For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഓട്‌സ് കഴിയ്ക്കൂ, ഗുണങ്ങളേറെ

|

ഏതു പ്രായക്കാര്‍ക്കും ഏത് അസുഖമുള്ളവര്‍ക്കും കഴിയ്ക്കാവുന്ന ഭക്ഷണമാണ് ഓട്‌സ്. കൊഴുപ്പില്ലാത്ത, എളുപ്പം ദഹിക്കുന്ന ഇതില്‍ ധാരാളം ഫൈബറും അടങ്ങിയിട്ടുണ്ട്.

ഓട്‌സ് വെറുമൊരു ഭക്ഷണം മാത്രമല്ല, ഇതിന് ധാരാളം അരോഗ്യവശങ്ങളുമുണ്ട്. ചില അസുഖങ്ങള്‍ നിയന്ത്രിക്കാന്‍ മാത്രമല്ല, ചര്‍മ, മുടിസംരക്ഷണത്തിനും ഓട്‌സ് സഹായിക്കും.

Oats

ആരോഗ്യത്തില്‍ മാത്രമല്ലാ, ചര്‍മസംരക്ഷണത്തിനും ഓട്‌സ് നല്ലതാണ്. ഓട്‌സ് കഴിച്ചാല്‍ ചീത്ത കൊളസ്‌ട്രോള്‍ എന്നറിയപ്പെടുന്ന എല്‍ഡിഎല്‍ കൊളസ്‌ട്രോള്‍ കുറയുകയും നല്ല കൊളസ്‌ട്രോള്‍ കൂടുകയും ചെയ്യുന്നു. കൊളസ്‌ട്രോള്‍ ഉള്ളവരോട് ഓട്‌സ് കഴിക്കാന്‍ ഡോക്ടര്‍മാര്‍ നിര്‍ദേശിക്കുന്നതിന്റെ കാരണം ഇതാണ്.

ക്യാന്‍സര്‍ ചെറുത്തു നില്‍ക്കാനുള്ള കഴിവ് ഓട്‌സിനുണ്ട്. ഇത് ശരീരത്തിലെ ബൈല്‍ ആസിഡുകളെ തടഞ്ഞ് ശരീരത്തിലെ വിഷാംശം കുറയ്ക്കുന്നു. വയറ്റിലെ ക്യാന്‍സര്‍ തടയാനുള്ള ഉത്തമ ഭക്ഷണമാണിത്.

ഓട്‌സിലെ അയേണ്‍, വൈറ്റമിന്‍ ബി, ഇ, സെലേനിയം, സിങ്ക് എന്നിവ ശരീരത്തിന് പോഷകങ്ങള്‍ നല്‍കുകയും ഓര്‍മശക്തി വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നു.

ഇതിലെ ബീറ്റാ ഗ്ലൂക്കണ്‍ പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കും.

ഓട്‌സില്‍ ചര്‍മത്തിന് ഈര്‍പം നല്‍കുന്ന ലൂബ്രിക്കേറ്റിംഗ് ഫാറ്റുണ്ട്. ഇത് അള്‍ട്രാവയലറ്റ് രശ്മികളെ ചെറുത്തുനിര്‍ക്കാന്‍ സഹായിക്കും.

പ്രമേഹരോഗികള്‍ ഓട്‌സ് കഴിച്ചാല്‍ ശരീരത്തിലെ പഞ്ചസാരയുടെ തോത് നിയന്ത്രിക്കാന്‍ സാധിക്കും.

മലബന്ധം ഒഴിവാക്കാനും, ദഹനത്തിനും ഓട്‌സിലെ ഫൈബര്‍ സഹായിക്കും. സൗന്ദര്യസംരക്ഷണത്തിനും മുടിസംരക്ഷണത്തിനും ഓട്‌സ് നല്ലതാണ്.

ഓട്‌സ് ഉപയോഗിച്ചുള്ള ഫേസ് പാക്ക് ചര്‍മം വൃത്തിയാകാനും മുഖക്കുരു അകറ്റാനും സഹായിക്കും.

ഓട്‌സ് വെള്ളം ചേര്‍ത്ത് മിശ്രിതമാക്കി തലോടില്‍ തേച്ചാല്‍ താരനും മുടികൊഴിച്ചിലും കുറയും.

ആരോഗ്യം, ശരീരം, ഭക്ഷണം, ഓട്‌സ്, ഫൈബര്‍, തടി. മുടി, ചര്‍മം

English summary

Health, Body,Food, Oats, Fibre, Body Weight, Hair, Skincare, ആരോഗ്യം, ശരീരം, ഭക്ഷണം, ഓട്‌സ്, ഫൈബര്‍, തടി. മുടി, ചര്‍മം

Oats is a nutritional food. Apart from a food, it has some medicinal effects which helps to resist diseases like cancer,
Story first published: Thursday, February 7, 2013, 14:10 [IST]
X
Desktop Bottom Promotion