For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

നല്ല ഉദ്ധാരണത്തിന് ചില ഭക്ഷണങ്ങള്‍

|

പുരുഷന്മാരെ ബാധിയ്ക്കുന്ന ലൈംഗിക പ്രശ്‌നങ്ങളില്‍ പ്രധാനപ്പെട്ട ഒന്നാണ് ഉദ്ധാരണക്കുറവ്. ഉദ്ധാരണപ്രശ്‌നങ്ങള്‍ക്ക് കാരണങ്ങളും പലതുണ്ടാകാം, സ്‌ട്രെസ്, ഉറക്കക്കുറവ് എന്നിവ ഇവയില്‍ ചിലതാണ്. ഇതുപോലെത്തന്നെ ചിട്ടയില്ലാത്ത ജീവിതചര്യകളും പുകവലി, മദ്യപാനം പോലുള്ള ശീലങ്ങളുമെല്ലാം ഉദ്ധാരണ പ്രശ്‌നങ്ങളുണ്ടാക്കും.

ഉദ്ധാരണക്കുറവിന് പലതരത്തിലുള്ള ചികിത്സകളുമുണ്ട്. എന്നാല്‍ ചില ഭക്ഷണങ്ങളും ഉദ്ധാരണപ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ സഹായിക്കും.

ഉദ്ധാരണപ്രശ്‌നങ്ങള്‍ക്കുള്ള പരിഹാരവഴികളാണ് ചില ഭക്ഷണങ്ങളെക്കുറിച്ച് അറിയൂ,

സവാള, ഉള്ളി, വെളുത്തുള്ളി

സവാള, ഉള്ളി, വെളുത്തുള്ളി

സവാള, ഉള്ളി, വെളുത്തുള്ളി എന്നിവ ഉദ്ധാരണപ്രശ്‌നങ്ങള്‍ കുറയ്ക്കുന്നതിനുള്ള നല്ലൊരു പരിഹാരമാണ്. ഇവയിലെ അലിസിന്‍ എന്ന പദാര്‍ത്ഥം രക്തത്തിന്റെ കട്ടി കുറയ്ക്കും. ലൈംഗികാവയവത്തിലേയ്ക്കുള്ള രക്തപ്രവാഹം വര്‍ദ്ധിപ്പിക്കും.

കഫീന്‍

കഫീന്‍

മിതമായ അളവില്‍ കഫീന്‍ വേഗത്തില്‍ രക്തം പമ്പു ചെയ്യാന്‍ ഹൃദയത്തെ പ്രേരിപ്പിക്കും. ഇത് മികച്ച ഉദ്ധാരണം കിട്ടാന്‍ സഹായിക്കും.

 പന്നിയിറച്ചി

പന്നിയിറച്ചി

നല്ല ഉദ്ധാരണത്തിന് നാഡീവ്യൂഹത്തിന്റെ ശരിയായ പ്രവര്‍ത്തനം വളരെ പ്രധാനം. ഇതിന് പന്നിയിറച്ചി കഴിയ്ക്കുന്നതു നല്ലതാണ്. ഇതിലെ തയാമിന്‍, വൈറ്റമിന്‍ ബി 1 എന്നിവ പുരുളലിംഗത്തിന് ഉത്തേജനം നല്‍കും.

റെഡ് വൈന്‍

റെഡ് വൈന്‍

റെഡ് വൈനിന്‍ ശരീരത്തില്‍ നൈട്രിക് ആസിഡ് ഉല്‍പാദിപ്പിക്കാന്‍ സഹായിക്കും. ഇത് രക്തക്കുഴലുകളെ വികസിപ്പിയ്ക്കും. രക്തപ്രവാഹം വര്‍ദ്ധിക്കും. ഇത് സ്വാഭാവികമായി നല്ല ഉദ്ധാരണത്തിനും വഴിയൊരുക്കും.

കക്കയിറച്ചി

കക്കയിറച്ചി

കക്കയിറച്ചിയിലെ വൈറ്റമിന്‍ ബി6, സിങ്ക് എന്നിവ പുരുഷഹോര്‍മോണായ ടെസ്‌റ്റോസ്റ്റിറോണ്‍ ഉല്‍പാദനത്തിനു സഹായിക്കും. ഇത് ഉദ്ധാരണശേഷി വര്‍ദ്ധിപ്പിക്കാനും സഹായിക്കും.

സ്‌ട്രോബെറി

സ്‌ട്രോബെറി

സ്‌ട്രോബെറിയിലെ ആന്റിഓക്‌സിന്റുകള്‍ ശരീരത്തിലുള്ള വിഷാംശം പുറന്തള്ളാന്‍ സഹായിക്കും. ഇത് ര്ക്തപ്രവാഹം വേഗത്തിലാക്കും. ഉദ്ധാരണ ശേഷി നല്‍കും.

പഴം

പഴം

ഹൃദയം രക്തം പമ്പു ചെയ്യുവാന്‍ പൊട്ടാസ്യം പ്രധാനമാണ്. ഇതു കൊണ്ടുതന്നെ പഴം ഉദ്ധാരണം ലഭിയ്ക്കാന്‍ സഹായിക്കും.

സിങ്ക്

സിങ്ക്

പുരുഷഹോര്‍മോണായ ടെസ്‌റ്റോസ്റ്റിറോണ്‍ ഉല്‍പാദനത്തിന് സിങ്ക് വളരെ അത്യാവശ്യമാണ്. മുട്ട സിങ്ക് അടങ്ങിയ ഒരു ഭക്ഷ്യവസ്തുവാണ്. നല്ല ഉദ്ധാരണം ലഭിയ്ക്കാന്‍ മുട്ട ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നത് ഗുണം ചെയ്യും.

മുളക്

മുളക്

മുളക് രക്തയോട്ടം വേഗത്തിലാക്കാന്‍ സഹായിക്കുന്നു. എരിവുള്ള മുളകു കടിച്ചാല്‍ മുഖം ചുവക്കുന്നതിന് കാരണം ഇതുതന്നെ. രക്തയോട്ടം വര്‍ദ്ധിക്കുന്നത് നല്ല ഉദ്ധാരണശേഷി ലഭിയ്ക്കുവാനും സഹായിക്കും.

തേങ്ങ, കരിക്കിന്‍ വെള്ളം

തേങ്ങ, കരിക്കിന്‍ വെള്ളം

തേങ്ങാവെള്ളത്തില്‍ പൊട്ടാസ്യം, മഗ്നീഷ്യം തുടങ്ങിയ ഘടകങ്ങള്‍ അടങ്ങിയിട്ടുണ്ട്. ഇത് ശരീരത്തിലെ ഫഌയിഡ് തോത് നില നിര്‍ത്താനും ശരീരത്തിന് ഊര്‍ജം നല്‍കാനും സഹായിക്കും. ഹൃദയമസിലുകള്‍ പെട്ടെന്നു വികസിക്കാനും ചുരുങ്ങാനും കൂടി തേങ്ങ, കരിക്കിന്‍ വെള്ളം നല്ലതാണ്. ഇതും രക്തപ്രവാഹം വര്‍ദ്ധിപ്പിക്കുന്ന ഒന്നു തന്നെ. ഉദ്ധാരണം ലഭിയക്കാന്‍ ഇതും സഹായിക്കും.

ബദാം

ബദാം

ഹൃദയാരോഗ്യം നില നിര്‍ത്താനും രക്തചംക്രമണത്തിനും വൈറ്റമിന്‍ ഇ വളരെ പ്രധാനമാണ്. ബദാം ഇതുവഴി ഉദ്ധാരണശേഷി നല്‍കുന്ന മറ്റൊരു ഭക്ഷണം തന്നെ.

സാല്‍മണ്‍

സാല്‍മണ്‍

സാല്‍മണില്‍ ഒമേഗ ത്രീ ഫാറ്റി ആസിഡുണ്ട്. ഇത് ഹൃദയാരോഗ്യം നില നിര്‍ത്താനും രക്തം കൃത്യമായി പമ്പു ചെയ്യുവാനും സഹായിക്കുന്നു. ഇത് ഉദ്ധാരണശേഷി വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കുന്ന മറ്റൊരു ഭക്ഷണമാണ്.

ബട്ടര്‍ ഫ്രൂട്ട്‌

ബട്ടര്‍ ഫ്രൂട്ട്‌

ബട്ടര്‍ ഫ്രൂട്ടില്‍ തയാമിന്‍ എന്ന ഘടകം അടങ്ങിയിട്ടുണ്ട്. ഇത് കൊഴുപ്പ്, കാര്‍ബോഹൈഡ്രേറ്റ് അപചയപ്രക്രിയ ശക്തിപ്പെടുത്തുന്നു. പുരുഷന്മാരിലെ ലൈംഗികത വര്‍ദ്ധിപ്പിക്കുന്ന ഘടകം കൂടിയാണ് തയാമിന്‍.

തണ്ണിമത്തന്‍

തണ്ണിമത്തന്‍

പ്രകൃതിദത്ത വയാഗ്രയെന്നറിയപ്പെടുന്ന തണ്ണിമത്തന്‍ ഉദ്ധാരണത്തിനു സഹായിക്കുന്ന നല്ലൊരു ഭക്ഷണമാണ്. ഇതിലെ ലൈകോഫീന്‍ എന്ന ഘടകം രക്തധമനികള്‍ അയയാനും ഇതുവഴി രക്തപ്രവാഹം സുഗമമായി നടക്കാനും സഹായിക്കുന്നു.

ശതാവരി

ശതാവരി

ശതാവരി അഥവാ ആസ്പരാഗസ് എന്ന ഭക്ഷണവും നല്ല ഉദ്ധാരണത്തിനുള്ളതാണ്. ഇതില്‍ ഫോളിക് ആസിഡ്, സിങ്ക്, വൈറ്റമിന്‍ സി, ബി12 തുടങ്ങിയ ധാരാളം പോഷകങ്ങള്‍ അടങ്ങിയിട്ടുണ്ട്. ഉദ്ധാരണപ്രശ്‌നങ്ങള്‍ക്കുള്ള നല്ലൊരു ഔഷധമെന്നു വേണമെങ്കില്‍ പറയാം. ഉദ്ധാരണ പ്രശ്‌നങ്ങള്‍ക്കുള്ള പല മരുന്നുകളിലും ഇവ ഉപയോഗിക്കാറുമുണ്ട്.

വെള്ളം

വെള്ളം

ധാരാളം വെള്ളം കുടിയ്ക്കുകയും വേണം. പുരുഷശരീരത്തിലെ സെമിനല്‍ ഫഌയിഡിന്റെ അളവു നില നിര്‍ത്തുന്നതിന് ഇത് സഹായിക്കും. ഇതും ഉദ്ധാരണത്തിന് വളരെ പ്രധാനമാണ്.

English summary

Food For Good Errection

So, here are few home tips to reduce fat easily and get maximum results. These simple home tips can be followed by anyone.
X
Desktop Bottom Promotion