For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ചെറുനാരങ്ങയുടെ ആരോഗ്യവശങ്ങള്‍

|

ആരോഗ്യം വളരെക്കുറഞ്ഞ ചിലവില്‍ നല്‍കുന്ന ഒരു ഭക്ഷ്യവസ്തുവാണ് ചെറുനാരങ്ങ. ഇതിലെ വൈറ്റമിന്‍ സി, ആന്റി ഓക്‌സിജഡന്റുകള്‍ തുടങ്ങിയവയെല്ലാമാണ് ഈ ഗുണം നല്‍കുന്നതും.

ഛര്‍ദി, മനംപിരട്ടല്‍ പോലുള്ള പ്രശ്‌നങ്ങള്‍ക്ക്, തടി കുറയ്ക്കാന്‍ തുടങ്ങി ഇതിന്റെ ആരോഗ്യഗുണങ്ങള്‍ ഏറെയാണ്. ശരീരത്തിന്റെ ആരോഗ്യത്തിനു മാത്രമല്ല, ചര്‍മസൗന്ദര്യത്തിനും മുടിയുടെ ആരോഗ്യത്തിനുമെല്ലാം ഇത് ഏറെ നല്ലതാണ്.

ചെറുനാരങ്ങ ഏതൊക്കെ രീതികളില്‍ ആരോഗ്യത്തെ സഹായിക്കുമെന്ന് അറിയേണ്ടേ,

വയറിന്

വയറിന്

രാവിലെ ഇളംചൂടുള്ള വെള്ളത്തില്‍ ചെറുനാരങ്ങ പിഴിഞ്ഞ് അല്‍പം തേന്‍ ചേര്‍ത്തു കഴിച്ചു നോക്കൂ. വയറിന് സുഖം ലഭിയ്ക്കും. തടി കുറയാനും ഇത് നല്ലതു തന്നെ.

തൊണ്ടവേദന

തൊണ്ടവേദന

ചെറുനാരങ്ങയില്‍ തുളസിയിലയും തേനും ചേര്‍ത്ത് കഴിയ്ക്കുന്നത് തൊണ്ടവേദനയ്ക്കും തൊണ്ടയിലുണ്ടാകുന്ന അണുബാധയ്ക്കും ഏറ്റവും പറ്റിയ ഔഷധമാണ്.

ബിപി

ബിപി

ബിപിയുള്ളവര്‍ ചെറുനാരങ്ങ കഴിയ്ക്കുന്നത് നല്ലതാണ്. ഇതിലെ പൊട്ടാസ്യം ബിപി നിയന്ത്രിക്കാന്‍ സഹായിക്കുന്നു.

പ്രതിരോധശേഷി

പ്രതിരോധശേഷി

ചെറുനാരങ്ങയിലെ വൈറ്റമിന്‍ സി പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കും. ഇതുവഴി രോഗങ്ങള്‍ തടയുകയും ചെയ്യും.

കൊഴുപ്പു കത്തിച്ചു കളയാന്‍

കൊഴുപ്പു കത്തിച്ചു കളയാന്‍

ചെറുനാരങ്ങ സിട്രസ് വിഭാഗത്തില്‍ പെട്ട ഒന്നാണ്. ഇതുകൊണ്ടുതന്നെ ഇത് കൊഴുപ്പു കത്തിച്ചു കളയാന്‍ സഹായിക്കുകയും ചെയ്യുന്നു.

മനംപിരട്ടല്‍, ഛര്‍ദി

മനംപിരട്ടല്‍, ഛര്‍ദി

മനംപിരട്ടല്‍, ഛര്‍ദി എന്നിവ ഒഴിവാക്കാന്‍ ചെറുനാരങ്ങ മണത്താല്‍ മതി. ഇതിന്റെ നീര് കുടിയ്ക്കുന്നതും നല്ലതു തന്നെ.

റ്യുമാറ്റിസം

റ്യുമാറ്റിസം

റ്യുമാറ്റിസം പോലുള്ള രോഗങ്ങള്‍ക്കുള്ള നല്ലൊരു പരിഹാരമാണ് ചെറുനാരങ്ങ. ഇത് ശരീരത്തില്‍ മൂത്രം ഉല്‍പാദിപ്പിക്കാനും ഇതുവഴി കൂടുതലുള്ള വെള്ളം പുറന്തള്ളാനും സഹായിക്കും.

ക്യാന്‍സര്‍

ക്യാന്‍സര്‍

ക്യാന്‍സര്‍ തടയാന്‍ സഹായിക്കുന്ന 20ളം ഘടകങ്ങള്‍ ചെറുനാരങ്ങയില്‍ അടങ്ങിയിട്ടുണ്ട്.

തലവേദന

തലവേദന

ചെറുനാരങ്ങാനീര് ചേര്‍ത്ത ചായ കുടിച്ചു നോക്കൂ. തലവേദന മാറും. ഇതിലെ ആന്റിഓക്‌സിഡന്റുകളാണ് ഈ ഗുണം നല്‍കുന്നത്.

വിരശല്യം

വിരശല്യം

വയറ്റിലെ വിരശല്യം ഒഴിവാക്കാനും ചെറുനാരങ്ങ മികച്ചതാണ്. ഇത് വിരകളെ കൊല്ലുന്ന പ്രകൃതിദത്തമായ മാര്‍ഗമാണെന്നു പറയാം.

ദഹനപ്രശ്‌നങ്ങള്‍

ദഹനപ്രശ്‌നങ്ങള്‍

വെള്ളത്തില്‍ ചെറുനാരങ്ങ പിഴിഞ്ഞൊഴിച്ച് സമാസമം ഉപ്പും പഞ്ചസാരയുമിട്ടു കുടിയ്ക്കുന്നത് ദഹനപ്രശ്‌നങ്ങള്‍ ഒഴിവാക്കാന്‍ നല്ലതാണ്.

വിഷാംശം പുറന്തള്ളാന്‍

വിഷാംശം പുറന്തള്ളാന്‍

ശരീരത്തിലെ വിഷാംശം പുറന്തള്ളാന്‍ ചെറുനാരങ്ങ ഏറെ നല്ലതാണ്.

വായ്‌നാറ്റമകറ്റുന്നതിനും

വായ്‌നാറ്റമകറ്റുന്നതിനും

കടുകെണ്ണയും ഉപ്പും ചേര്‍ത്ത് അല്‍പം ചെറുനാരങ്ങാനീരും പിഴിഞ്ഞൊഴിച്ചാല്‍ പല്ലിനുണ്ടാകുന്ന മഞ്ഞനിറം തടയാന്‍ സാധിയ്ക്കും. ഇത് വായിലുണ്ടാകുന്ന ബാക്ടീരിയകളെയും കൊന്നൊടുക്കും. വായ്‌നാറ്റമകറ്റുന്നതിനും ചെറുനാരങ്ങ നല്ലതാണ്.

മുറിവുണങ്ങാന്‍

മുറിവുണങ്ങാന്‍

മുറിവുണങ്ങാന്‍ പറ്റിയൊരു വഴിയാണ് ചെറുനാരങ്ങ. ഒരു കഷ്ണം ചെറുനാരങ്ങ മുറിവിനു മേലെ മസാജ് ചെയ്താല്‍ മതിയാകും.

അലര്‍ജി

അലര്‍ജി

ചര്‍മത്തിനുണ്ടാകുന്ന അലര്‍ജി, മുഖക്കുരു എന്നിവ മാറ്റാനും ചര്‍മത്തിന് നിറം നല്‍കാനും ചെറുനാരങ്ങാനീരു കലര്‍ന്ന ലേപനങ്ങള്‍ പുരട്ടുന്നത് നല്ലതാണ്.

കരള്‍

കരള്‍

കരളിന്റെ ആരോഗ്യത്തിനും ചെറുനാരങ്ങാനീര് ഏറെ നല്ലതു തന്നെ. ഇത് യൂറിക് ആസിഡ് അലിയിച്ചു കളയും. കരളാണ് ശരീരത്തിലെ വിഷങ്ങള്‍ പുറന്തള്ളി ആരോഗ്യത്തെ സംരക്ഷിയ്ക്കുന്നത്.

വജൈന

വജൈന

വെള്ളത്തില്‍ അല്‍പം ചെറുനാരങ്ങാനീര് ചേര്‍ത്ത് വജൈന വൃത്തിയാക്കാം. അണുബാധകളെ തടയാന്‍ ഇതിനാകും.

റുട്ടിന്‍

റുട്ടിന്‍

ചെറുനാരങ്ങയില്‍ റുട്ടിന്‍ എന്നൊരു ഘടകമുണ്ട്. ഇത് കണ്ണിന്റെ കാഴ്ച മെച്ചപ്പെടുത്തുവാന്‍ സഹായിക്കും. റെറ്റിനയ്ക്കുണ്ടാകുന്ന പ്രശ്‌നങ്ങള്‍ പരിഹരിക്കാനും ഇത് നല്ലതു തന്നെ.

മൂത്രത്തിലെ കല്ല്

മൂത്രത്തിലെ കല്ല്

മൂത്രത്തിലെ കല്ല് അലിയിച്ചു കളയുന്നതിനും ചെറുനാരങ്ങയ്ക്കു കഴിയും. ഇതിലെ സിട്രിക് ആസിഡാണ് ഈ ഗുണം നല്‍കുന്നത്.

Read more about: food ഭക്ഷണം
English summary

Health Benefits Lemon

Lemon is one of the cheapest sources of good health available to us. You cannot even count the number of health benefits that lemon has. This citrus fruit packs a punch of good health in its tiny form. As they say, good things come in small packages. That is why, the uses of lemon for maintaining good health are second to none other.
 
 
Story first published: Thursday, June 20, 2013, 12:35 [IST]
X
Desktop Bottom Promotion