For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ബ്രെഡിന്റെ ദോഷവശങ്ങള്‍

By Super
|

സാന്‍ഡ്‌വിച്ച്‌, ബര്‍ഗര്‍ തുടങ്ങിയ ബ്രെഡ്ഡ്‌ വിഭവങ്ങള്‍ നമ്മുടെ മെനുവിന്റെ ഭാഗമായി കഴിഞ്ഞിട്ട്‌ നാളുകളേറെയായി. എന്നാല്‍ അമിതമായ അളവില്‍ ബ്രെഡ്ഡ്‌ ആഹാരത്തില്‍ ഉള്‍പ്പെടുത്തുന്നത്‌ ആരോഗ്യപ്രശ്‌നങ്ങള്‍ക്ക്‌ കാരണമാകുമെന്ന്‌ പലര്‍ക്കും അറിയില്ല. അതുകൊണ്ട്‌ തന്നെ ബ്രെഡ്ഡും ബ്രെഡ്ഡ്‌ വിഭവങ്ങളും ഇപ്പോഴും നമ്മളെ കൊതിപ്പിച്ചു കൊണ്ടിരിക്കുന്നു.

ആഹാരത്തില്‍ നിന്ന്‌ ബ്രെഡ്ഡ്‌ പൂര്‍ണ്ണമായും ഒഴിവാക്കുക പ്രായോഗികമല്ല. പക്ഷെ അവയുടെ ഉപയോഗം കുറയ്‌ക്കേണ്ടത്‌ ആവശ്യമാണ്‌. ബ്രെഡ്ഡിന്റെ ചില ദോഷങ്ങള്‍ നോക്കാം.

 പോഷകഗുണങ്ങള്‍ നന്നേ കുറവ്‌

പോഷകഗുണങ്ങള്‍ നന്നേ കുറവ്‌

ബ്രെഡ്ഡ്‌, അത്‌ സാന്‍ഡ്‌വിച്ച്‌ ആയാലും ബര്‍ഗ്ഗര്‍ ആയാലും ശരി, നിങ്ങളുടെ ശരീരത്തിന്‌ ഒരു പോഷകഗുണവും പ്രദാനം ചെയ്യുന്നില്ല. പ്രോട്ടീനുകളും വിറ്റാമിനുകളും ധാരാളം അടങ്ങിയ ആഹാരം കഴിക്കുകയാണ്‌ വിശപ്പടക്കാനുള്ള ഒരു മാര്‍ഗ്ഗം. ബ്രെഡ്ഡ്‌ എത്ര തന്നെ കഴിച്ചാലും നിങ്ങള്‍ക്ക്‌ ഇത്തരം പോഷകാംശങ്ങള്‍ കിട്ടില്ല. അതുകൊണ്ട്‌ ആഹാരത്തില്‍ ബ്രെഡ്ഡിന്റെ അളവ്‌ കുറയ്‌ക്കുക. അല്ലെങ്കില്‍ ബ്രൗണ്‍ ബ്രെഡ്ഡിനും ഹോള്‍ ഗ്രെയ്‌ന്‍ ബ്രെഡ്ഡിനും പ്രാമുഖ്യം നല്‍കുക. കാരണം അവയില്‍ ചെറിയ അളവില്‍ പോഷകങ്ങള്‍ അടങ്ങിയിട്ടുണ്ട്‌. ബ്രൗണ്‍ ബ്രെഡ്ഡും ഹോള്‍ ഗ്രെയ്‌ന്‍ ബ്രെഡ്ഡും എത്രവേണമെങ്കിലും കഴിക്കാമെന്നല്ല ഇതിനര്‍ത്ഥം.

ഉയര്‍ന്ന അളവിലുള്ള സോഡിയം

ഉയര്‍ന്ന അളവിലുള്ള സോഡിയം

ബ്രെഡ്ഡില്‍ ഉയര്‍ന്ന അളവില്‍ സോഡിയം അടങ്ങിയിട്ടുണ്ട്‌. ശരീരത്തില്‍ സോഡിയത്തിന്റെ അളവ്‌ കൂടുന്നത്‌ അമിത രക്തസമ്മര്‍ദ്ദത്തിനും ഹൃദ്രോഗങ്ങള്‍ക്കും കാരണമാകും. പ്രാതലില്‍ പതിവായി ബ്രെഡ്ഡ്‌ ഉള്‍പ്പെടുത്തുന്നവരുടെ ശരീരത്തില്‍ ഉപ്പിന്റെ അംശവും കൂടുതലായിരിക്കും. സാന്‍ഡ്‌വിച്ച്‌, ബര്‍ഗര്‍, ഹോട്ട്‌ഡോഗ്‌ തുടങ്ങിയ ബ്രെഡ്ഡ്‌ വിഭവങ്ങളും ഹൃദ്രോഗ സാധ്യത പലമടങ്ങ്‌ വര്‍ദ്ധിപ്പിക്കും.

പൊണ്ണത്തടിക്ക്‌ കാരണമാകും

പൊണ്ണത്തടിക്ക്‌ കാരണമാകും

ബ്രെഡ്ഡില്‍ വളരെ കുറച്ച്‌ ഊര്‍ജ്ജമേ (കലോറി) അടങ്ങിയിട്ടുള്ളൂവെങ്കിലും ഇത്‌ പതിവായി കഴിക്കുന്നത്‌ ഭാരവര്‍ദ്ധനവിന്‌ കാരണമാകും. കേക്കുകള്‍, ബര്‍ഗറുകള്‍ എന്നിവയില്‍ അടങ്ങിയിട്ടുള്ള അധിക ഉപ്പും സംസ്‌കരിച്ച പഞ്ചസാരയും ശരീരഭാരം കൂടാന്‍ സഹായിക്കുന്ന ഘടകങ്ങളാണ്‌.

വിശപ്പിന്‌ ശമനം നല്‍കില്ല

വിശപ്പിന്‌ ശമനം നല്‍കില്ല

രുചി കൂടുതലായതിനാല്‍ ആളുകള്‍ക്ക്‌ ബ്രൗണ്‍ ബ്രെഡ്ഡിനേക്കാള്‍ പ്രിയം വൈറ്റ്‌ ബ്രെഡ്ഡുകളാണ്‌. എന്നാല്‍ വൈറ്റ്‌ ബ്രെഡ്ഡ്‌ എത്ര കഴിച്ചാലും വിശപ്പ്‌ ശമിക്കില്ലെന്നൊരു പ്രശ്‌നമുണ്ട്‌. വൈറ്റ്‌ ബ്രെഡ്ഡില്‍ ധാരാളം അന്നജം അടങ്ങിയിട്ടുണ്ടെങ്കിലും അവയില്‍ മറ്റു പോഷകങ്ങള്‍ തീരെ കുറവാണ്‌. അതുകൊണ്ടാണ്‌ വൈറ്റ്‌ ബ്രെഡ്ഡ്‌ എത്ര തന്നെ കഴിച്ചാലും വിശപ്പ്‌ ശമിക്കാത്തത്‌.

ഗ്‌ളൂട്ടെന്‍ അലര്‍ജി

ഗ്‌ളൂട്ടെന്‍ അലര്‍ജി

ഗ്‌ളൂട്ടെന്‍ എന്ന പ്രേട്ടീനിനോടുള്ള അലര്‍ജി സീലിയാക്‌ പോലുള്ള പല രോഗങ്ങള്‍ക്കും കാരണമാകാറുണ്ട്‌. ബ്രെഡ്ഡ്‌ കഴിച്ചാല്‍ പലര്‍ക്കും വയറില്‍ അസ്വസ്ഥത അനുഭവപ്പെടാറുണ്ട്‌. ഇത്‌ ഗ്‌ളൂട്ടന്‍ അലര്‍ജിയുടെ ലക്ഷണമാകാം. ഇത്തരം പ്രശ്‌നങ്ങള്‍ ഉള്ളവര്‍ ബ്രെഡ്ഡ്‌ പൂര്‍ണ്ണമായും ഒഴിവാക്കുന്നതാണ്‌ ഉത്തമം.

കൂടിയ അളവിലുള്ള അന്നജം (കാര്‍ബോഹൈഡ്രേറ്റ്‌)

കൂടിയ അളവിലുള്ള അന്നജം (കാര്‍ബോഹൈഡ്രേറ്റ്‌)

ബ്രെഡ്ഡ്‌ ഉപയോഗിച്ച്‌ ഉണ്ടാക്കുന്ന എല്ലാ ആഹാരസാധനങ്ങളിലും വളരെ കൂടിയ അളവില്‍ അന്നജം അടങ്ങിയിട്ടുണ്ട്‌. ചെറിയ അളവില്‍ അന്നജം കഴിക്കുന്നത്‌ ശരീരത്തിന്‌ നല്ലതാണെങ്കിലും ഇതിന്റെ അളവ്‌ ശരീരത്തില്‍ അമിതമാകുന്നത്‌ ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക്‌ കാരണമാകും. അമിതമായ അളവില്‍ അന്നജം കഴിക്കുന്നത്‌ ചിന്താശേഷി കുറയ്‌ക്കുകയും ബ്രെയ്‌ന്‍ ഫോഗ്‌ എന്ന അവസ്ഥ സൃഷ്ടിക്കുകയും ചെയ്യും. സംസ്‌കരിച്ച അന്നജം വളരെയധികം ശരീരത്തില്‍ എത്തിയാല്‍ രക്തത്തിലെ പഞ്ചസാരയുടെ അളവ്‌ ക്രമാതീതമായി കൂടാനും കുറയാനും സാധ്യതയുണ്ട്‌. ഇത്‌ പ്രമേഹം, ഹൃദയാഘാതം, തലച്ചോറിനെ ബാധിക്കുന്ന രോഗങ്ങള്‍ മുതലായവയ്‌ക്ക്‌ കാരണമാകും.

Read more about: food ഭക്ഷണം
English summary

How Bread Is Harmful

Although using as a common food, bread has many bad effects too, know about this,
Story first published: Thursday, August 8, 2013, 14:42 [IST]
X
Desktop Bottom Promotion