For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

റാഗിയുടെ പോഷകഗുണങ്ങള്‍

By Super
|

ദക്ഷിണേന്ത്യയില്‍ വ്യാപകമായ ഉപയോഗിക്കപ്പെടുന്ന ഒരു ഭക്ഷ്യധാന്യമാണ് റാഗി. പല ഗ്രാമങ്ങളിലും പ്രധാന ഭക്ഷണമായി ഉപയോഗിക്കുന്നതും റാഗിയാണ്. കാല്‍സ്യം, ഇരുമ്പ്, പ്രോട്ടീന്‍, ഫൈബര്‍, മിനറലുകള്‍ തുടങ്ങിയവ ധാരാളമായി അടങ്ങിയിരിക്കുന്ന ഒരു ധാന്യമാണിത്. കുറഞ്ഞ കൊഴുപ്പുമാത്രമുള്ള ഈ ധാന്യത്തിലെ കൊഴുപ്പ് അലിഞ്ഞ് ചേരുന്നതല്ല. ഗ്ലൂട്ടന്‍ അടങ്ങിയിട്ടില്ലാത്ത ഇത് എളുപ്പം ദഹിക്കുകയും ചെയ്യും.

ഏറെ പോഷകഗുണമുള്ള ധാന്യമായ റാഗി ആരോഗ്യത്തിന് ഉത്തമമാണ്. എന്നിരുന്നാലും അമിതമായി ഉപയോഗിച്ചാല്‍ ശരീരത്തിലെ ഓക്സാലിക് ആസിഡ് വര്‍ദ്ധിക്കാനിടയാകും. മൂത്രത്തില്‍ കല്ല് രോഗമുള്ളവര്‍ ചോളം ഉപയോഗിക്കാതിരിക്കുന്നതാണ് നല്ലത്.

തടി

തടി

ട്രിപ്റ്റോഫാന്‍ എന്ന അമിനോ ആസിഡ് റാഗിയില്‍ അടങ്ങിയിട്ടുണ്ട്. ഇത് വിശപ്പ് കുറയ്ക്കുകയും അതു വഴി ശരീരഭാരം കുറയുകയും ചെയ്യും. റാഗി പതിയെ മാത്രം ദഹിക്കുന്നതിനാല്‍ അമിതമായി ശരീരത്തിലേക്ക് കലോറി എത്തുന്നത് തടയുന്നു. റാഗി കഴിച്ചാല്‍ വയറ് നിറഞ്ഞ തോന്നല്‍ ഉണ്ടാകുന്നതിനാല്‍ അധിക ഭക്ഷണം ഉപയോഗിക്കുന്നതും ഒഴിവാക്കാം. തടി കുറയ്ക്കാന്‍ ഇത് സഹായിക്കും.

കാല്‍സ്യം

കാല്‍സ്യം

റാഗിയില്‍ കാല്‍സ്യം ധാരാളമായി അടങ്ങിയിരിക്കുന്നതിനാല്‍ അവ അസ്ഥികളെ ശക്തിപ്പെടുത്താന്‍ സഹായിക്കും. കുട്ടികള്‍ക്കും, പ്രായമായവര്‍ക്കും സ്വഭാവിക രീതിയില്‍ കാല്‍സ്യം ലഭിക്കാന്‍ റാഗി ഏറെ അനുയോജ്യമാണ്.

പ്രമേഹം

പ്രമേഹം

റാഗിയിലുള്ള രാസഘടകങ്ങള്‍ ദഹനത്തെ സാവധാനമാക്കുന്നു. ഇതുവഴി രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയുന്നു.

കൊളസ്ട്രോള്‍

കൊളസ്ട്രോള്‍

ലെസിതിന്‍, മെഥിയോനൈന്‍ എന്നീ അമിനോ ആസിഡുകള്‍ കൊളസ്ട്രോള്‍ കുറയ്ക്കാനും, കരളിലെ അമിതമായ കൊഴുപ്പ് കുറയ്ക്കാനും സഹായിക്കും.

അനീമിയ

അനീമിയ

സ്വഭാവിക ഇരുമ്പ് ധാരാളമായി അടങ്ങിയതാണ് റാഗി. അതിനാല്‍ അനീമിയ രോഗമുള്ളവര്‍ക്ക് ഇത് കഴിക്കുന്നത് രോഗശമനം നല്കും.

ഉറക്കക്കുറവ്

ഉറക്കക്കുറവ്

ശരീരത്തിന്‍റെ ആയാസം കുറയ്ക്കാന്‍ റാഗി കഴിക്കുന്നത് സഹായിക്കും. ഉത്കണ്ഠ, മാനസിക സമ്മര്‍ദ്ധം,ഉറക്കക്കുറവ് എന്നീ പ്രശ്നങ്ങള്‍ക്കും, മൈഗ്രെയ്നും ഈ ധാന്യം ഫലപ്രദമാണ്.

അമിനോ ആസിഡ്

അമിനോ ആസിഡ്

റാഗിയില്‍ അടങ്ങിയിരിക്കുന്ന അമിനോ ആസിഡ് ശരീരത്തിന്‍റെ അടിസ്ഥാന പ്രവര്‍ത്തനങ്ങളെയും, ശരീരകലകളുടെ പുനര്‍നിര്‍മ്മാണത്തിനും സഹായിക്കുന്നതാണ്. ശരീരത്തിലെ നൈട്രജന്‍റെ അളവ് ക്രമീകരിക്കാനും റാഗി സഹായിക്കും.

അകാലവാര്‍ദ്ധക്യം

അകാലവാര്‍ദ്ധക്യം

റാഗി സ്ഥിരമായി ഉപയോഗിച്ചാല്‍ പോഷകക്കുറവ്,വഷളാകാനിടയുള്ള രോഗങ്ങള്‍,അകാലവാര്‍ദ്ധക്യം എന്നിവയെ ചെറുക്കാനാവും.

 അമിത രക്തസമ്മര്‍ദ്ധം

അമിത രക്തസമ്മര്‍ദ്ധം

അമിത രക്തസമ്മര്‍ദ്ധം കരളിനുള്ള തകരാറുകള്‍, ഹൃദയത്തിന്‍റെ പ്രശ്നങ്ങള്‍, ആസ്തമ, മുലയൂട്ടുന്ന അമ്മമാരിലെ മുലപ്പാലിന്‍റെ കുറവ് എന്നിവയ്ക്ക് വറുത്ത റാഗി കഴിക്കുന്നത് ഔഷധത്തിന് തുല്യമാണ്.

Read more about: food ഭക്ഷണം
English summary

Health Benefits Of Ragi

Millet or Ragi as commonly known is regularly used in the South kitchens. Ragi is a rich source of Calcium, Iron, Protein, Fiber and other minerals.The cereal has low fat content and contains mainly unsaturated fat.
 
 
X
Desktop Bottom Promotion