For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ബിയറും ആരോഗ്യം നന്നാക്കും

By Super
|

കടുത്ത വേനല്‍ക്കാലത്ത് നമ്മുടെ നാട്ടില്‍ ബിയര്‍ ഉപയോഗം വര്‍ദ്ധിക്കാറുണ്ട്. എന്നാല്‍ ഒരു ദാഹശമനി എന്നതിലുപരി മറ്റ് പല ഗുണങ്ങളും ബിയറിനുണ്ട്. ആല്‍ക്കഹോളിന്റെ അംശം കുറഞ്ഞ ബിയര്‍ ശരീരത്തിന് പല തരത്തിലും ഉപകരിക്കുന്നതാണ്.

ബിയറെന്നാല്‍ മദ്യമെന്ന കാഴ്ചപ്പാടിനപ്പുറം ആരോഗ്യപരമായ അനുകൂല ഘടകങ്ങള്‍ തിരിച്ചറിയേണ്ടതുണ്ട്. ബിയര്‍ നിയന്ത്രിതമായി കുടിച്ചാല്‍ ലഭിക്കുന്ന പത്ത് ഗുണങ്ങള്‍ ഇതാ. എന്നാല്‍ ഇത് കുടിക്കാനുള്ള ഒരു പ്രേരണയോ, മദ്യം ഉപയോഗിക്കാത്തവര്‍ക്കും, ആരോഗ്യപ്രശ്നങ്ങളുള്ളവര്‍ക്കും ഒരു പ്രോത്സാഹനമോ അല്ല.

ഒരു പെഗ് അടിച്ചാലോ?

ഒരു പെഗ് അടിച്ചാലോ?

ബിയര്‍ നിയന്ത്രിതമായ അളവില്‍ കഴിച്ചാല്‍ ദീര്‍ഘായുസ് ഉണ്ടാകും. അമിതമായി കുടിക്കുന്നത് ആരോഗ്യത്തിന് നല്ലതല്ലെന്ന് എല്ലാവര്‍ക്കും അറിയുന്നതാണല്ലോ. മെഡിക്കല്‍ പഠനങ്ങളനുസരിച്ച് അമിതമായി കുടിക്കുന്നതും, തീരെ കുടിക്കാത്തതും അനുഗുണമല്ല.

ഒരു പെഗ് അടിച്ചാലോ?

ഒരു പെഗ് അടിച്ചാലോ?

ബിയര്‍ വളരെ പ്രകൃതിദത്തമായ ഒന്നാണ്. ഓറഞ്ച് ജ്യൂസ് പോലെയോ, പാലുപോലെയോ അതിനെ കാണാം. ബിയറിന് പ്രിസര്‍വേറ്റീവ്സ് ഉപയോഗിക്കേണ്ട കാര്യമില്ല. കാരണം അതിലെ ആല്‍ക്കഹോളിലും ഹോപ്സിലും നാച്ചുറല്‍ പ്രിസര്‍വേറ്റീവ്സ് അടങ്ങിയിട്ടുണ്ട്. ബ്രെഡ് എന്നതുപോലെ പ്രൊസസ് മാത്രം ചെയ്യപ്പെട്ട സാധനമാണ് ബിയര്‍. അത് പാകം ചെയ്ത് പുളിപ്പിച്ച് ഫില്‍റ്റര്‍ ചെയ്ത് പാക്ക് ചെയ്യുകയേ ചെയ്യുന്നുള്ളു.

ഒരു പെഗ് അടിച്ചാലോ?

ഒരു പെഗ് അടിച്ചാലോ?

ബിയറില്‍ ലയിക്കുന്ന ഫൈബറുകള്‍ അടങ്ങിയിരിക്കുന്നു. ജങ്ക് ഫുഡ് കഴിക്കുന്നത് മൂലമുള്ള പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ ഇത് ഉപയോഗിക്കുന്നത് വഴി സാധിക്കും. ബിയര്‍ ഉപയോഗിക്കുന്നത് വഴി മഗ്നീഷ്യം, പൊട്ടാസ്യം എന്നിവയുടെ അളവ് ആവശ്യമായ തോതില്‍ നിലനിര്‍ത്താനും അന്നനാളത്തിന് കരുത്ത് പകരാനും സാധിക്കും.

ഒരു പെഗ് അടിച്ചാലോ?

ഒരു പെഗ് അടിച്ചാലോ?

ബിയറില്‍ കൊളസ്ട്രോളില്ല എന്ന് മാത്രമല്ല ശരീരത്തിലെ കൊളസ്ട്രോളിന്‍റെ അളവ് മെച്ചപ്പെടുത്താനും സാധിക്കും. സ്ഥിരമായും, നിയന്ത്രിതമായും ബിയര്‍ കഴിച്ചാല്‍ എച്ച്.ഡി.എല്‍, എല്‍.ഡി.എല്‍ കൊളസ്ട്രോള്‍ ലെവല്‍ നല്ല രീതിയില്‍ നിലനിര്‍ത്താന്‍ സഹായിക്കും. ബിയര്‍ ശാരീരിക വ്യവസ്ഥയെ ഉത്തേജിപ്പിച്ച് എച്ച്.ഡി.എല്‍ ലെവല്‍‌ ഉയര്‍ത്താന്‍ സഹായിക്കും. ചില പഠനങ്ങളനുസരിച്ച് ദിവസേന ഓരോ ബിയര്‍ കുടിക്കുന്നത് വഴി എച്ച്.ഡി.എല്‍ തോത് നാല് ശതമാനം വരെ ഉയര്‍ത്താനാവും.

ഒരു പെഗ് അടിച്ചാലോ?

ഒരു പെഗ് അടിച്ചാലോ?

സാമൂഹിക വ്യവസ്ഥയില്‍ നിയന്ത്രിതമായ കുടി ഒരു അനുകൂല ഘടകമാണ്. മറ്റൊരു തരത്തില്‍ പറഞ്ഞാല്‍ എല്ലാത്തില്‍ നിന്നും മാറിനിന്ന് കൂട്ടുകാരുമൊപ്പം ഏതാനും കുപ്പി ബിയര്‍ കഴിക്കുന്നത് വളരെ റിലാക്സ് നല്കുന്നതാണ്.

ഒരു പെഗ് അടിച്ചാലോ?

ഒരു പെഗ് അടിച്ചാലോ?

ഫില്‍റ്റര്‍ ചെയ്യാത്ത, അല്ലെങ്കില്‍ ചെറുതായി ഫില്‍റ്റര്‍ ചെയ്ത ബിയര്‍ വളരെ ന്യൂട്രിഷ്യസാണ്. എന്നാല്‍ ഇക്കാര്യം വിവിധ മദ്യവിരുദ്ധ പ്രവര്‍ത്തകരാല്‍ വര്‍ഷങ്ങളായി മറയ്ക്കപ്പെട്ടിരുന്നു. ബിയറില്‍ വിറ്റാമിന്‍ ബി ധാരാളമായി അടങ്ങിയിരിക്കുന്നു. പ്രത്യേകിച്ച് ഫോളി ആസിഡ്. ഇത് ഹാര്‍ട്ട് അറ്റാക്ക് തടയുന്നതിന് ഉത്തമമമാണ്.

ഒരു പെഗ് അടിച്ചാലോ?

ഒരു പെഗ് അടിച്ചാലോ?

വെള്ളത്തേക്കാള്‍ സുരക്ഷിതമാണ് ബിയര്‍. നിര്‍മ്മാണ വേളയി‌ല്‍ തിളപ്പിച്ചാണ് ബിയര്‍ നിര്‍മ്മിക്കുന്നത്. തുടര്‍ന്ന് വളരെ ശുദ്ധിയുള്ള രീതിയിലാണ് പാക്ക് ചെയ്യപ്പെടുന്നത്. അഥവാ ബിയറില്‍ എന്തെങ്കിലും പ്രശ്നം വന്നാല്‍ അത് വില്‍ക്കാനാവില്ല. കൂടാതെ ബിയറില്‍ ഉപദ്രവകാരികളായ ബാക്ടീരിയകളൊന്നും വളരില്ല. ഇവ കൊണ്ട് തന്നെ വെള്ളത്തേക്കാള്‍ ബിയര്‍ സുരക്ഷിതമാണ്.

ഒരു പെഗ് അടിച്ചാലോ?

ഒരു പെഗ് അടിച്ചാലോ?

ഹാര്‍‌ട്ട് അറ്റാക്ക് തടയാനും ബിയര്‍ അനുയോജ്യമാണ്. വിറ്റാമിനുകളേക്കാള്‍ കൂടിയ നേട്ടങ്ങളും ബിയറില്‍ നിന്ന് ലഭിക്കും. ഡാര്‍ക്ക് ബിയറിന്‍റെ നിയന്ത്രിതമായ ഉപയോഗം ഹൃദയധമനികളിലെ തകരാറുകള്‍ 24.7 ശതമാനം കുറയ്ക്കും.

ഒരു പെഗ് അടിച്ചാലോ?

ഒരു പെഗ് അടിച്ചാലോ?

കാന്‍സറിനെതിരെ പ്രതിരോധശേഷിയുള്ളതാണ് ബിയര്‍. ബിയറിന്‍റെ ഏറ്റവും അത്ഭുതപ്പെടുത്തുന്ന ആരോഗ്യപരമായ ഗുണം എന്നത് അതിലെ ക്സാന്തോഹുമോള്‍ എന്ന ഘടകമാണ്. ഇതൊരു ഫ്ലാവനോയ്ഡാണ്. കാന്‍സറിന് കാരണമാകുന്ന എന്‍സൈമുകളെ ചെറുക്കാന്‍ ഇതിന് കരുത്തുണ്ട്. ജര്‍മ്മന്‍ കാര്‍ ക്സോന്തോഹുമോള്‍ കൂടിയ അളവില്‍ ചേര്‍ത്താണ് ബിയര്‍ നിര്‍മ്മിക്കുന്നത്.

ഒരു പെഗ് അടിച്ചാലോ?

ഒരു പെഗ് അടിച്ചാലോ?

ബിയര്‍ വയര്‍ ചാടുന്നതിന് കാരണമല്ല. 2003 ല്‍ ലണ്ടന്‍ യൂണിവേഴ്സിറ്റി കോളേജിലെ ഗവേഷകര്‍ നടത്തിയ പഠനമനുസരിച്ച് കുടിക്കുന്ന ബിയറും, വയര്‍ ചാടുന്നതുമായി ബന്ധമൊന്നുമില്ല. അഥവാ ഉണ്ടെങ്കില്‍ തന്നെ വളരെ കുറഞ്ഞ അളവിലേ ഉള്ളു. ശാരീരിക പ്രവര്‍ത്തനങ്ങളെ ഉദ്ദീപിപ്പിക്കാനും, അമിതമായി കൊഴുപ്പ് ശരീരത്തിലടിയുന്നത് തടയുന്നതിനും ബിയര്‍ സഹായിക്കുന്നു. ഒരു ഭക്ഷണ ക്രമത്തിന്‍റെ ഭാഗമെന്ന പോലെ മിതമായി ബിയര്‍ ഉപയോഗിക്കുക.

English summary

Beer, Food, Health, Heart Attack, Cancer, ബിയര്‍, ഭക്ഷണം, ആരോഗ്യം, ശരീരം, ഹൃദയം, ബിയര്‍, ഭക്ഷണം, ആരോഗ്യം, ശരീരം, ഹൃദയം, ഹാര്‍ട്ട് അറ്റാക്ക്, ക്യാന്‍സര്‍

Here are 10 reasons why beer is not really bad for you, if had in moderation. Please note, this is not an encouragement to imbibe, especially if you are a teetotaler or have a medical condition,
X
Desktop Bottom Promotion