For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

അവൊക്കാഡൊയുടെ ആരോഗ്യമേന്മകള്‍

By Super
|

മെഡിറ്ററേനിയന്‍ പ്രദേശത്ത് ഉത്ഭവിച്ച ഏറെ പോഷകഗുണമുള്ള ഒരു പഴമാണ് അവൊക്കാഡൊ അഥവാ ബട്ടര്‍ ഫ്രൂട്ട്. പിയര്‍ പഴത്തോട് സാമ്യമുള്ള ഗോളാകൃതിയിലുള്ള, ചാരനിറം കലര്‍ന്ന പച്ചനിറമാണിതിന്. നേരിട്ടും , വേവിച്ചും ഇത് ഉപയോഗിക്കുന്നു. സസ്യാഹാരികള്‍ മാംസത്തിന് പകരമായി ഇത് ഉപയോഗിക്കാറുണ്ട്. മില്‍ക്ക് ഷേക്കുകളിലും, ഐസ്ക്രീമുകളിലും അവൊക്കാഡൊ ഉപയോഗിച്ചുവരുന്നു.

ഏറെ പോഷകമൂല്യമുള്ള ഈ പഴത്തില്‍ വിറ്റാമിന്‍ എ, ബി, ഇ എന്നിവ സമൃദ്ധമായി അടങ്ങിയിട്ടുണ്ട്. പ്രോട്ടീനും, നാരുകളും ഇതില്‍ ധാരാളമായടങ്ങിയിട്ടുണ്ട്. ഏറ്റവുമധികം കൊഴുപ്പടങ്ങിയ പഴങ്ങളിലൊന്നാണ് അവൊക്കാഡൊ. ഉയര്‍ന്ന തോതില്‍ കലോറി അടങ്ങിയ ഈ പഴം പക്ഷേ പ്രകൃതിദത്തമായ കൊഴുപ്പായതിനാല്‍ ആരോഗ്യത്തിന് ഉത്തമമാണ്.

Health Benefits Of Avacado

പ്രോട്ടീന്‍, വിറ്റാമിന്‍, ഫൈബര്‍, മിനറല്‍, കൊഴുപ്പ് തുടങ്ങിയവയാല്‍ സമൃദ്ധമായ അവൊക്കാഡൊ ഏറെ ആരോഗ്യഗുണങ്ങളുള്ളതാണ്. പല രോഗങ്ങള്‍ക്കും പരിഹാരമായി ഇത് ഉപയോഗിക്കാം. അവൊക്കാഡോയുടെ ആരോഗ്യപരമായ ഏതാനും ഗുണങ്ങളാണ് ഇവിടെ പറയുന്നത്.

1. ശരീരഭാരം കൂട്ടാം - ആരോഗ്യകരമായ കൊഴുപ്പും, കലോറിയുമടങ്ങിയതാണ് അവൊക്കാഡൊ. അതിനാല്‍ തന്നെ ശരീരഭാരം വര്‍ദ്ധിപ്പിക്കാന്‍ ഇത് ഉത്തമമാണ്. കാര്‍ബോഹൈഡ്രേറ്റും, കൊഴുപ്പും സമൃദ്ധമായി അടങ്ങിയ ഈ പഴത്തില്‍ 100 ഗ്രാമില്‍ 60-80 കലോറി അടങ്ങിയിട്ടുണ്ട്. അതിനാല്‍ തന്നെ ശരീരഭാരം കൂട്ടാന്‍ ശ്രമിക്കുന്നവര്‍ അവൊക്കാഡൊ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നത് ഉത്തമമാണ്.

2. ഹൃദയസംരക്ഷണം - അവൊക്കാഡോയില്‍ ബി6, ഫോളിക് ആസിഡ് എന്നിവ അടങ്ങിയിരിക്കുന്നു. ഇവ ഹൃദയസംബന്ധമായ തകരാറുകളില്‍ നിന്ന് സംരക്ഷിക്കാന്‍ കഴിവുള്ളതാണ്. അതിനാല്‍ തന്നെ ഹൃദയസംബന്ധമായ രോഗങ്ങളുള്ളവര്‍ക്ക് അവൊക്കാഡൊ അനുയോജ്യമാണ്. ഇതിലെ മോണോസാച്ചുറേറ്റഡ് കൊഴുപ്പ് ഹൃദയാഘാതത്തില്‍ നിന്ന് സംരക്ഷണം നല്‍കാന്‍ സഹായിക്കും.

3. ചര്‍മ്മസംരക്ഷണം - ചര്‍മ്മത്തിന്‍റെ സംരക്ഷണത്തിനും, ഭംഗിക്കും ഉത്തമമാണ് അവൊക്കാഡോയുടെ എണ്ണ. ഇത് ചര്‍മ്മത്തില്‍ തേച്ചാല്‍ പരുക്കന്‍ ഭാഗങ്ങള്‍ക്ക് തിളക്കവും ഭംഗിയും ലഭിക്കും. ഇക്കാരണത്താല്‍ സൗന്ദര്യവര്‍ദ്ധക വസ്തുക്കളില്‍ അവൊക്കാഡൊ എണ്ണ ഉപയോഗിച്ചുവരുന്നു.

4. പ്രമേഹം - അവൊക്കാഡോയില്‍ ഉയര്‍ന്ന അളവില്‍ മോണോസാച്ചുറേറ്റഡ് കൊഴുപ്പ് അടങ്ങിയിട്ടുണ്ട്. ഇത് രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാന്‍ സഹായിക്കും. ഈ കൊഴുപ്പ് ശരീരത്തിലെ ഇന്‍സുലിന്‍ ഉത്പാദനത്തെ സഹായിക്കുന്നതാണ്. പഞ്ചസാരയുടെ കുറവ് അനുഭവപ്പെടുന്നവര്‍ക്ക് ഈ പഴം അനുയോജ്യമാണ്.

5. വേദനസംഹാരി - സന്ധിവാതത്തിന്‍റെ വേദന പരിഹരിക്കാന്‍ അവൊക്കാഡൊ ഉപയോഗിക്കാം. ശരീരത്തിലെ ചൂടിനെ ഇല്ലാതാക്കുന്ന ഇത് വേദനകുറയ്ക്കും. അവൊക്കാഡൊയിലടങ്ങിയ കൊഴുപ്പ്, വിറ്റാമിന്‍, മിനറലുകള്‍, ഇരുമ്പ്, പൊട്ടാസ്യം എന്നിവയ്ക്ക് വേദന കുറയ്ക്കാനുള്ള കഴിവുണ്ട്. അവൊക്കാഡൊ എണ്ണ ഉപയോഗിച്ച് മസാജ് ചെയ്യുന്നതും വേദനയ്ക്ക് ശമനം നല്കും.

ഈ പറഞ്ഞവ കൂടാതെ മറ്റ് പല ഗുണങ്ങളും അവൊക്കാഡോയ്ക്കുണ്ട്. ചര്‍മ്മത്തിന് പോഷണം നല്കി പ്രായത്തിന്‍റെ മാറ്റങ്ങളെ തടഞ്ഞ് ചെറുപ്പം തോന്നിക്കാന്‍ അവൊക്കാഡോ ഉപയോഗിച്ചാല്‍ സാധിക്കും. കാന്‍സറിനെ പ്രതിരോധിക്കാനും, പ്രമേഹം നിയന്ത്രിക്കാനും ഇത് സഹായിക്കും. ഹൃദയം, ത്വക്ക്, പേശികള്‍ എന്നിവ സംബന്ധിച്ച രോഗങ്ങളെ ഭേദമാക്കാനും ഈ പഴം ഫലപ്രദമാണ്.

ഇക്കാരണങ്ങളാലൊക്കെ തന്നെ നിങ്ങളുടെ ഭക്ഷണങ്ങളിലുള്‍പ്പെടുത്തേണ്ട ഒന്നാണ് അവൊക്കാഡോ അഥവാ ബട്ടര്‍ഫ്രൂട്ട്. സ്ഥിരമായി ഇത് കഴിക്കുന്നത് വഴി ചര്‍മ്മകാന്തിയും, ശരീരപുഷ്ടിയും നേടാനും, ചെറുപ്പം തോന്നിക്കാനും സഹായിക്കും. പ്രമേഹം, സന്ധിവാതം എന്നിവയ്ക്ക് ശമനം നല്കാനും ഈ പഴം സഹായിക്കും. ദിവസേന ഒരു ആപ്പിള്‍ കഴിച്ചാല്‍ ഡോക്ടറെ അകറ്റാം എന്ന ചൊല്ല് മാറ്റി ദിവസേന ഒരു അവൊക്കാഡോ കഴിച്ചാല്‍ ഡോക്ടറെ അകറ്റി നിര്‍ത്താം എന്നു പറഞ്ഞാലും അതില്‍ തെറ്റില്ല.

English summary

Health Benefits Of Avacado

A Mediterrenean origin fruit that has been found to have a lot of health benefits. Avacado is a pear shaped or spherical shaped plantthat is greeniah brown in color.
Story first published: Friday, November 15, 2013, 12:43 [IST]
X
Desktop Bottom Promotion