For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ബീജസംഖ്യ വര്‍ദ്ധിപ്പിയ്ക്കും വിഭവങ്ങള്‍

|

പുരുഷവന്ധ്യത വര്‍ദ്ധിയ്ക്കുന്നുവെന്നാണ് പഠനങ്ങള്‍ തെളിയിക്കുന്നത്. ഇന്നത്തെ സ്‌ട്രെസ് നിറഞ്ഞ അന്തരീക്ഷവും അനാരോഗ്യകരമായ ജീവിതചര്യകളും ഈ പ്രശ്‌നത്തിന് ആക്കം കൂട്ടുകയും ചെയ്യുന്നു.

ബീജസംഖ്യയും ഗുണവും വര്‍ദ്ധിപ്പിയ്ക്കുന്നതിലും ഇതുവഴി പുരുഷവന്ധ്യത ഒഴിവാക്കുന്നതില്‍ സിങ്കിന് ഭക്ഷണത്തിന് പ്രധാന സ്ഥാനമുണ്ട്. പ്രത്യേകിച്ചും സിങ്ക് അടങ്ങിയ ഭക്ഷണങ്ങള്‍ക്ക്.

ബീജസംഖ്യ വര്‍ദ്ധിപ്പിയ്ക്കാന്‍ സഹായിക്കുന്ന ചില വിഭവങ്ങളും പാനീയങ്ങളുമുണ്ട്. ഇത്തരം വിഭവങ്ങളെക്കുറിച്ചറിയൂ,

ജിന്‍സെങ് ചായ

ജിന്‍സെങ് ചായ

ജിന്‍സെങ് എന്നൊരു സസ്യമുണ്ട്. ഇതിന്റെ ഇല ഉണക്കിപ്പൊടിച്ച് ചായയിലിട്ടു കുടിയ്ക്കുന്നത് ബീജസംഖ്യ വര്‍ദ്ധിപ്പിയ്ക്കാന്‍ സഹായിക്കും. പുരുഷഹോര്‍മോണായ ടെസ്‌റ്റോസ്റ്റിറോണ്‍ അളവ് വര്‍ദ്ധിപ്പിയ്ക്കാന്‍ ഇത് നല്ലതാണ്.

ഗാര്‍ലിക് ചിക്കന്‍

ഗാര്‍ലിക് ചിക്കന്‍

ഗാര്‍ലിക് ചിക്കന്‍ ബീജസംഖ്യ വര്‍ദ്ധിപ്പിയ്ക്കാന്‍ സഹായിക്കുന്ന മറ്റൊരു വിഭവമാണ്. വെളുത്തുള്ളിയിലെ സെലീനിയം ബീജങ്ങളുടെ ചലനത്തിന് സഹായിക്കുന്നു. വെളുത്തുള്ളി ചേര്‍ത്ത ചിക്കന്‍ ഇതിു സഹായിക്കും.

കല്ലുമ്മേക്കായ്

കല്ലുമ്മേക്കായ്

കക്കയിറച്ചി പൊരിച്ചതാണ് കല്ലുമ്മേക്കായ് എന്നറിയപ്പെടുന്ന ഒരു വിഭവം. ഇത് ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നത് സിങ്ക് അപര്യാപ്തത കുറയ്ക്കാന്‍ സഹായിക്കും. എണ്ണയില്‍ വറുക്കുന്നതിന് പകരം ഗ്രില്‍ ചെയ്‌തോ ബേക്ക് ചെയ്‌തോ കഴിയക്കുന്നതാണ് കൂടുതല്‍ ആരോഗ്യകരമമെന്നു മാത്രം.

റെയ്ത്ത

റെയ്ത്ത

പുരുഷവന്ധ്യത തടയുന്നതില്‍ വൈറ്റമിന്‍ ബി 12ന് പ്രത്യേക സ്ഥാനമുണ്ട്. ഇതിന് ചേരുന്ന വിഭവമാണ് തൈരും സവാളയുമെല്ലാം ചേര്‍ത്ത റെയ്ത്ത.

ബെറി ഫ്രൂട് സാലഡ്‌

ബെറി ഫ്രൂട് സാലഡ്‌

വൈറ്റമിന്‍ സി ബീജങ്ങള്‍ക്ക് ചലനശേഷി നല്‍കുന്നതില്‍ പ്രധാന പങ്കു വഹിയ്ക്കുന്നു. ഫ്രൂട്ട് സാലഡില്‍ ബെറികള്‍ ചേര്‍ത്തു നോക്കൂ. ബ്ലൂബെറി, ബ്ലാക് ബെറി, റാസ്‌ബെറി, ക്രാന്‍ബെറി എന്നിവയില്‍ ധാരാളം വൈറ്റമിന്‍ സി അടങ്ങിയിട്ടുണ്ട്.

കീമ കലേഗി

കീമ കലേഗി

ചുവന്ന ഇറച്ചി, കരള്‍ കൊണ്ടുള്ള വിഭവങ്ങള്‍ പരീക്ഷിയ്ക്കാം. കീമ കലേഗി എന്നൊരു വിഭവമുണ്ട്. ചുവന്ന ഇറച്ചിയും കരളും ചേര്‍ത്തുണ്ടാക്കുന്ന ഈ വിഭവം പുരുഷവന്ധ്യത തടയാന്‍ സഹായിക്കും.

ബദാം . ഓട്‌സ്

ബദാം . ഓട്‌സ്

ബീജസംഖ്യ വര്‍ദ്ധിപ്പിയ്ക്കുന്നതില്‍ വൈറ്റമിന്‍ ഇയ്ക്ക് വളരെ പ്രധാനമായ ഒരു സ്ഥാനമുണ്ട്. ഇതിന് ഭക്ഷണങ്ങളില്‍ ബദാം, നട്‌സ് എന്നിവ ചേര്‍ത്തു കഴിയ്ക്കാം. ഓട്‌സ് കുറുക്കിയതില്‍ ബദാം ചേര്‍ത്തു കഴിയ്ക്കുന്നജത് നല്ലൊന്നാന്തരം ഭക്ഷണമാണ്.

ഗ്രില്‍ഡ് സാല്‍മണ്‍

ഗ്രില്‍ഡ് സാല്‍മണ്‍

ഒമേഗ ത്രീ ഫാറ്റി ആസിഡ് ധാരാളമടങ്ങിയ ഒന്നാണ് സാല്‍മണ്‍, സാല്‍മണില്‍ ഒലീവ് ഓയില്‍, വെളുത്തുള്ളി എന്നിവ ചേര്‍ത്ത് ഗ്രില്‍ ചെയ്തു കഴിയ്ക്കുന്നത് ഗുണം നല്‍കും.

ഡാര്‍ക് ചോക്ലേറ്റ്

ഡാര്‍ക് ചോക്ലേറ്റ്

ഡാര്‍ക് ചോക്ലേറ്റ് കേക്ക് കഴിയ്ക്കാം. ഇതിലെ കൊക്കോ ബീജസംഖ്യ വര്‍ദ്ധിപ്പിയ്ക്കാനും ലൈംഗിക താല്‍പര്യങ്ങള്‍ ഉണര്‍ത്താനും ഏറെ നല്ലതാണ്.

പംപ്കിന്‍ പൈ

പംപ്കിന്‍ പൈ

മത്തങ്ങ കറി കഴിയ്ക്കാന്‍ ഇഷ്ടമില്ലെങ്കില്‍ പായസമോ പംപ്കിന്‍ പൈ എന്ന വിഭവമോ കഴിയ്ക്കാം. മത്തങ്ങയില്‍ ധാരാളം സിങ്ക് അടങ്ങിയിട്ടുണ്ട്.

മഷ്‌റൂം റൈസ്

മഷ്‌റൂം റൈസ്

കൂണ്‍ സിങ്കിന്റെ ഉറവിടമായതു കൊണ്ടു തന്നെ ബീജസംഖ്യ വര്‍ദ്ധിപ്പിയ്ക്കുവാന്‍ സഹായിക്കും. മഷ്‌റൂം റൈസ് കൂണ്‍ ചേര്‍ത്തുണ്ടാകുന്ന ഒരു വിഭവമാണ്. മഷ്‌റൂ മസാലയും മഷ്‌റൂം മഞ്ചൂരിയനുമെല്ലാം ഈ ഗുണം നല്‍കും.

Read more about: health ആരോഗ്യം
English summary

Fertility Recipies Sperm Count Increase

These fertility recipes for men include ingredients that can increase sperm count and male hormone levels. These fertility foods boost a man's chances of producing sufficient number of healthy sperms. Many of these foods are rich in zinc. Zinc is essential for increasing sperm count and motility. Thus zinc is an ingredient that is always present in fertility recipes for men.
 
 
Story first published: Friday, September 13, 2013, 12:58 [IST]
X
Desktop Bottom Promotion