For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

മനസുഖം നല്കുന്ന ഭക്ഷണങ്ങള്‍

By VIJI JOSEPH
|

മൂഡ് അഥവാ മനോനില എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത് മനുഷ്യന്‍ തങ്ങളുടെ വികാരങ്ങളും ഹോര്‍മോണ്‍ വ്യതിയാനം കൊണ്ടുണ്ടാകുന്ന മാറ്റങ്ങളും പ്രതിഫലിപ്പിക്കുന്നതിനേയാണ്. ഇത് നല്ലതോ ചീത്തയോ ആകാം. പ്രണയമോ, ആശങ്കയോ, വൈകാരികമോ ഒക്കെയാകാം ഈ മനോനിലകള്‍. ഓരോ മനോനിലയും സാഹചര്യത്തേയും, ആരൊക്കെ ഉള്‍പ്പെട്ടിരിക്കുന്നു, നിങ്ങളുടെ വൈകാരിക അവസ്ഥകള്‍ എന്നിവയുമായി ബന്ധപ്പെട്ടിരിക്കുന്നു.

ഭക്ഷണങ്ങള്‍ മനോനിലയില്‍ വ്യാപകമായ മാറ്റങ്ങളുണ്ടാക്കും. ചില ഭക്ഷണങ്ങള്‍ ഊര്‍ജ്ജം പകരുമ്പോള്‍ ചിലത് കാല്പനികതയെ ഉണര്‍ത്തും. അതുപോലെ തന്നെ നല്ല മാനസിക നില ലഭിക്കാന്‍ സഹായിക്കുന്ന ഭക്ഷണങ്ങളുണ്ട്. ഇത് നിങ്ങളുടെ ദുഖമകറ്റി സന്തുഷ്ടനാക്കാന്‍ സഹായിക്കും. ഇതിനൊപ്പം ശരീരത്തിനും ഇവ ഗുണകരമാണ്. ആരോഗ്യകരമായ ഒരു ഭക്ഷണ രീതി നിങ്ങളില്‍ ആഹ്ലാദം നിലനിര്‍ത്താന്‍ കഴിവുള്ളതാണ്.

മനോനിലയെ ഉയര്‍ത്താന്‍ സഹായിക്കുന്ന ചില ഭക്ഷണങ്ങളാണ് ഇവിടെ പറയുന്നത്.

1. ഡാര്‍ക്ക് ചോക്കലേറ്റ്

1. ഡാര്‍ക്ക് ചോക്കലേറ്റ്

നല്ല മൂഡിന് വേണ്ടി പരിഗണിക്കപ്പെടുന്ന ഒന്നാണ് ഡാര്‍ക്ക് ചോക്കലേറ്റ്. നല്ല മനോനിലയിലേക്ക് മാറ്റാന്‍ കഴിയുന്ന ഹോര്‍മോണിനെ ഉത്പാദിപ്പിക്കാനും, സമ്മര്‍ദ്ധം കുറയ്ക്കാനും ഡാര്‍ക്ക് ചോക്കലേറ്റിന് കഴിവുണ്ട്. ആസ്വാദ്യകരമായ രുചിയുള്ളതാണിവ. അതിനാല്‍ അടുത്ത തവണ നിങ്ങള്‍ക്ക് മാനസികപ്രയാസമുണ്ടാകുമ്പോള്‍ ഡാര്‍ക്ക് ചോക്കലേറ്റ് കഴിക്കുക. പാന്‍കേക്കിലും, ഐസ്ക്രീമിലുമൊക്കെ ഉപയോഗിക്കുന്ന ചോക്കലേറ്റിനും മൂഡ് മാറ്റാനുളള കഴിവുണ്ട്.

2. കാര്‍ബോഹൈഡ്രേറ്റ്

2. കാര്‍ബോഹൈഡ്രേറ്റ്

നിയന്ത്രിതമായി ദിവസേന കാര്‍ബോഹൈഡ്രേറ്റുകള്‍ കഴിക്കുന്നത് മനോനില മെച്ചപ്പെടുത്തുകയും മാനസിക സമ്മര്‍ദ്ദം കുറയ്ക്കുകയും ചെയ്യും. ശാരീരികമായി ഊര്‍ജ്ജസ്വലത പകരുന്ന ഇവയ്ക്ക് ദോഷഫലങ്ങളില്ല എന്ന് ശാസ്ത്രീയമായി തെളിയിക്കപ്പെട്ടിട്ടുണ്ട്.

3. പഴങ്ങള്‍, പച്ചക്കറികള്‍

3. പഴങ്ങള്‍, പച്ചക്കറികള്‍

ധാന്യങ്ങള്‍, പഴങ്ങള്‍, പച്ചക്കറികള്‍ എന്നിവ മാനസിക സമ്മര്‍ദ്ധമുണ്ടാക്കുന്ന ഹോര്‍മോണുകളെ കുറയ്ക്കും. ഇവ ആരോഗ്യത്തിനും ഉത്തമമാണ്. ഇത്തരം സാധനങ്ങള്‍ കഴിക്കുന്നവര്‍ക്ക് മാനസിക സമ്മര്‍ദ്ധവും, മനോനില സംബന്ധിച്ച പ്രശ്നങ്ങളും കുറവായിരിക്കും. ഗോതമ്പ്, അരി, മറ്റ് ധാന്യങ്ങള്‍ എന്നിവ ദൈനംദിന ആഹാരത്തില്‍ ഉള്‍പ്പെടുത്താവുന്നതാണ്. പഴങ്ങളും സാലഡുകളും അതേപോലെ തന്നെ ഫലപ്രദമാണ്.

4. കഫീന്‍

4. കഫീന്‍

ചായയിലെയും കാപ്പിയിലെയും കഫീന്‍ മാനസിക സമ്മര്‍ദ്ദം കുറയ്ക്കുകയും ശാരീരികോര്‍ജ്ജം മെച്ചപ്പെടുത്തുകയും ചെയ്യുന്നു. ചായയും കാപ്പിയും കുടിക്കുന്നത് ഉണര്‍വ്വ് നല്കും. എന്നാല്‍ ഇവയുടെ ഉപയോഗം നിയന്ത്രിതമായല്ലെങ്കില്‍ അവയ്ക്ക് അടിമപ്പെട്ട് പോകാനിടയുണ്ട്. അമിതോപയോഗം ആരോഗ്യത്തിനും ദോഷകരമാണ്.

5. മധുരം

5. മധുരം

ജാം, കേക്ക്, മറ്റ് പലഹാരങ്ങള്‍ തുടങ്ങിയവയ്ക്ക് മനോനിലയില്‍ മാറ്റം വരുത്താന്‍ വലിയ കഴിവുണ്ട്. മാനസിക സംഘര്‍ഷം കുറയ്ക്കാനായി അല്പം മധുരം കഴിക്കുന്നത് ഏറെ നല്ലതാണ്.

6. മത്സ്യം

6. മത്സ്യം

പാല്‍ക്കട്ടി, ഇറച്ചി തുടങ്ങിയവയും മൂഡ് മാറ്റാന്‍ സഹായിക്കുന്ന ഭക്ഷണങ്ങളാണ്. ഇവ നിങ്ങള്‍ക്ക് ഉന്മേഷം പകരും. ചെറിയും, ബെറിയും കഴിക്കുന്നത് കാല്പനികരാക്കും എന്നാണ് പറയാറ്. പ്രണയം വളര്‍ത്തുന്ന ഇത്തരം ആഹാരസാധനങ്ങളെ 'അഫ്രോഡിസിയാക്' എന്നാണ് പറയുന്നത്. ഇവ പരീക്ഷിച്ച് നോക്കി നിങ്ങള്‍ക്ക് ഫലമറിയാം.

Read more about: food ഭക്ഷണം
English summary

food for good mood

Moods are just behavioral traits of humans that express their feelings and hormonal imbalances. Moods are said to be either good or bad. It can also be an exciting, upset, sensuous and romantic. Every mood pattern depends on the situation, the people involved and the feelings or emotions you go through.
X
Desktop Bottom Promotion