For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ആര്‍ത്തവവേദനകള്‍ ഒഴിവാക്കാം

|

ആര്‍ത്തവസമയത്ത് സ്ത്രീകള്‍ക്ക് വയറുവേദന പതിവാണ്. ഇതിന്റെ കാഠിന്യം പലരിലും പല തരമായിരിക്കുകയും ചെയ്യും. വയറു വേദന മാത്രമല്ല,വയറു വേദന മാത്രമല്ല, കൈകാല്‍ കഴപ്പും ശരീരവേദനയുമെല്ലാം പലര്‍ക്കുമുണ്ടാകും.

ആര്‍ത്തവസമയത്തെ വയറുവേദന കുറയ്ക്കാന്‍ സഹായിക്കുന്ന ചില ഭക്ഷണങ്ങളുണ്ട്. ആര്‍ത്തവസമയത്ത് ഒഴിവാക്കേണ്ട ചില ഭക്ഷണങ്ങളുമുണ്ട്.

ആര്‍ത്തവ സമയത്ത് കഴിയ്‌ക്കേണ്ടതും ഒഴിവാക്കേണ്ടതുമായ ചില ഭക്ഷണങ്ങളെക്കുറിച്ച് അറിയൂ.

തുളസി, പുതിന

തുളസി, പുതിന

തുളസി, പുതിന തുടങ്ങിയ ചെടികള്‍ ആര്‍ത്തവവേദനകള്‍ കുറയ്ക്കാന്‍ നല്ലതാണ്. ഇവയിട്ട വെള്ളം തിളപ്പിച്ചു കുടിയ്ക്കുകയോ ഇവ ഭക്ഷണസാധനങ്ങളില്‍ ചേര്‍ത്ത് കഴിയ്ക്കുകയോ ചെയ്യാം.

ചൂടുവെള്ളം, ചൂടുപാല്‍

ചൂടുവെള്ളം, ചൂടുപാല്‍

ചൂടുവെള്ളം, ചൂടുപാല്‍ എന്നിവ കുടിയ്ക്കുന്നത് വഴി ശരീരത്തിന് ആവശ്യമായ ജലം ലഭിയ്ക്കും. പാല്‍ കുടിയ്ക്കുന്നത് വഴി ശരീരത്തിന് അയേണ്‍, കാല്‍സ്യം എന്നിവ ലഭിക്കുകയും ചെയ്യും.

നെയ്യ്

നെയ്യ്

ചൂടുപാലില്‍ നെയ്യ് ചേര്‍ത്തു കഴിയ്ക്കുന്നതും ആര്‍ത്തവ അസ്വസ്ഥതകള്‍ ഒഴിവാക്കാന്‍ സഹായിക്കും.

ഫഌക്‌സ് സീഡ്‌സ്

ഫഌക്‌സ് സീഡ്‌സ്

മുതിര വര്‍ഗത്തില്‍ പെട്ട ഫഌക്‌സ് സീഡ്‌സ് വയറുവേദന കുറയ്ക്കുവാന്‍ നല്ലതാണ്. മാസമുറ സമയത്ത് ഉല്‍പാദിപ്പിക്കപ്പെടുന്ന പ്രോസ്റ്റാഗ്ലാഡിന്‍ ഗര്‍ഭാശയഭിത്തി സങ്കോചിപ്പിക്കും. അപ്പോഴാണ് വയറുവേദന വരുന്നത്. ഫഌക്‌സ് സീഡുകളില്‍ ഒമേഗ 3 ഫാറ്റി ആസിഡുകള്‍ അടങ്ങിയിട്ടുണ്ട്. ഇവ പ്രോസ്റ്റാഗ്ലാഡിന്റെ പ്രവര്‍ത്തനം കുറയ്ക്കുന്നു. ഫഌക്‌സ് സീഡുകള്‍ വേവിച്ചോ അല്ലെങ്കില്‍ പച്ചയ്‌ക്കോ കഴിക്കാം.

കറുവാപ്പട്ട

കറുവാപ്പട്ട

മസാലയായി ഉപയോഗിക്കുന്ന കറുവാപ്പട്ട ആര്‍ത്തവവേദനകള്‍ കുറയ്ക്കാന്‍ സഹായിക്കുന്ന ഒന്നാണ്. ആയുര്‍വേദം മാത്രമല്ലാ, അലോപ്പതിയും കറുവാപ്പട്ടയുടെ ഈ ഗുണം അംഗീകരിച്ചിട്ടുമുണ്ട്.

കാപ്പി

കാപ്പി

മാസമുറ സമയത്ത് കാപ്പി കുടിയ്ക്കുന്നത് വയറുവേദന കൂട്ടുകയാണ് ചെയ്യുക. കാപ്പിയിലെ കഫീന്‍ ശരീരത്തിലെ ജലാംശം കുറയ്ക്കും.

സിഗരറ്റ്

സിഗരറ്റ്

സിഗരറ്റും ഈ സമയത്ത് കഴിവതും ഒഴിവാക്കുക.ഇവ ശരീരത്തിലെ ജലാംശം കുറയ്ക്കുകയും വേദനയുടെ ആക്കം കൂട്ടുകയും ചെയ്യും.

ഡാര്‍ക് ചോക്ലേറ്റ്‌

ഡാര്‍ക് ചോക്ലേറ്റ്‌

ഡാര്‍ക് ചോക്ലേറ്റും വയറുവേദന കുറയ്ക്കും. ഇത് മസിലുകളെ റിലാക്‌സ് ചെയ്യാന്‍ സഹായിക്കും.

എള്ള്

എള്ള്

എള്ള് മാസമുറ വേദന ഒഴിവാക്കാന്‍ നല്ലതാണ്. ഇതിലെ കാല്‍സ്യമാണ് ഈ ഗുണം നല്‍കുന്നത്.

മദ്യം

മദ്യം

മദ്യം ഒഴിവാക്കുക. ഇത് ശരീരത്തില്‍ നിന്നും ജലാശം കുറയ്ക്കും. ഇത് വയറുവേദനയുണ്ടാക്കും.

അച്ചാറുകള്‍

അച്ചാറുകള്‍

പുളിയുള്ള ഭക്ഷണങ്ങളും ആര്‍ത്തവസമയത്ത് ഒഴിവാക്കുന്നതാണ് നല്ല്. അച്ചാറുകള്‍, അധികം എരിവുള്ള ഭക്ഷണങ്ങള്‍ എന്നിവയും മാസമുറ സമയത്തു വേണ്ട.

English summary

Food Include Avoid Menstruation Pain

Menstruation pain is different per person. For some women, it is really painful. Here are some foods that helps to reduce pain during periods,
Story first published: Friday, June 28, 2013, 15:00 [IST]
X
Desktop Bottom Promotion