For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

പ്രമേഹമുള്ളവര്‍ മത്തങ്ങ കഴിയ്ക്കാമോ

|

കറി വയ്ക്കാന്‍ ഉപയോഗിക്കുന്ന ഒരു പച്ചക്കറിയെന്നതിലുപരി, മത്തങ്ങയ്ക്ക് ധാരാളം ആരോഗ്യവശങ്ങളുണ്ട്.

മധുരമുള്ള ചുരുക്കം ചില പച്ചകറികളുടെ കൂട്ടത്തില്‍ പെടുന്ന ഒന്നാണ് മത്തങ്ങ. മധുരമുള്ളതു കൊണ്ട് ഇത് പ്രമേഹരോഗികള്‍ക്കു കഴിയ്ക്കാമോയെന്ന സംശയവും സ്വാഭാവികം.

Pumpkin

മത്തങ്ങയില്‍ മധുരമുണ്ടെങ്കിലും ഇതിലെ ഗ്ലൈസമിക് തോത് വളരെ കുറവാണ്. ഇതുകൊണ്ട് പ്രമേഹരോഗികള്‍ക്ക് ധൈര്യമായി കഴിയ്ക്കാവുന്ന ഒരു പച്ചക്കറിയാണിത്. മാത്രമല്ല, ശരീരത്തിന്റെ ഇന്‍സുലിന്‍ പ്രതിരോധ ശേഷി കുറയ്ക്കുന്നതു വഴി പ്രമേഹ രോഗികള്‍ക്ക് ഇത് നല്ലതുമാണ്.

മധുരം കഴിയ്ക്കാന്‍ പാടില്ലാത്തവര്‍ക്ക് പംപ്കിന്‍ പൈ പോലുള്ള ധുരങ്ങള്‍ കഴിയ്ക്കാം. ഇത് ഉണ്ടാക്കുന്ന മത്തങ്ങയില്‍ തന്നെ മധുരമുള്ളതു കാരണം വേറെ മധുരം ചേര്‍ക്കേണ്ടതില്ല. ഈ മധുരം ദോഷം വരുത്തുന്നുമില്ല.

മത്തങ്ങയില്‍ മഗ്നീഷ്യം അടങ്ങിയിട്ടുണ്ട്. ഇത് നാഡികളെ റിലാക്‌സ് ചെയ്യിക്കാന്‍ നല്ലതാണ്. സ്‌ട്രെസ്,ടെന്‍ഷന്‍ എന്നിവയകറ്റാന്‍ മത്തങ്ങ സഹായിക്കുമെ്ന്നര്‍ത്ഥം.

സിങ്ക് നല്‍കുന്ന ചുരുക്കം ചില ഭക്ഷ്യവസ്തുക്കളിലൊന്നാണ് മത്തങ്ങ. സിങ്ക് പ്രോസ്‌റ്റേറ്റ് ക്യാന്‍സര്‍ തടയാന്‍ നല്ലതാണ്. പുരുഷലൈംഗിക ശേഷിയ്ക്കും സിങ്ക് അത്യാവശ്യമാണ്.

കൊളസ്‌ട്രോള്‍ നിയന്ത്രിയ്ക്കുന്നതിനും മത്തങ്ങ നല്ലതു തന്നെ. ഇതിലെ ഫൈറ്റോസ്‌റ്റെറോള്‍ കൊളസ്‌ട്രോള്‍ കുറയ്ക്കും. ബിപി കുറയ്ക്കുന്നതിനും മത്തങ്ങ നല്ലതാണ്.

ഫൈബറിന്റെ നല്ലൊരു ഉറവിടം കൂടിയാണ് മത്തങ്ങ. ഇത് മലബന്ധം പോലുള്ള പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ നല്ലതാണ്.

വിളര്‍ച്ചയുള്ളവര്‍ക്കും സ്ത്രീകള്‍ക്കും കഴിയ്ക്കാവുന്ന നല്ലൊന്നാന്തരം ഭക്ഷണമാണിത്. ഇതിലെ അയേണ്‍ രക്തമുണ്ടാകുവാന്‍ നല്ലതാണ്.

English summary

Health, Body, Cholesterol, Iron, Blood Pressure, Fibre,ആരോഗ്യം, ശരീരം, വിളര്‍ച്ച, കൊളസ്‌ട്രോള്‍, ഫൈബര്‍, അയേണ്‍, ബിപി

The health benefits of pumpkin are many and varied. It is one of those healthy vegetables that are highly underrated. We do not talk about pumpkin in the same vein as broccoli or spinach. It is our general tendency to believe that green vegetables are the healthiest of all. However, pumpkin has many health benefits and adds some much needed variety to your palate.
 
 
Story first published: Thursday, May 23, 2013, 15:18 [IST]
X
Desktop Bottom Promotion