For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഈ കയ്പ് മധുരിയ്ക്കും!!

|

കയ്പുള്ള ഭക്ഷണസാധനങ്ങള്‍ പലര്‍ക്കും ഇഷ്ടപ്പെടാറില്ല. കയ്പ്പക്കയുടെ പോലുള്ള കയ്പ് ആരോഗ്യ വശങ്ങളേറെയുണ്ടെങ്കിലും പലരും തള്ളിക്കളയും.

കയ്പക്ക മാത്രമല്ല, മറ്റു ചില പച്ചക്കറികള്‍ക്കു പഴവര്‍ഗങ്ങള്‍ക്കും ഭക്ഷ്യവസ്തുക്കള്‍ക്കുമെല്ലാം ചിലപ്പോള്‍ കയ്പുണ്ടായെന്നു വരാം. ഇതുകൊണ്ടു മാത്രം ഇവ ഉപേക്ഷിയ്ക്കുന്നവയുമുണ്ട്.

എന്നാല്‍ കയ്പുണ്ടെങ്കിലും ഇത്തരം ഭക്ഷണസാധനങ്ങള്‍ പലതും ആരോഗ്യവശങ്ങള്‍ ഒത്തിണങ്ങിയതുമാകാം. ഇത്തരം ചില കയ്പുള്ള, എന്നാല്‍ ആരോഗ്യത്തിന് ഗുണം ചെയ്യുന്ന ഭക്ഷണസാധനങ്ങളെക്കുറിച്ചറിയൂ,

പാവയ്ക്ക

പാവയ്ക്ക

പാവയ്ക്കയാണ് കയ്പുള്ള ഭക്ഷ്യവസ്തുക്കളില്‍ ഒന്നാംസ്ഥാനത്ത്. എന്നാല്‍ ഇതില്‍ ധാരാളം വൈറ്റമിനുകള്‍, ധാതുക്കള്‍, ഫൈബര്‍ എന്നിവയടങ്ങിയിട്ടുണ്ട്. പ്രമേഹം, കോളറ, പൈല്‍സ്, മലബന്ധം തുടങ്ങിയ പല പ്രശ്‌നങ്ങള്‍ക്കുമുള്ളൊരു പരിഹാരമാണ് ഇത്.

ഇലക്കറി

ഇലക്കറി

കയ്പുള്ള പല ഇലക്കറികളുമുണ്ട്. ഡാന്‍ഡെലിയോണ്‍, ആര്‍ഗുല തുടങ്ങിയവ ഇതില്‍ പെടുന്ന ചിലതു മാത്രം. ഇവ കൊളസ്‌ട്രോള്‍, പ്രമേഹം, കൊഴുപ്പ് എന്നിവ നിയന്ത്രിക്കാന്‍ ഇത് നല്ലതാണ്. ഇതില്‍ വൈറ്റമിന്‍ എ, സി, കെ, കാല്‍സ്യം എന്നിവ ധാരാളം അടങ്ങിയിട്ടുണ്ട്.

മഞ്ഞള്‍

മഞ്ഞള്‍

മഞ്ഞള്‍ അല്‍പം കയ്പുള്ള മറ്റൊരു ഭക്ഷണമാണ്. എന്നാല്‍ ഇതിന് രക്തം ശുദ്ധീകരിയ്ക്കുക, ഗോള്‍ സ്‌റ്റോണ്‍ ഒഴിവാക്കുക, കുടല്‍, വയര്‍ തുടങ്ങിയവ ശുദ്ധീകരിയ്ക്കുവാനും ഇത് നല്ലതാണ്.

ഉലുവ

ഉലുവ

കയ്പുള്ള മറ്റൊരു ഭക്ഷണമാണ് ഉലുവ. ഇത് പ്രോട്ടീന്‍, വൈറ്റമിന്‍ സി, നിയാസിന്‍, പൊട്ടാസ്യം തുടങ്ങിയ വിവിധ ഘടകങ്ങള്‍ ശരീരത്തിന് പ്രദാനം ചെയ്യുന്നു. ചര്‍മപ്രശ്‌നങ്ങള്‍ പരിഹരിയ്ക്കുന്നതിനും ഹോര്‍മോണ്‍ പ്രശ്‌നങ്ങള്‍ പരിഹരിയ്ക്കുന്നതിനും ഇത് നല്ലതാണ്.

ജീര

ജീര

ജീരകത്തിനും കയ്പുണ്ടെങ്കിലും ഇതില്‍ ധാരാളം വൈറ്റമിന്‍ ഇ അടങ്ങിയിട്ടുണ്ട്. ഇത് നല്ല ഉറക്കത്തിനും സഹായിക്കും. ധാരാളം നാരുകള്‍ അടങ്ങിയ ഒരു ഭക്ഷണവസ്തു കൂടിയാണിത്.

എള്ള്

എള്ള്

മാംഗനീസ്, കോപ്പര്‍, കാല്‍സ്യം, മഗ്നീഷ്യം, അയേണ്‍, ഫോസ്ഫറസ് എന്നിവയടങ്ങിയ എള്ള് ആരോഗ്യത്തിനു ചേര്‍ന്ന മറ്റൊരു ഭക്ഷണമാണ്. ഇത് വാതം പോലുള്ള രോഗങ്ങള്‍ക്കു ചേര്‍ന്നൊരു ഭക്ഷ്യവസ്തു കൂടിയാണ്. ബിപി കുറയ്ക്കാനും കുടലിലെ ക്യാന്‍സര്‍ തടയാനുമെല്ലാം ഇത് ഉത്തമമാണ്.

കലേ

കലേ

കലേ എന്നറിയപ്പെടുന്ന ഒരു ഇലക്കറിയുണ്ട്. ഇതില്‍ വൈറ്റമിന്‍ കെ, വൈറ്റമിന്‍ സി, കാല്‍സ്യം എന്നിവ ധാരാളം അടങ്ങിയിട്ടുണ്ട്. ഇതിലെ ഫ്‌ളേവനോയ്ഡുകള്‍ ക്യാന്‍സറില്‍ നിന്നും സംരക്ഷണം നല്‍കുകയും ചെയ്യും.

Read more about: food ഭക്ഷണം
English summary

Food, Health, Body, Vitamin, Cancer, ഭക്ഷണം, കയ്പ്, ആരോഗ്യം, ശരീരം, തടി, വൈറ്റമിന്‍, ക്യാന്‍സര്‍

A well balanced and healthy diet furnishes the body with essential nutrients. However, any kind of diet imbalance or deficiency of necessary nutrients can literally affect digestion; avert natural detoxification and liver function. Most people are not aware that including bitter foods in their diet acts as a natural cleansing for the body as it removes toxins. In terms of dietetic balance, we tend to desert the bitter flavor for some of the tempting tasty elements like sugar and salt.
Story first published: Saturday, October 26, 2013, 12:31 [IST]
X
Desktop Bottom Promotion