For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

വേനലില്‍ ഒഴിവാക്കേണ്ട ഭക്ഷണങ്ങള്‍

|

വേനല്‍ ശരീരത്തെ തളര്‍ത്തും. വെള്ളം കുടിച്ചതു കൊണ്ടോ കുളിച്ചതു കൊണ്ടോ ഫാനിന്റെ കീഴിലിരുന്നതു കൊണ്ടോ മാത്രം ആശ്വാസം ലഭിച്ചെന്നു വരില്ല.

ചില ഭക്ഷണങ്ങളും വേനല്‍ക്കാലത്ത് ശരീരത്തിന്റെ ചൂടു വര്‍ദ്ധിപ്പിക്കും. ഇത്തരം ചില ഭക്ഷണങ്ങളെക്കുറിച്ച് അറിയൂ. ഇവ വേനല്‍ക്കാലത്ത് നിര്‍ബന്ധമായും ഒഴിവാക്കുക തന്നെ വേണം.

വേനലില്‍ ഒഴിവാക്കേണ്ട ഭക്ഷണങ്ങള്‍

വേനലില്‍ ഒഴിവാക്കേണ്ട ഭക്ഷണങ്ങള്‍

മസാലകള്‍, ഇത് എരിവാണെങ്കിലും പുളിയാണെങ്കിലുമെല്ലാം ശരീരത്തിന്റെ ചൂടു വര്‍ദ്ധിപ്പിക്കും. ഇവ ചൂടുകാലത്ത് ഒഴിവാക്കുക തന്നെ വേണം.

വേനലില്‍ ഒഴിവാക്കേണ്ട ഭക്ഷണങ്ങള്‍

വേനലില്‍ ഒഴിവാക്കേണ്ട ഭക്ഷണങ്ങള്‍

ചൂടുകാലത്ത് നോണ്‍ വെജിറ്റേറിയന്‍ ഭക്ഷണങ്ങള്‍ ഒഴിവാക്കുകയാണ് നല്ലത്. ഇവ ശരീരത്തിന്റെ ചൂടു വര്‍ദ്ധിപ്പിക്കുന്നവയാണ്. മാത്രമല്ല, വേനല്‍ക്കാലത്ത് ദഹനപ്രശ്‌നങ്ങള്‍ക്കും സാധ്യത കൂടുതലാണ്. മാംസഭക്ഷണങ്ങള്‍ ദഹിക്കാന്‍ ബുദ്ധിമുട്ടാണ്. ഇതുകൊണ്ടു തന്നെ ഇവ വയറിളക്കം പോലുള്ള പ്രശ്‌നങ്ങള്‍ ഉണ്ടാക്കുകയും ചെയ്യും.

വേനലില്‍ ഒഴിവാക്കേണ്ട ഭക്ഷണങ്ങള്‍

വേനലില്‍ ഒഴിവാക്കേണ്ട ഭക്ഷണങ്ങള്‍

ചപ്പാത്തി ആരോഗ്യത്തിന് നല്ലതാണെന്ന കാര്യത്തില്‍ സംശയം വേണ്ട. എന്നാല്‍ ഇത് ശരീരത്തിന്റെ ചൂടു വര്‍ദ്ധിപ്പിക്കും. ദഹനത്തിന് കൂടുതല്‍ സമയം പിടിക്കുകയും ചെയ്യും. ചപ്പാത്തിക്കു പകരം ചോറുപയോഗിക്കുകയാണ് ചൂടകാലത്ത് കൂടുതല്‍ നല്ലത്.

വേനലില്‍ ഒഴിവാക്കേണ്ട ഭക്ഷണങ്ങള്‍

വേനലില്‍ ഒഴിവാക്കേണ്ട ഭക്ഷണങ്ങള്‍

വറുത്ത ഭക്ഷണങ്ങളും ചൂടുകാലത്ത് ഒഴിവാക്കുക തന്നെയാണ കൂടുതല്‍ നല്ലത്. ഇവ ചൂടു മാത്രമല്ല, ദഹനപ്രശ്‌നങ്ങളുമുണ്ടാക്കും.

വേനലില്‍ ഒഴിവാക്കേണ്ട ഭക്ഷണങ്ങള്‍

വേനലില്‍ ഒഴിവാക്കേണ്ട ഭക്ഷണങ്ങള്‍

വേനലില്‍ സുലഭമായി ലഭിയ്ക്കുന്ന ഒരു ഭക്ഷണസാധനമാണ് മാങ്ങ. എന്നാല്‍ ഇത് ശരീരത്തിന്റെ ചൂടു വര്‍ദ്ധിപ്പിക്കുന്ന ഒന്നാണ്. കൂടുതല്‍ കഴിച്ചാല്‍ ഇവ ശരീരത്തില്‍ ചൂടുകുരു വരാന്‍ പോലും ഇട വരുത്തും.

വേനലില്‍ ഒഴിവാക്കേണ്ട ഭക്ഷണങ്ങള്‍

വേനലില്‍ ഒഴിവാക്കേണ്ട ഭക്ഷണങ്ങള്‍

പാലുല്‍പന്നങ്ങളും ശരീരത്തിന്റെ ചൂടു വര്‍ദ്ധിപ്പിക്കുന്നവയാണ്. ഇവ വേനല്‍ക്കാലത്ത് ഒഴിവാക്കുകയാണ് നല്ലത്.

വേനലില്‍ ഒഴിവാക്കേണ്ട ഭക്ഷണങ്ങള്‍

വേനലില്‍ ഒഴിവാക്കേണ്ട ഭക്ഷണങ്ങള്‍

പിസ, ബര്‍ഗര്‍ തുടങ്ങിയ ഭക്ഷണങ്ങള്‍ വേനലില്‍ ഒഴിവാക്കൂ. ഇവ ദഹനപ്രശ്‌നങ്ങള്‍ ഉണ്ടാക്കും.

വേനലില്‍ ഒഴിവാക്കേണ്ട ഭക്ഷണങ്ങള്‍

വേനലില്‍ ഒഴിവാക്കേണ്ട ഭക്ഷണങ്ങള്‍

ചൂടുകാലത്ത എല്ലാവരും ആശ്രയിക്കുന്നത് ഐസ്‌ക്രീം, കൂള്‍ഡ്രിങ്ക്‌സ മുതലായവയായിരിക്കും. എന്നാല്‍ ഇവ താല്‍ക്കാലിക ശമനം തരുമെങ്കിലും ശരീരത്തിന്റെ ചൂടു വര്‍ദ്ധിപ്പിക്കുന്ന ഭക്ഷണങ്ങളാണെന്നറിയുക.

വേനലില്‍ ഒഴിവാക്കേണ്ട ഭക്ഷണങ്ങള്‍

വേനലില്‍ ഒഴിവാക്കേണ്ട ഭക്ഷണങ്ങള്‍

ചായ, കാപ്പി തുടങ്ങിയവയും ശരീരത്തിന്റെ ചൂടു വര്‍ദ്ധിപ്പിക്കുന്ന ഭക്ഷണങ്ങള്‍ തന്നെ. ഇവ ഒഴിവാക്കി പകരം ഇളനീരു പോലുള്ളവ ഉപയോഗിക്കുന്നയാരിക്കും ആരോഗ്യത്തിനു കൂടുതല്‍ നല്ലത്.

വേനലില്‍ ഒഴിവാക്കേണ്ട ഭക്ഷണങ്ങള്‍

വേനലില്‍ ഒഴിവാക്കേണ്ട ഭക്ഷണങ്ങള്‍

ഡ്രൈ ഫ്രൂട്‌സും ശരീരത്തിലെ താപനില വര്‍ദ്ധിപ്പിക്കുന്ന ഭക്ഷണങ്ങളാണ്. ഇവയുടെ ഉപയോഗവും വേനല്‍ക്കാലത്ത് കുറയ്ക്കുന്നതു തന്നെയാണ് കൂടുതല്‍ നല്ലത്.

Read more about: food ഭക്ഷണം
English summary

Food, Health, Body, Non Vegetarian, Digestion, ഭക്ഷണം, ആരോഗ്യം, ശരീരം, ചൂട്, നോണ്‍ വെജിറ്റേറിയന്‍, ദഹനം

Excessive heat is known to put the body under enormous strain causing irritability, lack of concentration, exhaustion and sleeping problem along with a number of other factors. The food and drink that you will be consuming for next couple of months until the monsoon arrives is going to play a vital role to help you go through the heat wave
 
 
Story first published: Wednesday, May 8, 2013, 11:20 [IST]
X
Desktop Bottom Promotion