For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഉദ്ധാരണശേഷിയ്ക്ക് ചില ഭക്ഷണങ്ങള്‍

|

നല്ല ഉദ്ധാരണം ലഭിയ്ക്കുകയെന്നത് പുരുഷന് ലൈംഗികസുഖം ലഭിയ്ക്കുവാനും പങ്കാളിയെ തൃപ്തിപ്പെടുത്തുവാനുമെല്ലാം പ്രധാനമാണെന്നു പറയാം. എന്നാല്‍ ഇന്നത്തെ ഭക്ഷണ, ജീവിത സാഹചര്യങ്ങള്‍ നല്ല ഉദ്ധാരണത്തിനു പലപ്പോഴും തടസം നില്‍ക്കാറുമുണ്ട്.

ഉദ്ധാരണം ലഭിയ്ക്കുവാന്‍ ടെസ്‌റ്റോസ്റ്റിറോണ്‍ എന്ന ഹോര്‍മോണ്‍ വളരെ പ്രധാനമാണ്. ഇത്തരം ഹോര്‍മോണുണ്ടാകാന്‍ സഹായിക്കുന്ന ചില ഭക്ഷണങ്ങളുണ്ട്. ഇതു മാത്രമല്ല, ലൈംഗികാവയവത്തിലേക്ക് രക്തപ്രവാഹം വര്‍ദ്ധിപ്പിയ്ക്കുവാന്‍ സഹായിക്കുന്ന ചില ഭക്ഷണങ്ങളുമുണ്ട്.

നല്ല ഉദ്ധാരണശേഷി നല്‍കുന്ന ഇത്തരം ചില ഭക്ഷണങ്ങളെക്കുറിച്ചറിയൂ,

സവാള

സവാള

സവാള നല്ല ഉദ്ധാരണത്തിനു സഹായിക്കുന്ന ഒരു ഭക്ഷ്യവസ്തുവാണ്. ഇവ രക്തത്തെ നേര്‍ത്തതാക്കുന്നു. ഇതുവഴി രക്തപ്രവാഹം വര്‍ദ്ധിയ്ക്കുവാന്‍ സഹായിക്കുന്നു. ഇത് നല്ല ഉദ്ധാരണം ലഭിയ്ക്കാന്‍ സഹായിക്കും.

ഹെര്‍ബ് പാസ്ത

ഹെര്‍ബ് പാസ്ത

ഹെര്‍ബ് പാസ്തയും ഇത്തരത്തിലുള്ളൊരു ഭക്ഷണമാണ്. ഇതില്‍ ചേര്‍ക്കുന്ന ജാതിയ്ക്ക, കുരുമുളക് എന്നിവ ഉദ്ധാരണശേഷി നല്‍കും.

ചെറി

ചെറി

ചെറിയിലെ ആന്തോസയാനില്‍ രക്തധമനികള്‍ ശുദ്ധിയാക്കാനും ഇതുവഴി രക്തപ്രവാഹത്തിനും സഹായിക്കും. ഇത് ലൈംഗിക തൃഷ്ണ നല്‍കുന്ന ഒരു ഭക്ഷണം കൂടിയാണ്.

ഓട്‌സ്

ഓട്‌സ്

ശരീരത്തിലെ കൊഴുപ്പു പുറന്തള്ളി ആരോഗ്യകരമായ ഉദ്ധാരണത്തിനും സ്റ്റാമിനയ്ക്കും ഓട്‌സ് നല്ല ഭക്ഷണമാണ്.

കുങ്കുമപ്പൂ

കുങ്കുമപ്പൂ

കുങ്കുമപ്പൂവും പുരുഷന്മാരില്‍ ഉദ്ധാരണശേഷി വര്‍ദ്ധിപ്പിയ്ക്കും.

റെഡ് വൈന്‍

റെഡ് വൈന്‍

റെഡ് വൈനിന്‍ ശരീരത്തില്‍ നൈട്രിക് ആസിഡ് ഉല്‍പാദിപ്പിക്കാന്‍ സഹായിക്കും. ഇത് രക്തക്കുഴലുകളെ വികസിപ്പിയ്ക്കും. രക്തപ്രവാഹം വര്‍ദ്ധിക്കും. ഇത് സ്വാഭാവികമായി നല്ല ഉദ്ധാരണത്തിനും വഴിയൊ

ഗ്രീന്‍ ടീ

ഗ്രീന്‍ ടീ

ഗ്രീന്‍ ടീ ശരീരത്തിലെ കൊഴുപ്പു പുറന്തള്ളാനും ഇതുവഴി ഉദ്ധാരണശേഷിയ്ക്കും സഹായിക്കും.

കഫീന്‍

കഫീന്‍

മിതമായ അളവില്‍ കഫീന്‍ വേഗത്തില്‍ രക്തം പമ്പു ചെയ്യാന്‍ ഹൃദയത്തെ പ്രേരിപ്പിക്കും. ഇത് മികച്ച ഉദ്ധാരണം കിട്ടാന്‍ സഹായിക്കും.

പന്നിയിറച്ചി

പന്നിയിറച്ചി

നല്ല ഉദ്ധാരണത്തിന് നാഡീവ്യൂഹത്തിന്റെ ശരിയായ പ്രവര്‍ത്തനം വളരെ പ്രധാനം. ഇതിന് പന്നിയിറച്ചി കഴിയ്ക്കുന്നതു നല്ലതാണ്. ഇതിലെ തയാമിന്‍, വൈറ്റമിന്‍ ബി 1 എന്നിവ പുരുളലിംഗത്തിന് ഉത്തേജനം നല്‍കും.

വെളുത്തുള്ളി

വെളുത്തുള്ളി

വെളുത്തുള്ളി ഉദ്ധാരണപ്രശ്‌നങ്ങള്‍ കുറയ്ക്കുന്നതിനുള്ള നല്ലൊരു പരിഹാരമാണ്. ഇവയിലെ അലിസിന്‍ എന്ന പദാര്‍ത്ഥം രക്തത്തിന്റെ കട്ടി കുറയ്ക്കും. ലൈംഗികാവയവത്തിലേയ്ക്കുള്ള രക്തപ്രവാഹം വര്‍ദ്ധിപ്പിക്കും.

കക്കയിറച്ചി

കക്കയിറച്ചി

കക്കയിറച്ചിയിലെ വൈറ്റമിന്‍ ബി6, സിങ്ക് എന്നിവ പുരുഷഹോര്‍മോണായ ടെസ്‌റ്റോസ്റ്റിറോണ്‍ ഉല്‍പാദനത്തിനു സഹായിക്കും. ഇത് ഉദ്ധാരണശേഷി വര്‍ദ്ധിപ്പിക്കാനും സഹായിക്കും.

പഴം

പഴം

ഹൃദയം രക്തം പമ്പു ചെയ്യുവാന്‍ പൊട്ടാസ്യം പ്രധാനമാണ്. ഇതിന് പഴം സഹായിക്കും.പഴത്തില്‍ ധാരാളം പൊട്ടാസ്യമുണ്ട്. നല്ല ഉദ്ധാരണശേഷി നല്‍കുവാന്‍ പഴം കഴിയ്ക്കാം.

മുളക്

മുളക്

മുളക് രക്തയോട്ടം വേഗത്തിലാക്കാന്‍ സഹായിക്കുന്നു. രക്തയോട്ടം വര്‍ദ്ധിക്കുന്നത് നല്ല ഉദ്ധാരണശേഷി ലഭിയ്ക്കുവാനും സഹായിക്കും.

തേങ്ങാവെള്ളം

തേങ്ങാവെള്ളം

തേങ്ങാവെള്ളത്തില്‍ പൊട്ടാസ്യം, മഗ്നീഷ്യം തുടങ്ങിയ ഘടകങ്ങള്‍ അടങ്ങിയിട്ടുണ്ട്.

ഇത് ലൈംഗികാവയവത്തിലേക്കുള്ള രക്തപ്രവാഹം വര്‍ദ്ധിപ്പിയ്ക്കും. നല്ല ഉദ്ധാരണശേഷി നല്‍കും.

പെരുഞ്ചീരകം

പെരുഞ്ചീരകം

ശരീരത്തിലെ ടോക്‌സിനുകളെ പുറന്തള്ളി നല്ല ഉദ്ധാരണത്തിനു വഴിയൊരുക്കുവാന്‍ പെരുഞ്ചീരകത്തിന് കഴിയും.

ബദാം

ബദാം

പുരുഷന്മാര്‍ക്ക് ഊര്‍ജവും ഉദ്ധാരണ ശക്തിയും നല്‍കാന്‍ ബദാം നല്ലൊരു ഭക്ഷണം തന്നെ.

സാല്‍മണ്‍

സാല്‍മണ്‍

സാല്‍മണില്‍ ഒമേഗ ത്രീ ഫാറ്റി ആസിഡുണ്ട്. ഇത് ഹൃദയാരോഗ്യം നില നിര്‍ത്താനും രക്തം കൃത്യമായി പമ്പു ചെയ്യുവാനും സഹായിക്കുന്നു. ഇത് ഉദ്ധാരണശേഷി വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കുന്ന മറ്റൊരു ഭക്ഷണമാണ്

അവോക്കാഡോ

അവോക്കാഡോ

അവോക്കാഡോ അഥവാ ബട്ടര്‍ ഫ്രൂട്ടില്‍ തയാമിന്‍ എന്ന ഘടകം അടങ്ങിയിട്ടുണ്ട്.ഇത് പുരുഷന്മാരിലെ ഉദ്ധാരണശേഷി വര്‍ദ്ധിപ്പിയ്ക്കും

തണ്ണിമത്തന്‍

തണ്ണിമത്തന്‍

തണ്ണിമത്തന്‍ ഉദ്ധാരണത്തിനു സഹായിക്കുന്ന നല്ലൊരു ഭക്ഷണമാണ്. ഇതിലെ ലൈകോഫീന്‍ രക്തധമനികള്‍ അയയാനും രക്തപ്രവാഹം സുഗമമായി നടക്കാനും സഹായിക്കുന്നു.

ശതാവരി

ശതാവരി

ശതാവരി അഥവാ ആസ്പരാഗസ് എന്ന ഭക്ഷണവും നല്ല ഉദ്ധാരണത്തിനുള്ളതാണ്.

ഡാര്‍ക് ചോക്ലേറ്റ്

ഡാര്‍ക് ചോക്ലേറ്റ്

ലൈംഗികോത്തേജനവും ഇതുവഴി ഉദ്ധാരണശേഷിയും നല്‍കാന്‍ കൊക്കോ നല്ലതാണ്. ഡാര്‍ക് ചോക്ലേറ്റ് ഉദ്ധാരണശക്തി നല്‍കുമെന്നര്‍ത്ഥം.

മുട്ട

മുട്ട

മുട്ട സിങ്ക് അടങ്ങിയ ഒരു ഭക്ഷ്യവസ്തുവാണ്. നല്ല ഉദ്ധാരണം ലഭിയ്ക്കാന്‍ മുട്ട ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നത് ഗുണം ചെയ്യും.

പോംഗ്രനേറ്റ്

പോംഗ്രനേറ്റ്

കൂടുതല്‍ രക്തകോശങ്ങളുണ്ടാകാനും രക്തപ്രവാഹം സുഗമമായി നടക്കാനും പോംഗ്രനേറ്റ് സഹായിക്കും. ഇത് ഉദ്ധാരണശക്തി വര്‍ദ്ധിപ്പിയ്ക്കുകയും ചെയ്യും.

ഗ്രാമ്പൂ

ഗ്രാമ്പൂ

ശരീരത്തിലെ ചൂടും ഇതുവഴി രക്തപ്രവാഹവും വര്‍ദ്ധിപ്പിയ്ക്കാന്‍ ഗ്രാമ്പൂ നല്ലൊരു ഭക്ഷ്യവസ്തുവാണ്.

തവിടു കളയാത്ത ധാന്യങ്ങള്‍

തവിടു കളയാത്ത ധാന്യങ്ങള്‍

ഹൃദയാരോഗ്യം രക്തപ്രവാഹത്തിന് പ്രധാനം. തവിടു കളയാത്ത ധാന്യങ്ങള്‍ ഇതുവഴി ഉദ്ധാരണശേഷി നല്‍കും.

സ്‌ട്രോബെറി

സ്‌ട്രോബെറി

സ്‌ട്രോബെറിയിലെ ആന്റിഓക്‌സിന്റുകള്‍ ശരീരത്തിലുള്ള വിഷാംശം പുറന്തള്ളാന്‍ സഹായിക്കും. ഇത് ര്ക്തപ്രവാഹം വേഗത്തിലാക്കും. ഉദ്ധാരണ ശേഷി നല്‍കും.

ഏലയ്ക്ക

ഏലയ്ക്ക

ആയുര്‍വേദ പ്രകാരം പുരുഷന്റെ ഉദ്ധാരണശേഷി വര്‍ദ്ധിപ്പിയ്ക്കുവാന്‍ ഏലയ്ക്കയും നല്ലതു തന്നെ.

വെള്ളം

വെള്ളം

ധാരാളം വെള്ളം കുടിയ്ക്കുകയും വേണം. പുരുഷശരീരത്തിലെ സെമിനല്‍ ഫഌയിഡിന്റെ അളവു നില നിര്‍ത്തുന്നതിന് ഇത് സഹായിക്കും. ഇതും ഉദ്ധാരണത്തിന് വളരെ പ്രധാനമാണ്.

ഉണക്കമുന്തിരി

ഉണക്കമുന്തിരി

പുരുഷന്മാരിലെ ഉദ്ധാരണ പ്രശ്‌നങ്ങള്‍ക്കുള്ള നല്ലൊരു പരിഹാരമാണ് ഉണക്കമുന്തിരിയെന്നു പറയാം. ഇതില്‍ ആര്‍ജിനൈന്‍ എന്നൊരു അമിനോആസിഡുണ്ട്. ഇത് ഉദ്ധാരണപ്രശ്‌നങ്ങള്‍ തടയാന്‍ സഹായിക്കും.

വായിക്കൂ, ലൈംഗികശേഷിയെ തളര്‍ത്തുന്ന ഭക്ഷണങ്ങള്‍വായിക്കൂ, ലൈംഗികശേഷിയെ തളര്‍ത്തുന്ന ഭക്ഷണങ്ങള്‍

Read more about: food ഭക്ഷണം
English summary

Foods For Strong Errection

Having a rock hard erection is every man's dream. Did you think that a strong erection requires nothing more than arousal? But with the hazards of modern life like stress and improper sleep, it is becoming very difficult for men to get and maintain hard erections.
X
Desktop Bottom Promotion