For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഡാര്‍ക്ക് ചോക്കലേറ്റിൻറെ ആരോഗ്യവശങ്ങള്‍

By Nuzaiba K N
|

കൊക്കോയുടെ വിത്തില്‍ നിന്ന് ഉല്‍പ്പാദിപ്പിക്കുന്ന ഡാര്‍ക്ക് ചോക്കലേറ്റിന് നിരവധി ഗുണങ്ങളാണ് ഉള്ളത്. ആന്‍റി ഓക്സിഡന്‍റുകളുടെ ഏറ്റവും നല്ല കലവറകളിലൊന്നായ ഡാര്‍ക്ക് ചോക്കലേറ്റ് (പഞ്ചസാരയുടെ ആവരണം ഇല്ലാത്തത്) ആരോഗ്യത്തിന് നല്ലതും ഹൃദ്രോഗ സാധ്യത കുറക്കുന്നതുമാണെന്ന് പഠനങ്ങള്‍ പറയുന്നു. മറ്റു നിരവധി ഗുണങ്ങളും വിവിധ പഠനങ്ങള്‍ വെളിപ്പെടുത്തിയിരുന്നു. ഡാര്‍ക്ക് ചോക്കലേറ്റിൻറെ ചില ആരോഗ്യവശങ്ങള്‍ ചുവടെ;

ഹൃദയത്തിന് നല്ലത്

ഹൃദയത്തിന് നല്ലത്

ആഴ്ചയില്‍ രണ്ടോ മൂന്നോ തവണ ചോക്കലേറ്റ് കഴിക്കുന്നത് വഴി രക്തസമ്മര്‍ദത്തില്‍ കുറവുണ്ടാകുമെന്ന് പഠനങ്ങള്‍ പറയുന്നു. രക്തത്തിൻറെ ഒഴുക്ക് സുഗമമാക്കുന്നത് വഴി രക്തം കട്ടപിടിക്കാനുള്ള സാധ്യതകള്‍ ഇല്ലാതാവുകയും ചെയ്യൂന്നു. രക്തധമനികളെ ബാധിക്കുന്ന ആര്‍ട്ടിയോസ്ക്ളീറോസിസ് എന്ന രോഗത്തെ പ്രതിരോധിക്കാനും ഡാര്‍ക്ക് ചോക്കലേറ്റിന് കഴിയും.

തലച്ചോറിലേക്കുള്ള രക്തപ്രവാഹം വര്‍ധിപ്പിക്കും

തലച്ചോറിലേക്കുള്ള രക്തപ്രവാഹം വര്‍ധിപ്പിക്കും

രക്തത്തിലേക്കും തലച്ചോറിലേക്കുമുള്ള രക്തപ്രവാഹം ഇതുവഴി വര്‍ധിക്കും. തലച്ചോറിൻറെ തിരിച്ചറിയല്‍ ശേഷി ഇതുമൂലം വര്‍ധിക്കും. പക്ഷാഘാത സാധ്യതകള്‍ കുറക്കാനും ഇതുവഴി കഴിയും. ഓരോരുത്തരുടെയും മാനസിക നിലകളെ സ്വാധീനിക്കാനും ഡാര്‍ക്ക് ചോക്കലേറ്റിന് കഴിവുണ്ട്. നിങ്ങള്‍ ആരെയെങ്കിലും പ്രണയിക്കുന്ന നിമിഷം തലച്ചോറിലുണ്ടാകുന്ന ഫിനൈല്‍ ഈതൈല്‍ അമീന്‍ (PEA) എന്ന രാസവസ്തു ചോക്കലേറ്റില്‍ അടങ്ങിയിട്ടുണ്ട്. ഈ രാസവസ്തു ശരീരത്തില്‍ ചെല്ലുന്നത് വഴി നമ്മള്‍ എപ്പോഴും സന്തോഷവാന്‍മാരാകുന്നു.

ബ്ളഡ്ഷുഗര്‍ നിയന്ത്രണം

ബ്ളഡ്ഷുഗര്‍ നിയന്ത്രണം

ഡാര്‍ക്ക് ചോക്കലേറ്റ് രക്തകുഴലുകളെ ആരോഗ്യവാന്‍മാരാക്കുകയും രക്തപ്രവാഹം സുഗമമാക്കുകയും ചെയ്യുന്നത് വഴി ടൈപ്പ്2 ഡയബറ്റിക്സില്‍ നിന്ന് ശരീരത്തെ പ്രതിരോധിക്കുന്നു. ഇതില്‍ അടങ്ങിയിരിക്കുന്ന ഫ്ളവനോയിഡുകള്‍ ശരീരത്തിന്‍െറ ഇന്‍സുലിന്‍ പ്രതിരോധം കുറക്കുന്നു. ശരീര കോശങ്ങളെ മതിയായ വിധം പ്രവര്‍ത്തിക്കാന്‍ സഹായിക്കുന്നതിനാല്‍ ശരീരത്തില്‍ ഇന്‍സുലിൻറെ ഉപയോഗം സാധാരണ നിലയിലാകും. കുറഞ്ഞ ഗൈ്ളസീമിക് ഇന്‍ഡക്സ് ആണ് ഉള്ളതെന്നതിനാല്‍ ശരീരത്തിലെ ബ്ളഡ്ഷുഗറില്‍ ഡാര്‍ക്ക് ചോക്കലേറ്റ് കഴിക്കുന്നത് വഴി കാര്യമായ വര്‍ധന ഉണ്ടാക്കുകയില്ല.

ആന്‍റി ഓക്സിഡന്‍റുകളാല്‍ സമ്പന്നം

ആന്‍റി ഓക്സിഡന്‍റുകളാല്‍ സമ്പന്നം

ആന്‍റി ഓക്സിഡന്‍റുകളാല്‍ സമ്പന്നമാണ് ഡാര്‍ക്ക് ചോക്കലേറ്റ്. ശരീര കോശങ്ങള്‍ക്ക് നാശമുണ്ടാക്കുന്ന ഫ്രീറാഡിക്കലുകളെ ഇല്ലാതാക്കാന്‍ ഇത് സഹായിക്കുന്നു. കാന്‍സറിന് പുറമെ ശരീരത്തിന് പ്രായം തോന്നിപ്പിക്കുന്നതിലും ഫ്രീറാഡിക്കലുകള്‍ക്ക് നല്ല പങ്കുണ്ട്. വിവിധ തരം കാന്‍സറുകളെ പ്രതിരോധിക്കാനും യുവത്വം കാത്തുസൂക്ഷിക്കാനും ആന്‍റി ഓക്സിഡന്‍റുകളാല്‍ സമ്പന്നമായ ഡാര്‍ക്ക് ചോക്കലേറ്റ് പോലുള്ള ഭക്ഷണങ്ങള്‍ നല്ലതാണ്.

ധാതുക്കളാലും ജീവകങ്ങളാലും സമ്പന്നം

ധാതുക്കളാലും ജീവകങ്ങളാലും സമ്പന്നം

മനുഷ്യശരീരത്തിന് അത്യാവശ്യമായ പൊട്ടാസ്യം, കോപ്പര്‍, മഗ്നീഷ്യം, ഇരുമ്പ് തുടങ്ങിയവ അടങ്ങിയതാണ് ഡാര്‍ക്ക് ചോക്കലേറ്റ്. പക്ഷാഘാതത്തെ പ്രതിരോധിക്കാനും ഹൃദയാരോഗ്യത്തെ സംരക്ഷിക്കാനും കോപ്പറും പൊട്ടാസ്യവും സഹായിക്കുന്നു. ഇരുമ്പി ൻറെ കുറവ് മൂലമുള്ള അനീമിയക്ക് ഇതിലടങ്ങിയ ഇരുമ്പ് സഹായകരമാണ്. മഗ്നീഷ്യം ആകട്ടെ ടൈപ്പ് 2 ഡയബറ്റിക്സ്, ഉയര്‍ന്ന രക്ത സമ്മര്‍ദം, ഹൃദ്രോഗങ്ങള്‍ എന്നിവക്കെതിരായ പ്രതിരോധത്തിന് നല്ലതാണ്.

പല്ലിൻറെ ആരോഗ്യത്തിന്

പല്ലിൻറെ ആരോഗ്യത്തിന്

പല്ലിന്‍െറ ഇനാമല്‍ ബലപ്പെടുത്തുന്നതിനുള്ള തിയോബ്രോമിന്‍ ഡാര്‍ക്ക് ചോക്കലേറ്റില്‍ അടങ്ങിയിട്ടുണ്ട്. കഴിച്ച ശേഷം മതിയായ ദന്ത ശുചീകരണം നടത്തിയാല്‍ മറ്റ് പലഹാരങ്ങളെ പോലെ പല്ലില്‍ പോടുകള്‍ ഉണ്ടാകാനുള്ള സാധ്യത കുറവാണ്. ചെറിയ തോതില്‍ ഉത്തേജനം നല്‍കുന്ന വസ്തുവുമാണ് ഇത്. ചുമയെ പ്രതിരോധിക്കാനും ഇത് നല്ലതാണ്.

Read more about: health food ആരോഗ്യം
English summary

Health benefits of dark chocolate

Dark chocolate is loaded with nutrients that can positively affect your health. Made from the seed of the cocoa tree, it is one of the best sources of antioxidants on the planet.
X
Desktop Bottom Promotion