For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

മരുന്നു ഗുണമുള്ള ഭക്ഷണങ്ങള്‍

|

അസുഖങ്ങള്‍ക്ക് പലപ്പോഴും പ്രകൃതി തന്നെയാണ് പരിഹാരമെന്ന് മുതിര്‍ന്നവര്‍ പറയാറുണ്ട്. ഒരര്‍ത്ഥത്തില്‍ ഇത് ശരിയാണുതാനും. ഇക്കൂട്ടത്തില്‍ ഭക്ഷണവസ്തുക്കള്‍ക്കും പ്രധാന സ്ഥാനമുണ്ട്.

ആരോഗ്യത്തിന് മാത്രമല്ല ഭക്ഷണങ്ങള്‍. ചില ഭക്ഷണങ്ങളുണ്ട്, ഔഷധഗുണമുള്ളവ. ഇവ പലതും നാം മിക്കവാറും കഴിയ്ക്കുന്നവ തന്നെയാണ്.

മരുന്നു ഗുണമുള്ള ഭക്ഷണങ്ങള്‍

മരുന്നു ഗുണമുള്ള ഭക്ഷണങ്ങള്‍

ഇഞ്ചി ഈ ഗണത്തില്‍ പെട്ട ഒരു ഭക്ഷ്യവസ്തുവാണ്. കോള്‍ഡിനും കഫക്കെട്ടിനും ദഹനക്കേടിനും പറ്റിയ ഭക്ഷണമാണിത്.

മരുന്നു ഗുണമുള്ള ഭക്ഷണങ്ങള്‍

മരുന്നു ഗുണമുള്ള ഭക്ഷണങ്ങള്‍

തേന്‍ ആന്റിസെപ്റ്റിക് ഗുണങ്ങളുള്ള ഒരു ഭക്ഷ്യവസ്തുവാണ്. ശരീരഭാഗങ്ങള്‍ പൊള്ളിയാല്‍ തേന്‍ പുരട്ടുന്നതിന്റെ ഒരുദ്ദേശ്യം ഇതാണ്.

മരുന്നു ഗുണമുള്ള ഭക്ഷണങ്ങള്‍

മരുന്നു ഗുണമുള്ള ഭക്ഷണങ്ങള്‍

പച്ചമുളക്, കുരുമുളക് എന്നിവയിലെ ക്യാപ്‌സയാസിന്‍ എന്ന ഘടകം വേദന കുറയ്ക്കാന്‍ പറ്റിയ ഒന്നാണ്. ഇത് വേദനയുണ്ടാക്കുന്ന കെമിക്കലുകളുടെ ഉല്‍പാദനം തടയുന്നു.

മരുന്നു ഗുണമുള്ള ഭക്ഷണങ്ങള്‍

മരുന്നു ഗുണമുള്ള ഭക്ഷണങ്ങള്‍

പാവയ്ക്ക പ്രമേഹത്തിനുള്ള ഒരു നല്ല ചികിത്സയാണ്. രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് നിയന്ത്രിക്കാന്‍ ഇതിന് സാധിയ്ക്കും.

മരുന്നു ഗുണമുള്ള ഭക്ഷണങ്ങള്‍

മരുന്നു ഗുണമുള്ള ഭക്ഷണങ്ങള്‍

ഒലീവ് ഓയില്‍ ചര്‍മത്തിനും ആരോഗ്യത്തിനും ഒരുപോലെ ഗുണകരമാണ്. ഇതിലെ ഒമേഗ ത്രീ ഫാററി ആസിഡാണ് ഈ ഗുണം നല്‍കുന്നത്. വരണ്ട ചര്‍മത്തിനും ഇതുവഴിയുള്ള അസ്വസ്ഥതകള്‍ക്കും പറ്റിയ മരുന്നാണിത്.

മരുന്നു ഗുണമുള്ള ഭക്ഷണങ്ങള്‍

മരുന്നു ഗുണമുള്ള ഭക്ഷണങ്ങള്‍

വാഴപ്പഴത്തിന് ചര്‍മത്തിലുണ്ടാകുന്ന ചര്‍മരോഗങ്ങളെ മാറ്റാന്‍ സാധിക്കും. ഇത് കഴിയ്ക്കുകയും ഉടച്ച് തേയ്ക്കുകയും ചെയ്യാം.

മരുന്നു ഗുണമുള്ള ഭക്ഷണങ്ങള്‍

മരുന്നു ഗുണമുള്ള ഭക്ഷണങ്ങള്‍

ചിലരുടെ കാല്‍പാദത്തിന് ദുര്‍ഗന്ധമുണ്ടാകും.ഇത് കോസ്‌കമെറ്റിക്‌സ പ്രശ്‌നമോ ഷൂസ്് ധരിക്കുന്നതു മൂലമോ ആയിരിക്കണമെന്നില്ല. ചര്‍മപ്രശ്‌നവുമാകം. കട്ടന്‍ ചായയില്‍ കാലിറക്കി വയ്ക്കുന്നത് ഇതിനൊരു പരിഹാരമാണ്.

മരുന്നു ഗുണമുള്ള ഭക്ഷണങ്ങള്‍

മരുന്നു ഗുണമുള്ള ഭക്ഷണങ്ങള്‍

മനംപിരട്ടലും ഛര്‍ദിയും മാറുന്നതിനുള്ള ഒരു പരിഹാരമാണ് ചെറുനാരങ്ങ. ഇതിന്റെ നീര് കുടിയ്ക്കുകയോ ചെറുനാരങ്ങ മണപ്പിക്കുകയോ ചെയ്യാം. വയറിളക്കമോ ഛര്‍ദിയോ ഉള്ളപ്പോള്‍ കട്ടന്‍ചായയില്‍ ചെറുനാരങ്ങാനീര് ചേര്‍ത്ത് കുടിയ്ക്കാം.

മരുന്നു ഗുണമുള്ള ഭക്ഷണങ്ങള്‍

മരുന്നു ഗുണമുള്ള ഭക്ഷണങ്ങള്‍

സൂര്യഘാതത്തിനുള്ള നല്ലൊരു പരിഹാരമാണ് തണുത്ത പാല്‍. സൂര്യാഘാതമേറ്റ ഭാഗത്ത് ഇത് പുരട്ടിയാല്‍ മതിയാകും.

മരുന്നു ഗുണമുള്ള ഭക്ഷണങ്ങള്‍

മരുന്നു ഗുണമുള്ള ഭക്ഷണങ്ങള്‍

വേനല്‍ക്കാലത്ത് ശരീരത്തിലെ വെള്ളം നഷ്ടപ്പെടുന്നത് പതിവാണ്. ഇതിനുള്ള നല്ലൊരു പരിഹാരമാണ തണ്ണിമത്തങ്ങ. ഇതില്‍ 60 ശതമാനവും വെള്ളമാണ്.

മരുന്നു ഗുണമുള്ള ഭക്ഷണങ്ങള്‍

മരുന്നു ഗുണമുള്ള ഭക്ഷണങ്ങള്‍

വെണ്ടയ്ക്കയും പ്രമേഹത്തിനുള്ള നല്ലൊരു പരിഹാരമാണ്. പ്രമേഹരോഗികള്‍ വെണ്ടയ്ക്ക കഴിയ്ക്കുന്നത് ഗ്ലൂക്കോസ് തോത് നിലനിര്‍ത്താന്‍ സഹായിക്കും.

English summary

Health, Body, Food, Water, Disease, Diabetes, Skin, Glucose, ആരോഗ്യം, ശരീരം, ഭക്ഷണം, അസുഖം, വെള്ളം, പ്രമേഹം, ചര്‍മം, ഗ്ലൂക്കോ

There are some foods which is having medicinal properties. Majority of them are used by us on a day basis. Know about such foods,
Story first published: Friday, January 4, 2013, 5:47 [IST]
X
Desktop Bottom Promotion