങ്ങിയിട്ടുണ്ട്. ഇത് വയറ്റിലും മറ്റും പഴുപ്പുണ്ടാ്ക്കാന്‍ സാധ്യത കൂടുതലാണ്.

സാഫഌവര്‍ ഓയില്‍ എന്നൊരു എണ്ണയുമുണ്ട്. ഇതില്‍ അടങ്ങിയിരിക്കുന്ന കൊഴുപ്പുകള്‍ ശരീരത്തിനുള്ളില്‍ പഴുപ്പുണ്ടാക്കാന്‍ സാധ്യതയുണ്ട്. ഇവ ശരീരത്തിലെ ഒമേഗ 3, 6 ഫാറ്റുകളുടെ അസന്തുലിതാവസ്ഥയ്ക്കും കാരണമാകും. ഇവ ആരോഗ്യകരമായ പാചകത്തിന് നല്ലതല്ല.

എണ്ണ തന്നെ ആരോഗ്യത്തിന് നല്ലതല്ല. ഇവ കൊഴുപ്പു കൂട്ടുന്നതു തന്നെ കാരണം. എന്നാല്‍ മുകളില്‍ പറഞ്ഞ എണ്ണകള്‍ കഴിവതും പൂര്‍ണമായും ഒഴിവാക്കുന്നതാഇ് ആരോഗ്യത്തിന് നല്ലത്.

Read more about: health food ആരോഗ്യം
English summary

Health, Body, Oil, Fat, Cholesterol, ആരോഗ്യം, ശരീരം, എണ്ണ, കൊഴുപ്പ്, കൊളസ്‌ട്രോള്‍,

It is not practical to avoid oil in dishes. But, what we can do to stay healthy is avoid unhealthy and dangerous cooking oils. Most cooking oils contain saturated fat which makes it unhealthy. Selecting the right cooking oil is a must and do not go on the claims of different cooking oil advertisements. Usually, a healthy cooking oil will contain more mono and polyunsaturated fat and it will make your food tasty as well as healthy.
 
 
Story first published: Monday, May 20, 2013, 15:48 [IST]
X
Desktop Bottom Promotion