For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ക്യാന്‍സര്‍ വരുത്തും ഭക്ഷണങ്ങള്‍

|

ഇക്കാലത്ത് മനുഷ്യരാശിയെ ഭയപ്പെടുന്ന ഏറ്റവും പ്രധാന രോഗങ്ങളിലൊന്നാണ് ക്യാന്‍സര്‍. നേരത്തെ കണ്ടെത്തി ചികിത്സിച്ചില്ലെങ്കില്‍ ജീവന്‍ വരെ അവസാനിപ്പിക്കാവുന്ന ഒരു രോഗം.

പണ്ടത്തെ അപേക്ഷിച്ച് ഈ രോഗം ഇപ്പോള്‍ കൂടുതല്‍ പേര്‍ക്കു വരാനുള്ള പ്രധാന കാരണമായി പറയുന്നത് ഭക്ഷണ, ജീവിത രീതികളിലെ പ്രശ്‌നങ്ങളാണ്.

ഇന്നത്തെ ഭക്ഷണശീലങ്ങള്‍ക്ക് ക്യാന്‍സര്‍ സാധ്യത വര്‍ദ്ധിപ്പിക്കുന്നതില്‍ പ്രധാന സ്ഥാനമുണ്ട്. ചില പ്രത്യേക ഭക്ഷണങ്ങളുണ്ട്, ക്യാന്‍സര്‍ സാധ്യത വര്‍ദ്ധിപ്പിയ്ക്കുന്ന ഭക്ഷണങ്ങള്‍. ഇവയെക്കുറിച്ച് അറിയൂ,

പോപ്‌കോണ്‍

പോപ്‌കോണ്‍

മൈക്രോവേവിലും മറ്റും വച്ച് എളുപ്പത്തില്‍ തയ്യാറാക്കാവുന്ന പോപ്‌കോണ്‍ ഇപ്പോള്‍ ലഭ്യമാണ്. ഇവ ലിവര്‍, ടെസ്റ്റിക്യുലാര്‍, പാന്‍ക്രിയാറ്റിക് ക്യാന്‍സറുകള്‍ക്കുള്ള സാധ്യത വര്‍ദ്ധിപ്പിയ്ക്കുന്ന ഒന്നാണ്.

സോഡ

സോഡ

സോഡയിലെ അസിഡിറ്റി ക്യാന്‍സര്‍ കോശങ്ങളുടെ വളര്‍ച്ചയ്ക്കു സഹായിക്കുന്ന ഒന്നാണ്. ഇവയിലുള്ള കെമിക്കലുകളും കളറുകളുമെല്ലാം ശരീരത്തിന് ദോഷം വരുത്തും.

കൃത്രിമ മധുരങ്ങള്‍

കൃത്രിമ മധുരങ്ങള്‍

കൃത്രിമ മധുരങ്ങള്‍ ക്യാന്‍സര്‍ സാധ്യത വര്‍ദ്ധിപ്പിയ്ക്കുന്ന ഒന്നാണ്. ക്യാന്‍സറിനു പുറമെ ഇവ വ്ന്ധ്യതാ പ്രശ്‌നങ്ങളും ജനനവൈകല്യങ്ങളും വര്‍ദ്ധിപ്പിയ്ക്കും.

മൈദ

മൈദ

മൈദ ബ്രെസ്റ്റ് ക്യാന്‍സര്‍ സാധ്യത വര്‍ദ്ധിപ്പിയ്ക്കുന്ന ഒന്നാണ്. ഇത് കഴിയ്ക്കുന്നത് ബ്രെസ്റ്റ് ക്യാന്‍സര്‍ സാധ്യത 220 ശതമാനം വര്‍ദ്ധിപ്പിയ്ക്കും.

ഫലവര്‍ഗങ്ങള്‍

ഫലവര്‍ഗങ്ങള്‍

ഫലവര്‍ഗങ്ങള്‍ ആരോഗ്യത്തിനു നല്ലതാണെന്ന കാര്യത്തില്‍ സംശയം വേണ്ട. എന്നാല്‍ മരുന്നുകളും കെമിക്കലുകളും മറ്റും ഉപയോഗിച്ചു വളര്‍ത്തുകയും പഴുപ്പിയ്ക്കുകയും ചെയ്യുന്ന ഫലങ്ങള്‍ ക്യാന്‍സര്‍ സാധ്യതയേറ്റുന്നു.

ഹൈഡ്രോജെനേറ്റഡ് എണ്ണകള്‍

ഹൈഡ്രോജെനേറ്റഡ് എണ്ണകള്‍

തയ്യാറാക്കി വില്‍പ്പനയ്ക്കു വച്ചിരിയ്ക്കുന്ന ഭക്ഷണസാധനങ്ങളില്‍ ഹൈഡ്രോജെനേറ്റഡ് എണ്ണകള്‍ അടങ്ങിയിട്ടുണ്ട്. ഇവയുപയോഗിച്ചാണ് ഇത്തരം ഭക്ഷണങ്ങള്‍ കേടുകൂടാതെ സൂക്ഷിയ്ക്കുന്നത്. ഇത് ക്യാന്‍സര്‍ സാധ്യത വര്‍ദ്ധിപ്പിയ്ക്കുന്ന ഒന്നാണ്.

സാല്‍മണ്‍

സാല്‍മണ്‍

സാല്‍മണ്‍ പോലുള്ള ചില പ്രത്യേകയിനം മത്സ്യങ്ങളും ക്യാന്‍സര്‍ സാധ്യത വര്‍ദ്ധിപ്പിയ്ക്കും. ക്യാന്‍സറിനു കാരണമാകുന്ന കാര്‍സിനോജെനിക് പദാര്‍ത്ഥങ്ങളെ ചെറുക്കുന്ന വൈറ്റമിന്‍ ഡി ഇത്തരം മത്സ്യങ്ങളിലില്ലതാനും.

ഹോട്ട് ഡോഗ്

ഹോട്ട് ഡോഗ്

ഹോട്ട് ഡോഗ് പലരുടേയും പ്രിയഭക്ഷണമാണ്. ഇതില്‍ ഉപയോഗിയ്ക്കുന്ന എണ്ണകള്‍ ക്യാന്‍സര്‍ സാധ്യത വര്‍ദ്ധിപ്പിയ്ക്കും.

ഡൗനട്‌സ്

ഡൗനട്‌സ്

ഡൗനട്‌സ് ക്യാന്‍സര്‍ സാധ്യത വര്‍ദ്ധിപ്പിയ്ക്കുന്ന മറ്റൊരു ഭക്ഷണമാണ്. ഇത് ദിവസവും കഴിയ്ക്കുന്നത് ക്യാന്‍സര്‍ കോശങ്ങളെ പ്രവര്‍ത്തക്ഷമമാക്കും.

ഫ്രഞ്ച് ഫ്രൈ

ഫ്രഞ്ച് ഫ്രൈ

ഫ്രഞ്ച് ഫ്രൈ ക്യാന്‍സര്‍ ഫ്രൈ എന്ന പേരിലും അറിയപ്പെടുന്നുണ്ട് ഇവയിലെ ഹൈഡ്രോജെനേറ്റഡ് ഓയിലുകളാണ് ഇതിന് കാരണമാകുന്നത്. ഇവ രക്തധനമികളില്‍ തടസമുണ്ടാക്കും. ഇവയിലെ അക്രമലൈഡ്‌സ് ക്യാന്‍സര്‍ സാധ്യത വര്‍ദ്ധിപ്പിയ്ക്കുകയും ചെയ്യും.

പ്രോസസ്ഡ് മീറ്റ്

പ്രോസസ്ഡ് മീറ്റ്

പ്രോസസ്ഡ് മീറ്റ് ക്യാന്‍സര്‍ സാധ്യത വര്‍ദ്ധിപ്പിയ്ക്കുന്ന ഒന്നാണ്. ഇത് കോളന്‍ ക്യാന്‍സര്‍ സാധ്യത വര്‍ദ്ധിപ്പിയ്ക്കും.

കരിഞ്ഞ ഭക്ഷണങ്ങള്‍

കരിഞ്ഞ ഭക്ഷണങ്ങള്‍

അല്‍പം കരിഞ്ഞ ഭക്ഷണങ്ങള്‍ കഴിയ്ക്കാന്‍ താല്‍പര്യമുള്ളവരുണ്ട്. ഇവ ഹെറ്ററോസൈക്ലിക് അരോമാറ്റിക് അമീനുകള്‍ ഉണ്ടാക്കും. ക്യാന്‍സര്‍ വരുത്തുന്ന ഒരു കാരണമാണിവ.

ഉപ്പുള്ള ഭക്ഷണസാധനങ്ങള്‍

ഉപ്പുള്ള ഭക്ഷണസാധനങ്ങള്‍

അധികം ഉപ്പുള്ള ഭക്ഷണസാധനങ്ങള്‍, പ്രത്യേകിച്ച് അച്ചാറുകള്‍ പോലുള്ളവ വയറ്റിലെ ക്യാന്‍സറിനു കാരണമാകും.

മദ്യം

മദ്യം

നിരന്തരമുള്ള മദ്യപാനം വായിലെ ക്യാന്‍സര്‍ സാധ്യത വര്‍ദ്ധിപ്പിയ്ക്കും.

ഉപ്പുള്ള കപ്പലണ്ടി

ഉപ്പുള്ള കപ്പലണ്ടി

ഉപ്പുള്ള കപ്പലണ്ടിയില്‍ ആഫ്‌ലടോക്‌സിനുകള്‍ അടങ്ങിയിട്ടുണ്ട്. ഇത് ലിവര്‍ ക്യാന്‍സര്‍ സാധ്യത വര്‍ദ്ധിപ്പിയ്ക്കും.

ചുവന്ന ഇറച്ചി

ചുവന്ന ഇറച്ചി

ചുവന്ന ഇറച്ചിയും ക്യാന്‍സര്‍ സാധ്യത വര്‍ദ്ധിപ്പിയ്ക്കുന്ന ഒന്നു തന്നെയാണ്.

ക്യാന്‍സര്‍, ചില വിചിത്ര കാരണങ്ങള്‍ക്യാന്‍സര്‍, ചില വിചിത്ര കാരണങ്ങള്‍

English summary

Food Causes Cancer

We have enlisted some of the cancer causing foods which might be consumed on a daily basis. If so, it is best to check the labels of the food and find out if they contain certain ingredients which might activate your cancer cells at a greater risk. These foods which are known as cancer causing foods have ingredients like hydrogenated oils and a lot of sodium which increase the risk of the deadly disease. Cancer is a painful disease and to suffer from it is a major challenge in life.
 
 
X
Desktop Bottom Promotion