For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ബുദ്ധിയെ തളര്‍ത്തുന്ന ഭക്ഷണങ്ങള്‍

By Super
|

പോഷകങ്ങളുടെ അളവില്‍‌ ഏറ്റക്കുറച്ചിലുകളുള്ള വൈവിധ്യമാര്‍ന്ന ഭക്ഷണങ്ങളുണ്ട്. ശരീരഭാരം കുറയ്ക്കാനും, കൂട്ടാനും, ബുദ്ധിശക്തി വര്‍ദ്ധിപ്പിക്കാനും ഉതകുന്ന ഭക്ഷണങ്ങളുണ്ട്. എന്നാല്‍ അതേ പോലെ തന്നെ ബുദ്ധിശക്തിയെ കുറയ്ക്കാനിടയാക്കുന്ന ഭക്ഷണങ്ങളുമുണ്ട്. ഇവയുടെ ദോഷഫലങ്ങളൊഴിവാക്കാനായി ഉപയോഗം നിയന്ത്രിക്കാനായി ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിക്കാറുണ്ട്.

ബുദ്ധിശക്തിയെ സാവധാനത്തില്‍ ദോഷകരമായി ബാധിക്കുന്ന പതിനൊന്ന് ഭക്ഷണസാധനങ്ങളാണ് ഇവിടെ പരിചയപ്പെടുത്തുന്നത്.

പഞ്ചസാര

പഞ്ചസാര

ശരീരഭാരം കൂട്ടുക മാത്രമല്ല തലച്ചോറിന്‍റെ പ്രവര്‍ത്തനത്തെയും ദോഷകരമായി ബാധിക്കുന്നതാണ് പഞ്ചസാരയും പഞ്ചസാര ചേര്‍ത്ത മറ്റ് സാധനങ്ങളും. ഏറെക്കാലത്തെ ഉപയോഗം ഞരമ്പ് സംബന്ധമായ തകരാറുകള്‍ക്കും, അതോടൊപ്പം ഓര്‍മ്മശക്തിക്കും തകരാറുണ്ടാക്കും. ഗ്രഹണശേഷിയെയും ദോഷകരമായ ബാധിക്കുന്നതാണ് പഞ്ചസാര. അതിനാലാണ് ബേക്കറി സാധനങ്ങള്‍, പഞ്ചസാര, തുടങ്ങിയ ഫ്രൂട്ട്കോസ് അമിതമായി അടങ്ങിയ സാധനങ്ങള്‍ ഒഴിവാക്കേണം എന്ന് പറയുന്നത്.

മദ്യം

മദ്യം

ദീര്‍ഘകാല ഉപയോഗം വഴി കരളിന് തകരാറുണ്ടാക്കുന്നതിനൊപ്പം ബ്രെയിന്‍ ഫോഗ് എന്ന അവസ്ഥക്കും മദ്യം കാരണമാകും. പേര് സൂചിപ്പിക്കുന്നത് പോലെ തന്നെ ചിന്തകള്‍ക്ക് മങ്ങലുണ്ടാകുന്ന ഒരവസ്ഥയാണിത്. ഓര്‍മ്മശക്തിക്ക് കാര്യമായ ഭംഗം ഇതുവഴിയുണ്ടാകും. പരിചിതമായ പേരുകള്‍ മറന്ന് പോവുക, ചില സംഭവങ്ങള്‍ യാഥാര്‍ത്ഥ്യമാണോ സ്വപ്നമാണോ എന്ന് തിരിച്ചറിയാന്‍ കഴിയാതെ വരിക എന്നീ പ്രശ്നങ്ങളും ഇതുമൂലമുണ്ടാകും. അമിതമായ മദ്യപാനം തലച്ചോറിലുണ്ടാക്കുന്ന ആഘാതമാണ് ഇതിന് കാരണം. മദ്യോപയോഗം നിര്‍ത്തുകയോ, കാര്യമായ കുറവ് വരുത്തുകയോ ചെയ്താല്‍ ഈ പ്രശ്നം ഇല്ലാതാക്കാം.

പോഷകാംശം കുറഞ്ഞ ആഹാരം

പോഷകാംശം കുറഞ്ഞ ആഹാരം

മോണ്‍ട്രിയല്‍ യൂണിവേഴ്സിറ്റി അടുത്തകാലത്ത് നടത്തിയ ഒരു പഠനം അനുസരിച്ച് പോഷകാംശം കുറഞ്ഞ ജങ്ക് ഫുഡുകള്‍ കഴിക്കുന്നത് തലച്ചോറിലെ രാസഘടനക്ക് മാറ്റം വരുത്തും. ഇത് വിഷാദത്തിനും, ഉത്കണ്ഠക്കും ഇടവരുത്തും. കൊഴുപ്പ് കൂടുതലായി അടങ്ങിയ ഭക്ഷണങ്ങള്‍ കഴിക്കുമ്പോളും ഇതേ പ്രശ്നങ്ങള്‍ വരുന്നതായി കാണാം. ഇവ മനസുഖവും, സമാധാനവും നല്കുന്ന ഡോപാമൈന്‍ എന്ന രാസഘടകത്തിന്‍റെ ഉത്പാദനത്തെ സ്വാധീനിക്കാന്‍ കഴിവുള്ളതാണ്. ഗ്രഹണശേഷി, പഠനക്ഷമത, ശ്രദ്ധ, ഓര്‍മ്മശക്തി, ലക്ഷ്യബോധം എന്നിവയ്ക്ക് പ്രചോദനം നല്കാനും ഡോപാമൈന്‍ ആവശ്യമാണ്. ഇക്കാരണത്താലാണ് അമിതമായി കൊഴുപ്പടങ്ങിയ ഭക്ഷണസാധനങ്ങള്‍ ഒഴിവാക്കണമെന്ന് പറയുന്നത്.

വറുത്ത ഭക്ഷണങ്ങള്‍

വറുത്ത ഭക്ഷണങ്ങള്‍

സംസ്കരിച്ച ഭക്ഷണങ്ങളിലെല്ലാം രാസവസ്തുക്കളും, നിറങ്ങളും, കൃത്രിമ രുചികളും, പ്രസര്‍വേറ്റീവുകളും അടങ്ങിയിട്ടുണ്ട്. മുതിര്‍ന്നവരിലെയും, കുട്ടികളിലേയും ഗ്രഹണ ശേഷിയെയും, സ്വഭാവത്തെയും സ്വാധീനിക്കുകയും അമിതോത്സാഹമുണ്ടാക്കാനും ഇത് കാരണമാകും. വറുത്തതും, സംസ്കരിച്ചതുമായ ഭക്ഷണങ്ങള്‍ ക്രമേണ തലച്ചോറിലെ ഞരമ്പുകളെ ക്ഷയിപ്പിക്കും. ചില എണ്ണകളും ഇത്തരത്തില്‍ ദോഷകരമായി കണക്കാക്കപ്പെടുന്നു. സൂര്യകാന്തി എണ്ണയിലാണ് ഇത്തരത്തില്‍ ഏറ്റവുമധികം വിഷാം​ശമുള്ളത്.

 പ്രൊസസ് ചെയ്ത ഭക്ഷണങ്ങള്‍

പ്രൊസസ് ചെയ്ത ഭക്ഷണങ്ങള്‍

വറുത്ത ഭക്ഷണ സാധനങ്ങളേപ്പോലെ തന്നെ ദോഷകരമാണ് മുന്‍കൂറായി പാകം ചെയ്തവയും, പ്രൊസസ് ചെയ്തവയുമായ ഭക്ഷണങ്ങള്‍. ഇവ കേന്ദ്ര നാഡീവ്യൂഹത്തെ തകരാറിലാക്കുകയും അല്‍ഷിമേഴ്സ് പോലുള്ള തലച്ചോര്‍ സംബന്ധമായ തകരാറുകള്‍ക്ക് കാരണമാവുകയും ചെയ്യും.

അമിതമായ ഉപ്പ് ചേര്‍ത്ത ഭക്ഷണങ്ങള്‍

അമിതമായ ഉപ്പ് ചേര്‍ത്ത ഭക്ഷണങ്ങള്‍

രക്തസമ്മര്‍ദ്ധം ഉയര്‍ത്താനും, ഹൃദയത്തെ ദോഷകരമായി ബാധിക്കാനും ഇടയാക്കുന്നതാണ് ഉപ്പിന്‍റെ അമിതമായ ഉപയോഗം. പഠനങ്ങളനുസരിച്ച് അമിതമായി ഉപ്പ് അടങ്ങിയ ഭക്ഷ​ണം സ്ഥിരമായി കഴിച്ചാല്‍ ഗ്രഹണശേഷി തകരാറിലാവുകയും, ചിന്താശക്തിയെ ബാധിക്കുകയും ചെയ്യും. മറ്റൊരു തരത്തില്‍ പറഞ്ഞാല്‍ ഉപ്പ് അമിതമായാല്‍ അത് നിങ്ങളുടെ ബുദ്ധിശക്തിയെ ബാധിക്കും.

തവിട് നീക്കിയ ധാന്യങ്ങള്‍

തവിട് നീക്കിയ ധാന്യങ്ങള്‍

എല്ലാത്തരം ധാന്യങ്ങളും തലച്ചോറിന്‍റെ പ്രവര്‍ത്തനത്തെയും, മൊത്തത്തിലുള്ള ആരോഗ്യത്തെയും സ്വാധിനിക്കുന്നതാണ്. മുഴുവനായി ഉപയോഗിക്കുന്ന ധാന്യങ്ങളില്‍ ധാരാളം ഫൈബര്‍ അടങ്ങിയിട്ടുണ്ട്. ഇത് ധമനികളെ ശക്തിപ്പെടുത്തും. അതല്ലാതെ സാധാരണയുള്ള തവിട് നീക്കിയ ധാന്യങ്ങളാണ് ഉപയോഗിക്കുന്നതെങ്കില്‍ സ്മൃതിനാശവും, ചിന്താക്കുഴപ്പങ്ങളും ക്രമേണ ഉണ്ടാവാം. വിവിധങ്ങളായ കാര്‍ബോ ഹൈഡ്രേറ്റുകള്‍ ലഭിക്കുന്നതിന് ധാന്യങ്ങള്‍ മുഴുവനായി ഉപയോഗിക്കുക. അതേ പോലെ ഹോള്‍ വീറ്റ് ബ്രെഡും ഉപയോഗിക്കുക.

സംസ്കരിച്ച പ്രോട്ടീനുകള്‍

സംസ്കരിച്ച പ്രോട്ടീനുകള്‍

ശരീരത്തിലെ പേശികളുടെ വളര്‍ച്ചക്ക് പ്രധാനമായ പ്രോട്ടീനുകള്‍ ശരീരത്തിന്‍റെ മികച്ച പ്രവര്‍ത്തനത്തിനും അനിവാര്യമാണ്. മാംസത്തിലാണ് ഏറ്റവുമധികം പ്രോട്ടീനടങ്ങിയിരിക്കുന്നത്. എന്നാല്‍ ഹോട്ട് ഡോഗ്, സലാമി, സോസേജുകള്‍ തുടങ്ങിയ സംസ്കരിച്ചുണ്ടാക്കുന്നവ ഉപയോഗിക്കാതിരിക്കുന്നതാണ് നല്ലത്. സ്വാഭാവിക പ്രോട്ടീനുകള്‍ ശരിരത്തിലെ ഞരമ്പുകളുടെ സംരക്ഷണം നല്കുമ്പോള്‍ സംസ്കരിച്ചവ നേരെ വിപരീത ഫലമാണ് നല്കുക. ചൂര, ചെമ്പല്ലി തുടങ്ങിയ മത്സ്യങ്ങളും, പാല്‍, വാല്‍നട്ട്, പരിപ്പുവര്‍ഗ്ഗങ്ങള്‍ തുടങ്ങിയവയും സ്വഭാവിക പ്രോട്ടീനുകള്‍ സമൃദ്ധമായി അടങ്ങിയവയാണ്.

ട്രാന്‍സ് ഫാറ്റുകള്‍

ട്രാന്‍സ് ഫാറ്റുകള്‍

ലയിച്ച് ചേരാത്ത കൊഴുപ്പുകളെയാണ് ട്രാന്‍സ് ഫാറ്റുകള്‍ എന്ന് പറയുന്നത്. ഹൃദയസംബന്ധമായ തകരാറുകള്‍, കൊളസ്ട്രോള്‍ വര്‍ദ്ധന, പൊണ്ണത്തടി തുടങ്ങിയവയ്ക്കൊക്കെ കാരണമാകുന്നതാണ് ഈ കൊഴുപ്പുകള്‍. ഇവയ്ക്ക് പുറമെ തലച്ചോറിനെയും ഇത് ദോഷകരമായി ബാധിക്കും. ഇവയുടെ പ്രവര്‍ത്തനം മൂലം മന്ദതയും, പ്രതികരണശേഷി കുറവും അതോടൊപ്പം ഹൃദയാഘാത സാധ്യതയുമുണ്ടാകും.

കൃത്രിമ മധുരങ്ങള്‍

കൃത്രിമ മധുരങ്ങള്‍

കൃത്രിമ മധുരങ്ങള്‍ ഉപയോഗിക്കുമ്പോള്‍ ശരീരത്തിന് ഭാരക്കുറവ് അനുഭവപ്പെടുമ്പോള്‍ അത് നല്ല ലക്ഷണമായി കണക്കാക്കേണ്ടതില്ല. കൃത്രിമ മധുരത്തില്‍ കലോറി കുറവാണ് എന്നത് ശരിയാണെങ്കിലും ഇവ ഗുണത്തേക്കാളേറെ ദോഷമാണ് ചെയ്യുക. ദീര്‍ഘകാലത്തേക്ക് ഇവ ഉപയോഗിക്കുന്നത് വഴി തലച്ചോറില്‍ തകരാറുണ്ടാവുകയും, അത് ഗ്രഹണശേഷിയെ ബാധിക്കുകയും ചെയ്യും.

നിക്കോട്ടിന്‍

നിക്കോട്ടിന്‍

നിക്കോട്ടിന്‍ ഒരു ഭക്ഷണ പദാര്‍ത്ഥമല്ലെങ്കിലും തലച്ചോറിനെ ദോഷകരമായി ബാധിക്കുന്നതാണ്. മസ്തിഷ്കത്തിലേക്കുള്ള രക്തപ്രവാഹത്തെ തടസ്സപ്പെടുത്തുന്നത് മൂലം ഗ്ലൂക്കോസും, ഓക്സിജനും ലഭിക്കാതെ വരുന്നു. അകാല വാര്‍ദ്ധക്യം, വായ്നാറ്റം, ശ്വാസകോശ ക്യാന്‍സറിനുള്ള സാധ്യത എന്നിവയും നിക്കോട്ടിന്‍ വഴിയുണ്ടാകും.

ഹാര്‍ട്ട് റിസ്‌ക് കാല്‍കുലേറ്റര്‍


Read more about: food ഭക്ഷണം
English summary

Intelligence Killing Foods You Need To Avoid

Some foods are known to have a devastating effect on your brain functioning, and nutritionists advise us to consume them moderately in order to limit their negative impact. Having said that, here are the top 11 foods that kill your intelligence, slowly but surely
 
 
X
Desktop Bottom Promotion