For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

വെള്ളമടങ്ങിയ ഭക്ഷണങ്ങള്‍ കഴിയ്ക്കൂ

|

വെള്ളം കുടിയ്‌ക്കേണ്ടത് ആരോഗ്യത്തിന് അത്യാവശ്യമാണ്. വെള്ളം ചര്‍മത്തിലെ വിഷാംശം പുറന്തള്ളുന്നതു കൊണ്ട് പല അസുഖങ്ങളില്‍ നിന്നും ശരീരത്തെ സംരക്ഷിക്കാന്‍ ഈ ഒരു ശീലത്തിനു കഴിയും.

വെള്ളം കുടിയ്ക്കുന്നതു മാത്രമല്ല, വെള്ളമടങ്ങിയ ചില ഭക്ഷണങ്ങളുമുണ്ട്. ഇവ കഴിയ്ക്കുന്നതും ശരീരത്തിന് വെള്ളം ലഭിക്കാന്‍ സഹായിക്കും. ഇത്തരം ചില ഭക്ഷണങ്ങളെക്കുറിച്ച് അറിയൂ.

വെള്ളമടങ്ങിയ ഭക്ഷണങ്ങള്‍ കഴിയ്ക്കൂ

വെള്ളമടങ്ങിയ ഭക്ഷണങ്ങള്‍ കഴിയ്ക്കൂ

വൈറ്റമിന്‍ സി, പൊട്ടാസ്യം, ലൈകോഫീന്‍ എന്നിവ തക്കാളിയില്‍ ധാരാളം അടങ്ങിയിട്ടുണ്ട്. ഇതില്‍ 90 ശതമാനം വെള്ളമാണ് അടങ്ങിയിരിക്കുന്നത്. ആന്റി ഓക്‌സിഡന്റുകളും ഇതില്‍ ധാരാളമുണ്ട്.

വെള്ളമടങ്ങിയ ഭക്ഷണങ്ങള്‍ കഴിയ്ക്കൂ

വെള്ളമടങ്ങിയ ഭക്ഷണങ്ങള്‍ കഴിയ്ക്കൂ

ക്യാരറ്റിലും ധാരാളം വെള്ളമടങ്ങിയിട്ടുണ്ട്. ഇതില്‍ ആന്റിഓക്‌സിഡന്റുകള്‍, വൈറ്റമിനുകള്‍, പ്രോട്ടീനുകള്‍ എന്നിവയും ധാരാളമുണ്ട്. ദിവസവും ഒരു ഗ്ലാസ് ക്യാരറ്റ് ജ്യൂസ് കുടിയ്ക്കുന്നത് ആരോഗ്യത്തിന് ഏറെ ഗുണം ചെയ്യും.

വെള്ളമടങ്ങിയ ഭക്ഷണങ്ങള്‍ കഴിയ്ക്കൂ

വെള്ളമടങ്ങിയ ഭക്ഷണങ്ങള്‍ കഴിയ്ക്കൂ

റാഡിഷിലും ധാരാളം വെള്ളം അടങ്ങിയിട്ടുണ്ട്. ഇത് ദഹനപ്രശ്‌നങ്ങള്‍ക്കുള്ള നല്ലൊരു പരിഹാരം കൂടിയാണ്. പെട്ടെന്നു വിശപ്പു കുറയ്ക്കുമെന്നതു കൊണ്ട് ഇത് തടി കുറയ്ക്കാനും സഹായിക്കും.

വെള്ളമടങ്ങിയ ഭക്ഷണങ്ങള്‍ കഴിയ്ക്കൂ

വെള്ളമടങ്ങിയ ഭക്ഷണങ്ങള്‍ കഴിയ്ക്കൂ

കുക്കുമ്പര്‍ ഇതുപോലെ ധാരാളം വെള്ളമടങ്ങിയ ഒന്നാണ്. ഇത് മലബന്ധം പോലുള്ള പ്രശ്‌നങ്ങള്‍ അകറ്റാനും ചര്‍മസൗന്ദര്യത്തിനും വളരെ നല്ലതു തന്നെ.

വെള്ളമടങ്ങിയ ഭക്ഷണങ്ങള്‍ കഴിയ്ക്കൂ

വെള്ളമടങ്ങിയ ഭക്ഷണങ്ങള്‍ കഴിയ്ക്കൂ

ഓറഞ്ചും ശരീരത്തില്‍ ജലാംശം നില നിര്‍ത്താന്‍ സഹായിക്കുന്ന ഒന്നാണ്. ദിവസവും ഓറഞ്ച് കഴിയ്ക്കുന്നത് രോഗങ്ങളകറ്റാനും നല്ലതാണ്.

വെള്ളമടങ്ങിയ ഭക്ഷണങ്ങള്‍ കഴിയ്ക്കൂ

വെള്ളമടങ്ങിയ ഭക്ഷണങ്ങള്‍ കഴിയ്ക്കൂ

മുന്തിരിയും ധാരാളം വെള്ളമടങ്ങിയ ഒരു ഫലവര്‍ഗം തന്നെയാണ്. ഇത് ദഹനപ്രശ്‌നങ്ങള്‍ മാറ്റുന്നതിനും നല്ലതാണ്.

വെള്ളമടങ്ങിയ ഭക്ഷണങ്ങള്‍ കഴിയ്ക്കൂ

വെള്ളമടങ്ങിയ ഭക്ഷണങ്ങള്‍ കഴിയ്ക്കൂ

വൈറ്റമിനുകള്‍, പ്രോട്ടീനുകള്‍, ധാതുക്കള്‍ എ്ന്നിവയടങ്ങിയ മറ്റൊരു ഫലവര്‍ഗമാണ് സ്‌ട്രോബെറി. ഇതിലും ധാരാളം വെള്ളമടങ്ങിയിട്ടുണ്ട്.

വെള്ളമടങ്ങിയ ഭക്ഷണങ്ങള്‍ കഴിയ്ക്കൂ

വെള്ളമടങ്ങിയ ഭക്ഷണങ്ങള്‍ കഴിയ്ക്കൂ

വേനല്‍ക്കാലത്ത് അവശ്യം കഴിച്ചിരിക്കേണ്ട ഒന്നാണ് തണ്ണിമത്തന്‍. ഇതില്‍ പൊട്ടാസ്യം, മഗ്നീഷ്യം, വൈറ്റമിന്‍ എ, ബി എന്നിവ ധാരാളം അടങ്ങിയിട്ടുമുണ്ട്.

വെള്ളമടങ്ങിയ ഭക്ഷണങ്ങള്‍ കഴിയ്ക്കൂ

വെള്ളമടങ്ങിയ ഭക്ഷണങ്ങള്‍ കഴിയ്ക്കൂ

പൈനാപ്പിളും ജലാംശം ധാരാളമടങ്ങിയ ഒന്നാണ്. ഇതില്‍ നാരുകളും ധാരാളം അടങ്ങിയിട്ടുണ്ട്.

Read more about: food ഭക്ഷണം
English summary

Health, Body, Water, Skin, Digestion, Vitamin, Protein, ആരോഗ്യം, ശരീരം, വെള്ളം, ചര്‍മം, ഈര്‍പ്പം, ദഹനം, വൈറ്റമിന്‍, പ്രോട്ടീന്‍

It is always recommended that we drink lots of water to stay hydrated and healthy. Drinking lots of water not only keeps you hydrated but also helps cleanse the system. Water flushes out toxins from the body and cleanses it properly. Water helps regulate body's metabolism and balances body temperature.
 
Story first published: Friday, March 1, 2013, 11:37 [IST]
X
Desktop Bottom Promotion