For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഓവറി സിസ്റ്റ് തടയും ഭക്ഷണം

|

സ്ത്രീ വന്ധ്യതയ്ക്കു കാരണമാകുന്ന പ്രധാന പ്രശ്‌നങ്ങളില്‍ ഒന്നായി മാറിയിരിക്കുകയാണ് പോളിസിസ്റ്റിക് ഓവറി. പൊതുവെ സിസ്റ്റ് എന്നറിയപ്പെടുന്ന ഇത് സാധാരണ 25 വയസു കഴിഞ്ഞ സ്ത്രീകളില്‍ വരാനാണ് സാധ്യത കൂടുതല്‍. എന്നാല്‍ ഇപ്പോഴത്തെ മാറിയ ജീവിത സാഹചര്യങ്ങളില്‍ ടീനേജ് പ്രായത്തിലുള്ള പെണ്‍കുട്ടികളില്‍ കൂടി ഈ പ്രശ്‌നം കണ്ടുവരുന്നു.

ഹോര്‍മോണ്‍ ക്രമക്കേടുകളാണ് പോളിസിസ്റ്റിക് ഓവറിയുടെ കാരണം. ഇത് മാസമുറ ക്രമക്കേടുകളുണ്ടാക്കും. മാസമുറ കൃത്യമായി വരാത്തത് ഓവറിയില്‍ സിസ്റ്റുകള്‍ക്കു വഴി വയ്ക്കും.

ഒരു പരിധി വരെ ഭക്ഷണക്രമീകരണങ്ങളിലൂടെ ഈ പ്രശ്‌നത്തിന് പരിഹാരം കണ്ടെത്താന്‍ സാധിയ്ക്കും. വൈറ്റമിന്‍ ഡി അടങ്ങിയ ഭക്ഷണങ്ങളും ഗ്ലൈസമിക് ഇന്‍ഡെക്‌സ് കുറഞ്ഞ ഭക്ഷണങ്ങളും ഇതിന് സഹായിക്കുകയും ചെയ്യും.

പോളിസിസ്റ്റിക് ഓവറിയ്ക്കു പ്രതിവിധിയായുള്ള ചില ഭക്ഷണങ്ങളെക്കുറിച്ച് അറിയൂ.

ഓവറി സിസ്റ്റ് തടയും ഭക്ഷണം

ഓവറി സിസ്റ്റ് തടയും ഭക്ഷണം

സാല്‍മണ്‍ പോലുള്ള മത്സ്യങ്ങള്‍ പോളിസിസ്റ്റിക് ഓവറിയ്ക്കുള്ള ഒരു പ്രതിവിധിയാണ്. ഇവ സിസ്റ്റുകള്‍ തടയുന്ന ആന്‍ഡ്രോജന്‍ ഹോര്‍മോണുകളുടെ ഉല്‍പാദനത്തിനു സഹായിക്കും.

ഓവറി സിസ്റ്റ് തടയും ഭക്ഷണം

ഓവറി സിസ്റ്റ് തടയും ഭക്ഷണം

ശരീരം ഇന്‍സുലിനെതിരെയുള്ള പ്രതിരോധശേഷി കൈവരിക്കുന്നതും സിസ്റ്റിനുള്ള ഒരു കാരണമാണ്. ഇതിന് ലെറ്റൂസ് പോലുള്ള ഭക്ഷണങ്ങള്‍ കഴിയ്ക്കുന്നത് നല്ലതാണ്.

ഓവറി സിസ്റ്റ് തടയും ഭക്ഷണം

ഓവറി സിസ്റ്റ് തടയും ഭക്ഷണം

ബാര്‍ലിയും ഇന്‍സുലിന്‍ പ്രതിരോധശേഷിക്കെതിരെ പ്രവര്‍ത്തിക്കും. ഇതും സിസ്റ്റു തടയുന്ന ഭക്ഷണം തന്നെ.

ഓവറി സിസ്റ്റ് തടയും ഭക്ഷണം

ഓവറി സിസ്റ്റ് തടയും ഭക്ഷണം

അമിതവണ്ണവും പോളിസിസ്റ്റിക് ഓവറിയ്ക്കുള്ളൊരു കാരണം തന്നെയാണ്. കറുവാപ്പട്ട തടി കുറയ്ക്കാനും ഇന്‍സുലിന്‍ പ്രശ്‌നങ്ങള്‍ പരിഹരിക്കാനും സഹായിക്കും.

ഓവറി സിസ്റ്റ് തടയും ഭക്ഷണം

ഓവറി സിസ്റ്റ് തടയും ഭക്ഷണം

ഗ്ലൈസമിക് ഇന്‍ഡെക്‌സ് കുറഞ്ഞ ഭക്ഷണം മാത്രമല്ല, ക്യാന്‍സര്‍ പോലുള്ള രോഗങ്ങള്‍ ചെറുക്കാനും സഹായിക്കുന്ന ഒരു ഭക്ഷണമാണ് ബ്രൊക്കോളി. ഇതും ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തണം.

ഓവറി സിസ്റ്റ് തടയും ഭക്ഷണം

ഓവറി സിസ്റ്റ് തടയും ഭക്ഷണം

കൂണ്‍ പോളിസിസ്റ്റിക് ഓവറി തടയാനുള്ള മറ്റൊരു ഭക്ഷണമാണ്.

ഓവറി സിസ്റ്റ് തടയും ഭക്ഷണം

ഓവറി സിസ്റ്റ് തടയും ഭക്ഷണം

ഒമേഗ ത്രീ ഫാറ്റി ആസിഡുകള്‍, വൈറ്റമിനുകള്‍ എന്നിവ അടങ്ങിയ ട്യൂണ മത്സ്യവും പോളിസിസ്റ്റിക് ഓവറി തടയാന്‍ പറ്റിയ നല്ലൊരു ഭക്ഷണമാണ്.

ഓവറി സിസ്റ്റ് തടയും ഭക്ഷണം

ഓവറി സിസ്റ്റ് തടയും ഭക്ഷണം

തക്കാളിയും ഗ്ലൈസമിക് ഇന്‍ഡെക്‌സ് കുറഞ്ഞ ഒരു ഭക്ഷണം തന്നെയാണ്. ഇതില്‍ ധാരാളം ലൈകോഫീന്‍ അടങ്ങിയിട്ടുണ്ട്.

ഓവറി സിസ്റ്റ് തടയും ഭക്ഷണം

ഓവറി സിസ്റ്റ് തടയും ഭക്ഷണം

മധുരക്കിഴങ്ങും മധുരമുണ്ടെങ്കിലും ഗ്ലൈസമിക് ഇന്‍ഡക്‌സ് കുറഞ്ഞ ഭക്ഷണം തന്നെയാണ്.

ഓവറി സിസ്റ്റ് തടയും ഭക്ഷണം

ഓവറി സിസ്റ്റ് തടയും ഭക്ഷണം

പാലും പോളിസിസ്റ്റിക് ഓവറി തടയാന്‍ സഹായിക്കുന്ന ഒരു ഭക്ഷണം തന്നെയാണ്. മാസമുറ ക്രമക്കേടുകള്‍ തടയാന്‍ ഇത് സഹായിക്കും. കൊഴുപ്പു കളഞ്ഞ പാല്‍ കുടിയ്ക്കുന്നതാണ് കൂടുതല്‍ നല്ലത്.

ഓവറി സിസ്റ്റ് തടയും ഭക്ഷണം

ഓവറി സിസ്റ്റ് തടയും ഭക്ഷണം

തൈരും പോളിസിസ്റ്റിക് ഓവറി തടയാന്‍ സഹായിക്കുന്ന ഒരു ഭക്ഷണം തന്നെയാണ്. ഇത് യൂറിനറി ഇന്‍ഫെക്ഷന്‍ പോലുള്ള പ്രശ്‌നങ്ങള്‍ തടയാനും സഹായിക്കും.

ഓവറി സിസ്റ്റ് തടയും ഭക്ഷണം

ഓവറി സിസ്റ്റ് തടയും ഭക്ഷണം

പഌസ്മ ടെസ്‌റ്റോസ്റ്റിറോണ്‍ ഉല്‍പാദനത്തെ കുറയ്ക്കുന്നതു വഴി പോളിസിസ്റ്റിക് ഓവറി തടയാന്‍ വയമ്പ് സഹായിക്കും.

ഓവറി സിസ്റ്റ് തടയും ഭക്ഷണം

ഓവറി സിസ്റ്റ് തടയും ഭക്ഷണം

ചീര പോലുള്ള ഭക്ഷണങ്ങള്‍ തടി കുറച്ച് ഓവുലേഷന്‍ കൃത്യമായി നടക്കാന്‍ സഹായിക്കുന്നവയാണ്.

ഓവറി സിസ്റ്റ് തടയും ഭക്ഷണം

ഓവറി സിസ്റ്റ് തടയും ഭക്ഷണം

നട്‌സ് ആരോഗ്യത്തിനു മാത്രമല്ല, പോളിസിസ്റ്റിക് ഓവറി തടയാന്‍ സഹായിക്കുന്ന ഭക്ഷണം കൂടിയാണ്.

English summary

Foods resist Polycystic Ovary

Polycystic Ovary Syndrome is curable. By balancing the hormonal levels, PCOS can be treated. To prevent PCOS, women as well as teen girls must get involve in physical activities and include healthy foods. Vitamin D rich foods for example can reduce the reproductive health issues especially PCOS. Even omega-3 fatty acids are good for women who have PCOS. Also, low-glycemic index foods are good for fighting PCOS in women. Take a look at foods that women with PCOS must include in their diet.
Story first published: Wednesday, May 29, 2013, 12:10 [IST]
X
Desktop Bottom Promotion