For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ശൈത്യകാലത്ത് പുരുഷാരോഗ്യത്തിന്‌

By Shibu T Joseph
|

ശൈത്യകാലം വരവായി. അത് തണുപ്പിനൊപ്പം അസുഖങ്ങളുടെയും സമയം. നല്ല രോഗപ്രതിരോധശേഷി വളര്‍ത്തിയെടുക്കേണ്ട സമയം. ജലദോഷം, പനി ഇവയാണ് ഈ കാലത്ത് പൊതുവില്‍ ഉണ്ടാകുന്ന അസുഖങ്ങള്‍. ശൈത്യകാലത്ത് ഇവ രണ്ടും പടര്‍ന്ന് പിടിക്കാന്‍ എളുപ്പമാണ്. ഇത്തരം ഘടകങ്ങളെ അകറ്റിനിര്‍ത്തുന്നതില്‍ രോഗപ്രതിരോധ സംവിധാനങ്ങള്‍ വലിയ പങ്ക് വഹിക്കുന്നുണ്ട്.

ശൈത്യകാലത്ത് തണുപ്പ് നേരിടുവാന്‍ കടുത്ത പ്രതിരോധം ആവശ്യമാണ്. കൃത്യമായ ഉറക്കവും, ആരോഗ്യവും അനിവാര്യമാണ് ഇത് നേരിടുവാന്‍. രോഗപ്രതിരോധശേഷി നേരിടുന്നതിനുള്ള ആരോഗ്യകരമായ ഭക്ഷണം കഴിച്ചാല്‍ രോഗങ്ങളെ അകറ്റിനിര്‍ത്താം. വിറ്റാമിന്‍ എ, ഇ, സി, സിങ്ക് പോലുള്ള മിനറലുകള്‍, ഇവ അടങ്ങിയ ഭക്ഷണമായിരിക്കണം ഇക്കാലത്ത് കഴിക്കേണ്ടത്. മധുരക്കിഴങ്ങ്, മുള്ളങ്കി, സബര്‍ജന്‍ പഴം, ചെറുമധുരനാരങ്ങ, ഓറഞ്ച്, കാബേജ്, കാപ്‌സിക്കം, വെണ്ണപ്പഴം, ആപ്പിള്‍, ഏത്തപ്പഴം ഇവയെല്ലാം പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കാന്‍ ശേഷിയുള്ളവയാണ്. ദിവസവും ഭക്ഷണത്തില്‍ ഇവയിലേതെങ്കിലും ഉള്‍പ്പെടുത്താവാന്‍ ശ്രദ്ധിക്കുക.

ശൈത്യകാലത്തെ പ്രതിരോധിക്കുന്ന ചില ഭക്ഷണങ്ങള്‍

1)ബ്രൊക്കോളി

1)ബ്രൊക്കോളി

കോളിഫഌവര്‍ പോലെയുളള ഒരു ഭക്ഷണപദാര്‍ത്ഥമാണിത്. വിറ്റാമിനുകളായ എ.സി അടങ്ങിയിരിക്കുന്നു.ഫോളിക് ആസിഡ്, കാല്‍സ്യം, നാര് എന്നിയുമുണ്ട്. ശൈത്യകാലത്തെ രോഗങ്ങളെ പ്രതിരോധിക്കുന്ന ഘടകങ്ങളാണിവയെല്ലാം,

2)കാരറ്റ്

2)കാരറ്റ്

വിറ്റാമന്‍ എ അടങ്ങിയ ബേറ്റ കരോട്ടിന്‍ ആന്റിടോക്‌സിഡന്റാണിത്. കരളിന്‍ വിഷമയം എത്തിക്കാതെ സംരക്ഷണകവചമാകും. അണുബാധകളില്‍ നിന്നും സംരക്ഷണം.

3)ആപ്പിള്‍

3)ആപ്പിള്‍

പോഷകഗുണമുള്ള ആപ്പിളുകള്‍ കഴിക്കൂ. ധാരാളം നാരുകളടങ്ങിയിട്ടുമ്ട്. വിഷഹാരിയുമാണ്. ജലദോഷം, പനി എന്നിവ പ്രതിരോധിക്കും.

4) കിവി പഴം

4) കിവി പഴം

ചൈനയിലെ ഒരു വള്ളിച്ചെടിയിലാണ് ഇത് കാണുക, മുതിര്‍ന്ന ഒരാളിന്റെ ശരീരത്തിന് ഒരു ദിവസം ആവശ്യമായ വിറ്റാമിന്‍ സി ഈ പഴത്തില്‍ അടങ്ങിയിട്ടുണ്ട്. ശൈത്യകാലത്തെ രോഗപ്രതിരോധശേഷി വര്‍ദ്ധിപ്പിക്കുന്നതില്‍ വിറ്റാമിന്‍ സി. വലിയ പങ്കാണ് വഹിക്കുന്നത്

5)ഗ്രീന്‍ ടീ

5)ഗ്രീന്‍ ടീ

ധാരാളം ആരോഗ്യദായകഘടകങ്ങളുണ്ട്. വിഷഹാരിയായി നിന്ന് ശരീരത്തെ സംരക്ഷിക്കുന്നു. ആരോഗ്യം വര്‍ദ്ധിപ്പിക്കുകയും ചെയ്യും.

6)കൊഴുപ്പില്ലാത്ത

6)കൊഴുപ്പില്ലാത്ത

മാസം ഭക്ഷണം കഴിക്കുന്നത് നല്ലതാണ്. മുതിര്‍ന്ന ഒരാളുടെ ഭക്ഷണത്തില്‍ ദിവസം 8 മുതല്‍ 12 മില്ലിഗ്രാം സിങ്ക് ആവശ്യമാണ്. കൊഴുപ്പില്ലാത്ത, ചിക്കന്‍, ബീഫ് ഇവ കഴിക്കുന്നത് നല്ലതാണ്.

7)കക്ക

7)കക്ക

കക്ക സിങ്ക് ധാരാളം അടങ്ങിയ ഭക്ഷണമാണ്. ഒരു ഓയിസ്റ്ററിന് മുതിര്‍ന്ന ഒരാളിന് ഒരു ദിവസത്തേക്ക് വേണ്ട സിങ്ക് നല്‍കാന്‍ ശേഷിയുണ്ട്. അണുബാധയേല്‍ക്കാതെ സംരക്ഷണം നല്‍കും. വെളുത്ത ശ്വേതരക്താണുക്കളോട് പൊരുതുവാന്‍ ശേഷിയുണ്ട്.

8)വെളിച്ചെണ്ണ

8)വെളിച്ചെണ്ണ

ലോറിക് ആസിഡിനാല്‍ സമ്പന്നമാണ് വെളിച്ചെണ്ണ. അണുബാധകള്‍ക്ക് കാരണമായ വൈറസ്, ബാക്ടീരിയ എന്നിവയെ പ്രതിരോധിക്കും. വിവിധ ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കാവുന്നതിനാല്‍ ദിവസവും പല രീതിയില്‍ വെളിച്ചെണ്ണ ഉപയോഗിക്കുവാനാകും.

9)ബ്ലൂ ബെറി

9)ബ്ലൂ ബെറി

റാസ്പ് ബെറി, ഗോജി ബെറി, അകായ് പഴം എന്നിവയിലെല്ലാം ഒ.ആര്‍.എ.സി വാല്യു ഉള്ളതിനാല്‍ ശരീരത്തിലെ ഫ്രീ റാഡിക്കലുകളില്‍ നിന്നും സംരക്ഷിക്കും. വിറ്റാമിനുകള്‍, മിനറലുകള്‍, നാരുകള്‍ തുടങ്ങീ രോഗപ്രതിരോധശേഷി വര്‍ദ്ധിപ്പിക്കുന്ന ഘടകങ്ങളെല്ലാം പഴങ്ങളിലുണ്ട്.

10)കൂണ്‍

10)കൂണ്‍

രോഗപ്രതിരോധസംവിധാനത്തന് സഹായകരമായ ഒന്നാണ് കൂണ്‍. കൂണ്‍ വിഭാഗത്തില്‍പ്പെട്ട അഗറാക്കസ്, ഷില്‍ടേക്ക്,,റെയ്ഷി, കോറിലോസ് എന്നിവയെല്ലാം ഔഷധമൂല്യമുള്ളവയാണ്. രോഗപ്രതിരോധസംവിധാനത്തെ ശക്തിപ്പെടുത്തുന്ന ഘടകങ്ങളായ ബേറ്റ ഗ്ലൂക്കന്‍സ് കൂണിലുണ്ട്.

English summary

Immunity boosting foods for men during winter

Arrival of winter brings with it a lot of ailments and sickness that need to be countered by a strong immune system in our body. Cold and flu are two of the most troublesome ailments you may have to counter during winters.
Story first published: Monday, December 2, 2013, 13:51 [IST]
X
Desktop Bottom Promotion