For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

മെനോപോസ് പ്രശ്‌നങ്ങള്‍ക്ക് ഭക്ഷണ പരിഹാരം

|

മെനോപോസ് അഥവാ ആര്‍ത്തവ വിരാമം സ്ത്രീകള്‍ക്ക് ശാരീരിക, മാനസിക പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്ന ഒന്നാണ്. സ്ത്രീകളില്‍ ഈസ്ട്രജന്‍ ഹോര്‍മോണ്‍ ഉല്‍പാദനം ഈ സമയത്ത് നിലയ്ക്കുന്നു. ഇത് ഓസ്റ്റിയോപെറോസിസ് പോലുള്ള രോഗങ്ങള്‍ക്കു കാരണമാകും.

മെനോപോസിനോടനുബന്ധിച്ചുള്ള ശാരീരിക പ്രശ്‌നങ്ങള്‍ക്ക് ഏറ്റവും നല്ല പരിഹാരം ഭക്ഷണം തന്നെയാണ്. പ്രത്യേകിച്ച് കാല്‍സ്യമടങ്ങിയ ഭക്ഷണങ്ങള്‍.

മെനോപോസ് പ്രശ്‌നങ്ങള്‍ ഒഴിവാക്കാന്‍ സഹായിക്കുന്ന ചില ഭക്ഷണങ്ങളെക്കുറിച്ച് അറിയൂ.

മെനോപോസ് പ്രശ്‌നങ്ങള്‍ക്ക് ഭക്ഷണ പരിഹാരം

മെനോപോസ് പ്രശ്‌നങ്ങള്‍ക്ക് ഭക്ഷണ പരിഹാരം

മെനോപോസില്‍ ഹൃദയപ്രശ്‌നങ്ങള്‍, ബ്രെസ്റ്റ് ക്യാന്‍സര്‍ തുടങ്ങിയ രോഗങ്ങള്‍ക്ക് സാധ്യത കൂടുതലാണ്. മീനിലാകട്ടെ, ഒമേഗ ത്രീ ഫാറ്റി ആസിഡ് അടങ്ങിയിട്ടുണ്ട്. മീന്‍ മെനോപോസില്‍ കഴിയ്ക്കാന്‍ പറ്റിയ ഭക്ഷണം തന്നെയാണ്.

മെനോപോസ് പ്രശ്‌നങ്ങള്‍ക്ക് ഭക്ഷണ പരിഹാരം

മെനോപോസ് പ്രശ്‌നങ്ങള്‍ക്ക് ഭക്ഷണ പരിഹാരം

പാലില്‍ കാല്‍സ്യം, വൈറ്റമിന്‍ ഡി എന്നിവ ധാരാളം അടങ്ങിയിട്ടുണ്ട്. ഇതും സ്ത്രീകള്‍ക്ക് ഗുണം ചെയ്യും.

മെനോപോസ് പ്രശ്‌നങ്ങള്‍ക്ക് ഭക്ഷണ പരിഹാരം

മെനോപോസ് പ്രശ്‌നങ്ങള്‍ക്ക് ഭക്ഷണ പരിഹാരം

തവിടു കളയാത്ത ധാന്യങ്ങള്‍ ധാരാളം നാരുകള്‍ അടങ്ങിയ ഭക്ഷണമാണ്. ഇത് മലബന്ധം പോലുള്ള പ്രശ്‌നങ്ങള്‍ തടയുമെന്നു മാത്രമല്ല, വയറിലുണ്ടാകുന്ന അസ്വസ്ഥകള്‍ക്കും നല്ലതു തന്നെയാണ്.

മെനോപോസ് പ്രശ്‌നങ്ങള്‍ക്ക് ഭക്ഷണ പരിഹാരം

മെനോപോസ് പ്രശ്‌നങ്ങള്‍ക്ക് ഭക്ഷണ പരിഹാരം

ബീന്‍സില്‍ ഫോളിക് ആസിഡ്, വൈറ്റമിന്‍ ബി6, കാല്‍സ്യം എന്നിവ ധാരാളം അടങ്ങിയിട്ടുണ്ട്. ഇവ പ്രത്യുല്‍പാദന അവയവങ്ങള്‍ ആരോഗ്യത്തോടെയിരിക്കാന്‍ സഹായിക്കും.

മെനോപോസ് പ്രശ്‌നങ്ങള്‍ക്ക് ഭക്ഷണ പരിഹാരം

മെനോപോസ് പ്രശ്‌നങ്ങള്‍ക്ക് ഭക്ഷണ പരിഹാരം

തൈരും ആരോഗ്യത്തിന് ചേരുന്ന നല്ല ഭക്ഷണമാണ്. ഇതില്‍ കാല്‍സ്യം ധാരാളം അടങ്ങിയിട്ടുണ്ട്. ഇതും സ്ത്രീകള്‍ക്കു ചേര്‍ന്ന ഒരു ഭക്ഷണം തന്നെ.

മെനോപോസ് പ്രശ്‌നങ്ങള്‍ക്ക് ഭക്ഷണ പരിഹാരം

മെനോപോസ് പ്രശ്‌നങ്ങള്‍ക്ക് ഭക്ഷണ പരിഹാരം

സോയ ഉല്‍പന്നങ്ങളില്‍ ഫൈറ്റോഈസ്ട്രജന്‍ ധാരാളം അടങ്ങിയിട്ടുണ്ട്. ഇത് മെനോപോസിനോട് അനുബന്ധിച്ച ഹോട്ട് ഫഌഷ് പോലുള്ള പ്രശ്‌നങ്ങള്‍ ഒഴിവാക്കും.

മെനോപോസ് പ്രശ്‌നങ്ങള്‍ക്ക് ഭക്ഷണ പരിഹാരം

മെനോപോസ് പ്രശ്‌നങ്ങള്‍ക്ക് ഭക്ഷണ പരിഹാരം

കാല്‍സ്യം, ഒമേഗ ത്രീ ഫാറ്റി ആസിഡുകള്‍ എന്നിവ അടങ്ങിയിരിക്കുന്നു കൊണ്ട് ഫഌക്‌സ് സീഡുകള്‍ ആരോഗ്യത്തിന് ഏറെ ഗുണം ചെയ്യും.

മെനോപോസ് പ്രശ്‌നങ്ങള്‍ക്ക് ഭക്ഷണ പരിഹാരം

മെനോപോസ് പ്രശ്‌നങ്ങള്‍ക്ക് ഭക്ഷണ പരിഹാരം

പച്ചക്കറികള്‍ കാല്‍സ്യവും മറ്റു വൈറ്റമിനുകളും ശരീരത്തിന് ലഭിക്കുവാന്‍ വളരെ നല്ലതാണ്. ഇവ ധാരാളം കഴിയ്ക്കുക.

മെനോപോസ് പ്രശ്‌നങ്ങള്‍ക്ക് ഭക്ഷണ പരിഹാരം

മെനോപോസ് പ്രശ്‌നങ്ങള്‍ക്ക് ഭക്ഷണ പരിഹാരം

സിട്രസ് അടങ്ങിയ എല്ലാ ഫലവര്‍ഗങ്ങളും കാല്‍സ്യം, പ്രോട്ടീനുകള്‍, ആന്റി ഓക്‌സിഡന്‌റുകള്‍ എന്നിവ അടങ്ങിയതാണ്. ഇവ കഴിയ്്കുന്നത് ഗുണം ചെയ്യും.

മെനോപോസ് പ്രശ്‌നങ്ങള്‍ക്ക് ഭക്ഷണ പരിഹാരം

മെനോപോസ് പ്രശ്‌നങ്ങള്‍ക്ക് ഭക്ഷണ പരിഹാരം

ക്രാന്‍ബെറി പോലുള്ള ഫലങ്ങളും വളരെ നല്ലതാണ്. ഇത് ക്യാന്‍സര്‍ ചെറുക്കാനും ഹൃദയാഘാതം പോലുള്ള പ്രശ്‌നങ്ങള്‍ തടയാനും നല്ലതാണ്.

English summary

Health, Body, Food, Calcium, Hormone, Calcium, Breast Cancer, ആരോഗ്യം, ശരീരം, ഭക്ഷണം, മെനോപോസ്, ആര്‍ത്തവവിരാമം, വൈറ്റമിന്‍, ഹോര്‍മോണ്‍, കാല്‍സ്യം, ബ്രെസ്റ്റ് ക്യാന്‍സര്‍

Menopause "end of monthly cycles", is a natural condition among women between 45-55 years of age. It is a condition when the estrogen and progesterone hormones production slows down and a woman's reproductive organs stops functioning. When a woman reaches menopause, she goes through certain hormonal changes. Moods swings, disinterest in sexual activities, fatigue, insomnia, headache, and cramps are few common effects of menopause.
X
Desktop Bottom Promotion