For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

മട്ട അരിയുടെ ഗുണങ്ങൾ

|

ഒരിക്കലെങ്കിലും മട്ട അരിയുടെ ചോറുണ്ടിട്ടില്ലാത്ത മലയാളികൾ ചുരക്കമായിരിക്കും. മലയാളിക്ക് അത്രമേൽ ഒഴിച്ചുകൂടാനാകാത്ത ഒന്നാണ് മട്ട അരി. ചുവന്ന അരിയെന്നും ഇത് അറിയപ്പെടുന്നു. ഉമി നീക്കം ചെയ്തശേഷം അവശേഷിക്കുന്ന ചുവന്ന നിറമാണ് ഈ പേര് വരാൻ കാരണം. സാധാരണ അരിയെ അപേക്ഷിച്ച് മട്ട അരി വേവാൻ കൂടുതൽ സമയം വേണം. ഒരുപാട് സംസ്കരണ പ്രക്രിയകൾക്ക് വിധേയമാകാത്തതിനാൽ ആരോഗ്യപരമായ ഒരുപാട് ഗുണങ്ങളുമുണ്ട്‌ മട്ട അരിക്ക്.

എല്ലാ അർത്ഥത്തിലും പോഷകങ്ങളുടെ കലവറയാണ് മട്ട അരി. വിറ്റമിൻ ബി, ഫോസ്ഫറസ്, സെലിനിയം, മാംഗനീസ്, പൊട്ടാസ്യം, മഗ്നീഷ്യം തുടങ്ങിയവ മട്ട അരിയിൽ അടങ്ങിയിട്ടുണ്ട്. അതോടൊപ്പം നാരുകളും ശരീരത്തിന്‍റെ പ്രതിരോധ ശേഷി വർദ്ധിപ്പിക്കുന്ന മറ്റ് ഘടകങ്ങളും മട്ട അരിയിലുണ്ട്.

 വൻകുടലിലെ കാൻസർ തടയുന്നു.

വൻകുടലിലെ കാൻസർ തടയുന്നു.

മട്ട അരിയിൽ അടങ്ങിയിട്ടുള്ള സെലിനിയം വൻകുടലിലെ കാൻസർ തടയുമെന്നാണ് പഠനങ്ങൾ പറയുന്നത്. കാൻസറിന് കാരണമാകുന്ന വിധത്തിൽ ഉദരത്തിൽ അടിഞ്ഞുകൂടുന്ന കെമിക്കലുകളെ പുറംതള്ളാൻ മട്ട അരിയിലെ നാരുകൾക്ക് കഴിയുന്നതിനാൽ മട്ട അരി ശീലമാക്കുന്നത് കാൻസർ രോഗത്തെ അകറ്റിനിർത്തും.

ബ്രെസ്റ്റ് കാൻസർ സാധ്യത കുറക്കുന്നു

ബ്രെസ്റ്റ് കാൻസർ സാധ്യത കുറക്കുന്നു

മട്ട അരിയിലെ സൈറ്റൊനൂട്രിയെൻറ് ലിഗ്നൻ എന്ന ഘടകം ബ്രെസ്റ്റ് കാൻസറിനെയും ഹൃദ്രോഗങ്ങളെയും ചെറുക്കാൻ സഹായകമാണ്. മുതിർന്ന സ്ത്രീകളിൽ നടത്തിയ പഠനങ്ങൾ സൂചിപ്പിക്കുന്നത് മട്ട അരി പോലുള്ള ധാന്യങ്ങൾ സ്ഥിരമായി കഴിക്കുന്നവരിൽ ബ്രെസ്റ്റ് സാധ്യത കുറവാണെന്നാണ്.

കൊളസ്ട്രോൾ കുറയ്ക്കുന്നു

കൊളസ്ട്രോൾ കുറയ്ക്കുന്നു

മട്ട അരിയുടെ ഉമിയിൽ അടങ്ങിയിട്ടുള്ള എണ്ണ കൊളസ്ട്രോൾ കുറയ്ക്കാൻ സഹായിക്കും. മട്ടയിലെ നാരുകൾ എൽ ഡി എൽ കൊളസ്ട്രോൾ കുറയ്ക്കാനും നല്ലതാണ്.

ഹൃദ്രോഗങ്ങൾ തടയുന്നു

ഹൃദ്രോഗങ്ങൾ തടയുന്നു

നാരുകൾ ധാരാളം അടങ്ങിയിരിക്കുന്നതിനാൽ മട്ട അരി കഴിക്കുന്നവരിൽ ഹൃദ്രോഗത്തിനുള്ള സാധ്യത വളരെ കുറവാണ്. മട്ട അരി കഴിക്കുന്നത് രക്തസമ്മർദ്ദം കുറയ്ക്കുമെന്നും രക്തക്കുഴലുകളിൽ കൊഴുപ്പും മറ്റും അടിഞ്ഞുകൂടുന്നത് തടയുമെന്നും അതുവഴി ഹൃദയത്തെ സംരക്ഷിക്കുമെന്നും ടെമ്പിൾ യൂണിവേഴ്സിറ്റിയിലെ ഗവേഷകർ കണ്ടെത്തിയിട്ടുണ്ട്.

ശരീരഭാരം കൂടുന്നത് തടയുന്നു

ശരീരഭാരം കൂടുന്നത് തടയുന്നു

മട്ട അരിയിലെ നാരുകളുടെ സാന്നിധ്യം അമിതമായി ഭക്ഷണം കഴിക്കുന്നത് തടയുന്നതിനാൽ ശരീരഭാരം നിയന്ത്രിക്കാൻ എളുപ്പത്തിൽ സാധിക്കും. ഹർവാർഡ്‌ യൂണിവേഴ്സിറ്റി നടത്തിയ ഒരു പഠനത്തിൽ മട്ട അരി പോലെ ധാരാളം നാരുകൾ അടങ്ങിയിട്ടുള്ള ഭക്ഷണം കഴിക്കുന്ന സ്ത്രീകളിൽ അമിതഭാരം ഒരു പ്രശ്നമാവുന്നില്ല എന്ന് കണ്ടെത്തുകയുണ്ടായി.

മലബന്ധം ഒഴിവാക്കുന്നു

മലബന്ധം ഒഴിവാക്കുന്നു

മട്ട അരിയിൽ അടങ്ങിയിട്ടുള്ള നാരുകൾ ദഹനേന്ദ്രിയ വ്യവസ്ഥയെ ഉത്തേജിപ്പിക്കുന്നു. അതിനാൽ മട്ട അരി കഴിക്കുന്നവരിൽ മലബന്ധത്തിനുള്ള സാധ്യത വളരെ കുറവാണ്.

പ്രമേഹം നിയന്ത്രിക്കുന്നു

പ്രമേഹം നിയന്ത്രിക്കുന്നു

മട്ട അരിയിലെ നാരുകൾ രക്തത്തിലെ പഞ്ചസാരയുടെ അളവ് ക്രമപ്പെടുത്തി ടൈപ്പ് രണ്ട് പ്രമേഹം നിയന്ത്രിക്കുന്നു.

എല്ലുകളെ ബലപ്പെടുത്തുന്നു

എല്ലുകളെ ബലപ്പെടുത്തുന്നു

എല്ലുകളുടെ ആരോഗ്യം നിലനിർത്താൻ ആവശ്യമായ മഗ്നീഷ്യം മട്ട അരിയിൽ ധാരാളമായി അടങ്ങിയിട്ടുണ്ട്. ഒരു ദിവസം ശരീരത്തിനാവശ്യമായ മഗ്നീഷ്യത്തിന്‍റെ 21% നൽകാൻ ഒരു കപ്പ്‌ മട്ട അരിക്ക് കഴിയും. ഇതിനുപുറമെ എല്ലുകളുടെ ആരോഗ്യത്തിനാവശ്യമായ കാത്സ്യവും മറ്റ് പോഷകങ്ങളും ഈ അരിയിലുണ്ട്.

ആസ്ത്മയുടെ ശല്യം കുറയ്ക്കുന്നു

ആസ്ത്മയുടെ ശല്യം കുറയ്ക്കുന്നു

മട്ട അരിയിലെ മഗ്നീഷ്യം ആസ്ത്മയുടെ പ്രശ്നങ്ങൾ ഒഴിവാക്കാൻ വളരെ സഹായകരമാണ്. മട്ട അരി കഴിക്കുന്ന ആസ്ത്മ രോഗികളിൽ രോഗത്തിന്‍റെ കാഠിന്യം കുറഞ്ഞുവരുന്നു എന്നാണ് പഠനങ്ങൾ സൂചിപ്പിക്കുന്നത്. ഈ അരിയിൽ അടങ്ങിയിട്ടുള്ള സെലിനിയവും ആസ്ത്മ രോഗത്തെ ചെറുക്കാൻ സഹായിക്കും.

വൃക്കയിലെ കല്ലിനുള്ള സാധ്യത കുറയ്ക്കുന്നു

വൃക്കയിലെ കല്ലിനുള്ള സാധ്യത കുറയ്ക്കുന്നു

അമേരിക്കൻ ജേർണൽ ഓഫ് ഗാസ്ട്രോഎന്‍ററോളജി നടത്തിയ പഠനം പറയുന്നത് മട്ട അരിയെ പോലെ നാരുകൾ അടങ്ങിയിട്ടുള്ള ഭക്ഷണങ്ങൾ വൃക്കയിൽ കല്ലുകൾ ഉണ്ടാവാനുള്ള സാധ്യത കുറയ്ക്കും എന്നാണ്.

നാഡീവ്യവസ്ഥയെ ഉത്തേജിപ്പിക്കുന്നു

നാഡീവ്യവസ്ഥയെ ഉത്തേജിപ്പിക്കുന്നു

മാംഗനീസ് അടങ്ങിയിട്ടുള്ളതിനാൽ മട്ട അരി കഴിക്കുന്നത് നാഡീവ്യവസ്ഥയുടെ ആരോഗ്യം സംരക്ഷിക്കും. ലൈംഗിക ഹോർമോണുകളുടെ പ്രവർത്തനം ക്രമപ്പെടുത്താനും ഇത് നല്ലതാണ്.

പോഷകാഹാരം

പോഷകാഹാരം

ദിവസേന മൂന്ന് നേരമെങ്കിലും ധാന്യങ്ങൾ കഴിക്കേണ്ടത് ശരീരത്തിന് ആവശ്യമാണ്‌. ഇത് മട്ട അരി പോലെ പോഷക സമൃദ്ധമായ ധാന്യമാണെങ്കിൽ അത് ആരോഗ്യവും ദീർഘായുസ്സും പ്രധാനം ചെയ്യും.

Read more about: food ഭക്ഷണം
English summary

Food, Cancer, Health, Cholesterol, Diabetes, Weight, ഭക്ഷണം, ശരീരം, ആരോഗ്യം, ക്യാന്‍സര്‍, കൊളസ്‌ട്രോള്‍, തടി, പ്രമേഹം

Brown rice or also known as ‘hulled rice' is the least processed form of rice. It has only the outermost layer or hull removed, but still retains its outer, brown-colored bran layer that gives it a light brown color, nutty flavor, and chewy texture. Since brown rice has the brain intact, it’s more nutritious but takes longer to cook than white rice.
Story first published: Saturday, April 13, 2013, 14:07 [IST]
X
Desktop Bottom Promotion