For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

തേന്‍പകരും ഗുണങ്ങള്‍..

By Super
|

ഏറെ പോഷകങ്ങളും, ഔഷധഗുണങ്ങളുമടങ്ങിയ തേന്‍ പണ്ടു കാലം മുതല്‍ക്കേ ചര്‍മ്മസംരക്ഷണത്തിനായും, ആരോഗ്യത്തിനായും ഉപയോഗിച്ചുവരുന്നുണ്ട്. അത്ഭുതകരമായ ഗുണവിശേഷങ്ങളുള്ളതാണ് തേന്‍. തേന്‍ ഉപയോഗിക്കുന്നത് വഴി നേടാവുന്ന ആരോഗ്യപരമായ ഗുണങ്ങളാണ് ഇവിടെ പറയുന്നത്.

ചര്‍മം

ചര്‍മം

ചര്‍മ്മത്തിലെ നനവ് വീണ്ടെടുക്കാനും,സംരക്ഷിക്കാനും സഹായിക്കുന്ന ഘടകങ്ങള്‍ തേനിലടങ്ങിയിരിക്കുന്നു. തേന്‍ ഉപയോഗിക്കുന്നത് വഴി ചര്‍മ്മത്തിന്‍റെ ഇലാസ്തികതയും, മൃദുലതയും നിലനിര്‍ത്താനാവും.

ചര്‍മം

ചര്‍മം

ചര്‍മ്മത്തിലെ നിര്‍ജ്ജീവ കോശങ്ങളെ നീക്കം ചെയ്ത് ചുളിവുകളുണ്ടാകുന്നത് തടയാന്‍ തേന്‍ സഹായിക്കും.

മുറിവ്‌

മുറിവ്‌

ബാക്ടീരിയകളെയും, സൂക്ഷ്മാണുക്കളെയും ചെറുക്കാനുള്ള കഴിവ് തേനിനുണ്ട്. അതിനാല്‍തന്നെ മുറിവുകളിലും, പൊള്ളലുകളിലും, പോറലുകളിലും തേന്‍ പുരട്ടാറുണ്ട്.

ചര്‍മ്മ രോഗങ്ങള്‍

ചര്‍മ്മ രോഗങ്ങള്‍

നിര്‍ജ്ജീവമായ ചര്‍മ്മം നീക്കം ചെയ്ത് പുതിയ ചര്‍മ്മം വളരാന്‍ തേന്‍ സഹായിക്കും. എസ്കിമ, ചര്‍മ്മവീക്കം, മറ്റ് ചര്‍മ്മ രോഗങ്ങള്‍ എന്നിവയ്ക്കും തേന്‍ ഒരു ഔഷധമാണ്.

വളംകടി, പുഴുക്കടി

വളംകടി, പുഴുക്കടി

ഫംഗസുകള്‍ക്കെതിരെ പ്രവര്‍ത്തിക്കാന്‍ കഴിവുള്ളതിനാല്‍ വളംകടി, പുഴുക്കടി എന്നിവയ്ക്ക് പ്രതിവിധിയായി തേന്‍ ഉപയോഗിക്കാം.

ആന്‍റി ഓക്സിഡന്‍റുകള്‍

ആന്‍റി ഓക്സിഡന്‍റുകള്‍

തേനില്‍ സ്വാഭാവിക ആന്‍റി ഓക്സിഡന്‍റുകള്‍ അടങ്ങിയിട്ടുണ്ട്. അതിനാല്‍ അള്‍ട്രാവയലറ്റ് രശ്മികളില്‍ നിന്ന് സംരക്ഷണം ലഭിക്കാന്‍ തേന്‍ ഉപയോഗിക്കാം.

ആന്‍റി ഓക്സിഡന്‍റുകള്‍

ആന്‍റി ഓക്സിഡന്‍റുകള്‍

അമിതമായി സൂര്യപ്രകാശമേല്‍ക്കുന്നത് ചര്‍മ്മത്തെ തകരാറിലാക്കുകയും, ചര്‍മ്മം ചുളിയാനിടവരുത്തുകയും ചെയ്യും. തേന്‍ സൂര്യപ്രകാശത്തെ നേരിടാനുള്ള സണ്‍സ്ക്രീനായി ഉപയോഗപ്പെടുത്താം.

മുഖക്കുരു

മുഖക്കുരു

ചര്‍മ്മത്തിന്‍റെ മേല്‍പാളിയില്‍ പ്രവര്‍ത്തിച്ച് ചര്‍മ്മ സുഷിരങ്ങളിലെ അഴുക്കുകളെ പുറന്തള്ളാനും, നിര്‍ജ്ജീവമായ ചര്‍മ്മകോശങ്ങളെ നീക്കം ചെയ്യാനും തേനിന് കഴിവുണ്ട്. അതിനാല്‍ അണുബാധകളെയും, മുഖക്കുരുവിനെയും തടയാന്‍ തേനിനാവും.

മുഖക്കുരു

മുഖക്കുരു

മികച്ചൊരു മോയ്സ്ചറൈസറാണ് തേന്‍. തേനുപയോഗിച്ചാല്‍ ചര്‍മ്മത്തിന് നല്ല നിറവും, ദൃഡതയും ലഭിക്കും.

ചുണ്ടുകള്‍ക്ക്

ചുണ്ടുകള്‍ക്ക്

വരണ്ട, ചുളിവ് വീണ ചുണ്ടുകള്‍ക്ക് മിനുസവും, മൃദുത്വവും നല്കാന്‍ തേന്‍ പുരട്ടിയാല്‍ മതി.

ചുണ്ടുകള്‍ക്ക്

ചുണ്ടുകള്‍ക്ക്

തേനില്‍ ഗ്ലൂക്കോസ്, ഫ്രൂട്ട്കോസ് തുടങ്ങിയ പഞ്ചസാരകളും, മഗ്നീഷ്യം, പൊട്ടാസ്യം, കാല്‍സ്യം, സോഡിയം ക്ലോറിന്‍, സള്‍ഫര്‍, ഇരുമ്പ്, ഫോസ്ഫേറ്റ് തുടങ്ങിയ മിനറലുകളും അടങ്ങിയിരിക്കുന്നു.

ചുണ്ടുകള്‍ക്ക്

ചുണ്ടുകള്‍ക്ക്

തേനിലെ ഗ്ലൂക്കോസിന്‍റെയും, ഫ്രൂട്കോസിന്‍റെയും രൂപത്തിലുള്ള കാര്‍ബോഹൈഡ്രേറ്റ്സ് ശരീരത്തെ ഊര്‍ജ്ജസ്വലമാക്കുകയും,ക്ഷീണമകറ്റി സജീവമായിരിക്കാന്‍ സഹായിക്കുകയും, പേശിതളര്‍ച്ച കുറയ്ക്കുകയും ചെയ്യുന്നു.

ഛര്‍ദ്ദി

ഛര്‍ദ്ദി

ഗര്‍ഭാരംഭത്തിലുണ്ടാകുന്ന ഛര്‍ദ്ദി തടയാന്‍ തേന്‍ ഉപകരിക്കും.

അനീമിയ

അനീമിയ

സ്ഥിരമായി തേനുപയോഗിക്കുന്നത് വഴി കാല്‍സ്യം, ഹീമോഗ്ലോബിന്‍ എന്നിവയുടെ അളവ് വര്‍ദ്ധിക്കുകയും അനീമിയയെ പ്രതിരോധിക്കാന്‍ സാധിക്കുകയും ചെയ്യും.

കൊളസ്‌ട്രോള്‍

കൊളസ്‌ട്രോള്‍

കൊളസ്ട്രോളിന്‍റെ അളവ് കുറയ്ക്കാനും, നല്ല കൊളസ്ട്രോളായ എച്ച്.ഡി.എല്‍ വര്‍ദ്ധിപ്പിക്കാനും തേന്‍ സഹായകരമാണ്.

ശ്വസനസംബന്ധമായ പ്രശ്‌നങ്ങള്‍

ശ്വസനസംബന്ധമായ പ്രശ്‌നങ്ങള്‍

ശ്വസനസംബന്ധമായ പ്രശ്നങ്ങളില്‍ തേന്‍ ഉപയോഗിച്ച് കഫം പുറന്തള്ളാനും, രോഗശമനം നേടാനും സാധിക്കും.

രോഗപ്രതിരോധ ശേഷി

രോഗപ്രതിരോധ ശേഷി

രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിച്ച് പകര്‍ച്ചവ്യാധികളില്‍ നിന്ന് സംരക്ഷണം നല്കാന്‍ തേനിന് കഴിവുണ്ട്.

വൈറ്റമിനുകള്‍

വൈറ്റമിനുകള്‍

പൂമ്പൊടിയിലും, പൂന്തേനിലുമുള്ള വിറ്റാമിനുകളായ ബി1, ബി 2, സി, ബി 6, ബി 5, ബി 3 എന്നിവ തേനിലും അടങ്ങിയിട്ടുണ്ട്. കോപ്പര്‍, അയഡിന്‍, സിങ്ക് എന്നിവയും ചെറിയ തോതില്‍ തേനില്‍ അടങ്ങിയിട്ടുണ്ട്.

അമിതവണ്ണം തടയാന്‍

അമിതവണ്ണം തടയാന്‍

അമിതവണ്ണം തടയാന്‍ ഉപയോഗിക്കാവുന്ന ഒരു പ്രധാന ഔഷധമാണ് തേന്‍. ശാരീരികപ്രവര്‍ത്തനങ്ങളെ ത്വരിതപ്പെടുത്താനും അതുവഴി അധികമുള്ള കൊഴുപ്പിനെ ഇല്ലാതാക്കി തടികുറയ്ക്കാനും തേന്‍ സഹായിക്കും.

X
Desktop Bottom Promotion