For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

പച്ച ആപ്പിളിന്‍റെ ഗുണങ്ങള്‍

By Super
|

ദിവസം ഓരോ ആപ്പിള്‍ കഴിക്കുന്നത് ഡോക്ടറെ അകറ്റി നിര്‍ത്തും എന്നൊരു ചൊല്ലുണ്ടല്ലോ. ഇത് പച്ച ആപ്പിളിന്‍റെ കാര്യത്തിലും അര്‍ത്ഥവത്താണ്. പ്രകൃതി കനിഞ്ഞ് നല്കിയ ഏറെ പ്രത്യേകതകളുള്ള ഒരു കനിയാണ് ആപ്പിള്‍. ഏറെ പോഷകങ്ങളും, വിറ്റാമിനുകളും, ആസ്വാദ്യകരമായ രുചിയുമുള്ള ഈ പഴം ദൈനംദിന ആഹാരത്തില്‍ ഉള്‍പ്പെടുത്തുന്നത് ഏറെ നല്ലതാണ്.

ആപ്പിളുകള്‍ പല തരമുണ്ട്. ചുവന്ന നിറമുള്ള ആപ്പിളാണ് ഏറ്റവും സാധാരണമായി കാണുന്നത്. മധുരം നിറഞ്ഞതാണിത്. എന്നാല്‍ പുളിയും, മധുരവുമുള്ളതാണ് പച്ച ആപ്പിള്‍.. ആരോഗ്യപരമായ ഏറെ ഗുണങ്ങളുള്ള ഒന്നാണ് പച്ച ആപ്പിള്‍. ന്യൂട്രിയന്‍റ്സുകള്‍, വിറ്റാമിനുകള്‍, മിനറലുകള്‍, ഫൈബര്‍ എന്നിവ പച്ച ആപ്പിളില്‍ ധാരാളമായി അടങ്ങിയിരിക്കുന്നു. ദഹനത്തിന് ഏറെ സഹായിക്കുന്നതിനും, രക്തസമ്മര്‍ദ്ധം, കൊളസ്ട്രോള്‍ എന്നിവ കുറയ്ക്കുന്നതിനും, രക്തത്തിലെ പഞ്ചസാരയുടെ അളവ് കൂടാതെ നിലനിര്‍ത്തുന്നതിനും, വിശപ്പുണ്ടാകുന്നതിനും ഉത്തമമാണ് ഈ പഴം.

പച്ച ആപ്പിളിന്‍റെ പോഷകഗുണങ്ങള്‍

നാരുകള്‍

നാരുകള്‍

ശാരീരിക പ്രവര്‍ത്തനങ്ങളെ ഉദ്ദീപിപ്പിക്കുകയും, ശുദ്ധീകരിക്കുകയും ചെയ്യുന്ന ഭക്ഷ്യനാരുകള്‍ അഥവാ ഫൈബര്‍ ധാരാളമായി അടങ്ങിയതാണ് പച്ച ആപ്പിള്‍. ഇത് മലബന്ധം തടയുന്നതിന് ഉത്തമമാണ്. ആപ്പിള്‍ അതിന്‍റെ തൊലിയോടെ കഴിക്കുന്നതാണ് നല്ലത്. ഇത് നിങ്ങളുടെ ഉദരത്തെ ശുദ്ധീകരിച്ച് ആരോഗ്യമാര്‍ന്ന ജീവിതം സ്വന്തമാക്കാന്‍ സഹായിക്കും.

ധാതുക്കള്‍

ധാതുക്കള്‍

ഇരുമ്പ്, സിങ്ക്, കോപ്പര്‍, മാംഗനീസ്, പൊട്ടാസ്യം, തുടങ്ങി അനേകം ധാതുക്കളാല്‍ സമ്പുഷ്ടമാണ് പച്ച ആപ്പിള്‍. ഇവയാകട്ടെ ആരോഗ്യത്തിന് അനിവാര്യമായവയുമാണ്. രക്തത്തിലെ ഓക്സിജന്‍റെ അളവ് വര്‍ദ്ധിപ്പിച്ച് ശാരീരിക പ്രവര്‍ത്തനങ്ങളെ സജീവമാക്കാന്‍ ആപ്പിളിലെ ഇരുമ്പ് സഹായിക്കും.

കുറഞ്ഞ കൊഴുപ്പ്

കുറഞ്ഞ കൊഴുപ്പ്

ശരീരഭാരം കുറയ്ക്കാന്‍ താലപര്യമുള്ളവര്‍ക്ക് ഏറെ അനുയോജ്യമായതാണ് പച്ച ആപ്പിള്‍.. ഭക്ഷണ നിയന്ത്രണം ചെയ്യുന്നവരും, ജിംനേഷ്യത്തില്‍ പതിവായി പോകുന്നവരും ദിവസം ഓരോ ആപ്പിള്‍ ആഹാരത്തില്‍ ഉള്‍പ്പെടുത്തണം. രക്തക്കുഴലുകളിലെ കൊഴുപ്പ് നീക്കി രക്തയോട്ടം സുഗമമാക്കാനും, അതുവഴി ഹൃദയാഘാതത്തിനുള്ള സാധ്യത കുറയ്ക്കാനും ആപ്പിള്‍ സഹായിക്കും.

ചര്‍മ്മത്തിലെ കാന്‍സറിനെ തടയുന്നു

ചര്‍മ്മത്തിലെ കാന്‍സറിനെ തടയുന്നു

പച്ച ആപ്പിളിലെ വിറ്റാമിന്‍ സി ചര്‍മ്മത്തിലുണ്ടാകുന്ന തകരാറുകള്‍ തടയുകയും കാന്‍സര്‍ ബാധക്കുള്ള സാധ്യത കുറയ്ക്കുകയും ചെയ്യും.

ആന്‍റി ഓക്സിഡന്‍റുകള്‍

ആന്‍റി ഓക്സിഡന്‍റുകള്‍

കോശങ്ങളുടെ പുനര്‍ നിര്‍മ്മാണത്തിനും, നവീകരണത്തിനും സഹായിക്കുന്ന ആന്‍റി ഓക്സിഡന്‍റുകള്‍ പച്ച ആപ്പിളില്‍ അടങ്ങിയിരിക്കുന്നു. ഇത് കഴിക്കുന്നത് വഴി ആരോഗ്യം നിറഞ്ഞ തിളക്കമുള്ള ചര്‍മ്മവും സ്വന്തമാക്കാം. കരളിന്‍റെ സുഗമമായ പ്രവര്‍ത്തനത്തിന് സഹായിക്കുന്നതാണ് ആന്‍റി ഓക്സിഡന്‍റുകള്‍.

അസ്ഥികള്‍ക്ക് ബലം

അസ്ഥികള്‍ക്ക് ബലം

തൈറോയ്ഡ് ഗ്രന്ഥിയുടെ പ്രവര്‍ത്തനത്തെ കാര്യക്ഷമമാക്കി സന്ധിവാതമുണ്ടാകുന്നതില്‍ നിന്ന് തടയാന്‍‌ പച്ച ആപ്പിള്‍ കഴിക്കുന്നത് സഹായിക്കും.

അല്‍ഷിമേഴ്സിനെ തടയുന്നു

അല്‍ഷിമേഴ്സിനെ തടയുന്നു

ദിവസേന ഓരോ ആപ്പിള്‍ കഴിക്കുന്നത് പ്രായം കൂടുമ്പോഴുണ്ടാകുന്ന ഞരമ്പ് തകരാറുകളെ തടഞ്ഞ് അല്‍ഷിമേഴ്സ് പോലുള്ള രോഗങ്ങള്‍ ബാധിക്കാനുള്ള സാധ്യത കുറയ്ക്കുന്നു.

ആസ്ത്മയെ പ്രതിരോധിക്കാം

ആസ്ത്മയെ പ്രതിരോധിക്കാം

ദിവസേന ആപ്പിള്‍ ജ്യൂസ് കഴിക്കുക. അലര്‍ജി സംബന്ധമായ പ്രശ്നങ്ങളെ പ്രതിരോധിക്കാനുള്ള ആപ്പിളിന്‍റെ കഴിവ് ആസ്തമയെ തടയാന്‍ സഹായിക്കും.

പ്രമേഹം

പ്രമേഹം

പ്രമേഹത്തെ തടയാന്‍ കരുത്തുള്ളതിനാല്‍ പ്രമേഹ രോഗികള്‍ ആപ്പിള്‍ കഴിക്കുന്നത് ഒരു ശീലമാക്കുന്നത് നല്ലതാ​ണ്.

വിറ്റാമിന്‍ എ, ബി, സി

വിറ്റാമിന്‍ എ, ബി, സി

വിറ്റാമിന്‍ എ, ബി,സി എന്നിവ ധാരാളമായി അടങ്ങിയ പച്ച ആപ്പിള്‍ ചര്‍മ്മ സംരക്ഷണത്തിന് ഉത്തമമാണ്. ചര്‍മ്മത്തിന് ദോഷകരമായ മൂലകങ്ങളെ അകറ്റുന്നതിനൊപ്പം തിളക്കം നല്കാനും സഹായകരമാണ് ആപ്പിള്‍..

ചര്‍മ്മത്തിനും, തലമുടിക്കും

ചര്‍മ്മത്തിനും, തലമുടിക്കും

സൗന്ദര്യസംരക്ഷണത്തിന് അനുയോജ്യമായ പച്ച ആപ്പിള്‍ ചര്‍മ്മത്തിനും, തലമുടിക്കും ഏറെ കരുത്ത് നല്കുന്നതാണ്.

ചെറുപ്പവും ഇലാസ്തികതയും

ചെറുപ്പവും ഇലാസ്തികതയും

പ്രായത്തിന്‍റെ സൂചനകള്‍ ചര്‍മ്മത്തില്‍ പ്രത്യക്ഷപ്പെടുന്നത് തടയാന്‍ പച്ച ആപ്പിള്‍ ഉത്തമമാണ്. ഇതിലെ ആന്‍റി ഓക്സിഡന്‍റുകളും, ഫൈബറുകളും ചര്‍മ്മത്തിന് ഇലാസ്തികതയും അതു വഴി ചെറുപ്പവും നല്കുന്നു.

ഫേസ് മാസ്‌ക്‌

ഫേസ് മാസ്‌ക്‌

പച്ച ആപ്പിള്‍ ഉപയോഗിച്ച് ഫേസ് മാസ്ക്കിടുന്നത് ചര്‍മ്മത്തെ ശുദ്ധീകരിക്കാനും ചുളിവുകള്‍ ഉണ്ടാകുന്നത് തടയാനും കൂടുതല്‍ തിളക്കം ലഭിക്കാനും സഹായിക്കും.

ചര്‍മ്മത്തിന് നിറവും, പോഷണവും

ചര്‍മ്മത്തിന് നിറവും, പോഷണവും

പച്ച ആപ്പിളിലെ വിറ്റാമിനുകളുടെ സമ്പന്നത ചര്‍മ്മത്തിന് കൂടുതല്‍ നിറവും, പോഷണവും നല്കും.

ചര്‍മ്മരോഗങ്ങളെ തടയാന്‍

ചര്‍മ്മരോഗങ്ങളെ തടയാന്‍

വിറ്റാമിനുകളുടെ കുറവ് മൂലമുണ്ടാകുന്ന ചര്‍മ്മരോഗങ്ങളെ തടയാന്‍ പച്ച ആപ്പിളിന് കഴിവുണ്ട്.

മുഖക്കുരു

മുഖക്കുരു

മുഖക്കുരുവിനെതിരെ മികച്ച ഒരു സംരക്ഷണമാണ് പച്ച ആപ്പിള്‍‌ നല്കു്ന്നത്. സ്ഥിരമായി കഴിക്കുന്നത് വഴി മുഖക്കുരു ഉണ്ടാകുന്നത് തടയാനാവും.

കറുത്ത പാടുകള്‍

കറുത്ത പാടുകള്‍

കണ്ണിന് ചുറ്റുമുണ്ടാകുന്ന കറുത്ത പാടുകള്‍ നീക്കി കണ്ണുകള്‍ ഊര്‍ജസ്വലമായിരിക്കാന്‍ പച്ച ആപ്പിള്‍ സഹായിക്കും.

തലയിലെ താരന്‍‌

തലയിലെ താരന്‍‌

തലയിലെ താരന്‍‌ നീക്കാന്‍ ഉത്തമമായ ഒന്നാണ് ആപ്പിളിന്‍റെ ഇലയും, പച്ച ആപ്പിളിന്‍റെ തൊലിയും ചേര്‍ത്തുണ്ടാക്കുന്ന പേസ്റ്റ്. ഇത് ഷാംപൂവിന് പകരമായി ഉപയോഗിക്കാം. പച്ച ആപ്പിള്‍ ജ്യുസുണ്ടാക്കി തലയില്‍ മസാജ് ചെയ്യുന്നതും നല്ലതാണ്.

മുടി വളര്‍ച്ച

മുടി വളര്‍ച്ച

തലമുടിയിലെ കെട്ടുകള്‍ മാറ്റി മുടി നേരെയാക്കാനും, കൊഴിച്ചില്‍ അകറ്റി മുടി വളര്‍ച്ച ത്വരിതപ്പെടുത്താനും പച്ച ആപ്പിള്‍ ഏറെ നല്ലതാണ്.

എങ്ങനെ തെരഞ്ഞെടുക്കാം?

എങ്ങനെ തെരഞ്ഞെടുക്കാം?

ആപ്പിള്‍ വളരെ ശ്രദ്ധിച്ച് വാങ്ങേണ്ടുന്നതും സംരക്ഷിക്കേണ്ടുന്നതുമായ ഒരു പഴമാണ്. ഇനി പറയുന്നത് ആപ്പിള്‍ വാങ്ങുമ്പോഴും സൂക്ഷിച്ച് വെയ്ക്കുമ്പോഴും ശ്രദ്ധിക്കേണ്ടുന്ന ചില കാര്യങ്ങളാണ്.

ആപ്പിള്‍ വാങ്ങുമ്പോള്‍ ഉറപ്പുള്ള, തെളിഞ്ഞ നിറമുള്ള, ചതയാത്തതും, കോടില്ലാത്തവയുമായത് വാങ്ങുക. ചുളിഞ്ഞ തൊലിയുള്ളവ ഒഴിവാക്കണം.

പാക്ക് ചെയ്തവ ഒഴിവാക്കി ഓരോന്നായി തെരഞ്ഞെടുക്കുന്നതാണ് നല്ലത്. ആപ്പിള്‍ വാങ്ങുന്നതിന് മുമ്പ് മണത്ത് നോക്കി വാങ്ങാം. കസ്തൂരി ഗന്ധമുള്ള ആപ്പിള്‍ വാങ്ങരുത്.

സൂക്ഷിക്കാനുള്ള മാര്‍ഗ്ഗം

സൂക്ഷിക്കാനുള്ള മാര്‍ഗ്ഗം

ആപ്പിളിന് മറ്റ് പഴങ്ങള്‍ വേഗത്തില്‍ പഴുക്കുന്നതിന് സഹായിക്കുന്ന എഥിലിന്‍ എന്ന് വാതകം പുറപ്പെടുവിക്കാനുള്ള കഴിവുണ്ട്. പഴുത്തവ പഴുക്കാത്തവയ്ക്കൊപ്പം ഒരു പ്ലാസ്റ്റിക് കവറില്‍ കെട്ടി വച്ചാല്‍ വേഗത്തില്‍ പഴുത്ത് കിട്ടും.

ആപ്പിള്‍ കഴിക്കുമ്പോള്‍ അതിന്‍റെ കുരു ഒഴിവാക്കണം. കുരുവില്‍ ചെറിയ തോതില്‍ വിഷാംശമടങ്ങിയിട്ടുള്ളതിനാല്‍ അത് ആരോഗ്യത്തിന് ഹാനികരമായേക്കാം.

Read more about: food ഭക്ഷണം
English summary

Health Benefits Green Apple

When it comes to apples, there are various kinds of apples. The red ones which are very common and the green ones which are sour and sweet to taste. Green apple has long been recognized as one of the healthiest fruits.
 
 
X
Desktop Bottom Promotion