For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ടോണ്‍സിലൈറ്റിസിന് ഭക്ഷണചികിത്സ

|

പലരെയും അലട്ടുന്ന ഒരു പ്രശ്‌നമാണ് ടോണ്‍സിലൈറ്റിസ്. കഴുത്തിലെ ടോണ്‍സിലില്‍ ഉണ്ടാകുന്ന ഇന്‍ഫെക്ഷനാണ് ടോണ്‍സിലൈറ്റിസ് എന്നറിയപ്പെടുന്നത്. കഴുത്തിന് ഇരുവശത്തുമായാണ് ടോണ്‍സിലുകള്‍ സ്ഥിതി ചെയ്യുന്നത്. ഇവ ശ്വാസകോശസംബന്ധമായ ഇന്‍ഫെക്ഷന്‍ തടയും. എന്നാല്‍ ഇവയില്‍ ഇന്‍ഫെക്ഷനുണ്ടാകാന്‍ സാധ്യത കൂടുതലാണ്.

തണുപ്പും പുളിയുമുള്ള ഭക്ഷണങ്ങള്‍, പനി പോലുള്ള രോഗങ്ങള്‍ എന്നിവ ടോണ്‍സിലൈറ്റിസിന് കാരണമാകാം.

ടോണ്‍സിലൈറ്റിസ് വരാന്‍ ചില ഭക്ഷണങ്ങള്‍ കാരണമാകും. ഇതുപോലെ ടോണ്‍സിലൈറ്റിസ് കുറയാനും ചില ഭക്ഷണങ്ങള്‍ ഇടയാക്കും. ഇത്തരം ഭക്ഷണങ്ങളെക്കുറിച്ച് അറിയൂ.

ടോണ്‍സിലൈറ്റിസിന് ഭക്ഷണചികിത്സ

ടോണ്‍സിലൈറ്റിസിന് ഭക്ഷണചികിത്സ

ചോറ്, അതായത് മസാലകളൊന്നും ചേര്‍ക്കാതെയുള്ള സാധാരണ ചോറ് ടോണ്‍സിലൈറ്റിസുള്ളപ്പോള്‍ കഴിയ്ക്കാന്‍ വളരെ നല്ലതാണ്. ഇതില്‍ വേണമെങ്കില്‍ ഒരു കഷ്ണം ഗ്രാമ്പൂ ചേര്‍ക്കാം.

ടോണ്‍സിലൈറ്റിസിന് ഭക്ഷണചികിത്സ

ടോണ്‍സിലൈറ്റിസിന് ഭക്ഷണചികിത്സ

പാസ്തയും ടോണ്‍സിലൈറ്റിസുള്ളപ്പോള്‍ കഴിയ്ക്കാന്‍ എളുപ്പമാണ്. ഇത് തൊണ്ടവേദന കുറയാന്‍ നല്ലതാണ്. ഇതില്‍ മസാലകളും ചീസും ചേര്‍ക്കുന്നത് ഒഴിവാക്കുക.

ടോണ്‍സിലൈറ്റിസിന് ഭക്ഷണചികിത്സ

ടോണ്‍സിലൈറ്റിസിന് ഭക്ഷണചികിത്സ

ചീര കുരുമുളകുപൊടിയിട്ട് വേവിച്ചു കഴിയ്ക്കുന്നത് ടോണ്‍സിലൈറ്റിസ് കുറയാന്‍ സഹായിക്കും. ഇത് തൊണ്ടയ്ക്ക് ആശ്വാസം നല്‍കും.

ടോണ്‍സിലൈറ്റിസിന് ഭക്ഷണചികിത്സ

ടോണ്‍സിലൈറ്റിസിന് ഭക്ഷണചികിത്സ

വേവിച്ചുടച്ച ഉരുളക്കിഴങ്ങും വളരെ നല്ലതാണ്. ഇത് തൊണ്ടയ്ക്ക് സുഖം നല്‍കും.

ടോണ്‍സിലൈറ്റിസിന് ഭക്ഷണചികിത്സ

ടോണ്‍സിലൈറ്റിസിന് ഭക്ഷണചികിത്സ

ടോണ്‍സിലൈറ്റിസുള്ളപ്പോള്‍ ഇഞ്ചിയില്‍ അല്‍പം തേന്‍ ചേര്‍ത്ത് കഴിയ്ക്കുന്നത് ഗുണം ചെയ്യും. ഇത് ചുമ മാറാനും നല്ലതാണ്.

ടോണ്‍സിലൈറ്റിസിന് ഭക്ഷണചികിത്സ

ടോണ്‍സിലൈറ്റിസിന് ഭക്ഷണചികിത്സ

തേന്‍ കുരുമുളകുപൊടിയുമായി ചേര്‍ത്ത് കഴിയ്ക്കുന്നതും ടോണ്‍സിലൈറ്റിസിന് പറ്റിയ ഒരു മരുന്നു തന്നെയാണ്. തൊണ്ടവേദന മാറ്റാനുള്ള നല്ലൊരു മരുന്നു കൂടിയാണിത്.

ടോണ്‍സിലൈറ്റിസിന് ഭക്ഷണചികിത്സ

ടോണ്‍സിലൈറ്റിസിന് ഭക്ഷണചികിത്സ

ഇഞ്ചിയും ചെറുനാരങ്ങാനീരും ചേര്‍ത്ത് കഴിയ്ക്കുന്നതും ഗുണം നല്‍കും. ഇതില്‍ വേണമെങ്കില്‍ അല്‍പം തേനും ചേര്‍ക്കാം.

ടോണ്‍സിലൈറ്റിസിന് ഭക്ഷണചികിത്സ

ടോണ്‍സിലൈറ്റിസിന് ഭക്ഷണചികിത്സ

ചെറുനാരങ്ങാവെള്ളത്തില്‍ തേന്‍ ചേര്‍ത്ത് കഴിയ്ക്കുന്നതും നല്ലതു തന്നെ. ഇളം ചൂടുള്ള വെള്ളം വേണം ഉപയോഗിക്കാന്‍.

ടോണ്‍സിലൈറ്റിസിന് ഭക്ഷണചികിത്സ

ടോണ്‍സിലൈറ്റിസിന് ഭക്ഷണചികിത്സ

സ്‌ക്രാബിള്‍ഡ് എഗ് ടോണ്‍സിലൈറ്റിസുള്ളപ്പോള്‍ എളുപ്പം കഴിയ്ക്കാന്‍ പറ്റിയ ഒരു ഭക്ഷണമാണ്. ഇത് താല്‍ക്കാലിക ആശ്വാസം നല്‍കുകയും ചെയ്യും.

ടോണ്‍സിലൈറ്റിസിന് ഭക്ഷണചികിത്സ

ടോണ്‍സിലൈറ്റിസിന് ഭക്ഷണചികിത്സ

ആവിയില്‍ വേവിച്ച ഭക്ഷണമായതു കൊണ്ട് ഇഡ്ഢലിയും ടോണ്‍സിലൈറ്റിസുള്ളപ്പോള്‍ കഴിയ്ക്കാം.

ടോണ്‍സിലൈറ്റിസിന് ഭക്ഷണചികിത്സ

ടോണ്‍സിലൈറ്റിസിന് ഭക്ഷണചികിത്സ

അധികം പുളിക്കാത്ത, തണുപ്പിക്കാത്ത തൈരും ടോണ്‍സിലൈറ്റിസുള്ളപ്പോള്‍ കഴിയ്ക്കാവുന്നതാണ്. ഇതും തൊണ്ടയ്ക്ക് ആശ്വാസം നല്‍കും.

English summary

Health, Disease, Tonsilitis, Food, Infection, Masala, Honey, ആരോഗ്യം, അസുഖം, ടോണ്‍സിലൈറ്റിസ്, ഭക്ഷണം, അണുബാധ, മസാല, ഇഞ്ചി, തേന്‍

Tonsillitis is a throat infection that occurs on the tonsil. Tonsils are two masses of lymph tissue that are located on each side of the throat. These tonsils prevents the respiratory organ from infections. However, tonsils can very easily get infected. Tonsillitis is often accompanied with sore throat, swollen tonsils, throat pain, itchiness, ear ache, fever and cold chills. These throat problems makes it difficult to eat and drink.
Story first published: Thursday, February 7, 2013, 12:11 [IST]
X
Desktop Bottom Promotion