For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

മത്തങ്ങക്കുരുവിന്റെ ആരോഗ്യഗുണങ്ങള്‍

|

മത്തങ്ങ നല്ലൊരു ഭക്ഷണമാണെന്ന കാര്യത്തില്‍ ആര്‍ക്കും സംശയമുണ്ടാകില്ല. ഇതുകൊണ്ട് പലതരം കറികളുമുണ്ടാക്കും.

മത്തങ്ങളുടെ മാംസളമായ ഭാഗം ഉപയോഗിയ്ക്കുകയും കുരുവും തൊണ്ടുമെല്ലാം കളയുകയും ചെയ്യുന്ന രീതിയാണ് കൂടുതലായും ചെയ്തു വരുന്നത്.

എന്നാല്‍ മത്തങ്ങയുടെ മാംസളമായ ഭാഗം പോലെ ഉപയോഗപ്രദമായ മറ്റൊരു ഭാഗമാണ് മത്തങ്ങയുടെ കുരുവും. പല രോഗങ്ങള്‍ക്കുമുള്ള ഒരു പരിഹാരമാര്‍ഗമാണിത്.

മത്തങ്ങക്കുരുവിനുള്ള ആരോഗ്യഗുണങ്ങള്‍ എന്തൊക്കെയെന്നു നോക്കൂ,

സ്‌ട്രെസ്

സ്‌ട്രെസ്

സ്‌ട്രെസ് കുറയ്ക്കാനുള്ള നല്ലൊരു വഴിയാണ് മത്തങ്ങാക്കുരു ഇതിലെ ന്യൂറോകെമിയ എന്നൊരു ഘടകം. സ്‌ട്രെസ് കുറയ്ക്കാന്‍ മത്തങ്ങാക്കുരു സഹായിക്കുക തന്നെ ചെയ്യും.

എല്ലുതേയ്മാനം

എല്ലുതേയ്മാനം

എല്ലുതേയ്മാനത്തിനുള്ള നല്ലൊരു പരിഹാരം കൂടിയാണിത്. ഇതിലെ സിങ്ക് പ്രതിരോധശേഷി വര്‍ദ്ധിപ്പിയ്ക്കുന്നതിന് സഹായിക്കും. എല്ലുതേയ്മാനം ചെറുക്കുകയും ചെയ്യും.

കൊളസ്‌ട്രോള്‍

കൊളസ്‌ട്രോള്‍

കൊളസ്‌ട്രോള്‍ കുറയ്ക്കുന്നതിനും മത്തങ്ങാക്കുരു നല്ലതാണ്. ഇവയില്‍ ഫൈറ്റോഈസ്ടറോള്‍ ധാരാളം അടങ്ങിയിട്ടുണ്ട്. ഇവയാണ് കൊളസ്‌ട്രോള്‍ കുറയ്ക്കുവാന്‍ സഹായിക്കുന്നത്.

ക്യാന്‍സര്‍

ക്യാന്‍സര്‍

ബ്രെസ്റ്റ് ക്യാന്‍സര്‍, പ്രോസ്‌റ്റേറ്റ് ക്യാന്‍സര്‍ എന്നിവ ചെറുക്കാന്‍ മത്തങ്ങയുടെ കുരു നല്ലതാണ്. ഇവയ്ക്കു മാത്രമല്ല, എല്ലാ തരം ക്യാന്‍സറുകള്‍ തടയാനും മത്തങ്ങാക്കുരുവിന് കഴിയും.

പ്രമേഹരോഗികള്‍ക്ക്

പ്രമേഹരോഗികള്‍ക്ക്

പ്രമേഹരോഗികള്‍ക്ക് പറ്റിയ നല്ലൊരു ഔഷധമാണ് മത്തങ്ങാക്കുരു. ഇത് ശരീരത്തിലെ ഇന്‍സുലിന്റെ തോത് ക്രമീകരിയ്ക്കും. കിഡ്‌നിയുടെ ആരോഗ്യവും സംരക്ഷിയ്ക്കും.

കിഡ്‌നി സ്‌റ്റോണ്‍

കിഡ്‌നി സ്‌റ്റോണ്‍

കിഡ്‌നി സ്‌റ്റോണ്‍ പരിഹരിയ്ക്കുന്നതിനുള്ള നല്ലൊരു പരിഹാരമാണിത്. ഈ പ്രശ്‌നമുള്ളവര്‍ ആഴ്ചയില്‍ ഒരിക്കലെങ്കിലും മത്തങ്ങാക്കുരു ശീമമാക്കുന്നത് നന്നായിരിയ്ക്കും.

വേദനകള്‍

വേദനകള്‍

ശരീരത്തിലുണ്ടാകുന്ന വേദനകള്‍ പരിഹരിയ്ക്കാനുള്ള നല്ലൊരു മരുന്നാണ് മത്തങ്ങയുടെ കുരു. ഇത് നല്ലൊരു പെയിന്‍ കില്ലറിന്റെ ഗുണം ചെയ്യും. എന്നാല്‍ പാര്‍ശ്വഫലങ്ങള്‍ ഉണ്ടാക്കുകയുമില്ല.

പ്രോട്ടീന്‍

പ്രോട്ടീന്‍

കുട്ടികള്‍ക്കും നല്‍കാവുന്ന നല്ലൊരു ഭക്ഷണമാണിത്. ഇതില്‍ ധാരാളം പ്രോട്ടീന്‍ അടങ്ങിയിട്ടുണ്ട്.

വ്യായാമം

വ്യായാമം

വ്യായാമം ചെയ്യുന്നതിനു മുന്‍പ് കഴിയ്ക്കാവുന്ന നല്ലൊരു ഭക്ഷണം കൂടിയാണിത്. ഇത് ധാരാളം ഊര്‍ജം നല്‍കും.

ഹൃദയം

ഹൃദയം

ഹൃദയപ്രശ്‌നങ്ങള്‍ക്കും മത്തങ്ങാക്കുരു നല്ലൊരു മരുന്നാണ്. ഹൃദയസംബന്ധമായ അസുഖങ്ങള്‍ക്ക് മത്തങ്ങാക്കുരു കഴിയ്ക്കുന്നത് നല്ലതാണ്.

English summary

Health Benefits Pumpkin Seeds

Those of you who are suffering from life long diseases like arthritis, heart diseases and cancer, then this is a healthy seed for you to include in your diet
Story first published: Saturday, November 9, 2013, 11:41 [IST]
X
Desktop Bottom Promotion