For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ജോലിയ്ക്കു മൂഡ് നല്‍കും ഭക്ഷണങ്ങള്‍

|

നല്ല മൂഡും ചീത്ത മൂഡുമെല്ലാം ഒരു നാണയത്തിന്റെ ഇരുവശങ്ങള്‍ പോലെയാണ്. നല്ല മൂഡുള്ളപ്പോള്‍ എല്ലാ കാര്യങ്ങളും ചെയ്യാന്‍ ഒരു പ്രത്യേക താല്‍പര്യം തന്നെ തോന്നും. ചെയ്തുകൊണ്ടിരിയ്ക്കുന്ന കാര്യങ്ങള്‍ കൂടുതല്‍ ഉന്മേഷത്തോടെ ചെയ്യാന്‍ തോന്നുകയും ചെയ്യും. ചീത്ത മൂഡാകട്ടെ, ഇതിനെല്ലാം വിപരീതമായ ഫലങ്ങളായിരിയ്ക്കും ഉണ്ടാക്കുക.

ഓഫീസ് ജോലിയുടെ കാര്യവും ഇതു തന്നെയാണ്. നല്ല മൂഡുണ്ടെങ്കില്‍ ജോലികളെല്ലാം തന്നെ വേഗത്തില്‍ ചെയ്തു തീര്‍ക്കാനും സാധിയ്ക്കും.

മുഡിനെ സ്വാധീനിയ്ക്കുന്ന ധാരാളം കാര്യങ്ങളുണ്ട്. ഇവയിലൊന്നാണ് ഭക്ഷണം. ജോലിയില്‍ മടുപ്പു തോന്നുന്ന സമയത്ത് ഒരു കപ്പു കാപ്പി കുടിച്ചാല്‍ ഉന്മേഷം തോന്നുന്നതിന്റെ കാരണവും ഭക്ഷണവും മൂഡുമായുള്ള ബന്ധം തന്നെയാണ്.

ഓഫീസ് ജോലി ചെയ്യുമ്പോഴുള്ള മൂഡോഫ് അകറ്റുവാന്‍ സഹായിക്കുന്ന ചില ഭക്ഷണങ്ങളെക്കുറിച്ചറിയൂ,

റസ്‌ക്

റസ്‌ക്

റസ്‌ക് ജോലി ചെയ്യുമ്പോള്‍ മൂഡു നന്നാക്കുവാന്‍ കഴിയ്ക്കാവുന്ന ഒരു ഭക്ഷണമാണ്. ഇതില്‍ കൊഴുപ്പു കുറവാണ്. അതേ സമയം വിശപ്പു കുറയ്ക്കുകയും ചെയ്യും..

കാപ്പി

കാപ്പി

കാപ്പി ആരോഗ്യത്തിനു നല്ലതല്ലെന്നു പറയുമെങ്കിലും ഒരു കപ്പു കാപ്പി കൊണ്ട് ജോലി കൂടുതല്‍ ഉഷാറോടെ ചെയ്യാന്‍ സാധിയ്ക്കും.

ഗ്രീന്‍ ടീ

ഗ്രീന്‍ ടീ

മൂഡു നന്നാക്കുവാനും അതേ സമയം ആരോഗ്യത്തിനും ഒരുപോലെ യോജിച്ച ഒന്നാണ് ഗ്രീന്‍ ടീ.

ചോക്കലേറ്റ്

ചോക്കലേറ്റ്

ചോക്കലേറ്റ് നല്ല മൂഡ് നല്‍കുന്ന മറ്റൊരു ഭക്ഷണമാണ്. ആരോഗ്യത്തെക്കുറിച്ച് ചിന്തിയ്ക്കുന്നവര്‍ക്കാണെങ്കില്‍ ഡാര്‍ക് ചോക്കലേറ്റ് തെരഞ്ഞടുക്കാവുന്നതേയുള്ളൂ. ഉച്ചഭക്ഷണത്തിനു ശേഷം ഒരു കഷ്ണം ചോക്കലേറ്റ് കഴിച്ചു നോക്കൂ, ഉറക്കത്തിന്റെ മൂഡ് മാറിക്കിട്ടും.

 വെള്ളം

വെള്ളം

നല്ല മൂഡു തോന്നുവാന്‍ വെള്ളം കുടിയ്‌ക്കേണ്ടതും അത്യാവശ്യം. ശരീരത്തില്‍ ജലാംശം കുറയുന്നത് ശാരീരിക പ്രവര്‍ത്തനങ്ങളെ ദോഷകരമായി ബാധിയ്ക്കും.

വെജിറ്റേറിയന്‍ സാന്റ്‌വിച്ച്

വെജിറ്റേറിയന്‍ സാന്റ്‌വിച്ച്

വെജിറ്റേറിയന്‍ സാന്റ്‌വിച്ച് നല്ലൊരു ഭക്ഷണമാണ്. വിശപ്പു കുറയ്ക്കും, ഒപ്പം ആരോഗ്യവും നന്നാക്കും.

ബീറ്റ്‌റൂട്ട്

ബീറ്റ്‌റൂട്ട്

ഒരു കഷ്ണം വേവിയ്ക്കാത്ത ബീറ്റ്‌റൂട്ട് കഴിച്ചു നോക്കൂ, ഇത് നല്ല മൂഡുണ്ടാകുവാന്‍ സഹായിക്കുക തന്നെ ചെയ്യും.

ക്യാരറ്റ്

ക്യാരറ്റ്

ആരോഗ്യത്തിനും ഒപ്പം നല്ല മൂഡുണ്ടാക്കുവാനും ഒരു കഷ്ണം ക്യാരറ്റ് കഴിയ്ക്കുന്നതും നല്ലതു തന്നെയാണ്.

ചെറുനാരങ്ങാ ജ്യൂസ്

ചെറുനാരങ്ങാ ജ്യൂസ്

ഒരു ഗഌസ് ചെറുനാരങ്ങാ ജ്യൂസ് കുടിച്ചു നോക്കൂ. മൂഡു നന്നാകുന്നത് തിരിച്ചറിയാം.

ഡ്രൈ ഫ്രൂട്‌സ്

ഡ്രൈ ഫ്രൂട്‌സ്

ഡ്രൈ ഫ്രൂട്‌സ് ആരോഗ്യത്തിനും ഒപ്പം മൂഡു നന്നാകുവാനും സഹായിക്കുന്ന ഒന്നാണ്.

നട്‌സ്

നട്‌സ്

നട്‌സ് ധാരാളം വൈറ്റമിനുകള്‍ അടങ്ങിയ ഒന്നാണ്. ഇത് ശരീരത്തിലെ ഊര്‍ജം വര്‍ദ്ധിപ്പിയ്ക്കും. ആരോഗ്യം നന്നാക്കും.

പഴം

പഴം

പൊട്ടാസ്യം, പ്രോട്ടീനുകള്‍ എ്ന്നിവയടങ്ങിയ ഒന്നാണ് പഴം. ഇത് ശരീരത്തിന് ഊര്‍ജവും ഒപ്പം നല്ല മൂഡും നല്‍കും.

പരിപ്പ്

പരിപ്പ്

നല്ല മൂഡു നല്‍കാന്‍ സഹായിക്കുന്ന ഭക്ഷ്യവിഭാഗത്തില്‍ പെടുന്ന ഒന്നാണ് പരിപ്പ്. ഇത് നല്ലപോലെ ജോലി ചെയ്യുവാനുള്ള മൂഡ് നല്‍കും.

ക്രാക്കേഴ്‌സ്

ക്രാക്കേഴ്‌സ്

ക്രാക്കേഴ്‌സ് കുറഞ്ഞ കാര്‍ബോഹൈഡ്രേറ്റുകള്‍ അടങ്ങിയ ഭക്ഷണമാണ്. ഇത്തരം ഭക്ഷണങ്ങള്‍ ഇഷ്ടപ്പെടുന്നവര്‍ക്ക് കഴിയ്ക്കാവുന്ന ഒന്ന്.

ചിപ്‌സ്

ചിപ്‌സ്

ആരോഗ്യത്തെക്കുറിച്ച് വേവലാതിപ്പെടാത്തവര്‍ക്ക് ചിപ്‌സ് കഴിയ്ക്കാം. ജോലിയിലെ മൂഡ് തിരിച്ചെടുക്കുവാന്‍ ഇതും സഹായിക്കും.

തടിയ്ക്കാതിരിയ്ക്കാന്‍ സെലിബ്രിറ്റി ടിപ്‌സ്തടിയ്ക്കാതിരിയ്ക്കാന്‍ സെലിബ്രിറ്റി ടിപ്‌സ്

Read more about: food ഭക്ഷണം
English summary

Foods Boost Your Mood In Office

Research also says that the acids, taste and the ingredients in the foods which are listed below, will increase your energy. It also plays an important part on your mental health. These foods to boost your mood at work are easily available too.
Story first published: Thursday, December 12, 2013, 12:29 [IST]
X
Desktop Bottom Promotion