For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കുട്ടികള്‍ക്ക് നാരുകളടങ്ങിയ ഭക്ഷണം

|

പോഷകഗുണമുള്ള ഭക്ഷണം കുട്ടികള്‍ കഴിയ്‌ക്കേണ്ടത് വളരെ അത്യാവശ്യമാണ്. കാരണം വളരുന്ന പ്രായമായതു കൊണ്ടുതന്നെ. ആരോഗ്യത്തിനു മാത്രമല്ല, കളിയ്ക്കാനും പഠിയ്ക്കാനുമുള്ള ഊര്‍ജത്തിനും തലച്ചോറിന്റെ വികാസത്തിനുമെല്ലാം നല്ല ഭക്ഷണം വളരെ പ്രധാനം തന്നെ.

നാരുകളടങ്ങിയ ഭക്ഷണവും കുട്ടികള്‍ കഴിയ്‌ക്കേണ്ടതു തന്നെയാണ്. ഇത് കുട്ടികളുടെ വയറിന്റെ ആരോഗ്യത്തിനു നല്ലതാണ്. കുട്ടികള്‍ക്കു നല്‍കാവുന്ന നാരുള്ള ഭക്ഷണങ്ങള്‍ ഏതെല്ലാമെന്നു നോക്കൂ,

ചോളം

ചോളം

ചോളം കുട്ടികള്‍ക്കു നല്‍കാവുന്ന നല്ലൊരു ഭക്ഷണമാണ്. ഇത് തൂക്കം വര്‍ദ്ധിപ്പിയ്ക്കാനും സഹായിക്കും.

കിഡ്‌നി ബീന്‍സ്

കിഡ്‌നി ബീന്‍സ്

കിഡ്‌നി ബീന്‍സ് കുട്ടികള്‍ക്കു നല്‍കാവുന്ന ഫൈബറടങ്ങിയ മറ്റൊരു ഭക്ഷണമാണ്.

അവോക്കാഡോ

അവോക്കാഡോ

അവോക്കാഡോയില്‍ 3 ഗ്രാം ഫൈബറടങ്ങിയിട്ടുണ്ടെന്നാണ് കണക്ക്.

ബ്രൗണ്‍ റൈസ്

ബ്രൗണ്‍ റൈസ്

ബ്രൗണ്‍ റൈസ് ഫൈബറിന്റെ മറ്റൊരു ഉറവിടമാണ്.

പാസ്ത

പാസ്ത

പാസ്ത മിക്കവാറും കുട്ടികള്‍ക്ക് ഇഷ്ടമാണ്. ഇതിലും നാരുകള്‍ അടങ്ങിയിട്ടുണ്ട്.

ഗോതമ്പുബ്രെഡ്

ഗോതമ്പുബ്രെഡ്

ഗോതമ്പുബ്രെഡ് കൊണ്ട് കുട്ടികള്‍ക്ക് സാന്റ്‌വിച്ച് ഉണ്ടാക്കി നല്‍കൂ. ഗോതമ്പ് ബ്രെഡും നാരുകളടങ്ങിയ നല്ലൊരു ഭക്ഷണമാണ്.

പയര്‍ വര്‍ഗങ്ങള്‍

പയര്‍ വര്‍ഗങ്ങള്‍

പയര്‍ വര്‍ഗങ്ങള്‍ നാരുകളുടെ മികച്ച ഒരു ഉറവിടമാണ്.

പെയര്‍

പെയര്‍

പെയര്‍ കുട്ടികള്‍ക്കു നല്‍കാവുന്ന നാരുകളടങ്ങിയ നല്ലൊരു ഭക്ഷണമാണ്.

ഓട്‌സ്

ഓട്‌സ്

ഫൈബര്‍ അടങ്ങിയിട്ടുണ്ടെന്നു മാത്രമല്ല, കുട്ടികള്‍ക്കു നല്‍കാവുന്ന നല്ലൊരു സമീകൃതാഹാരം കൂടിയാണ് ഓട്‌സ്.

റാസ്‌ബെറി

റാസ്‌ബെറി

റാസ്‌ബെറിയും ഫൈബറടങ്ങിയ ഭക്ഷണം തന്നെ.

ഗ്രീന്‍പീസ്

ഗ്രീന്‍പീസ്

ഗ്രീന്‍പീസ് ധാരാളം ഫൈബറടങ്ങിയ നല്ലൊരു ഭക്ഷണമാണ്.

ബ്രൊക്കോളി

ബ്രൊക്കോളി

ബ്രൊക്കോളിയും നാരുകളടങ്ങിയ ഭക്ഷണമാണ്. ഇതും കുട്ടികള്‍ക്കു നല്‍കാം.

ആപ്പിള്‍

ആപ്പിള്‍

ആപ്പിള്‍ കുട്ടികള്‍ക്കു നല്‍കാവുന്ന നല്ലൊരു ഭക്ഷണവസ്തുവാണ്. ഇതിലും ധാരാളം ഫൈബര്‍ അടങ്ങിയിട്ടുണ്ട്.

ക്യാബേജ്

ക്യാബേജ്

മിക്കവാറും കുട്ടികള്‍ ഇഷ്ടപ്പെടുന്ന വിഭവമല്ലെങ്കിലും ക്യാബേജ് ധാരാളം നാരുകളടങ്ങിയ ഒരു ഇലക്കറിയാണ്.

കൂണ്‍

കൂണ്‍

കൂണ്‍ നാരുകളടങ്ങിയ മറ്റൊരു ഭക്ഷണമാണ്.

Read more about: food ഭക്ഷണം
English summary

Fibre Food For Kids

Winter is a season, when you need to consume a lot of proteins and vitamins. Another important ingredient you should add to your daily diet is something which consists of fibre in it. It is very important for parents to add fibre rich foods for children in their diet so that it will keep their immunity level in place.
 
 
Story first published: Wednesday, December 18, 2013, 12:07 [IST]
X
Desktop Bottom Promotion