For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ആരോഗ്യം നന്നാവാന്‍ അരിയും വേണ്ടേ...

|

തടി കൂടും കൊഴുപ്പു കൂടും തുടങ്ങിയ കാരണങ്ങള്‍ പറഞ്ഞ് അരി ഭക്ഷണം ഒഴിവാക്കുന്നവരുണ്ട്. എന്നാല്‍ എല്ലാ തരം അരികളും ദോഷം ചെയ്യുന്നവയല്ലെന്നോര്‍ക്കണം.

ചിലതരം അരികളുണ്ട്. ആരോഗ്യത്തിന് ദോഷം വരുത്താത്തവ. ഇത്തരം അരികള്‍ കഴിയ്ക്കുന്നത് ആരോഗ്യത്തിന് ദോഷം വരുത്തില്ലെന്നു മാത്രമല്ല, ഗുണം വരുത്തുകയും ചെയ്യും. ഇത്തരം ചില അരികളെക്കുറിച്ച് അറിയൂ.

Rice

വൈല്‍ഡ് റൈസ് എന്ന ഒരിനമുണ്ട്. ഇത് നോര്‍ത്ത് അമേരിക്കയില്‍ വളരുന്നെങ്കിലും ഇന്ത്യയിലും ലഭ്യമാണ്. ഇത് വെളുത്ത അരിയേക്കാള്‍ ഏറെ ഗുണങ്ങള്‍ നല്‍കുന്നുവെന്നതാണ് വാസ്തവം. ഇതിലെ ഗ്ലൂക്കോസ് അളവ് വളരെ കൂടുതലാണ്. ഒമേഗ ത്രീ ഫാറ്റി ആസിഡുകള്‍, പ്രോട്ടീനുകള്‍ എ്ന്നിവ ഇതില്‍ ധാരാളമുണ്ട്.

ബ്രൗണ്‍ റൈസ് അഥവാ തവിടു കളയാത്ത അരി ആരോഗ്യത്തിന് ഏറെ ഉത്തമമാണ്. ഇതില്‍ തയാമിന്‍, നിയാസിന്‍, വൈറ്റമിന്‍ ബി6, വൈറ്റമിന്‍ കെ, കാല്‍സ്യം, അയേണ്‍, ഫോസ്ഫറസ്. പൊട്ടാസ്യം, കാര്‍ബോഹൈഡ്രേറ്റുകള്‍, പ്രോട്ടീന്‍ തുടങ്ങി ധാരാളം ഘടകങ്ങളുണ്ട്. പ്രമേഹനിയന്ത്രണത്തിനും കൊളസ്‌ട്രോളിനും ഇത്തരം അരി വളരെ നല്ലതാണ്. വയറ്റില്‍ അള്‍സര്‍, വയറിളക്കം തുടങ്ങിയ രോഗങ്ങളുള്ളവര്‍ക്കും ഇത്തരം അരി നല്ലതാണ്.

ചൈനീസ് ബ്ലാക് റൈസ് എന്ന ഒരിനമുണ്ട്. ഫോര്‍ബിഡന്‍ റൈസ് എന്ന് ഇത് ചൈനയില്‍അ അറിയപ്പെടുന്നു. ഇതും തവിടുള്ള തരമാണ്. എ്ന്നാല്‍ തവിട് കളഞ്ഞ് വെളുത്ത നിറത്തിലാണ് ഇത് ഉപയോഗിക്കാറ്. ഇതില്‍ അേേയണ്‍, ഫൈബര്‍, ആന്തോസയാനിനുകള്‍ എന്നിവ അടങ്ങിയിട്ടുണ്ട്.

ഭൂട്ടാനീസ് റെഡ് റൈസ് എ്‌ന്നൊരു വിഭാഗവുമുണ്ട്. ചുവന്ന നിറത്തിലുള്ള ഈ അരി മധുരമുള്ളതുമാണ്. ഇത് കൊളസ്‌ട്രോള്‍ കുറയ്ക്കാന്‍ കഴിവുള്ളതാണ്.

English summary

Food, Health, Rice, Cholesterol, Fat, ഭക്ഷണം, ആരോഗ്യം, അരി, കൊളസ്‌ട്രോള്‍, ഫൈബര്‍, കൊഴുപ്പ്

Different types of rice like the very beneficial brown rice, red rice and black rice are packed with nutrients and vitamins like vitamin B, K, iron, potassium to name a few. Moreover, they are not fattening as they are rich in fiber. If prepared with the right cooking method, you can enjoy the health benefits of rice. Lets check out the healthy types of rice and ways to use them.
 
Story first published: Monday, February 4, 2013, 16:05 [IST]
X
Desktop Bottom Promotion