For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഫിഗിന്റെ ആരോഗ്യഗുണങ്ങള്‍

By Super
|

കൂര്‍ത്ത മുന്‍വശവും പരന്ന് വീതിയേറിയ അടിവശവുമുള്ള ബെല്‍ ആകൃതിയിലുള്ള പഴമാണ് ഫിഗ് . ഇത് പഴുക്കുമ്പോള്‍ മുകള്‍വശം വളഞ്ഞ് താഴേക്ക് വന്ന് കഴുത്ത് പോലെ വൃത്തത്തിലാകും.ബ്രൌണ്‍,മഞ്ഞ,പര്‍പ്പിള്‍,പച്ച,കറുപ്പ് ഇങ്ങനെ പല നിറങ്ങളിലും വണ്ണത്തിലും ഈ പഴം കാണാറുണ്ട്.പഴങ്ങള്‍ അതേരൂപത്തില്‍ വളരെക്കാലം നില്‍ക്കില്ല എന്നതുകൊണ്ട് തന്നെ ഉണക്കിയ ചുളിവുള്ള തൊലിയോടുകൂടിയ ഫിഗ് ആണ് നമുക്ക് പൊതുവേ ലഭിക്കാറുള്ളത്.ഇതിന് പഴത്തിനുള്ളിലാണ് പൂക്കളുണ്ടാവാറുള്ളത്. അതുകൊണ്ട് തന്നെ അത് കാണാറില്ല.ശരീരത്തിനാവശ്യമായ പല മൂലകങ്ങളും വന്‍തോതില്‍ അടങ്ങിയ ഫിഗ് ആരോഗ്യത്തിന് ഏറെ നല്ലതാണ്.

വിറ്റാമിനുകളും ധാതുക്കളും,ആന്‍റി ഓക്സിഡന്‍റുകളും അടങ്ങിയ സ്വാദിഷ്ടമായ അത്തിപ്പഴം സ്ഥിരം മെനുവില്‍ ഉശ്‍പ്പെടുത്തുന്നത് പല രോഗങ്ങളേയും തടയും.

മലബന്ധം

മലബന്ധം

cമലബന്ധം തടയാനുള്ള മരുന്നായി ഫിഗ് ഉപയോഗിക്കാം.ഇതിലടങ്ങിയിരിക്കുന്ന നാരിന്‍റെ അംശം ഉദരകോശങ്ങളെ ഉദ്ദീപിപ്പിക്കുകയും അതുവഴി വയറ്റില്‍ കെട്ടിക്കിടക്കുന്ന അഴുക്കുകള്‍ പുറംതള്ളുകയും ചെയ്യും.

തൂക്കം കുറയ്ക്കാം

തൂക്കം കുറയ്ക്കാം

ശരീരത്തിന്‍റെ തൂക്കം കുറയ്ക്കാനാഗ്രഹിക്കുന്നവര്‍ ഫിഗ് കഴിച്ചാല്‍ മതിയാകും.ഇതിലടങ്ങിയിരിക്കുന്ന നാര് വിശപ്പ് ശമിപ്പിക്കും. കലോറി കുറഞ്ഞ ഭക്ഷണത്തിനൊപ്പം നാരുള്ള ഇത്തരം ഭക്ഷണം കൂടിയായാല്‍ വിശപ്പിനേയും തൂക്കത്തേയും ഒരുപോലെ നിയന്ത്രണത്തിലാക്കാന്‍ കഴിയും.

കൊളസ്ട്രോള്‍ കുറയ്ക്കുന്നു

കൊളസ്ട്രോള്‍ കുറയ്ക്കുന്നു

ഫിഗിലെ നാരിന്‍റെ അംശം കൊളസ്ട്രോള്‍ നിയന്ത്രണത്തിനും നല്ലതാണ്.പെക്ടിന്‍ എന്ന ദ്രവരൂപത്തിലുള്ള നാരാണ് ഫിഗിലുള്ളത്. അത് ശരീരത്തിനുള്ളിലെ അമിതകൊഴുപ്പ് പുറന്തള്ളാന്‍ സഹായിക്കുന്നു.കൊളസ്ട്രോള്‍ രോഗികള്‍ സ്ഥിരമായി ഫിഗ് കഴിക്കുന്നത് ഗുണം ചെയ്യും.

ഹൃദ്രോഗം

ഹൃദ്രോഗം

ഫിഗിലുള്ള ഫീനോള്‍ ,ഒമേഗ-6 ഫാറ്റി ആസിഡ് തുടങ്ങിയവ ഹൃദയാരോഗ്യത്തിന് വളരെ നല്ലതാണ്.ഹൃദയസംബന്ധമായ അസുഖങ്ങള്‍ ഒഴിവാക്കാന്‍ ഫിഗ് കഴിക്കുന്നത് നല്ലതാണ്.

വന്‍കുടലിലെ ക്യാന്‍സര്‍

വന്‍കുടലിലെ ക്യാന്‍സര്‍

ഫിഗ് കഴിക്കുന്നത് ശരീരത്തിന് കാന്‍സറിനെ പ്രതിരോധിക്കാന്‍ ശക്തി നല്‍കും.വന്‍കുടലിനുള്ളില്‍ അര്‍ബുദത്തിന് കാരണമാകുന്ന പല വസ്തുക്കളേയും പുറന്തള്ളാന്‍ ഇത് സഹായിക്കും. അതുകൊണ്ട് തന്നെ പ്രത്യേകിച്ച് വന്‍കുടലിലെ കാന്‍സറിനെ തടുക്കാന്‍ ഫിഗിന് കഴിവുണ്ട്.

ആര്‍ത്തവവിരാമത്തിലെ സ്തനാര്‍ബുദം

ആര്‍ത്തവവിരാമത്തിലെ സ്തനാര്‍ബുദം

ആര്‍ത്തവ വിരാമമുണ്ടായ 51,823 സ്ത്രീകളില്‍ ഏതാണ്ട് 8 വര്‍ഷവും മൂന്നുമാസവും നടത്തിയ പഠനത്തില്‍ നാരുള്ള ഭക്ഷണം കൂടുതലായി കഴിക്കുന്നവരില്‍ സ്തനാര്‍ബുദത്തിനുള്ള സാധ്യത 34 ശതമാനം കുറഞ്ഞതായി കണ്ടെത്താന്‍ കഴിഞ്ഞിട്ടുണ്ട്.അതേസമയം ആര്‍ത്തവ വിരാമത്തിന്‍റെ ഭാഗമായി ഹോര്‍മോണ്‍ കുത്തിവയ്ക്കുന്ന സ്ത്രീകളില്‍ ധാന്യ നാരുഭക്ഷണങ്ങള്‍ കഴിക്കുന്നവരില്‍ സ്താനാര്‍ബദത്തിന്‍റെ സാധ്യത 50 ശതമാനം കുറഞ്ഞതായും കണ്ടെത്തിയിട്ടുണ്ട്.ആപ്പിള്‍,ഈന്തപ്പഴം,ഫിഗ്,സബര്‍ജില്‍ തുടങ്ങിയവയാണ് നാരിന്‍റെ അളവ് കൂടിയ ഭക്ഷണങ്ങള്‍..

പ്രമേഹം

പ്രമേഹം

പ്രമേഹരോഗികള്‍ നാരുള്ള ഭക്ഷണം കഴിക്കുന്നത് വളരെ നല്ലതാണ്.ഫിഗിന്‍റെ ഇല ഭക്ഷണത്തിലുള്‍പ്പെടുത്തുന്നത് പ്രമേഹരോഗത്തിന് വളരെ നല്ലതാണ്. ഇതില്‍ നാരിന്‍റെ അളവ് വളരെ കൂടുതലാണ്. ഇത് ശരീരത്തില്‍ ഇന്‍സുലിന്‍റെ അളവ് നിയന്ത്രിച്ച് നിര്‍ത്തി പ്രമേഹത്തെ തടുക്കാന്‍ സഹായിക്കും. സ്ഥിരമായി ഇന്‍സുലിന്‍ കുത്തിവയ്പ്പ് നടത്തുന്ന രോഗികള്‍ ഫിഗ് ഇലകള്‍ ഗുണം ചെയ്യും.ഇലയുടെ നീര് പ്രാതലിനൊപ്പം കഴിച്ചാല്‍ ഇന്‍സുലിന്‍ കുത്തിവയ്പ്പ് ഒഴിവാക്കി പ്രമേഹത്തെ നിയന്ത്രിക്കാനാകും.

ഉയര്‍ന്ന രക്തസമ്മര്‍ദ്ദം

ഉയര്‍ന്ന രക്തസമ്മര്‍ദ്ദം

ഉപ്പിന്‍റെ രൂപത്തില്‍ സോഡിയം നമ്മുടെ ശരീരത്തില്‍ സ്ഥിരമായി എത്തുന്നുണ്ട്.അതേസമയം പൊട്ടാസ്യത്തിന്‍റെ അളവ് ശരീരത്തില്‍ നന്നേ കുറവായിരിക്കും.സോഡിയത്തിന്‍റെ അളവിലെ വര്‍ധനവും പൊട്ടാസ്യത്തിന്‍റെ അളവിലെ കുറവുമാണ് ഉയര്‍ന്ന രക്തസമ്മര്‍ദ്ദത്തിന് കാരണമാകുന്നത്.ഫിഗില്‍ സോഡിയത്തേക്കാള്‍ പൊട്ടാസ്യത്തിന്‍റെ അളവ് കൂടുതലാണ്. അതുകൊണ്ട് തന്നെ ഇത് ഉയര്‍ന്ന രക്തസമ്മര്‍ദ്ദത്തെ തടയാന്‍ സഹായിക്കുന്നു.

ലൈംഗികശേഷിക്കുറവ്

ലൈംഗികശേഷിക്കുറവ്

ലൈംഗികശേഷിക്കുറവ് പരിഹരിക്കാന്‍ ഫിഗ് വളരെ നല്ല മരുന്നാണ്.രണ്ടോ മൂന്നോ ഫിഗ് ഒരു രാത്രി മുഴവന്‍ പാലിലിട്ട് വച്ച് പിറ്റേന്ന് രാവിലെ കഴിക്കുന്ന ലൈംഗികശേഷി കൂട്ടും.ഇത് തടി കൂടാനും സഹായിക്കും.

അര്‍ശ്ശസ്സ്

അര്‍ശ്ശസ്സ്

ശരീരത്തിലെ ദഹനസംബന്ധമായ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ ഫിഗ് വളരെ നല്ലതാണ്.ഇതിലെ പല ഘടകങ്ങളും ജീവല്‍പ്രവര്‍ത്തനങ്ങള്‍ ദഹനവും എളുപ്പമാക്കാന്‍ സഹായിക്കുന്നു.അതുകൊണ്ട് തന്നെ മൂലക്കുരു അര്‍ശ്ശസ്സ് തുടങ്ങി ദഹനസംബന്ധിയായ അസുഖങ്ങള്‍ക്ക് ഫിഗ് വളരെ നല്ല ഔഷധമാണ്.

വൃക്കരോഗങ്ങള്‍

വൃക്കരോഗങ്ങള്‍

ഫിഗില്‍ വലിയതോതില്‍ ഓക്സലേറ്റ് അടങ്ങിയിട്ടുണ്ട്. അതുകൊണ്ട് തന്നെ വൃക്ക സംബന്ധിയും പിത്താശയ സംബന്ധിയുമായ രോഗങ്ങളുള്ളവര്‍ ഈ പഴം കഴിക്കരുത്.ഇതിലെ ഓക്സലേറ്റുകള്‍ ശരീരത്തിലുള്ള മറ്റ് ഘടകങ്ങളുമായി പ്രതിപ്രവര്‍ത്തിച്ച് പല അപകടകരമായ പുതിയ ദ്രവങ്ങള്‍ സൃഷ്ടിക്കുമെന്നതു കൊണ്ടാണ് ഇത്തരം രോഗികള്‍ ഫിഗ് ഒഴിവാക്കണമെന്ന് നിര്‍ദേശിക്കുന്നത്.

Read more about: food ഭക്ഷണം
English summary

Health Benefits Fig

Fig fruits are in bell-shaped, with a wide, flat bottom narrowing top. When the fruit ripens, the top will bend, forming like a "neck".Figs can be of varities of colors such as brown, purple, green, yellow or black, and vary in size. The skin is slightly wrinkled and leathery. They are often will be in the dried stage for preservation, since the fresh fruits are highly perishable. The fig flowers develop inside the fruit and cannot be visible. Fig is naturally rich in health benefiting phyto-nutrients, anti-oxidants vitamins and minerals. Dried figs contains concentrated source of minerals and vitamins.
Story first published: Saturday, September 7, 2013, 20:50 [IST]
X
Desktop Bottom Promotion