For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കൊഴുപ്പു കുറയ്ക്കും ഭക്ഷണങ്ങള്‍

|

തടിയും കൊഴുപ്പും കുറയ്ക്കാന്‍ ആഗ്രഹിയ്ക്കാത്തവരുണ്ടാകില്ല. ശരീരഭംഗിയ്ക്കു മാത്രമല്ല, ആരോഗ്യത്തിനും ഇത് വളരെ പ്രധാനമാണ്.

ഭക്ഷണങ്ങളാണ് തടിയും കൊഴുപ്പും കൂട്ടുന്നതില്‍ ഒരു പരിധി വരെ വില്ലന്‍. ഇതുകൊണ്ടാണ് തടി കുറയ്ക്കുവാന്‍ ശ്രമിയ്ക്കുന്നവര്‍ ഭക്ഷണനിയന്ത്രണം പ്രധാനമാക്കുന്നത്. തടി കൂട്ടുവാന്‍ മാത്രമല്ല, കുറയ്ക്കുവാനും ചില ഭക്ഷണങ്ങള്‍ സഹായിക്കുക തന്നെ ചെയ്യും. ഇത്തരം ചില ഭക്ഷണങ്ങളെക്കുറിച്ചറിയൂ,

കൊഴുപ്പു കൂടിയ ആഹാരങ്ങള്‍ കഴിയ്ക്കുന്നതിനൊപ്പം ഒരു ചെറിയ കഷ്ണം പച്ച സവാള കഴിയ്ക്കുക. സവാളയുടെ നീര് നിങ്ങള്‍ കഴിയ്്ക്കുന്ന ഭക്ഷണത്തിന്റെ കൊഴുപ്പകറ്റുവാന്‍ സഹായിക്കും.

തേന്‍

തേന്‍

തേന്‍ ശരീരത്തിന്റെ കൊഴുപ്പു കുറയ്ക്കുവാന്‍ സഹായിക്കുന്ന മറ്റൊരു ഭക്ഷണമാണ്. പഞ്ചസാരയ്ക്കു പകരം തേന്‍ ഉപയോഗിയ്ക്കാം.

മഞ്ഞള്‍

മഞ്ഞള്‍

ഭക്ഷണങ്ങളില്‍ പ്രധാന ചേരുവയായി ഉപയോഗിയ്ക്കുന്ന മഞ്ഞള്‍ തടി കുറയ്ക്കുവാന്‍ സഹായിക്കുന്ന മറ്റൊരു ഭക്ഷണമാണ്.

ഏലയ്ക്ക

ഏലയ്ക്ക

ഏലയ്ക്ക ദഹനത്തിനു സഹായിക്കും .ഇതുവഴി ശരീരത്തില്‍ കൊഴുപ്പടിഞ്ഞു കൂടുന്നത് തടയുകയും ചെയ്യും. ഭക്ഷണത്തിനു ശേഷം ഒരു ഏലയ്ക്ക കഴിച്ചു നോക്കൂ.

മുളക്

മുളക്

മുളക് കൊഴുപ്പു കുറയ്ക്കുവാന്‍ സഹായിക്കുന്ന മറ്റൊരു ഭക്ഷണമാണ്. ഇത് ദിവസവും ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നത് നല്ലതാണ്.

വെളുത്തുള്ളി

വെളുത്തുള്ളി

വെളുത്തുള്ളി കൊഴുപ്പു കുറയ്ക്കുവാന്‍ സഹായിക്കുന്ന മറ്റൊരു ഭക്ഷണമാണ്. ഇതിലെ ആസിഡുകള്‍ ശരീരത്തിലെ കൊഴുപ്പു കത്തിച്ചു കളയുവാന്‍ സഹായിക്കും.

ഓട്‌സ്

ഓട്‌സ്

തടി കുറയ്ക്കുവാന്‍ സഹായിക്കുന്ന മറ്റൊരു നല്ല ഭക്ഷണമാണ് ഓട്‌സ്. ഇത് ആരോഗ്യത്തിനും നല്ലതു തന്നെ.

റാഗി

റാഗി

റാഗിയും തടി കുറയുവാന്‍ സഹായിക്കുന്ന മറ്റൊരു ഭക്ഷണവസ്തുവാണ്.

ക്യാബേജ്

ക്യാബേജ്

തടി കുറയ്ക്കണമെന്ന് ആഗ്രഹിയ്ക്കുന്നവര്‍ ദിവസവും ക്യാബേജ് ഭക്ഷണശീലത്തില്‍ ഉള്‍പ്പെടുത്തുന്നത് നന്നായിരിയ്ക്കും. ഇത് ശരീരത്തിലെ കൊഴുപ്പു കുറയ്ക്കും.

മുട്ട

മുട്ട

പുഴുങ്ങിയ മുട്ട ആരോഗ്യത്തിനു മാത്രമല്ല, കൊഴുപ്പു കുറയ്ക്കാനും ചേര്‍ന്നൊരു ഭക്ഷണമാണ്.

സവാള

സവാള

കൊഴുപ്പു കൂടിയ ആഹാരങ്ങള്‍ കഴിയ്ക്കുന്നതിനൊപ്പം ഒരു ചെറിയ കഷ്ണം പച്ച സവാള കഴിയ്ക്കുക. സവാളയുടെ നീര് നിങ്ങള്‍ കഴിയ്്ക്കുന്ന ഭക്ഷണത്തിന്റെ കൊഴുപ്പകറ്റുവാന്‍ സഹായിക്കും.

തടി കുറയ്ക്കും ചില സൂത്രങ്ങള്‍തടി കുറയ്ക്കും ചില സൂത്രങ്ങള്‍

English summary

Fat Reducing Foods

Are you on a weight loss diet? There are tons of people who are looking for various ways to lose weight. There are some foods though which help to cut down the fat in your body.
Story first published: Friday, December 20, 2013, 18:51 [IST]
X
Desktop Bottom Promotion