For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

നല്ല മസിലിന്‌ ഭക്ഷണങ്ങള്‍

By Must Have 20 Foods For Body Building
|

ശരീര ഭംഗിക്കും ആരോഗ്യത്തിനും സ്ഥിരമായ വ്യായാമങ്ങള്‍ മാത്രം പോര . ശരീരം ബലിഷ്‌ഠമാകാനും മസിലുകള്‍ വളരാനും വ്യായാമം പോലെ തന്നെ പ്രധാനമാണ്‌ കഴിക്കുന്ന ആഹാരങ്ങളും.

നല്ല മസിലുകള്‍ക്കായി ശ്രമിക്കുന്നവര്‍ തീര്‍ച്ചയായും കഴിക്കേണ്ട ചില ഭക്ഷണങ്ങളെക്കുറിച്ചറിയൂ.

ഓട്‌സ്‌

ഓട്‌സ്‌

ധാരാളം നാര്‌ അടങ്ങിയിട്ടുള്ള ഓട്‌സ്‌ കൊളസ്‌ട്രോളും ടൈപ്‌ 2 പ്രമേഹവും കുറയ്‌ക്കാന്‍ സഹായിക്കും. ഭക്ഷണം ശരീരത്തിനാവശ്യമുള്ള ഘടകങ്ങളായി മാറുന്ന പ്രക്രിയ ത്വരിതപെടുത്താനും കൊഴുപ്പ്‌ അടിഞ്ഞ്‌ കൂടുന്നത്‌ കുറയ്‌ക്കാനും ഓട്‌സ്‌ നല്ലതാണ്‌.

വെ പ്രോട്ടീന്‍

വെ പ്രോട്ടീന്‍

ഉയര്‍ന്ന ഗുണ നിലവാരമുള്ള വെ പ്രോട്ടീന്‍ ശരീരം പെട്ടെന്ന്‌ വലിച്ചെടുക്കും. വെള്ളത്തില്‍ ചേര്‍ത്ത്‌ കഴിക്കുന്നത്‌ ശരീരത്തിന്‌ പെട്ടെന്ന്‌ ഊര്‍ജം നല്‍കും

മുട്ട

മുട്ട

മസില്‍ വളര്‍ച്ച പെട്ടന്നു വേണമെന്ന്‌ ആഗ്രഹിക്കുന്നവര്‍ തീര്‍ച്ചയായും മുട്ട കഴിക്കണം. വിറ്റാമിന്‍ എ, ഡി, ഇ , ആരോഗ്യത്തിനാവശ്യമായ കൊഴുപ്പ്‌, പ്രോട്ടീന്‍ എന്നിവ മുട്ടയില്‍ അടങ്ങിയിട്ടുണ്ട്‌.

ചീസ്‌

ചീസ്‌

പാലിലെ മാംസ്യവും പ്രോട്ടീനും ഏറെയുള്ള ചീസ്‌ ശരീര പുഷ്‌ടിയ്‌ക്ക്‌ വളരെ നല്ലതാണ്‌.

പീനട്ട് ബട്ടര്‍

പീനട്ട് ബട്ടര്‍

പ്രോട്ടീന്‍, വിറ്റാമിന്‍, മഗ്നീഷ്യം,നാര്‌ എന്നിവ നിറഞ്ഞ പീനട്ട് ബട്ടര്‍

ഹൃദയത്തിന്‌ ആരോഗ്യം ന്‍ല്‍കാനും കൊഴുപ്പിന്റെ അളവ്‌ കുറയ്‌ക്കാനും സഹായിക്കും.

ഞണ്ട്‌ ഇറച്ചി

ഞണ്ട്‌ ഇറച്ചി

കടല്‍ ഭക്ഷണങ്ങള്‍ ഇഷ്‌ടപെടുന്നവര്‍ക്ക്‌ ഞണ്ടിന്റെ മധുരമുള്ള ഇറച്ചി വളരെ നല്ലതാണ്‌. മസിലിന്റെ ബലം കൂട്ടുന്ന സിങ്കും അവശ്യ ആന്റിഓക്‌സിഡന്റുകളും ഏറെ അടങ്ങിയിട്ടുണ്ട്‌ ഇതില്‍.

കക്ക

കക്ക

അവശ്യ ധാതുക്കള്‍ ഏറെ അടങ്ങിയിട്ടുള്ള കക്ക ഉന്മേഷം ഉണര്‍ത്താനും നല്ല ഔഷധമാണ്‌. പ്രതിരോധ ശക്തി ഉയര്‍ത്തുകയും ചെയ്യും.

വാഴപ്പഴം

വാഴപ്പഴം

എല്ലിന്‌ ബലം നല്‍കുന്ന കാല്‍സ്യം, പൊട്ടാസ്യം എന്നിവയുടെ ഉറവിടമാണ്‌ വാഴപ്പഴം. പോഷക സമ്പുഷ്‌ടമായ വാഴപ്പഴം ശരീര പുഷ്‌ടിക്ക്‌ ഏറെ ഗുണം ചെയ്യും

മുളക്‌

മുളക്‌

പകര്‍ച്ച വ്യാധികളെ പ്രധിരോധിക്കാന്‍ സഹായിക്കുന്ന ഘടകങ്ങള്‍ മുളകിലുണ്ട്‌,പുറമെ ഇത്‌ ദഹനത്തിനും സഹായിക്കുന്നു. മുളക്‌ ദഹന പ്രക്രിയ എളുപ്പമാക്കുകയും ശരീരത്തിന്റെ ഭാരം കുറയ്‌ക്കാന്‍ സഹായിക്കുകയും ചെയ്യും

മധുര കിഴങ്ങ്‌

മധുര കിഴങ്ങ്‌

കാര്‍ബോഹൈഡ്രേറ്റുകളുടെ ഉറവിടമാണ്‌ മധുര കിഴങ്ങുകള്‍. ശരീരത്തിന്റെ ആരോഗ്യവും കരുത്തും നിലനിര്‍ത്താന്‍ ഇതിലെ ഘടകങ്ങള്‍ സഹായിക്കും.

ഫിഗ്‌

ഫിഗ്‌

ബലിഷ്‌ഠമായ ശരീരം ആഗ്രഹിക്കുന്ന ഏതൊരാളും കഴിക്കേണ്ട ഒന്നാണ്‌ ഫിഗ്‌.

ശരീരത്തിന്റെ അമ്ല/ ക്ഷാര സന്തുലത നിലനിര്‍ത്തുന്ന അവശ്യധാതുക്കള്‍ ഇതില്‍ അടങ്ങിയിട്ടുണ്ട്‌.

കൂണ്‍

കൂണ്‍

സ്വാദും പോഷാകാംശവും ഒരു പോലെയുള്ള കൂണുകള്‍ മസിലുകളുടെ വളര്‍ച്ചയ്‌ക്ക്‌ സഹായിക്കും.

ക്വനോയ

ക്വനോയ

ചോറിന്‌ പകരം കഴിക്കാവുന്ന ഒന്നാണ്‌ ക്വനോയ. മസിലുകളുടെ വളര്‍ച്ചയ്‌ക്ക്‌ സഹായിക്കുന്ന അമിനോ ആസിഡുകള്‍ ഇതില്‍ ഉണ്ട്‌.

ആട്ടിറച്ചി

ആട്ടിറച്ചി

പ്രോട്ടീനും അമിനോ ആസിഡും ഏറെ അടങ്ങിയിട്ടുള്ള ആട്ടിറച്ചി മസിലിന്റെ തൂക്കം കൂട്ടും.

തോഫു

തോഫു

സോയ ബീനില്‍ നിന്നും ഉത്‌പാദിപ്പിക്കുന്ന തോഫുവില്‍(ബീന്‍ തൈര്‌) അമിനോ ആസിഡുകളാണ്‌ കൂടുതലായി അടങ്ങിയിരിക്കുന്നത്‌. വ്യായാമത്തിലൂടെ വളരെ പെട്ടെന്ന്‌ മസിലുകള്‍ വളരാന്‍ ഇത്‌ സഹായിക്കും.

പയറ്‌ വര്‍ഗങ്ങള്‍

പയറ്‌ വര്‍ഗങ്ങള്‍

ബലിഷ്‌ഠമായ മസില്‍ ലഭിക്കുന്നതിന്‌ പ്രോട്ടീന്‍, വിറ്റാമിനുകള്‍, ധാതുക്കള്‍ എന്നിവ അടങ്ങിയിട്ടുള്ള പയര്‍ വര്‍ഗങ്ങള്‍ കഴിക്കുന്നത്‌ നല്ലതാണ്‌.

സാല്‍മണ്‍

സാല്‍മണ്‍

ഫാറ്റി ആസിഡുകള്‍ നിറഞ്ഞ സാല്‍മണ്‍ വ്യായാമത്തിന്‌ ശേഷം കഴിക്കാന്‍ പറ്റിയ ആഹാരമാണ്‌.

പൈനാപ്പിള്‍(കൈതചക്ക)

പൈനാപ്പിള്‍(കൈതചക്ക)

പകര്‍ച്ച വ്യാധികളെ പ്രതിരോധിക്കുകയും മസിലുകളുടെ വളര്‍ച്ചയെ സഹായിക്കുകയും ചെയ്യുന്ന പ്രകൃതി ദത്ത ആന്റി ഓക്‌സൈഡുകളാണ്‌ പൈനാപ്പിള്‍

ചോക്ലേറ്റ്‌

ചോക്ലേറ്റ്‌

ചോക്ലേറ്റ്‌ പൊതുവേ ആരോഗ്യത്തിന്‌ നല്ലതല്ലെന്ന്‌ പറയാറുണ്ട്‌. എന്നാല്‍ മിതമായ അളവില്‍ തവിട്ട്‌ ചോക്ലേറ്റ്‌ കഴിക്കുന്നത്‌ ശരീരത്തിലെ എരിച്ചില്‍ കുറയ്‌ക്കും. രക്തചക്രമണം ശരിയായ രീതിയില്‍ നടക്കുന്നതിനും ദഹന പ്രക്രിയ മെച്ചപ്പെടാനും ഇത്‌ സഹായിക്കും

തൈര്‌

തൈര്‌

തൈരില്‍ അമിനോ ആസിഡുകള്‍, പ്രോട്ടീനുകള്‍ എന്നിവ ധാരാളം അടങ്ങിയിട്ടുണ്ട്. ഇവ മസില്‍ വളര്‍ച്ചയ്ക്കു പറ്റിയ ഭക്ഷണം തന്നെയാണ്.

ഒലീവ്

ഒലീവ്

നല്ല കൊഴുപ്പടങ്ങിയ ഒലീവ് ഓയിലും മസില്‍ വളര്‍ച്ചയ്ക്കു നല്ലതു തന്നെ. എണ്ണകളില്‍ ആരോഗ്യകരമായ എണ്ണയാണ് ഇത്.

ഫഌക്‌സ് സീഡ്‌

ഫഌക്‌സ് സീഡ്‌

ഫഌക്‌സ് സീഡില്‍ ധാരാളം പ്രോട്ടീനുകളും നാരുകളും അടങ്ങിയിട്ടുണ്ട്. ഇതില്‍ ധാരാളം ഫാറ്റി ആസിഡുകളും ഉള്‍പ്പെടുന്നു.

ബദാം

ബദാം

മസിലുണ്ടാക്കാന്‍ ശ്രമിക്കുന്നവര്‍ കഴിച്ചിരിക്കേണ്ട ഒരു ഭക്ഷണമാണ് ബദാം. ഇത് പുരുഷഹോര്‍മോണായ ടെസ്‌റ്റോസ്റ്റിറോണ്‍ ഉല്‍പാദനത്തിന് സഹായിക്കും.

ബ്രോക്കോളി

ബ്രോക്കോളി

ബ്രോക്കോളി വൈറ്റമിന്‍ സി അടങ്ങിയ ഒന്നാണ്. മസിലിനു വേണ്ടി കഴിച്ചിരിക്കേണ്ട ഒരു ഭക്ഷണം. ഇത് ക്യാന്‍സര്‍ തടയാനും പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കാനും സഹായിക്കുകയും ചെയ്യും.

ചീര

ചീര

ചീരയില്‍ ധാരാളം വൈറ്റമിന്‍ കെ അടങ്ങിയിട്ടുണ്ട്. ഇത് മസിലുകളുടെ വളര്‍ച്ചയ്ക്കു പ്രധാനമായ ഒന്നാണ്.

തക്കാളി

തക്കാളി

തക്കാളിയിലെ ലൈകോഫീന്‍ നല്ല മസില്‍ വളര്‍ച്ചയ്ക്കു സഹായിക്കും.

ഗ്രീന്‍ ടീ

ഗ്രീന്‍ ടീ

നല്ല മസിലുകള്‍ക്ക് പ്രതിരോധശേഷിയും വളരെ പ്രധാനം തന്നെ. ഇതിന് ഗ്രീന്‍ ടീ സഹായിക്കും.

പാചകഎണ്ണ വീണ്ടും ഉപയോഗിയ്‌ക്കുമ്പോള്‍....പാചകഎണ്ണ വീണ്ടും ഉപയോഗിയ്‌ക്കുമ്പോള്‍....

ഞങ്ങളുടെ ഫേസ്‌ബുക്‌ പേജ്‌ ലൈക്‌ ചെയ്യൂ, ഷെയര്‍ ചെയ്യൂ.

Read more about: food ഭക്ഷണം
English summary

നല്ല മസിലിന്‌ 20 ഭക്ഷണങ്ങള്‍

When you’re aiming towards a good physique, solely concentrating on intensive workout sessions will not be enough. A healthy diet is as important as exercise. Here is a list of 30 types of food that every bodybuilder must consume.
X
Desktop Bottom Promotion