For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ക്യാന്‍സര്‍ ഒഴിവാക്കാന്‍ ഭക്ഷണ ചിട്ടകള്‍

By Super
|

ഇന്ന് ഓരോ ദിവസവും പലതരത്തിലുള്ള അര്‍ബുദങ്ങളെക്കുറിച്ചാണ് കേള്‍ക്കുന്നത്. ഈ മഹാരോഗത്തെ പ്രതിരോധിക്കാന്‍ എന്താണ് ഒരു വഴി എന്ന ചോദ്യത്തിന് പെട്ടെന്ന് ഒരു ഉത്തരം നമുക്കെല്ലാം അത്യാവശ്യമായിരിക്കുന്നു.

എന്നാല്‍ കേട്ടോളൂ.സ്ഥിരം ഭക്ഷണക്രമത്തില്‍ അല്ലറ ചില്ലറ മാറ്റങ്ങള്‍ വരുത്തിയാല്‍ നമുക്ക് പലര്‍ക്കും അര്‍ബുദ സാധ്യത കുറയ്ക്കാനാകും. ഇതാ അര്‍ബുദത്തെ അകലേക്കു നിര്‍ത്താന്‍ പാലിക്കേണ്ട ചില ഭക്ഷണക്രമങ്ങള്‍.

കൊഴുപ്പ് കുറഞ്ഞ ഭക്ഷണം കഴിക്കൂ

കൊഴുപ്പ് കുറഞ്ഞ ഭക്ഷണം കഴിക്കൂ

പല പ്രധാന രോഗങ്ങളുടെയെല്ലാം കാരണക്കാരന്‍ പൊണ്ണത്തടിയാണെന്ന് നമുക്കെല്ലാവര്‍ക്കുമറിയാം.കൊഴുപ്പ് അധികം അടങ്ങിയ വെണ്ണ, നെയ്യ് തുടങ്ങിയവയുടെ ഉപയോഗം കുറച്ചാല്‍ നിങ്ങള്‍ക്ക് ഭക്ഷണത്തിലെ കലോറി കുറയ്ക്കാന്‍ കഴിയും.ഇതിലൂടെ തടിയും രോഗങ്ങളും കുറയ്ക്കാം ഒപ്പം ആരോഗ്യവും നേടാം.

പഴങ്ങളും പച്ചക്കറികളും കഴിക്കുക

പഴങ്ങളും പച്ചക്കറികളും കഴിക്കുക

പാകം ചെയ്യാത്ത പച്ചക്കറികളും പഴങ്ങളും സ്ഥിരം കഴിക്കുന്നത് നിങ്ങളുടെ ശരീരത്തിന് വിറ്റാമിനുകളും പോഷകവും നല്‍കും. ഇത് ശരീരത്തിന് രോഗ പ്രതിരോധശേഷിയും കാന്‍സര്‍ അണുക്കളെ തടയാനുള്ള കഴിവും നല്‍കും.മാത്രമല്ല കൊഴുപ്പു കൂടിയതും പോഷകമില്ലാത്തതുമായ ഭക്ഷണം കഴിക്കാനുള്ള ആര്‍ത്തി ഇല്ലാതാക്കാനും ഇതിന് കഴിയും. കാബേജ്,ബ്രോക്കോളി,കോളിഫ്ലവര്‍,ചീര, ആപ്പിള്‍ തുടങ്ങിയവ സ്ഥിരമായി കഴിക്കുന്നത് കാന്‍സറിനെ ചെറുക്കാന്‍ വളരെ നല്ലതാണ്.

ഇറച്ചി ഒഴിവാക്കാം

ഇറച്ചി ഒഴിവാക്കാം

കാന്‍സറിനെ പ്രതിരോധിക്കാനുള്ള പ്രധാന മാര്‍ഗ്ഗം ഇറച്ചി ഒഴിവാക്കി പച്ചക്കറികള്‍ ധാരാളം കഴിക്കുക എന്നതാണ്. പ്രത്യേകിച്ച് സംസ്ക്കരിച്ച ഇറച്ചിയും ഇറച്ചി ഉല്‍പ്പന്നങ്ങളും തീരെ ഒഴിവാക്കാന്‍ ശ്രദ്ധിക്കണം.ഇറച്ചി കഴിക്കുന്നത് കുടലില്‍ കാന്‍സര്‍ വരാനുള്ള സാധ്യത വര്‍ധിപ്പിക്കും.അതുകൊണ്ട് വെജിറ്റേറിയനാകാന്‍ ശ്രമിക്കൂ.

നാരുഭക്ഷണം ശീലമാക്കാം

നാരുഭക്ഷണം ശീലമാക്കാം

രോഗങ്ങളില്‍ നിന്നും മാറി നില്‍ക്കാന്‍ നാരുഭക്ഷണങ്ങള്‍ സ്ഥിരം കഴിക്കുന്നത് വളരെ പ്രയോജനം ചെയ്യും.ഇതിനായി രാവിലെ വെളുത്തറൊട്ടിയ്ക്ക് പകരം ബ്രൌണ്‍ റൊട്ടി ശീലമാക്കാം.ഉണക്കലരിയും പയറുവര്‍ഗ്ഗങ്ങളും നല്ലതാണ്.

പ്രതിരോധശേഷി കൂട്ടുന്ന ഭക്ഷണം കഴിക്കാം

പ്രതിരോധശേഷി കൂട്ടുന്ന ഭക്ഷണം കഴിക്കാം

രോഗപ്രതിരോധശേഷി കൂട്ടുന്ന ഭക്ഷണങ്ങള്‍ കഴിക്കുന്നത് കാന്‍സര്‍ ഉള്‍പ്പെടെ ഏത് രോഗത്തോടും പൊരുതാനുള്ള കഴിവ് ശരീരത്തിന് നല്‍കും.ആന്‍റി ഓക്സിഡന്‍റ് അടങ്ങിയ ആപ്പിള്‍,സുഗന്ധവ്യഞ്ജനങ്ങളായ ഇഞ്ചി,വെളുത്തുള്ളി തുടങ്ങിയവ കഴിക്കുന്നതും നന്നായി വെള്ളം കുടിക്കുന്നതും രോഗപ്രതിരോധശേഷി കൂട്ടും.

പാചകം വൃത്തിയോടെ ചെയ്യാം

പാചകം വൃത്തിയോടെ ചെയ്യാം

അടുക്കള വൃത്തിയായി സൂക്ഷിക്കുന്നതും വൃത്തിയോടെ പാചകം ചെയ്യുന്നതും തീര്‍ച്ചയായും രോഗങ്ങളെ അകറ്റി നിര്‍ത്തും. പച്ചക്കറികളും പഴങ്ങളും കഴിക്കും മുന്‍പ് നന്നായി ശുദ്ധജലത്തില്‍ കഴുകണം.പച്ചക്കറികള്‍ അധികംവേവിക്കാതെ കഴിക്കാം. ഓരോ സമയം പുതുതായി പാകം ചെയ്ത ആഹാരം കഴിക്കുന്നതും ശീലമാക്കണം.

മദ്യപാനം കുറയ്ക്കാം

മദ്യപാനം കുറയ്ക്കാം

എന്തും അമിതമായി കഴിക്കുന്നത് ശരീരത്തെ കേടുവരുത്തും.മദ്യപാനം അധികമാകുന്നത് ശരീരത്തില്‍ കാന്‍സറിനുള്ള സാധ്യതകൂട്ടും.അമിത മദ്യപാനം പ്രധാനമായും വന്‍കുടലിലും മലദ്വാരത്തിലും കാന്‍സര്‍ പിടിപെടാന്‍ കാരണമാകും.

സോയ, കാത്സ്യം

സോയ, കാത്സ്യം

സോയയും കാത്സ്യം അടങ്ങിയ ഭക്ഷണവും കഴിക്കാം

കാത്സ്യം അടങ്ങിയ ഭക്ഷണം കഴിക്കുന്നത് കാന്‍സറിനെ അകറ്റി നിര്‍ത്താന്‍ സഹായിക്കും.അതുപോലെ പോഷകങ്ങള്‍ ധാരാളമടങ്ങിയ സോയയും കാന്‍സറിനെ ചെറുക്കാന്‍ നല്ലതാണ്.സോയ മില്‍ക്ക്,സ്നാക്ക്സ് തുടങ്ങി പല രൂപത്തില്‍ സോയ ഉല്‍പ്പങ്ങള്‍ ഇന്ന് മാര്‍ക്കറ്റില്‍ ലഭ്യമാണ്.ഇതുകൂടാതെ തൈര്,പാല്‍,വാഴപ്പഴം തുടങ്ങി കാല്‍സ്യമടങ്ങിയ ഭക്ഷണങ്ങളും കാന്‍സറിനെ ഒഴിവാക്കാന്‍ സ്ഥിരം ഭക്ഷണക്രമത്തില്‍ ഉള്‍പ്പെടുത്തേണ്ടതുണ്ട്.

English summary

Embracing A Cancer Prevention Diet

Each day you hear about numerous cases of cancer. An immediate question we all need an answer for is how to prevent this fatal disease. Making a few dietary changes can help us reduce the risk of being struck by it.
X
Desktop Bottom Promotion