For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ചൂട് തരുന്ന ഭക്ഷണങ്ങൾ

By Shibu T Joseph
|

തണുപ്പ്കാലം പടിവാതിൽക്കലെത്തിക്കഴിഞ്ഞു. തണുപ്പിനെ പ്രതിരോധിക്കാനുള്ള മാർഗ്ഗങ്ങൾ തേടേണ്ട സമയമായി. അലമാരയിൽ സൂക്ഷിച്ചിരിക്കുന്ന കമ്പിളിപ്പുതപ്പ് പുറത്തെടുക്കാൻ സമയമായി. വരണ്ട തലമുടിക്കും ചർമ്മത്തിനും ഈ കാലം കാരണമായേക്കാം. ഈ കാലം അതിജീവിക്കാൻ ശിശിരകാലപരിരക്ഷ ആവശ്യമാണ്. എന്തെല്ലാം മുൻകരുതലുകൾ എടുത്താലും ഭക്ഷണത്തിന്റെ കാര്യത്തിലും ശ്രദ്ധിക്കേണ്ടി വരും. തണുപ്പ് കാലത്തെ ശരീരത്തെ സംരക്ഷിക്കാൻ പര്യാപ്തമായ ഭക്ഷണം കഴിക്കാൻ ശ്രമിക്കണം.

ആരോഗ്യം നിശ്ചയിക്കുന്നതിൽ ഭക്ഷണത്തിന് വലിയൊരു പങ്കാണുള്ളത്. ശരിയായ ഭക്ഷണം ശരിയായ സമയത്ത് കഴിക്കണം. തണുപ്പ് കാലത്ത് ചൂടുള്ള ഭക്ഷണവും വേനൽക്കാലത്ത് തണുപ്പ് പകരുന്ന ഭക്ഷണവും കഴിക്കുന്നത് സാധാരണയാണ്. ശ്രദ്ധിക്കേണ്ടത് ശരിയായ അനുപാതത്തിലുള്ള ഭക്ഷണം തിരഞ്ഞെടുക്കുവാനാണ്. രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കുന്നതിന് ഉതകുന്ന ഭക്ഷണങ്ങൾ ആരോഗ്യക്രമത്തിൽ ഉൾപ്പെടുത്തുക. തണുപ്പ് കാലത്ത് കഴിക്കേണ്ട ഭക്ഷണത്തെക്കുറിച്ചാണ് ഇവിടെ പറയുന്നത്

1)ഇഞ്ചി

1)ഇഞ്ചി

കുട്ടികളും മുതിർന്നവരും ഔഷധമൂല്യത്തോടെ കരുതി ഭക്ഷിക്കുന്ന ഒന്നാണ് ഇഞ്ചി. ജലദോഷവും പനിയും പ്രതിരോധിക്കുന്നതിൽ ഇഞ്ചിക്കുള്ള കഴിവ് അപാരമാണ്. തണുപ്പ് കാലത്ത് ഒരു കപ്പ് ജിഞ്ചർ ചായ കുടിച്ചുനോക്കൂ. കൊഴുപ്പടങ്ങിയ ഭക്ഷണങ്ങൾ കഴിച്ചാൽ ദഹനം എളുപ്പമാക്കുവാൻ ഇഞ്ചി നല്ലതാണ്. അസിഡിറ്റിക്ക് നല്ലതാണ്.

2)നിലക്കടല

2)നിലക്കടല

ഓക്‌സിജന്റെ അപര്യാപ്തതയുള്ള സമയാണ് ശിശിരകാലം. നല്ലൊരു ശിശിരകാല ഡയറ്റാണ് നിങ്ങൾ തേടുന്നതെങ്കിൽ നിലക്കടലയാണ് അതിനുള്ള ഉത്തരം. ഓക്‌സിജന്റെ പ്രവേശമാർഗ്ഗം കൂടിയാണ് നിലക്കടല.

3)തേൻ

3)തേൻ

തണുപ്പ് കാലത്ത് മധുരമുള്ള തേൻ ഭക്ഷണക്രമത്തിൽ ഉൾപ്പെടുത്തൂ. ദഹനത്തിനും നല്ലത് ആരോഗ്യത്തിനും നല്ലത്. പ്രതിരോധശേഷി വർദ്ധിപ്പിക്കുവാനും ഉത്തമം.

4)ബദാം

4)ബദാം

ബദാം കഴിച്ചാൽ ഒരുപാട് ഗുണങ്ങളുണ്ട്. ശൈത്യകാലത്തെ പ്രധാന പ്രശ്‌നമായ മലബന്ധത്തിന് നല്ല ഒറ്റമൂലിയാണ്. പ്രമേഹരോഗത്തിനും നല്ലതാണ്. വിറ്റാമിൻ ഇ അടങ്ങിയിട്ടുണ്ട്. അതിനാൽ ചർമ്മത്തിനും നല്ലത്.

5)ധാന്യങ്ങൾ

5)ധാന്യങ്ങൾ

ചോളം തണുപ്പ് കാലത്തിന് പറ്റിയ ഭക്ഷണമാണ്. ചോളം കൊണ്ട് റെട്ടിയുണ്ടാക്കൂ. കുട്ടികൾ കൊതിയോടെ കഴിക്കും. ആരോഗ്യദായകമാണ്

6)വെള്ളമടങ്ങിയ പഴങ്ങൾ വേണ്ട

6)വെള്ളമടങ്ങിയ പഴങ്ങൾ വേണ്ട

ജലാംശമുള്ള പഴങ്ങളും ഭക്ഷണങ്ങളും കഴിവതും ഈ കാലത്ത് ഒഴിവാക്കണം. പീച്ച്, ഓറഞ്ച്, കുരുവില്ലാത്ത മുന്തിരി എന്നിവ കഴിക്കൂ. ജലാംശം അധികമുള്ള പഴങ്ങൾ കഴിച്ചാൽ ജലദോഷം വരും.

7)ചൂട് കിട്ടാൻ

7)ചൂട് കിട്ടാൻ

എള്ള് കഴിക്കുന്നത് നല്ലതാണ്. ശരീരത്തിന് ചൂട് പകരും. ശരീരപോഷണത്തിനും നല്ലത്

8)ഒമേഗ 3 ഫാറ്റി ആസിഡ്

8)ഒമേഗ 3 ഫാറ്റി ആസിഡ്

ഒമേഗ 3 ഫാറ്റി ആസിഡ് ശിശിരകാല ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് നല്ലതാണ്. മത്സ്യങ്ങളിൽ സാധാരണയായി കണ്ടുവരുന്നതാണ് ഒമേഗ 3 ഫാറ്റി ആസിഡ്. ശിശിരകാലത്ത് മത്സ്യം ധാരാളം കഴിക്കുന്നത് നല്ലതാണ്. സിങ്ക്് ധാരാളം ഉള്ളതിനാൽ ശ്വേതരക്താണുക്കളെ പ്രവർത്തനസജ്ജമാക്കി നിർത്തുവാൻ പര്യാപ്തമാണ്. രോഗപ്രതിരോധശേഷിയും നൽകും

9)പച്ചക്കറികൾ

9)പച്ചക്കറികൾ

പച്ചക്കറികളാണ് നിങ്ങളുടെ ശരീരാരോഗ്യത്തെ സംതുലനാവസ്ഥയിൽ നിർത്തുന്നതിൽ പ്രധാന പങ്ക് വഹിക്കുന്നത്. തണുപ്പിനെ പ്രതിരോധിക്കാൻ ആവശ്യമായ ഊർജ്ജം പ്രദാനം ചെയ്യും. ഗ്രീൻസ്, കാരറ്റ്, ബീറ്റ് റൂട്ട് ഇവ കൂടുതലായി ഭക്ഷണത്തിൽ ഉൾപ്പെടുത്തുക.

Read more about: food ഭക്ഷണം
English summary

Foods To Stay Warm In Winters

adequate preparations. Take out those woolen scarves and sweaters from your wardrobe and keep it ready. Winter may also sometimes give you a tough time with your skin and hair getting dry. winter care is something necessary to sail through this tough season. Even when you make adequate preparations to face the winter season, you need to supplement it with proper food and nutrition to sail through the season smoothly.
Story first published: Tuesday, December 10, 2013, 14:37 [IST]
X
Desktop Bottom Promotion