For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

യോഗ്ക്കു മുന്‍പ് കഴിയ്ക്കാവുന്ന ഭക്ഷണങ്ങള്‍

|

ആരോഗ്യകരമായ ഒരു ജീവിതശൈലിയില്‍ യോഗയുടെ പ്രാധാന്യം എടുത്തു പറയുക തന്നെ വേണം. പ്രത്യേകിച്ച് സ്‌ട്രെസും ടെന്‍ഷനും നിറഞ്ഞ ഇന്നത്തെ ലോകത്തില്‍.

ശരീരത്തിന്റെയും മനസിന്റെയും മൊത്തത്തിലുള്ള ആരോഗ്യത്തിന് യോഗ ഗുണം ചെയ്യും. മനസിന്റെ ആരോഗ്യം അസുഖങ്ങളില്ലാത്ത ശരീരത്തിന് പ്രധാനമാകുന്നതു കൊണ്ടുതന്നെ മാനസികാരോഗ്യത്തിന് ഏവരും ശീലിയ്‌ക്കേണ്ട ഒന്നാണിത്.

യോഗയ്ക്കു മുന്‍പും പിന്‍പുമുള്ള ഭക്ഷണക്രമവും വളരെ പ്രധാനമാണ്. അധികം ഭക്ഷണം കഴിച്ചാല്‍ യോഗ ചെയ്യുവാന്‍ പ്രയാസം നേരിടും. എന്നാല്‍ യോഗ ചെയ്യുമ്പോള്‍ ഊര്‍ജവും ആവശ്യമാണ്. ഇതിനായി ഭക്ഷണങ്ങള്‍ കഴിയ്ക്കുകയും വേണം.

യോഗയ്ക്കു മുന്‍പ് കഴിയ്ക്കാവുന്ന ചില ഭക്ഷണങ്ങളെക്കുറിച്ചറിയൂ,

ബദാം

ബദാം

ബദാം യോഗ ചെയ്യുന്നതിനു മുന്‍പു കഴിയ്ക്കാവുന്ന ഒരു ഭക്ഷണമാണ്. ഇത് വെള്ളത്തിലിട്ടു കുതിര്‍ത്തി കഴിയ്ക്കുന്നത് കൂടുതല്‍ നല്ലതാണ്. ശരീരത്തിന് ഊര്‍ജം ലഭിയ്ക്കാന്‍ ഇത് സഹായിക്കും.

ഓട്‌സ്

ഓട്‌സ്

യോഗ ക്ലാസിനു മുന്‍പ് കഴിയ്ക്കാവുന്ന മറ്റൊരു ഭക്ഷണമാണ്. വിശപ്പു കുറയ്ക്കും, ശരീരത്തിന് ആരോഗ്യം നല്‍കുകയും ചെയ്യും.

ഉണക്കമുന്തിരി

ഉണക്കമുന്തിരി

അല്‍പം ഉണക്കമുന്തിരി യോഗ ചെയ്യുന്നതിന് മുന്‍പു കഴിച്ചു നോക്കൂ. ശരീരത്തിലെ ഊര്‍ജനില ഉയരുന്നതു തിരിച്ചറിയാം. ഇതിലെ സ്വാഭാവിക മധുരം ഊര്‍ജനില ഉയര്‍ത്തും.

പഴം

പഴം

പഴം യോഗയ്ക്കു മുന്‍പു കഴിയ്ക്കാവുന്ന ഒരു ഭക്ഷണമാണ്. ഇത് ശരീരത്തിന്റെ ഊര്‍ജനില ഉയര്‍ത്തുന്ന മറ്റൊരു ഭക്ഷണമാണ്.

പെയര്‍

പെയര്‍

പെയര്‍ യോഗ ചെയ്യുന്നതിന് മുന്‍പ് കഴിയ്ക്കാവുന്ന മറ്റൊരു ഭക്ഷണമാണ്. ധാരാളം ഫൈബറടങ്ങിയ ഒരു ഭക്ഷണമാണിത്.

ആപ്രിക്കോട്ട്

ആപ്രിക്കോട്ട്

യോഗ ചെയ്യുന്നതിനു മുന്‍പ് ശരീരത്തിന് ഊര്‍ജം നല്‍കാന്‍ കഴിയുന്ന മറ്റൊരു ഭക്ഷണമാണ് ആപ്രിക്കോട്ട്.

തണ്ണിമത്തന്‍

തണ്ണിമത്തന്‍

വിശപ്പു കുറയ്ക്കുകയും ഊര്‍ജം നല്‍കുകയും ചെയ്യുന്ന മറ്റൊരു ഭക്ഷണമാണ് തണ്ണിമത്തന്‍. യോഗയ്ക്കു മുന്‍പ് ഇതും കഴിയ്ക്കാം.

തൈര്

തൈര്

തൈരും ശരീരത്തിന് ഊര്‍ജവും ഉണര്‍വും നല്‍കും. ഒരു കപ്പ് തൈര് കഴിച്ചു നോക്കൂ. യോഗ ചെയ്യാന്‍ പുത്തനുണര്‍വ് ലഭിയ്ക്കും.

ഡാര്‍ക് ചോക്ലേറ്

ഡാര്‍ക് ചോക്ലേറ്

ശരീരത്തിന് ഊര്‍ജം നല്‍കുവാന്‍ ഡാര്‍ക് ചോക്ലേറ്റും നല്ലതാണ്. ഇത് ഹൃദയത്തിനും ആരോഗ്യകരം തന്നെയാണ്.

പ്രൂണ്‍സ്

പ്രൂണ്‍സ്

  • പ്രൂണ്‍സ് ശരീരത്തിന് ആവശ്യമായ ഊര്‍ജം നല്‍കുന്ന മറ്റൊരു ഭക്ഷണമാണ്. ഇതില്‍ ധാരാളം പൊട്ടാസ്യം അടങ്ങിയിട്ടുണ്ട്. ഇത് യോഗ ചെയ്യാനുള്ള ആരോഗ്യം ശരീരത്തിന് നല്‍കുന്നു.

English summary

foods consume before yoga

Most of us practice a common form of exercise to live healthy and that is yoga. Today, you see a lot of people who are practicing yoga to stay fit and to lead a healthy life. With this practice, comes along a wide range of foods you should eat too. Eating a healthy diet and following a full fledged regime will only make you live longer.
 
 
Story first published: Thursday, November 14, 2013, 11:05 [IST]
X
Desktop Bottom Promotion