For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ചെറുനാരങ്ങയും ചിലതു പറയും!!

By Super
|

നാരങ്ങയെ നിസാരക്കാരനായാണ് പൊതുവെ ഗണിക്കപ്പെടുന്നത്. അതുകൊണ്ട് തന്നെ ഭക്ഷണത്തില്‍ നിന്ന് നാരങ്ങയെ അകറ്റി നിര്‍ത്തുന്നവര്‍ ധാരാളം.

എന്നാല്‍ താഴെപറയുന്ന കാര്യങ്ങള്‍ വായിച്ചാല്‍ ഇവനൊരു നിസാരക്കാരൻ അല്ലെന്നു വ്യക്തaമാകും. നാരങ്ങ,നാരങ്ങ നീര്, നാരങ്ങയുടെ അകം,തൊലി എന്നിവക്കെല്ലാം വ്യത്യസ്തമായ ഗുണങ്ങളാണ് ഉള്ളത്.

ശോധന

ശോധന

ചലനത്തെ ക്രമപ്പെടുത്തി കുടലിലെ മാലിന്യങ്ങളെ പുറം തള്ളാനും നാരങ്ങയുടെ കയ്പുരുചി കലര്‍ന്ന നീരിന് കഴിവുണ്ട്. ഇതുവഴി ശോധന ക്രമപ്പെടുകയും ചെയ്യും. ഒരു നാരങ്ങയുടെ നീര് ചെറുചൂടുള്ള വെള്ളത്തില്‍ കലര്‍ത്തിയ ശേഷം അതിരാവിലെ കുടിക്കുക.

ക്യാന്‍സര്‍

ക്യാന്‍സര്‍

ക്യാന്‍സറിനെ പ്രതിരോധിക്കാന്‍ കഴിവുള്ള 22 വസ്തുക്കള്‍ നാരങ്ങയില്‍ അടങ്ങിയിട്ടുള്ളതായാണ് പഠനങ്ങള്‍ വ്യക്തമാക്കുന്നത്. പ്രകൃതിദത്ത ഓയിലായ ലിമണോന് മൃഗങ്ങളിലെ ക്യാന്‍സര്‍ ട്യൂമര്‍ ബാധയുടെ വളര്‍ച്ച കുറക്കാനും നിര്‍ത്താനും കഴിവുണ്ടെന്ന് തെളിയിക്കപ്പെട്ടതാണ്. ക്യാന്‍സര്‍ സെല്ലുകളുടെ കോശവിഭജനം തടയാന്‍ നാരങ്ങയില്‍ അടങ്ങിയ ഫ്ളാവനോല്‍ ഗൈ്ളക്കോസൈഡ്സിനും കഴിവുണ്ട്.

കോള്‍ഡ്‌

കോള്‍ഡ്‌

ജലദോഷത്തിനെയും പനിയെയും പ്രതിരോധിക്കാന്‍ നാരങ്ങയില്‍ അടങ്ങിയിട്ടുള്ള വൈറ്റമിന്‍ സിക്കും ഫ്ളാവനോയ്ഡ്സിനും കഴിവുണ്ട്.

കരള്‍

കരള്‍

നാരങ്ങജ്യൂസ് വലിയഗ്ളാസ് വെള്ളത്തില്‍ ചേര്‍ത്ത് അതിരാവിലെ കുടിച്ചാല്‍ കരളിലെ വിഷാംശങ്ങള്‍ വലിയ അളവില്‍ നീക്കപ്പെടും

വൈറ്റമിന്‍

വൈറ്റമിന്‍

പോഷകങ്ങളായ വൈറ്റമിന്‍ സി,സിട്രിക്ക് ആസിഡ്, ഫ്ളാവനോയ്ഡ്സ്, ബി കോംപ്ളക്സ് വിറ്റമിന്‍, കാല്‍സ്യം, കോപ്പര്‍, ഇരുമ്പ്, മഗ്നീഷ്യം, ഫോസ്ഫറസ്,പൊട്ടാസ്യം, ഫൈബര്‍ തുടങ്ങിയവ നാരങ്ങയില്‍ ധാരാളം അടങ്ങിയിട്ടുണ്ട്.

പിഎച്ച് മൂല്യം

പിഎച്ച് മൂല്യം

അസിഡിക്ക് സ്വഭാവമുള്ള നാരങ്ങ ശരീരത്തിലെ ചയാപചയ പക്രിയകളുമായി ഇടകലരുന്നതോടെ ശരീര ദ്രാവകങ്ങളില്‍ ആല്‍ക്കലിയുടെ ഫലം ചെയ്യുന്നു. ശരീരത്തിലെ പിഎച്ച് മൂല്യം ക്രമപ്പെടുത്താന്‍ ഇത് സഹായകരമാണ്.

അലര്‍ജി

അലര്‍ജി

അലര്‍ജി ബാധയുടെ രൂക്ഷത കുറക്കാന്‍ നാരങ്ങയില്‍ അടങ്ങിയിട്ടുള്ള ഫൈറ്റോന്യൂട്രിയന്‍റ് ഹെസ്പെരറ്റിന്‍ സഹായിക്കുന്നു.

തലച്ചോര്‍

തലച്ചോര്‍

നാരങ്ങയുടെ തൊലിയില്‍ അടങ്ങിയിട്ടുള്ള ശക്തമായ ഫൈറ്റോ ന്യൂട്രിയന്‍റ് ടാംഗെര്‍റ്റിന്‍ പാര്‍ക്കിന്‍സണ്‍സ് അടക്കം തലച്ചോറുമായി ബന്ധപ്പെട്ട അസുഖങ്ങള്‍ക്ക് ഫലപ്രദമാണ്.

കണ്ണ്‌

കണ്ണ്‌

നാരങ്ങയില്‍ അടങ്ങിയിട്ടുള്ള റൂട്ടിന്‍ ഡയബറ്റിക്ക് റെറ്റിനോപ്പതി അടക്കം കണ്ണിനു ബാധിക്കുന്ന അസുഖങ്ങള്‍ക്ക് ഫലപ്രദമാണെന്ന് പഠനങ്ങളില്‍ വ്യക്തമായിട്ടുണ്ട്.

വൈറസ്‌

വൈറസ്‌

പനിയെയും ജലദോഷത്തെയും പ്രതിരോധിക്കുന്നതിനൊപ്പം നാരങ്ങയില്‍ അടങ്ങിയിട്ടുള്ള ടെര്‍പീന്‍ ലിമണോയിഡ്സ് മറ്റുതരം വൈറസുകളെ പ്രതിരോധിക്കാനും പര്യാപ്തമാണ്.

ബ്ളഡ് ഷുഗർ

ബ്ളഡ് ഷുഗർ

പ്രമേഹവുമായി ബന്ധപെട്ട് കണ്ണിൽ ഉണ്ടാകുന്ന പ്രശ്നങ്ങള്‍ മെച്ചപ്പെടുത്തുന്നതിനൊപ്പം നാരങ്ങയില്‍ അടങ്ങിയിട്ടുള്ള ഹെസ്പെരറ്റിന്‍ രക്തത്തിലെ ഉയര്‍ന്ന ബ്ളഡ് ഷുഗർ നില കുറക്കുകയും ചെയ്യും.

വൃക്ക

വൃക്ക

നാരങ്ങാജ്യൂസില്‍ അടങ്ങിയിട്ടുള്ള സിട്രിക്ക് ആസിഡ് കരളിലെയും വൃക്കയിലെയും കല്ലുകളും കാല്‍സ്യം നിക്ഷേപവും അലിയിക്കാന്‍ ശേഷിയുള്ളതാണ്.

സൗന്ദര്യം

സൗന്ദര്യം

നിരവധി രോഗങ്ങള്‍ക്കൊപ്പം പ്രായമാകുന്നതുമായി ബന്ധപ്പെട്ട ഫ്രീ റാഡിക്കലുകള്‍ നിര്‍വീര്യമാക്കാന്‍ നാരങ്ങയില്‍ അടങ്ങിയിട്ടുള്ള വൈറ്റമിന്‍ സി സഹായകരമാണ്.

Read more about: food ഭക്ഷണം
English summary

Healing Powers Of Lemon

If you’re not getting fresh lemons into your diet, you may want to reconsider after reading the many health benefits of lemons, lemon juice, pith (the white part), or zest (skin),
Story first published: Thursday, August 8, 2013, 13:39 [IST]
X
Desktop Bottom Promotion