For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

വയര്‍ കേടാക്കും ചില ഭക്ഷണങ്ങള്‍

|

വയറിളക്കം വേനല്‍ക്കാലത്ത് പൊതുവായി കണ്ടു വരുന്ന ഒരു രോഗമാണ്. ഇതിന് കാരണങ്ങളും പലതുണ്ട്.

ചില ഭക്ഷണങ്ങളും വയറിളക്കമുണ്ടാക്കുന്നവയാണ്. മിക്കവാറും ഭക്ഷണങ്ങള്‍ കേടാകുമ്പോഴാണ് വയറും കേടു വരുന്നത്.

എന്നാല്‍ ഇതല്ലാതെയും ചില ഭക്ഷണങ്ങള്‍ വയറിളക്കം വരുത്തുന്നവയാണ്. ഇത് എല്ലാവരേയും ബാധിച്ചെന്നും വരില്ല. ചിലര്‍ക്കായിരിക്കും ചിലതരം ഭക്ഷണസാധനങ്ങള്‍ ചേരാതിരിക്കുക.

വയറിളക്കമുണ്ടാക്കുന്ന ഇത്തരം ചില ഭക്ഷണവസ്തുക്കളെക്കുറിച്ച് അറിയൂ.

വയര്‍ കേടാക്കും ചില ഭക്ഷണങ്ങള്‍

വയര്‍ കേടാക്കും ചില ഭക്ഷണങ്ങള്‍

സിട്രസ് വര്‍ഗത്തില്‍ പെട്ട ഭക്ഷണസാധനങ്ങള്‍ അസിഡിറ്റിയുള്ളതാണ്. ഇവ കുടലിന്റെ ആവരണത്തെ ദോഷകരമായി ബാധിയ്ക്കും. വയറിളക്കത്തിന് വഴിയൊരുക്കുകയും ചെയ്യും. ഇവ അധികം കഴിയ്ക്കുമ്പോഴാണ് പലപ്പോഴും ഈ പ്രശ്‌നമുണ്ടാവുക.

വയര്‍ കേടാക്കും ചില ഭക്ഷണങ്ങള്‍

വയര്‍ കേടാക്കും ചില ഭക്ഷണങ്ങള്‍

ക്യാബേജില്‍ സള്‍ഫറും ദഹിയ്ക്കാന്‍ ബുദ്ധിമുട്ടുള്ള നാരുകളുമുണ്ട്. ഇത് വയറിളക്കത്തിന് പലപ്പോഴും കാരണമാകും.

വയര്‍ കേടാക്കും ചില ഭക്ഷണങ്ങള്‍

വയര്‍ കേടാക്കും ചില ഭക്ഷണങ്ങള്‍

വെളുത്തുള്ളിയിലും ദഹിയ്ക്കുവാന്‍ പ്രയാസമായ നാരുകള്‍ അടങ്ങിയിട്ടുണ്ട്. ഇത് വയര്‍ കേടു വരുത്തും.

വയര്‍ കേടാക്കും ചില ഭക്ഷണങ്ങള്‍

വയര്‍ കേടാക്കും ചില ഭക്ഷണങ്ങള്‍

ബീന്‍സും വയറിളക്കം വരുത്തുവാന്‍ സാധ്യതയുള്ള ഭക്ഷ്യവസ്തുക്കളുടെ കൂട്ടത്തില്‍ പെടുന്നു. ഇവ ദഹിയ്ക്കുവാന്‍ പ്രയാസമാണ്. ദഹിക്കാത്ത ഇവ വന്‍കുടലില്‍ കടക്കുമ്പോ്ള്‍ വയറിളക്കമുണ്ടാവും.

വയര്‍ കേടാക്കും ചില ഭക്ഷണങ്ങള്‍

വയര്‍ കേടാക്കും ചില ഭക്ഷണങ്ങള്‍

മസാലകളും കൂടുതല്‍ എരിവുമെല്ലാം വയറിനെ ദോഷകരമായി ബാധിയ്ക്കുന്ന ഘടകങ്ങളാണ്. ഇവ വയറിളക്കത്തിന് കാരണമാവുകയും ചെയ്യും.

വയര്‍ കേടാക്കും ചില ഭക്ഷണങ്ങള്‍

വയര്‍ കേടാക്കും ചില ഭക്ഷണങ്ങള്‍

എരിവുള്ള തരം മുളകുകളും ചിലപ്പോള്‍ വയറിളക്കത്തിന് കാരണമാകാറുണ്ട്. ഇതിനു കാരണം ഇവയിലെ ക്യാപ്‌സയാസിന്‍ എന്ന ഘടകമാണ്.

വയര്‍ കേടാക്കും ചില ഭക്ഷണങ്ങള്‍

വയര്‍ കേടാക്കും ചില ഭക്ഷണങ്ങള്‍

പാല്‍ ചിലര്‍ക്കെങ്കിലും വയറിന് പ്രശ്‌നമുണ്ടാക്കുന്ന ഒരു ഭക്ഷണസാധനമാണ്. ഇതിലെ ലാക്ടോസാണ് പ്രശ്‌നമുണ്ടാക്കുന്നത്. ഇത് ചിലര്‍ക്ക് ദഹിയ്ക്കുവാന്‍ പ്രയാസമുണ്ടാക്കും.

വയര്‍ കേടാക്കും ചില ഭക്ഷണങ്ങള്‍

വയര്‍ കേടാക്കും ചില ഭക്ഷണങ്ങള്‍

കാപ്പിയും ചിലപ്പോള്‍ ദഹനപ്രക്രിയയെ തടസപ്പെടത്തും. വയറിളക്കമുണ്ടാക്കുകയും ചെയ്യും.

വയര്‍ കേടാക്കും ചില ഭക്ഷണങ്ങള്‍

വയര്‍ കേടാക്കും ചില ഭക്ഷണങ്ങള്‍

ജ്യൂസുകളും ചിലപ്പോള്‍ വയറിളക്കത്തിനു വഴി വയ്ക്കാറുണ്ട്. ഇഴയിലെ ഫ്രക്ടോസാണ് ഒരു കാരണം. ഇവ ഗ്യാസ്, വയറിളക്കം തുടങ്ങിയ പ്രശ്‌നങ്ങളുണ്ടാക്കും.

വയര്‍ കേടാക്കും ചില ഭക്ഷണങ്ങള്‍

വയര്‍ കേടാക്കും ചില ഭക്ഷണങ്ങള്‍

ലിച്ചി ചിലര്‍ക്ക് വയറിളക്കവും ഛര്‍ദിയുമുണ്ടാക്കും. ഇവ ദഹനപ്രശ്‌നങ്ങളുണ്ടാക്കുന്നതാണ് കാരണം. ചിലര്‍ക്ക് ഇത്തരം പഴങ്ങള്‍ അലര്‍ജിയുമായിരിക്കും.

Read more about: food ഭക്ഷണം
English summary

Food, Health, Body, Digestion, Gas, ഭക്ഷണം, ആരോഗ്യം, ശരീരം, ദഹനം, ഗ്യാസ്,

Every one experiences diarrhoea atleast once in their lifetime. In simpler words is loose stools. There are many causes of loose stools however, people with inflammatory bowel disease frequently suffer from diarrhoea. Several times, there are foods that can cause loose stools. For example, Bengal gram, spicy foods especially rich with red chilli powder can lead to loose stools.
 
Story first published: Wednesday, May 22, 2013, 11:04 [IST]
X
Desktop Bottom Promotion