For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ആരോഗ്യം വര്‍ദ്ധിപ്പിക്കാന്‍ മല്ലിയില !

By Super
|

മല്ലിയില ഭക്ഷണം പാകം ചെയ്യുമ്പോഴും, അവ അലങ്കരിക്കാനും സാധാരണയായി ഉപയോഗിക്കാറുണ്ട്. ഫ്രിഡ്ജില്‍ മല്ലിയിലക്ക് സ്ഥിരമായി ഇടം നല്കുന്നവരാണ് ഭൂരിപക്ഷവും. ധാരാളം ആരോഗ്യപരമായ ഗുണങ്ങളുള്ള ഒന്നാണ് മല്ലിയില.

മല്ലിയിലയില്‍ തിയാമൈന്‍, വിറ്റാമിന്‍ സി, റിബോഫ്ലാവിന്‍, ഫോസ്ഫറസ്, കാല്‍സ്യം, ഇരുമ്പ്, നിയാസിന്‍, സോഡിയം കരോട്ടിന്‍, ഓക്സാലിക് ആസിഡ്, പൊട്ടാസ്യം തുടങ്ങി ധാരാളം മിനറലുകളും വിറ്റാമിനുകളും അടങ്ങിയിരിക്കുന്നു.

നേത്രരോഗങ്ങള്‍

നേത്രരോഗങ്ങള്‍

കണ്ണിനുണ്ടാകുന്ന ചില പ്രശ്നങ്ങള്‍ക്ക് മല്ലിയില മരുന്നായി ഉപയോഗിക്കാം. മല്ലിയിലയില്‍ വിറ്റാമിന്‍ സി, വിറ്റാമിന്‍ എ, ആന്റിഓക്സിഡന്റ്സ്, ഫോസ്‍ഫറസ് പോലുള്ള മിനറലുകള്‍ ഏറെ അടങ്ങിയിട്ടുണ്ട്. കണ്ണിന്റെ റെറ്റിനക്കുണ്ടാകുന്ന രോഗങ്ങള്‍, മറ്റ് നേത്രരോഗങ്ങള്‍, ആയാസം മൂലം കണ്ണിനുണ്ടാകുന്ന പ്രശ്നങ്ങള്‍ എന്നിവയ്ക്ക് മല്ലിയില പ്രതിവിധിയായി ഉപയോഗിക്കാം. അല്പം മല്ലിയില വെള്ളത്തിലിട്ട് തിളപ്പിച്ച് ഒരു വൃത്തിയുള്ള തുണിയിലേക്ക് അത് ഒഴിക്കുക. ഇതില്‍ നിന്ന് ഏതാനും തുള്ളി കണ്ണിലിറ്റിക്കുക. കണ്ണിന്റെ അസ്വസ്ഥതകള്‍ മാറുകയും, കണ്ണീരൊലിക്കുന്നത് അവസാനിക്കുകയും ചെയ്യും.

മൂക്കില്‍ നിന്ന് രക്തം വരുന്നതിനും

മൂക്കില്‍ നിന്ന് രക്തം വരുന്നതിനും

മൂക്കില്‍ നിന്ന് രക്തം വരുന്നതിനും മല്ലിയില മരുന്നായി ഉപയോഗിക്കാം. 20 ഗ്രാം പുതിയ മല്ലിയില അല്പം കര്‍പ്പൂരം ചേര്‍ത്ത് അരയ്ക്കുക. ഇതിന്റെ നീര് മൂക്കിലേക്കൊഴിച്ചാല്‍ മൂക്കില്‍ നിന്ന് രക്തം വരുന്നത് നിലയ്ക്കും. ഇത് നെറ്റിയില്‍ തേച്ചാലും രക്തം വരുന്നത് തടയാം. മല്ലിയിലയുടെ ഗന്ധവും ഇതിന് സഹായകരമാണ്.

ചര്‍മ്മ രോഗങ്ങള്‍ക്ക്

ചര്‍മ്മ രോഗങ്ങള്‍ക്ക്

ചര്‍മ്മ രോഗങ്ങള്‍ക്ക് മല്ലിയില ഒരു പ്രതിവിധിയാണ്. ആന്റി ​ഫംഗല്‍, ആന്റി സെപ്റ്റിക്, ഡി ടോക്സിഫൈയിങ്ങ്, പ്രശ്നങ്ങള്‍ക്ക് ഇത് പരിഹാരം നല്കും. ശരീരം തിണര്‍ത്ത് പൊങ്ങുന്നതിന് മല്ലിയില കൊണ്ട് പരാഹാരം കാണാം. മല്ലിയില നീരില്‍ തേന്‍ ചേര്‍ത്ത് രോഗബാധയുള്ള ഭാഗത്ത് തേക്കുക. പതിനഞ്ച് മിനുട്ടിന് ശേഷം തണുത്ത വെള്ളം ഉപയോഗിച്ച് കഴുകുക.

ഗര്‍ഭിണികള്‍ക്ക്

ഗര്‍ഭിണികള്‍ക്ക്

ഗര്‍ഭിണികള്‍ക്ക് സാധാരണയായി മനംപിരട്ടലം ഛര്‍ദ്ദിയും ഉണ്ടാകാറുണ്ട്. ഇതിന് ഒരു കപ്പ് മല്ലിയില തിളപ്പിച്ച് അതില്‍ ഒരു കപ്പ് പഞ്ചസാര ചേര്‍ത്ത് തണുത്ത ശേഷം കുടിക്കുക.

സ്മോള്‍ പോക്സിന് ശമനം

സ്മോള്‍ പോക്സിന് ശമനം

മല്ലിയിലയില്‍ ആന്റി ഓക്സിഡന്റുകളും, ആന്റി മൈക്രോബയലുകളും, ആസിഡും, അണുബാധയെ ചെറുക്കുന്ന ഘടകങ്ങളുമുണ്ട്. അതിലെ ഇരുമ്പിന്റെ അംശവും, വിറ്റാമിന്‍ സിയും പ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുന്നു. ഇവ സ്മോള്‍ പോക്സിന് ശമനം നല്കുകയും വേദന കുറയ്ക്കുകയും ചെയ്യും.

മൗത്ത് അള്‍സര്‍

മൗത്ത് അള്‍സര്‍

മല്ലിയിലയിലെ സിട്രോനെലോള്‍ എന്ന എണ്ണ ആന്റിസെപ്റ്റിക് ശേഷിയുള്ളതാണ്. മറ്റ് എണ്ണകളും ആന്റി മൈക്രോബയല്‍ ഘടകങ്ങളടങ്ങിയതും രോഗശമനം നല്കുന്നതുമാണ്. വായിലുണ്ടാകുന്ന പുണ്ണുകള്‍ (മൗത്ത് അള്‍സര്‍) ഭേദമാക്കാന്‍ മല്ലിയിലക്ക് കഴിവുണ്ട്. ശ്വാസം ശുദ്ധിയാക്കി മൗത്ത് അള്‍സര്‍ കുറയ്ക്കാന്‍ മല്ലിയില സഹായിക്കും.

കൊളസ്ട്രോളിന്റെ അളവ് കുറയ്ക്കാന്‍

കൊളസ്ട്രോളിന്റെ അളവ് കുറയ്ക്കാന്‍

ഫ്രഷായ മല്ലിയിലയില്‍ ഒലേയിക് ആസിഡ്, ലിനോലിക് ആസിഡ്, സ്റ്റെയാറിക് ആസിഡ്, പാമിറ്റിക് ആസിഡ്, അസ്കോര്‍ബിക് ആസിഡ് (വിറ്റാമിന്‍ സി)തുടങ്ങിയവ അടങ്ങിയിരിക്കുന്നു. ഇവ രക്തത്തിലെ കൊളസ്ട്രോളിന്റെ അളവ് കുറയ്ക്കാന്‍ സഹായിക്കുന്നവയാണ്. കൂടാതെ ഇവ ധമനികളിലും, ഞരമ്പിലും അടിയുന്ന കൊളസ്ട്രോള്‍ നീക്കി ഹൃദയാഘാതത്തിനുള്ള സാധ്യത കുറയ്ക്കുന്നു.

ദഹനസഹായി

ദഹനസഹായി

പുതുമയുള്ള മല്ലിയില എസന്‍ഷ്യല്‍ ഓയിലുകളും, സുഗന്ധവും ഉള്ളതാണ്. ഇവ നല്ലൊരു ദഹനസഹായിയായി പ്രവര്‍ത്തിക്കും. വയറില്‍ എന്‍സൈമുകളും, ദഹനരസങ്ങളും ഉത്പാദിപ്പിച്ച് മികച്ച ദഹനം ലഭിക്കാന്‍ മല്ലിയില സഹായിക്കും. ദഹനപ്രക്രിയയെ സജീവമാക്കുന്നതിനൊപ്പം വിശപ്പില്ലായ്മക്ക് പ്രതിവിധിയായും മല്ലിയില ഉപയോഗിക്കാം.

 പ്രോട്ടീന്‍, ഫൈബര്‍

പ്രോട്ടീന്‍, ഫൈബര്‍

കാര്‍ബോഹൈഡ്രേറ്റ്സ്, പ്രോട്ടീന്‍, ഫൈബര്‍, ജലം എന്നിവയാലും ഇത് സമ്പുഷ്ടമാണ്. ചെറിയ എരിവുള്ള മല്ലിയില ഭക്ഷണവസ്തുക്കളില്‍ ചേര്‍ത്ത് അവ ഏറെ രുചികരമാക്കാനാവും.

Read more about: food ഭക്ഷണം
English summary

Health Benefits Coriander Leaves

Along with increasing taste and flavor of food, coriander leaves also helps to treat many illnesses. Read on to know about some illnesses in which coriander leaves are helpful.
 
 
X
Desktop Bottom Promotion