For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

മല്ലിപ്പൊടിയുടെ ആരോഗ്യഗുണങ്ങള്‍

|

മല്ലിയും മല്ലിപ്പൊടിയും ഭക്ഷണസാധനങ്ങള്‍ക്ക് സ്വാദു കൂട്ടുന്ന മസാലകളാണ്. മല്ലിയിലയും ഭക്ഷണസാധനങ്ങള്‍ക്ക് സ്വാദു കൂട്ടുവാന്‍ ഉയോഗിക്കാറുണ്ട്.

വെറുമൊരു മസാലയെന്നതിലുപരിയായി, മല്ലിയ്ക്ക് ധാരാളം ആരോഗ്യവശങ്ങളുമുണ്ട്. ഫൈബര്‍, കാല്‍സ്യം തുടങ്ങിയ ധാരാളം ഘടകങ്ങള്‍ ഇതില്‍ അടങ്ങിയിട്ടുമുണ്ട്.

ഇവയേക്കാളുപരിയായി മല്ലിപ്പൊടിയുടെ എന്തെല്ലാം ആരോഗ്യവശങ്ങളുണ്ടെന്നു നോക്കൂ,

പ്രമേഹം

പ്രമേഹം

പ്രമേഹം നിയന്ത്രിയ്ക്കുവാന്‍ മല്ലിപ്പൊടി ഏറെ നല്ലതാണ്. ഇത് രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് നിയന്ത്രിയ്ക്കും. ഇതുവഴി പ്രമേഹത്തെ നിയന്ത്രണത്തിലാക്കാന്‍ സഹായിക്കുകയും ചെയ്യും.

ഭക്ഷ്യവിഷബാധ

ഭക്ഷ്യവിഷബാധ

ഭക്ഷ്യവിഷബാധയുണ്ടാക്കുന്ന ഒരു ബാക്ടീരിയയാണ് സാല്‍മൊണെല്ല. ഇതിനെ നശിപ്പിയ്ക്കുവാന്‍ മല്ലിപ്പൊടിയ്ക്കു കഴിയും. ഇത് ഭക്ഷണങ്ങളില്‍ ചേര്‍ക്കുന്നത് ഭക്ഷണങ്ങളിലൂടെയുണ്ടാകുന്ന ഭക്ഷ്യവിഷബാധയകറ്റുവാന്‍ സഹായിക്കും.

ഫൈറ്റോനൂട്രിയന്റുകള്‍

ഫൈറ്റോനൂട്രിയന്റുകള്‍

രോഗങ്ങളെ തടയാനുള്ള ഫൈറ്റോനൂട്രിയന്റുകള്‍ മല്ലിപ്പൊടിയില്‍ ധാരാളമുണ്ട്. ലിനലൂല്‍, ബൊര്‍ണിയോല്‍, കാര്‍വോണ്‍, എപിജെനിന്‍ തുടങ്ങിയവയെല്ലാം ഇതില്‍ അടങ്ങിയിട്ടുള്ള ഫൈറ്റോന്യൂട്രിയന്റുകളാണ്.

മുഖക്കുരു

മുഖക്കുരു

മല്ലിപ്പൊടി കഴിയ്ക്കുന്നത് ചര്‍മത്തിനും നല്ലതാണ്. ഇത് മുഖക്കുരുവിനെ തടയുവാന്‍ സഹായിക്കും.

കൊളസ്‌ടോള്‍

കൊളസ്‌ടോള്‍

കൊളസ്‌ടോള്‍ തടയാനുള്ള നല്ലൊരു വഴിയാണ് മല്ലിപ്പൊടി. ശരീരത്തിലെ ചീത്ത കൊളസ്‌ട്രോള്‍ കുറയ്ക്കാനും നല്ല കൊളസ്‌ട്രോള്‍ കൂട്ടുവാനും മല്ലിപ്പൊടിയ്ക്കു കഴിയും.

രോഗങ്ങള്‍

രോഗങ്ങള്‍

സ്‌മോള്‍പോക്‌സടക്കമുള്ള പകരുന്ന രോഗങ്ങള്‍ തടയാന്‍ മല്ലിപ്പൊടിയ്ക്കു കഴിവുണ്ട്. പകര്‍ച്ചവ്യാധികളുണ്ടാക്കുന്ന രോഗാണുക്കളെ തടയാന്‍ ഇതിന് കഴിവുണ്ട്.

വയറുവേദന

വയറുവേദന

മല്ലിപ്പൊടി ചൂടുവെള്ളത്തില്‍ കലക്കി കുടിയ്ക്കുന്നതും മല്ലിയിട്ടു തിളപ്പിച്ച വെള്ളം കുടിയ്ക്കുന്നതും വയറുവേദന മാസമുറ സമയത്തെ വയറുവേദന കുറയ്ക്കുവാന്‍ സഹായിക്കും.

ആന്റിഓക്‌സിഡന്റുകള്‍

ആന്റിഓക്‌സിഡന്റുകള്‍

മല്ലിയില്‍ ആന്റിഓക്‌സിഡന്റുകള്‍ ധാരാളം അടങ്ങിയിട്ടുണ്ട്. ഇവ അസുഖമുണ്ടാക്കുന്ന ഫ്രീ റാഡിക്കലുകളെ തടയാന്‍ പ്രാപ്തിയുള്ളതാണ്.

Read more about: food
English summary

Health Benefits Coriander Powder

Just like other spices that grow in our country, coriander is also a spice that is available all round the year. The fruit of the plant is dried and used as spice. The dried fruit can also be powdered and consumed. The nutritional chart of coriander shows that it contains a fibre content of 8%, calcium content of 2.9% making it one of the healthy spices. Our food rating system rates coriander as an excellent source of nutrient. Coriander powder is placed high on reputation because of the healing properties of the spice. In fact, it is referred to as an "anti-diabetic" plant in several parts of Europe.
 
 
Story first published: Monday, November 11, 2013, 12:29 [IST]
X
Desktop Bottom Promotion