For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ആരോഗ്യകരമായി ബ്രെഡ് കഴിയ്ക്കാം

|

കാലദേശഭേദങ്ങളില്ലാതെ എല്ലാവരും ഉപയോഗിക്കുന്ന ഒരു ഭക്ഷണവസ്തുവാണ് ബ്രെഡ്. പ്രാതലായും സ്‌നാക്‌നായുമെല്ലാം ഇത് വിവിധ രീതികളില്‍ ഉപയോഗിക്കാം. വെളുത്ത ബ്രെഡിനേക്കാള്‍ ആരോഗ്യഗുണങ്ങള്‍ കൂടുതല്‍ ബ്രൗണ്‍ ബ്രെഡിനാണ്.

ബ്രെഡ് ആരോഗ്യകരമായ രീതിയില്‍ ഏതെല്ലാം വിധത്തില്‍ കഴിയ്ക്കാമെന്നു നോക്കൂ.

ബ്രെഡ് സാന്റ്‌വിച്ച്

ബ്രെഡ് സാന്റ്‌വിച്ച്

പച്ചക്കറികളും ചീസുമെല്ലാം വച്ച് ബ്രെഡ് സാന്റ്‌വിച്ച് ഉണ്ടാക്കി കഴിയ്ക്കാം. ആരോഗ്യകരമായി ബ്രെഡ് കഴിയ്ക്കാനുള്ള ഒരു വഴിയാണിത്.

ബ്രെഡ് പുഡിംഗ്‌

ബ്രെഡ് പുഡിംഗ്‌

ബ്രെഡ് പുഡിംഗായും കഴിയ്ക്കാം. ബ്രെഡ് സ്ലൈസ്, ഡ്രൈ ഫ്രൂട്‌സ്, പഞ്ചസാര, മസാല, മുട്ട, പാല്‍ എന്നിവ ചേര്‍ത്താണ് ഇതുണ്ടാക്കുന്നത്. ഇതില്‍ നാരുകള്‍, വൈറ്റമിനുകള്‍, പ്രോട്ടീനുകള്‍ എന്നിവ ധാരാളം അടങ്ങിയിട്ടുമുണ്ട്.

ബ്രെഡ് മസാല

ബ്രെഡ് മസാല

ഉച്ചഭക്ഷണത്തിനോ ഡിന്നറിനോ ഒക്കെ ബ്രെഡുണ്ടാക്കുമ്പോള്‍ ബ്രെഡ് മസാലയായി ഉണ്ടാക്കാം. ഇതില്‍ പച്ചക്കറികളും മുട്ടയുമെല്ലാം ചേര്‍ക്കുകയും ചെയ്യാം.

ബനാന ബ്രെഡ്

ബനാന ബ്രെഡ്

പഴം ചേര്‍ത്ത് ബനാന ബ്രെഡ് ഉണ്ടാക്കാം. പഴത്തിലെ പൊട്ടാസ്യംപോലുള്ള ഗുണങ്ങള്‍ ലഭിയ്ക്കുകയും ചെയ്യും. ഇത് നല്ലൊരു സ്‌നാകായി ഉപയോഗിക്കാം.

ഈന്തപ്പഴം സിറപ്പ്

ഈന്തപ്പഴം സിറപ്പ്

ബ്രെഡിനൊപ്പം ഈന്തപ്പഴം സിറപ്പ് ചേര്‍ത്തും കഴിയ്ക്കാം. ജാമിനും ബട്ടറിനും പകരം വയ്ക്കാവുന്ന ആരോഗ്യകരമായ ഒരു മാര്‍ഗമാണിത്.

തേന്‍

തേന്‍

ബ്രെഡില്‍, പ്രത്യേകിച്ച ബ്രൗണ്‍ ബ്രെഡില്‍ തേന്‍ ചേര്‍ത്തു കഴിയ്ക്കാം. തേന്‍ നല്ലൊന്നാന്തരം ആന്റിഓക്‌സിഡന്റാണ്.

ബ്രെഡ് സാലഡ്‌

ബ്രെഡ് സാലഡ്‌

തക്കാളി, കുക്കുമ്പര്‍, ലെറ്റൂസ് എന്നിവ ചേര്‍ത്ത് ബ്രെഡ് സാലഡുണ്ടാക്കാം. ഇതില്‍ വൈറ്റമിനുകള്‍, ധാതുക്കള്‍, ഇലക്ട്രോളൈറ്റുകള്‍ എ്ന്നിവ ധാരാളം അടങ്ങിയിട്ടുണ്ട്.

 ബ്രൗണ്‍ ബ്രെഡ്

ബ്രൗണ്‍ ബ്രെഡ്

വെളുത്ത ബ്രെഡില്‍ പോഷകാംശങ്ങള്‍ വളരെ കുറവാണ്. ബ്രൗണ്‍ ബ്രെഡ് തെരഞ്ഞെടുക്കുകയാണ് ഒരു വഴി.

Read more about: food ഭക്ഷണം
English summary

Healthy Ways Eat Bread

You have to keep an extra eye while selecting the bread you eat regularly. Instead of white or enriched breads, prefer 100 percent whole grain or 100 percent whole wheat bread. Choose breads that have fewer calories per slice. Eating too much of white bread is not going to do any benefit to your health. So, to make your bread health you can add many other ingredients to it.
 
Story first published: Tuesday, June 25, 2013, 12:25 [IST]
X
Desktop Bottom Promotion