For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

രാത്രിയില്‍ ഒഴിവാക്കേണ്ട ഭക്ഷണങ്ങള്‍

|

രാത്രി സുഖമായ ഒരുറക്കം ആരോഗ്യത്തിനും നല്ലൊരു ദിവസത്തിനും വളരെ പ്രധാനമാണ്. രാത്രിയില്‍ മാത്രമല്ല, രാവിലെ ഉറക്കമുണര്‍ന്നാലും ശരീരത്തിന് പലപ്പോഴും സുഖമില്ലായ്മ തോന്നുകയും ചെയ്യാറുണ്ട്.

ഇതിന് പലപ്പോഴും കാരണമാകുന്നത് രാത്രിയിലെ ഭക്ഷണശീലങ്ങളാണ്. ദഹനക്കേട്, ഗ്യാസ്, മലബന്ധം തുടങ്ങിയവയെല്ലാം നല്ല ആരോഗ്യത്തിന് തടസം നില്‍ക്കുന്ന ഘടകങ്ങള്‍ തന്നെ.

വയറിന്റെയും ശരീരത്തിന്റെയും ആരോഗ്യത്തിന് രാത്രിയുള്ള ചില ഭക്ഷണങ്ങള്‍ ഒഴിവാക്കുക തന്നെ വേണം. ഇങ്ങനെ ഒഴിവാക്കേണ്ട ഭക്ഷണങ്ങള്‍ ഏതൊക്കെയെന്നറിയൂ,

വറുത്ത ഭക്ഷണങ്ങള്‍

വറുത്ത ഭക്ഷണങ്ങള്‍

വറുത്ത ഭക്ഷണങ്ങള്‍ ശരീരത്തിലെ കൊഴുപ്പു കൂട്ടുമെന്നു മാത്രമല്ല, ഗ്യാസ്, മലബന്ധം തുടങ്ങിയ പ്രശ്‌നങ്ങളുണ്ടാക്കുകയും ചെയ്യും. ഇവ രാത്രിയില്‍ ഒഴിവാക്കണം.

പാസ്ത, മാക്രോണി

പാസ്ത, മാക്രോണി

പാസ്ത, മാക്രോണി തുടങ്ങിയവയെല്ലാം വയറിന്റെ ആരോഗ്യത്തിന് നല്ലതല്ല. ഇവ രാത്രിയില്‍ ഒഴിവാക്കുക തന്നെ വേണം.

സോഡ

സോഡ

രാത്രിയില്‍ സോഡ പോലുള്ള ഭക്ഷണങ്ങളും ഒഴിവാക്കുക തന്നെ വേണം. ഇത് അസിഡിറ്റി, ഗ്യാസ് പോലുള്ള പ്രശ്‌നങ്ങളുണ്ടാക്കുക തന്നെ ചെയ്യും.

കാപ്പി

കാപ്പി

കാപ്പി രാത്രിയില്‍ തീര്‍ച്ചയായും ഒഴിവാക്കേണ്ട ഒരു ഭക്ഷണവസ്തു തന്നെ. ഇത് രാത്രിയിലെ ഉറക്കം കളയുക മാത്രമല്ല, അസിഡിറ്റി പോലുള്ള പ്രശ്‌നങ്ങള്‍ ഉണ്ടാക്കുകയും ചെയ്യും.

ഐസ്‌ക്രീം

ഐസ്‌ക്രീം

രാത്രിയില്‍ ഐസ്‌ക്രീം കഴിയ്ക്കുന്നതും ഒഴിവാക്കണം. ഇത് രക്തത്തിലെ ഗ്ലൂക്കോസ് തോത് പെട്ടെന്ന് ഉയര്‍ത്തും. സുഖകരമായ ഉറക്കത്തിനും ആരോഗ്യ പ്രശ്‌നങ്ങള്‍ക്കും ഇത് വഴി വയ്ക്കും.

ചോക്കലേറ്റ്‌

ചോക്കലേറ്റ്‌

അത്താഴത്തിനു ശേഷം മധുരം കഴിയ്ക്കുന്ന പതിവുള്ളവരുണ്ട്. എന്നാല്‍ ചോക്കലേറ്റില്‍ കഫീനടങ്ങിയിട്ടുണ്ട്. ഇത് ഉറക്കത്തെ തടസപ്പെടുത്തും.

ബ്രെഡ്

ബ്രെഡ്

രാത്രിയില്‍ ബ്രെഡ് കഴിയ്ക്കുന്ന ശീലവും ഒഴിവാക്കുക തന്നെ വേണം. ബ്രെഡില്‍ കാര്‍ബോഹൈഡ്രേറ്റുകള്‍ ധാരാളം അടങ്ങിയിട്ടുണ്ട്. ഇത് ദഹനക്കേടിനും മലബന്ധം പോലുള്ള പ്രശ്‌നങ്ങള്‍ക്കും ഇട വരുത്തും.

മസാല

മസാല

അധികം മസാല കലര്‍ന്ന ഭക്ഷണവും രാത്രിയില്‍ ഒഴിവാക്കുക തന്നെ വേണം. ഇത് അസിഡിറ്റിയ്ക്കും വയറ്റിലെ അസ്വസ്ഥതയ്ക്കും ഇട വരുത്തും.

ടൊമാറ്റോ സോസ്

ടൊമാറ്റോ സോസ്

ടൊമാറ്റോ സോസ് അടങ്ങിയ ഭക്ഷണവും രാത്രിയില്‍ ഒഴിവാക്കുക തന്നെ വേണം. ഇത് അസിഡിറ്റി പ്രശ്‌നങ്ങളും ദഹനക്കേടും ഉണ്ടാക്കും.

വെളുത്തുള്ളി

വെളുത്തുള്ളി

വെളുത്തുള്ളി അമിതമായി കഴിയ്ക്കുന്നത് അസിഡിറ്റിയ്ക്കു കാരണമാകും. ഇത് ഗ്യാസിനുള്ള പരിഹാരമെങ്കിലും അളവിന്റെ കാര്യത്തില്‍ ശ്രദ്ധ വേണം.

മാട്ടിറച്ചി

മാട്ടിറച്ചി

ഇറച്ചി, പ്രത്യേകിച്ച് മാട്ടിറച്ചി രാത്രിയില്‍ ഒഴിവാക്കുക. ഇത് ദഹിയ്ക്കുവാന്‍ കൂടുതല്‍ സമയമെടുക്കും. വയറ്റില്‍ അസ്വസ്ഥതയുണ്ടാക്കുകയും ചെയ്യും.

 ഫ്രൂട്ട് സാലഡ്

ഫ്രൂട്ട് സാലഡ്

രാത്രിയില്‍ പഴങ്ങളും ഫ്രൂട്ട് സാലഡ് പോലുള്ള ഭക്ഷണങ്ങളും ഒഴിവാക്കുക തന്നെ വേണം. പഴവര്‍ഗങ്ങളില്‍ ധാരാളം വെള്ളം അടങ്ങിയിട്ടുണ്ട്. ഇത് രാത്രിയില്‍ എപ്പോഴും മൂത്രശങ്കയ്ക്കിട വരുത്തുന്നു. ഉറക്കത്തെ ബാധിയ്ക്കുകയും ചെയ്യും.

പാല്‍

പാല്‍

പാല്‍ ദഹിയ്ക്കാന്‍ അല്‍പം ബുദ്ധിമുട്ടുള്ള ഒന്നാണ്. ഗ്യാസ് പ്രശ്‌നങ്ങളുണ്ടാക്കുകയും ചെയ്യും. രാത്രിയില്‍ പാല്‍ ഒഴിവാക്കുന്നതാണ് നല്ലത്.

മദ്യം

മദ്യം

മദ്യവും വയറ്റില്‍ അസിഡിറ്റി പ്രശ്‌നങ്ങളുണ്ടാക്കും. രാത്രിയില്‍ മദ്യപിയ്ക്കുന്ന ശീലം ഒഴിവാക്കുക.

ബ്രൊക്കോളി

ബ്രൊക്കോളി

ബ്രൊക്കോളി ആരോഗ്യഗുണങ്ങള്‍ ഒത്തിണങ്ങിയ ഒരു ഭക്ഷണമാണ്. എ്ന്നാല്‍ ഉറങ്ങുന്നതിനു മുന്‍പ് ബ്രൊക്കോളി കഴിയ്ക്കുന്നത് ദഹിയ്ക്കുവാന്‍ ബുദ്ധിമുട്ടുണ്ടാക്കും. ദഹനപ്രശ്‌നങ്ങള്‍ സൃഷ്ടിയ്ക്കുകയും ചെയ്യും.

നൂഡില്‍സ്

നൂഡില്‍സ്

നൂഡില്‍സ് രാത്രിയില്‍ നിര്‍ബന്ധമായും ഒഴിവാക്കേണ്ട ഒരു ഭക്ഷണമാണ്. ഇത് ദഹനപ്രശ്‌നങ്ങള്‍ വരുത്തി വയ്ക്കും.

സെലറി

സെലറി

സെലറി വെള്ളമടങ്ങിയ ഒരു ഭക്ഷണവസ്തുവാണ്. ഇത് രാത്രിയിലെ മൂത്രശങ്ക വര്‍ദ്ധിപ്പിയ്ക്കും.

ചിപ്‌സ്

ചിപ്‌സ്

രാത്രിയില്‍ ചിപ്‌സ് ഒഴിവാക്കണം. ഇതും ഗ്യാസ്, പ്രശ്‌നങ്ങളുണ്ടാക്കും.

തൈര്

തൈര്

തൈര് രാത്രിയില്‍ ഒഴിവാക്കേണ്ട മറ്റൊരു ഭക്ഷണമാണ്.

മൈദ

മൈദ

മൈദ കൊണ്ടുള്ള വിഭവങ്ങള്‍ രാത്രിയില്‍ ഒഴിവാക്കുക തന്നെ വേണം. ഇത് ദഹന പ്രശ്‌നങ്ങള്‍ ഉണ്ടാക്കും.

Read more about: food ഭക്ഷണം
English summary

Foods Avoid Night

The most common stomach problems that you suffer from in the morning are, bloating, constipation, gas, indigestion, acid reflux, loose motion and vomiting to name a few. Sometimes these foods can harm the stomach to such an extent that you might get up late in the night due to the discomfort. Well these stomach problems mainly arise due to the bad foods that you eat at night.
 
 
Story first published: Tuesday, September 24, 2013, 12:11 [IST]
X
Desktop Bottom Promotion