For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ന്യൂമോണിയ്ക്ക് വീട്ടുവൈദ്യം

|

രോഗങ്ങള്‍ക്ക് മരുന്നുകള്‍ ആശ്രയിക്കുന്നതാണ് പൊതുവെ പതിവ്. ഇംഗ്ലീഷ്, ഹോമിയോപ്പതി, ആയുര്‍വേദ മരുന്നുകളാണ് പ്രധാന ചികിത്സാവിഭാഗങ്ങള്‍.

മരുന്നുകള്‍ വേഗം രോഗങ്ങള്‍ മാറ്റുമെങ്കിലും ചിലപ്പോഴെങ്കിലും പാര്‍ശ്വഫലങ്ങളുമുണ്ടാക്കും. പ്രത്യേകിച്ച് ഇംഗ്ലീഷ് മരുന്നുകള്‍.

ഇവയ്‌ക്കെല്ലാം പുറമെ മിക്കവാറും രോഗങ്ങള്‍ക്ക വീട്ടുവൈദ്യങ്ങളുമുണ്ട്. പാര്‍ശ്വഫലങ്ങളുണ്ടാക്കാത്ത ഇത്തരം ചികിത്സാരീതികള്‍ വേഗം ഫലം കാണുകയും ചെയ്യും.

ന്യൂമോണിയ പോലുള്ള രോഗങ്ങള്‍ക്ക് മിക്കവാറും പേര്‍ അലോപ്പതി മരുന്നുകളെയാണ് ആശ്രയിക്കാറ്. എന്നാല്‍ ന്യൂമോണിയയ്ക്കും ചില വീട്ടു വൈദ്യങ്ങളുമുണ്ട്. ഇവ ഏതൊക്കെയാണെന്നു നോ്ക്കൂ,

വെളുത്തുള്ളി

വെളുത്തുള്ളി

ഭക്ഷണത്തില്‍ ധാരാളം വെളുത്തുള്ളി ചേര്‍ക്കുക. ന്യൂമോണിയയ്ക്കുള്ള ഒരു പരിഹാരമാര്‍ഗമാണിത്. ശരീരത്തിലെ അണുക്കളെ കൊന്നൊടുക്കാന്‍ ഇതിന് കഴിയും.

മഞ്ഞള്‍

മഞ്ഞള്‍

മഞ്ഞള്‍ ഭക്ഷണത്തില്‍ ചേര്‍ക്കുന്നത് ന്യൂമോണിയ തടയാനുള്ള മറ്റൊരു വഴിയാണ്. ഇത് അണുബാധ തടയുകയും അണുക്കളെ കൊന്നൊടുക്കുകയും ചെയ്യും.

ഇഞ്ചി

ഇഞ്ചി

ഇഞ്ചിയും ന്യൂമോണിയക്കുള്ള നല്ലൊരു പ്രതിവിധിയാണ്. ഇഞ്ചിനീരു കുടിയ്ക്കുന്നതും ചായയില്‍ രാവിലെ ഇഞ്ചി ചതച്ചു ചേര്‍ത്തു കുടിയ്ക്കുന്നതുമെല്ലാം ഗുണം ചെയ്യും.

കുങ്കുമപ്പൂ

കുങ്കുമപ്പൂ

കുങ്കുമപ്പൂവും രോഗശാന്തി നല്‍കുവാന്‍ കഴിയുന്ന ഒന്നാണ്. ഇതിന് ഔഷധഗുണങ്ങള്‍ ഏറെയുണ്ട്.

തുളസി

തുളസി

ന്യൂമോണിയയുള്ളവര്‍ ദിവസവും ആറു നേരമെങ്കിലും തുളസിനീരു കുടിയ്ക്കുന്നത് നല്ലതാണ്. ഇത് രോഗാണുക്കളെ കൊന്നൊടുക്കും.

വൈറ്റമിന്‍ സി

വൈറ്റമിന്‍ സി

വൈറ്റമിന്‍ സി രോഗപ്രതിരോധ ശേഷി നല്‍കുന്ന ഒന്നാണ്. പേരയ്ക്ക, തക്കാളി, സ്‌ട്രോബെറി, ഓറഞ്ച് എന്നിവയില്‍ വൈറ്റമിന്‍ സി ധാരാളമുണ്ട്.

വെള്ളം

വെള്ളം

ധാരാളം വെള്ളം കുടിയ്ക്കുകയെന്നത് ന്യൂമോണിയ ബാധിച്ചവര്‍ക്കുള്ള ഒരു പരിഹാരമാര്‍ഗമാണ്. ശരീരത്തിലെ ജലനഷ്ടം തടയാന്‍ ഇത് വളരെ പ്രധാനമാണ്.

ക്യാരറ്റ്

ക്യാരറ്റ്

ന്യൂമോണിയ കരളിനെ ബാധിയ്ക്കാനുള്ള സാധ്യത വളരെ കൂടുതലാണ്. ഇതുകൊണ്ടുതന്നെ ക്യാരറ്റ് ജ്യൂസ് കുടിയ്ക്കുന്നത് ഗുണം നല്‍കും. ഇതിലെ വൈറ്റമിന്‍ എ കണ്ണിനും ശരീരത്തിനും നല്ലതാണ്.

ചുവന്ന മുളക്‌

ചുവന്ന മുളക്‌

ചുവന്ന മുളകില്‍ ധാരാളം ഔഷധ ഗുണം അടങ്ങിയിട്ടുണ്ട്. ഇത് ശരീരത്തിന് പ്രതിരോധശേഷി നല്‍കും.

എള്ള്

എള്ള്

ന്യൂമോണിയയുള്ളവര്‍ എള്ള് ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നത് നല്ലതാണ്. ഇത് ശരീരത്തിലെ ചീത്ത ബാക്ടീരിയയെ ചെറുക്കാന്‍ സഹായിക്കും.

തേന്‍

തേന്‍

പഞ്ചസാരയ്ക്കു പകരം തേന്‍ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നത് ഗുണം ചെയ്യും. ഇതിന് ആന്റിബാക്ടീരിയല്‍ ഗുണങ്ങളുണ്ട്.

ഉലുവ

ഉലുവ

ന്യൂമോണിയക്കുള്ള മറ്റൊരു പരിഹാരമാര്‍ഗമാണ് ഉലുവ. ഉലുവ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നത് ഗുണം ചെയ്യും.

കട്ടന്‍ ചായ

കട്ടന്‍ ചായ

ന്യൂമോണിയ ബാധിച്ചവര്‍ പാലുല്‍പന്നങ്ങള്‍ പൂര്‍ണമായും വര്‍ജിക്കണം.കട്ടന്‍ ചായ ന്യൂമോണിയ്ക്കുള്ള മറ്റൊരു പരിഹാരമാര്‍ഗമാണ്.

ബീറ്റ്‌റൂട്ട്

ബീറ്റ്‌റൂട്ട്

ബീറ്റ്‌റൂട്ട് ശരീരത്തിന് ഊര്‍ജം നല്‍കുവാന്‍ നല്ലതാണ്. ഇത് ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നത് ഗുണം ചെയ്യും.

മീന്‍

മീന്‍

മത്സ്യമാംസാദികള്‍ ന്യൂമോണിയ ബാധിച്ചവര്‍ ഒഴിവാക്കുന്നതാണ് നല്ലത്. എങ്കിലും നോണ്‍ വെജിറ്റേറിയന്‍ വിഭവങ്ങള്‍ കഴിയ്ക്കണമെന്നു നിര്‍ബന്ധമെങ്കില്‍ മീന്‍ കറി വച്ചു കറിയ്ക്കാം.

English summary

Home Remedies Treat Pneumonia

If you are unaware of what pneumonia is, we will explain to you the kind of a disease it is. Pneumonia is the inflammation of the lungs. This kind of inflammation is caused by an infection, virus, or bacteria. This disease pneumonia can be a life long disease if not treated immediately. It is also life threatening to the lungs as well if not dealt with in time.
 
 
X
Desktop Bottom Promotion