For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

നിലക്കടല എണ്ണയുടെ ഗുണങ്ങള്‍

|

നിലക്കടല, കപ്പലണ്ടി എന്നിങ്ങനെയുളള പേരുകളില്‍ അറിയപ്പെടുന്ന ഭക്ഷ്യവസ്തു സ്വാദും അതേ സമയം ആരോഗ്യഗുണവും ഒത്തിണങ്ങിയ ഒന്നാണ്.

ഇതില്‍ നിന്നെടുക്കുന്ന എണ്ണയ്ക്കും ആരോഗ്യവശങ്ങള്‍ ഏറെയുണ്ട്. എന്നാല്‍ ആരോഗ്യഗുണങ്ങളുണ്ടെങ്കിലും ഈ എണ്ണ ഇപ്പോഴും അധികം പാചകാവശ്യങ്ങള്‍ക്ക് ഉപയോഗിക്കാറില്ല.

Peanut

നിലക്കടലയെണ്ണയില്‍ മോണോസാച്വറേറ്റ് ഫാറ്റാണ് അടങ്ങിയിരിക്കുന്നത്. ഇത് ഹൃദയാരോഗ്യത്തെ സംരക്ഷിയ്ക്കും.

നിലക്കടല എണ്ണ മറ്റെണ്ണകളേക്കാള്‍ വറുക്കാന്‍ നല്ലതാണ്. ഈ എണ്ണ വളരെക്കുറച്ചു മാത്രമേ ഭക്ഷണവസ്തുക്കള്‍ ആഗിരണം ചെയ്യൂ.

ഇതില്‍ ധാരാളം വൈറ്റമിന്‍ ഇ അടങ്ങിയിട്ടുണ്ട്. ശരീരത്തിന്റെയും ചര്‍മത്തിന്റെയും ആരോഗ്യത്തിന് വൈറ്റമിന്‍ ഇ വളരെ അത്യാവശ്യമാണ്.

കപ്പലണ്ടി എണ്ണയില്‍ ഒമേഗ 6 ഫാറ്റി ആസിഡ് അടങ്ങിയിട്ടുണ്ട്. ഇത് ആരോഗ്യത്തിന് വളരെ നല്ലതാണ്.

ശരീരത്തിനു ദോഷകരമായ ട്രാന്‍സ്ഫാറ്റ് നിലക്കടലയെണ്ണയില്‍ വളരെ കുറവു മാത്രമേയുള്ളൂ. ഇത് കൊളസ്‌ട്രോള്‍ പ്രശ്‌നങ്ങളില്‍ നിന്നും സംരക്ഷണം നല്‍കും.

ഇതില്‍ എസ്‌വെരാട്രോള്‍ എന്ന ആന്റിഓക്‌സിഡന്റ് അടങ്ങിയിട്ടുണ്ട്. ഇത് ക്യാന്‍സര്‍, നാഡി പ്രശ്‌നങ്ങള്‍, അല്‍ഷീമേഴ്‌സ് ഡിസീസ്, ഫംഗസ് അണുബാധ എന്നിവയില്‍ നിന്നും സംരക്ഷണം നല്‍കും.

Read more about: food ഭക്ഷണം
English summary

Health Benefits Peanut Oil

The Peanut oil originally from Central America, and was widely spread in the European and Asian countries by the European explorers. Today, peanut oil is used in many countries not only for cooking, but it is also used for making medicines and as a pin ailment.
 
 
Story first published: Monday, September 2, 2013, 15:52 [IST]
X
Desktop Bottom Promotion