For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

പാലിനും തൈരിനും ഗുണങ്ങളേറെ

|

പാലും പാലുല്‍പന്നങ്ങളും ആരോഗ്യത്തിന് അത്യാവശ്യമായ ഭക്ഷണവസ്തുക്കളാണെന്ന കാര്യത്തില്‍ ആര്‍ക്കും സംശയമുണ്ടാവില്ല. ഇതുകൊണ്ടാണ് കുടിയ്ക്കാന്‍ ഇഷ്ടമില്ലാത്ത കുട്ടികള്‍ക്ക് പാല്‍ നിര്‍ബന്ധിച്ചു നല്‍കുന്നത്.

പാല്‍ മാത്രമല്ല, തൈര്, നെയ്യ്, വെണ്ണ, പനീര്‍ തുടങ്ങി പാലിന്റെ വകഭേദങ്ങള്‍ക്കും ധാരാളം ആരോഗ്യഗുണങ്ങളുണ്ട്. ഇവ കഴിയ്ക്കുന്നവര്‍ക്കും ചിലപ്പോള്‍ ഇതേപ്പറ്റി പൂര്‍ണമായും അറിഞ്ഞെന്നു വരില്ല.

പാലുല്‍പന്നങ്ങളുടെ ആരോഗ്യഗുണങ്ങളെപ്പറ്റി അറിഞ്ഞിരിക്കൂ.

പാലിനും തൈരിനും ഗുണങ്ങളേറെ

പാലിനും തൈരിനും ഗുണങ്ങളേറെ

പാലും തൈരുമെല്ലാം ധാരാളം പ്രോട്ടീനുകള്‍ അടങ്ങിയതാണ്. ഇത് ആന്റിബോഡികള്‍ ഉല്‍പാദിപ്പിക്കാന്‍ സഹായിക്കുന്നു. ഇത്തരം ആന്റിബോഡികള്‍ ശരീരത്തിന്റെ പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കും.

പാലിനും തൈരിനും ഗുണങ്ങളേറെ

പാലിനും തൈരിനും ഗുണങ്ങളേറെ

വൈറ്റമിന്‍ എ ആരോഗ്യകരമായ ചര്‍മത്തിന് സഹായിക്കും. ഇവ പല്ലിന്റെയും എല്ലിന്റെയും ആരോഗ്യത്തിന് സഹായിക്കുന്നവയുമാണ്. സംഭാരം, തൈര്, ബട്ടര്‍ എന്നിവയില്‍ വൈറ്റമിന്‍ എ ധാരാളം അടങ്ങിയിട്ടുണ്ട്.

പാലിനും തൈരിനും ഗുണങ്ങളേറെ

പാലിനും തൈരിനും ഗുണങ്ങളേറെ

സോഡിയം അമിതമാകുന്നത് ദോഷം ചെയ്യും. എന്നാല്‍ ആവശ്യത്തിന് സോഡിയം ഹൃദയം, നാഡീവ്യൂഹം, മസിലുകള്‍ എന്നിവയുടെ ശരിയായ പ്രവര്‍ത്തനത്തിന് വളരെ പ്രധാനമാണ്. ബട്ടര്‍, നെയ്യ് എന്നിവയില്‍ ഇത് ധാരാളം അടങ്ങിയിട്ടുണ്ട്.

പാലിനും തൈരിനും ഗുണങ്ങളേറെ

പാലിനും തൈരിനും ഗുണങ്ങളേറെ

ശരീരത്തിന്റെ മുഴുവനായിട്ടുള്ള ആരോഗ്യത്തിന് സിങ്ക് വളരെ നല്ലതാണ്. ഇത് കോശങ്ങളുടേയും എല്ലുകളുടേയും ശരിയായ വളര്‍ച്ചയ്ക്ക് വളരെ അത്യാവശ്യമാണ്. ഇത് ഭക്ഷണത്തെ ഊര്‍ജമായി മാറ്റാന്‍ നല്ലതാണ്. ദിവസവും ഒരു ഗ്ലാസ് പാല്‍ കുടിയ്ക്കുന്നത് സിങ്ക് ലഭിക്കാന്‍ സഹായിക്കും.

പാലിനും തൈരിനും ഗുണങ്ങളേറെ

പാലിനും തൈരിനും ഗുണങ്ങളേറെ

സ്വാഭാവിക മധുരത്തിന്റെ ഉറവിടമാണ് പാല്‍. ശാരീരിക പ്രവര്‍ത്തനങ്ങള്‍ക്ക് പാകത്തിന് ഗ്ലൂക്കോസും ആവശ്യം തന്നെ. ഇതിന് പാല്‍ സഹായിക്കും. ഇതില്‍ ചെറിയ തോതില്‍ ഗ്ലൂക്കോസ് അടങ്ങിയിട്ടുണ്ട്.

പാലിനും തൈരിനും ഗുണങ്ങളേറെ

പാലിനും തൈരിനും ഗുണങ്ങളേറെ

ശരീരത്തിന് പാകത്തിന് കൊഴുപ്പും വേണം. ഇത് അണുബാധ ഒഴിവാക്കാന്‍ ആവശ്യമാണ്. എന്നാല്‍ ഒരു കാരണവശാലും അധികമാകുകയുമരുത്. പാലും തൈരും ഇക്കാര്യത്തിന് സഹായിക്കുകയും ചെയ്യും.

പാലിനും തൈരിനും ഗുണങ്ങളേറെ

പാലിനും തൈരിനും ഗുണങ്ങളേറെ

പാലുല്‍പന്നങ്ങളില്‍ ധാരാളം കാല്‍സ്യം അടങ്ങിയിട്ടുണ്ട്. പ്രത്യേകിച്ച് സ്ത്രീകള്‍ക്ക് എല്ലുതേയ്മാനം പോലുള്ള രോഗങ്ങള്‍ ഒഴിവാക്കാന്‍ കാല്‍സ്യം വളരെ പ്രധാനമാണ്. കുട്ടികളുടെ വളര്‍ച്ചയ്ക്കും കാല്‍സ്യം വളരെ അത്യാവശ്യം തന്നെ.

പാലിനും തൈരിനും ഗുണങ്ങളേറെ

പാലിനും തൈരിനും ഗുണങ്ങളേറെ

ശരീരത്തില്‍ ഊര്‍ജം ഉല്‍പാദിപ്പിക്കാനും കോശങ്ങള്‍ പുതുതായി നിര്‍മിക്കാനും മഗ്നീഷ്യം വളരെ പ്രധാനം തന്നെ. ദിവസവും ബട്ടര്‍, തൈര് എന്നിവ കഴിയ്ക്കുന്നത് ശരീരത്തിലെ മഗ്നീഷ്യത്തിന്റെ അളവ് വര്‍ദ്ധിപ്പിക്കും.

പാലിനും തൈരിനും ഗുണങ്ങളേറെ

പാലിനും തൈരിനും ഗുണങ്ങളേറെ

സെലേനിയം ശരീരത്തിന് പ്രതിരോധശേഷി നല്‍കുവാന്‍ വളരെ അത്യാവശ്യമാണ്. പാലിലും പാലുല്‍പന്നങ്ങളിലും സെലേനിയം ധാരാളം അടങ്ങിയിട്ടുണ്ട്.

English summary

Milk, Curd, Dairy Products, Health, Body, kid, Calcium, പാല്‍, തൈര്, ഭക്ഷണം, ആരോഗ്യം, ശരീരം, ഊര്‍ജം, കുട്ടി, കാല്‍സ്യം, എല്ലുതേയ്മാനം, ഓസ്റ്റിയോപെറോസിസ്‌

Most of us assume that dairy products are known to be only rich in calcium. On the brighter note, dairy products are rich in vitamins, minerals and is an excellent source of Vitamin D and A. With this richness found in dairy products, it definitely helps people meet their daily nutritional needs. Similarly, adequate consumption of dairy products helps in preventing bone diseases, maintains body weight and blood pressure. Nutrients found in the dairy products have vast benefits on our body, and if the calories are a problem, you can always substitute with skimmed milk and low fat cheese and butter.
 
Story first published: Monday, March 4, 2013, 11:28 [IST]
X
Desktop Bottom Promotion