For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

പ്രാതലിനു ചേര്‍ന്ന ഭക്ഷണങ്ങള്‍

|

ഒരു ദിവസത്തെ ഊര്‍ജം മുഴുവന്‍ നല്‍കുന്ന ഭക്ഷണമാണ് ബ്രേക്ഫാസ്റ്റ് അഥവാ പ്രാതല്‍. രാത്രിയിലെ നീണ്ട ഇടവേളയ്ക്കു ശേഷം ശരീരത്തിനു ലഭിയ്ക്കുന്ന ഈ ഭക്ഷണത്തില്‍ നിന്നാണ് ഒരു ദിവസത്തേയ്ക്കു മുഴുവനും വേണ്ടുന്ന ഊര്‍ജം ശരീരം സംഭരിയ്ക്കുന്നത്. ഇതുകൊണ്ടു തന്നെ ഏതു നേരത്തെ ഭക്ഷണം ഒഴിവാക്കിയാലും പ്രഭാതഭക്ഷണം ഒഴിവാക്കരുത്.

പ്രഭാത ഭക്ഷണം തെരഞ്ഞെടുക്കുന്ന കാര്യത്തിലും ശ്രദ്ധ വേണം. ശരീരത്തിന് പോഷകം നല്‍കുകയും എന്നാല്‍ കൊഴുപ്പുണ്ടാക്കാതിരിക്കുകയും ചെയ്യുന്ന വിധത്തിലുള്ള ഭക്ഷണങ്ങള്‍ തെരഞ്ഞെടുക്കുക.

പ്രഭാതഭക്ഷണത്തില്‍ ഉള്‍ക്കൊള്ളിക്കാവുന്ന ആരോഗ്യകരമായ ഭക്ഷണങ്ങളെക്കുറിച്ചാണ് താഴെപ്പറയുന്നത്.

തേന്‍

തേന്‍

ഇളം ചൂടുവെള്ളത്തില്‍ അല്‍പം നാരങ്ങ പിഴിഞ്ഞൊഴിച്ച് തേനും ചേര്‍ത്ത് രാവിലെ വെറുംവയറ്റില്‍ കുടിയ്ക്കുക. വയറിന്റെയും ശരീരത്തിന്റെയും ആരോഗ്യം നന്നാവും. തടി കുറയ്ക്കാന്‍ ശ്രമിയ്ക്കുന്നവര്‍ക്കുള്ള നല്ലൊരു എളുപ്പവഴിയാണിത്.

ധാന്യങ്ങള്‍

ധാന്യങ്ങള്‍

ധാന്യങ്ങള്‍ പ്രഭാതഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുക. ഇത് ശരീരത്തിന് ഊര്‍ജം നല്‍കും. അയേണ്‍, കാല്‍സ്യം, കാര്‍ബോഹൈഡ്രേറ്റുകള്‍ എന്നിവയുടെ ഒരു മിശ്രിതമാണിത്.

ഹെര്‍ബല്‍ ടീ

ഹെര്‍ബല്‍ ടീ

ഗ്രീന്‍ ടീ, ഹെര്‍ബല്‍ ടീ എന്നിവ ശീലമാക്കുക. ഇതിലെ ആന്റിഓക്‌സിഡന്റുകള്‍ ശരീരത്തിന് പ്രതിരോധശേഷി നല്‍കും.

മുട്ട

മുട്ട

പ്രഭാതഭക്ഷണത്തില്‍ ഉള്‍പ്പെടുത്തേണ്ട ഒരു പ്രധാന ഭക്ഷണമാണ് മുട്ട. ഇത് പ്രോട്ടീന്‍, ഒമേഗ ത്രീ ഫാറ്റി ആസിഡ് എ്ന്നിവയുടെ ഒരു മിശ്രണമാണ്.

പാല്‍

പാല്‍

രാവിലെ ഒരു ഗ്ലാസ് പാല്‍ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുക. ശരീരത്തിന് ആവശ്യമായ കാല്‍സ്യം ലഭിയ്ക്കും.

 തണ്ണിമത്തന്‍ ജ്യൂസ്

തണ്ണിമത്തന്‍ ജ്യൂസ്

രാവിലെ ഒരു ഗ്ലാസ് തണ്ണിമത്തന്‍ ജ്യൂസ് കുടിയ്ക്കുന്നത് നല്ലതാണ്. ശരീരത്തിന് വെള്ളവും ഊര്‍ജവും ഒരുപോലെ ലഭിയ്ക്കും. പ്രത്യേകിച്ച് വേനല്‍ക്കാലത്ത്.

ഓട്‌സ്

ഓട്‌സ്

പ്രഭാതഭക്ഷണമാക്കാവുന്ന മികച്ച ഒന്നാണ് ഓട്‌സ്.

കാപ്പി

കാപ്പി

അധികം കാപ്പി കുടിയ്ക്കുന്നത് ആരോഗ്യത്തിന് നല്ലതല്ല. എ്ന്നാല്‍ രാവിലെ ഒരു കപ്പ് കാപ്പിയാകാം. ഉന്മേഷം ലഭിയ്ക്കും.

സിട്രസ്

സിട്രസ്

സിട്രസ് വര്‍ഗത്തില്‍ പെട്ട പഴവര്‍ഗങ്ങള്‍ പ്രാതലില്‍ ഉള്‍പ്പെടുത്തുന്നത് നല്ലതാണ്. ഇവ ശരീരത്തിലെ കൊഴുപ്പു കുറയ്ക്കാനും ശരീരത്തിലെ വിഷാംശം പുറന്തള്ളാനും സഹായിക്കും.

ബ്രൗണ്‍ ബ്രെഡ്

ബ്രൗണ്‍ ബ്രെഡ്

എളുപ്പത്തിനു വേണ്ടി പലരും പ്രാതലിന് ബ്രെഡാക്കാറുണ്ട്. ബ്രൗണ്‍ ബ്രെഡ് കഴിയക്കാന്‍ ശ്രദ്ധിയ്ക്കുക.

പഴം

പഴം

രാവിലെയുള്ള ഭക്ഷണത്തില്‍ ഒരു പഴമുള്‍പ്പെടുത്തുന്നതും നന്നായിരിക്കും. ഇതിലെ പൊട്ടാസ്യം ശരീരത്തിന് ഊര്‍ജം നല്‍കുന്നു.

ഫഌക്‌സ് സീഡുകള്‍

ഫഌക്‌സ് സീഡുകള്‍

രാവിലെ സാലഡിലോ മറ്റോ അല്‍പം ഫഌക്‌സ് സീഡുകള്‍ വേവിച്ചു ചേര്‍്ത്തു കഴിയ്ക്കുന്നതും നല്ലതു തന്നെ. ഇതിലെ ഒമേഗ ത്രീ ഫാറ്റി ആസിഡുകള്‍ ശരീരത്തിന നല്ലതാണ്. പ്രമേഹമുള്ളവര്‍ക്കു കഴിയ്ക്കാവുന്ന ഒരു ഭക്ഷണം കൂടിയാണിത്.

തൈര്‌

തൈര്‌

പാലിനോട് വിരോധമുള്ളവര്‍ക്ക് രാവിലെ തൈരു കഴിയ്ക്കാം. പാലുണ്ടാക്കുന്ന അസിഡിറ്റി പോലുള്ള പ്രശ്‌നങ്ങള്‍ ഇവയുണ്ടാക്കുകയുമില്ല.

വീറ്റ് ജേം

വീറ്റ് ജേം

വൈറ്റമിന്‍ ഇ ലഭിയ്ക്കുവാന്‍ വീറ്റ് ജേം പോലുളള ഭക്ഷണങ്ങള്‍ പ്രാതലില്‍ ഉള്‍പ്പെടുത്തുന്നത് നല്ലതാണ്.

പപ്പായ

പപ്പായ

പപ്പായ പ്രഭാതഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നത് ഗുണം ചെയ്യും. ഇതിലെ ലൈകോഫീന്‍ എന്ന ആന്റിഓക്‌സിഡന്റ് കൊഴുപ്പു കുറയാന്‍ സഹായിക്കും. മലബന്ധം പോലുള്ള പ്രശ്‌നങ്ങളൊഴിവാക്കാനും ഇത് നല്ലതു തന്നെ.

ബദാം

ബദാം

തലേന്നു രാത്രി വെള്ളത്തിലിട്ടു കുതിര്‍ത്തിയ മൂന്നോ നാലോ ബദാം പ്രഭാതഭക്ഷണത്തിലുള്‍പ്പെടുത്താം.

ബെറി

ബെറി

വൈറ്റമിന്‍ സി, ഫൈബര്‍, ആന്റിഓക്‌സിഡന്റുകള്‍ എന്നിവയടങ്ങിയിരിക്കുന്നതു കൊണ്ടു തന്നെ ബെറികളും പ്രാതലില്‍ ഉള്‍പ്പെടുത്താന്‍ പറ്റിയ ഭക്ഷണങ്ങള്‍ തന്നെയാണ്.

പീനട്ട് ബട്ടര്‍

പീനട്ട് ബട്ടര്‍

ശരീരത്തിന് ഊര്‍ജം നല്‍കാന്‍ പറ്റിയ ഒന്നാണ് പീനട്ട് ബട്ടര്‍. ഇത് പതുക്കെ ഊര്‍ജമുല്‍പാദിച്ച് നീണ്ട സമയത്തേക്കുള്ള ഊര്‍ജം നല്‍കുന്നു. ബ്രെഡില്‍ ജാമിനു പകരം ഇതുപയോഗിക്കാം.

വെള്ളം

വെള്ളം

ഭക്ഷണത്തിനൊപ്പം വെള്ളവും ശാരീരിക പ്രവര്‍ത്തനങ്ങള്‍ക്ക് വളരെ പ്രധാനം തന്നെ. രാവിലെ രണ്ടോ മൂന്നോ ഗ്ലാസ് വെള്ളം കുടിയ്ക്കുന്നത് വിഷാംശം പുറന്തള്ളും, മലബന്ധം പരിഹരിക്കും, ശരീരത്തിന്റെ അപചയപ്രക്രിയ ശരിയായി നടക്കും.

ആപ്പിള്‍

ആപ്പിള്‍

ആപ്പിളും പ്രാതലില്‍ ഉള്‍പ്പെടുത്തുന്നത് നന്നായിരിക്കും. ഇതിലെ അയേണ്‍, സ്വാഭാവിക മധുരം എന്നിവ ശരീരത്തിന് ഊര്‍ജം നല്‍കും.

English summary

Good Food Breakfast

These foods are best eaten in the morning. The characteristic of morning foods are that they are rich in energy but low on calories. They are also foods that take time to get digested. In other words, foods that make a healthy breakfast are usually rich in fiber. When you wake up in the morning, you are starved for nutrition. So, your morning meal should keep you full for a long time.
 
Story first published: Friday, June 14, 2013, 11:40 [IST]
X
Desktop Bottom Promotion