For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

മല്ലിപ്പൊടി നല്‍കും ആരോഗ്യം

By VIJI JOSEPH
|

ഇന്ത്യയില്‍ ഇന്ന് അനേകം മാഗസിനുകളും വാര്‍ത്താപത്രങ്ങളും ലഭ്യമാണ്. എണ്ണത്തിന്‍റെ കാര്യത്തില്‍ യൂറോപ്യന്‍ രാജ്യങ്ങളേപ്പോലും പിന്നിലാക്കുന്നതാണ് ഇന്ത്യയില്‍ ഇവയുടെ ബാഹുല്യം. ഇതില്‍ മിക്കവയും കൈകാര്യം ചെയ്യുന്ന പ്രധാന വിഷയം ആരോഗ്യ-സൗന്ദര്യ സംരക്ഷണത്തിനുള്ള മാര്‍ഗ്ഗങ്ങളാണ്. നമ്മുടെ നാട്ടില്‍ ലഭ്യമായ ഔഷധസസ്യങ്ങളുടെ ഗുണഗണങ്ങളാവും ഇവയുടെ പ്രധാന ചേരുവ. ഉദാഹരണത്തിന് നമ്മുടെ ദൈനംദിന ഉപയോഗത്തില്‍ പെടുന്ന മല്ലി അനേകം സവിശേഷതകളുള്ളതാണ്. അതിനാല്‍ തന്നെ മല്ലിയെ പ്രകൃതിയുടെ സമ്മാനം എന്ന് വിളിക്കാം. ദൈവസൃഷ്ടമായ പ്രകൃതിയിലെ അനേകം സവിശേഷവസ്തുക്കളില്‍ ഒന്നായി ഇതിനെ പരിഗണിക്കാം.

ഇന്ത്യയില്‍ കൃഷി ചെയ്യുന്ന മറ്റ് സുഗന്ധ സസ്യങ്ങളേപ്പോലെ വര്‍ഷം മുഴുവനും ലഭ്യമാകുന്ന ഒരിനമാണ് മല്ലി. ഇത് ഉണങ്ങി പൊടിച്ചാണ് സാധാരണ ഉപയോഗിക്കുന്നത്. മല്ലിയുടെ പോഷകഘടകങ്ങളെ അപഗ്രഥിക്കുമ്പോള്‍ അതില്‍ 8 ശതമാനം നാരുകളും, 2.9 ശതമാനം കാല്‍സ്യവും അടങ്ങിയിട്ടുള്ളതായി കാണാം. അതിനാല്‍ തന്നെ മല്ലി ആരോഗ്യസമ്പുഷ്ടവുമാണ്. പോഷകങ്ങളുടെ മികച്ച ഒരു ഉറവിടമായാ​ണ് മല്ലിയെ പരിഗണിക്കുന്നത്. രോഗശമനത്തിനും മല്ലി ഫലപ്രദമാണ്. യൂറോപ്പിന്‍റെ പല ഭാഗങ്ങളിലും ആന്‍റി-ഡയബറ്റിക് അഥവാ പ്രമേഹ വിരുദ്ധ സസ്യമായി മല്ലിയെ പരിഗണിക്കുന്നു. മല്ലിയുടെ ചില പ്രധാന ആരോഗ്യഗുണങ്ങളാണ് ഇവിടെ പരിചയപ്പെടുത്തുന്നത്.

1. പ്രമേഹം

1. പ്രമേഹം

ലോകമെങ്ങും പ്രമേഹം വ്യാപകമായി പടര്‍‌ന്ന് പിടിക്കുന്ന കാഴ്ചയാണ് ഇപ്പോള്‍ കാണുന്നത്. അടിയന്തിരമായി ഇതിന് ഒരു പ്രതിവിധി കണ്ടെത്തേണ്ടതുണ്ട്. അക്കാര്യത്തില്‍ പ്രകൃതി കനിഞ്ഞ് നല്കിയ ഒരു ഔഷധമായി മല്ലിയെ കണക്കാക്കാം. മല്ലിയിലടങ്ങിയിരിക്കുന്ന ഘടകങ്ങള്‍ രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കാന്‍ സഹായിക്കുമെന്ന് പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്.

2. സാല്‍മൊണെല്ല പ്രതിരോധം

2. സാല്‍മൊണെല്ല പ്രതിരോധം

ദോഷകരമായ സാല്‍മൊണെല്ല ബാക്ടീരിയയെ ചെറുക്കാന്‍ മല്ലിക്ക് കഴിവുണ്ട്. സാല്‍മൊണല്ല ഭക്ഷണത്തിലൂടെ ബാധിക്കുന്ന ബാക്ടീരിയയാ​ണ്. ഇതിനെ തടയാന്‍ മല്ലിപ്പൊടി പോലുള്ള മസാലകള്‍ ചേര്‍ത്ത് ഭക്ഷണം തയ്യാറാക്കാം.

3. ഔഷധഗുണം

3. ഔഷധഗുണം

ഏറെ സസ്യപോഷകങ്ങളടങ്ങിയതാണ് മല്ലി. ലിനാലൂല്‍, ബോര്‍നിയോള്‍, കാര്‍വോണ്‍, എപിജെനിന്‍, കാംഫര്‍, തുടങ്ങിയ ഫൈറ്റോന്യൂട്രിയന്‍റ്സ് അഥവാ സസ്യപോഷകങ്ങളാല്‍ മല്ലി സമ്പന്നമാണ്.

4. മുഖക്കുരുവിന് വിട

4. മുഖക്കുരുവിന് വിട

മുഖക്കുരുവിന് ഫലപ്രദമായ പരിഹാരമാണ് മല്ലി. കൗമാരക്കാരുടെ പേടിസ്വപ്നമായ മുഖക്കുരുവിനെ തടയാന്‍ മല്ലിപ്പൊടിയും, മഞ്ഞള്‍പൊടിയും ചേര്‍ത്ത് ഉപയോഗിക്കുകയോ, അല്ലെങ്കില്‍ മല്ലി സത്ത് ഉപയോഗിക്കുകയോ ചെയ്താല്‍ മതി.

5. കൊളസ്ട്രോള്‍

5. കൊളസ്ട്രോള്‍

മല്ലിയുടെ ഒരു പ്രമുഖ സവിശേഷതയായി കൊളസ്ട്രോളിനെതിരായ പ്രവര്‍ത്തനത്തെ പരിഗണിക്കാം. പൊടിരൂപത്തില്‍ മല്ലി കഴിക്കുന്നത് ശരീരത്തിലെ ചീത്ത കൊളസ്ട്രോള്‍ കുറയ്ക്കാനും, നല്ല കൊളസ്ട്രോള്‍ വര്‍ദ്ധിക്കാനും സഹായിക്കുമെന്ന് പഠനങ്ങള്‍ പറയുന്നു.

6. പകര്‍ച്ചവ്യാധികള്‍

6. പകര്‍ച്ചവ്യാധികള്‍

ആളുകളിലേക്ക് എളുപ്പം പടരുന്ന വസൂരി പോലുള്ള രോഗങ്ങള്‍ക്ക് പ്രതിവിധിയായി മല്ലി ഉപയോഗിക്കാം. അണുക്കളെ കൊല്ലാനുള്ള മല്ലിപ്പൊടിയുടെ കഴിവ് ഇത്തരം പകര്‍ച്ചവ്യാധികളെ തടയാന്‍ സഹായിക്കും.

7. ആര്‍ത്തവ പ്രശ്നങ്ങള്‍

7. ആര്‍ത്തവ പ്രശ്നങ്ങള്‍

സുഗന്ധവ്യഞ്ജനങ്ങളില്‍ ആരോഗ്യപ്രദമായ ഏറെ അനുകൂല ഘടകങ്ങള്‍ അടങ്ങിയിരിക്കുന്നു. മല്ലിയുടെ ഇത്തരത്തിലുള്ള കഴിവുകളിലൊന്നാണ് ആര്‍ത്തവ പ്രശ്നങ്ങളുടെ പരിഹാരം. ആര്‍ത്തവ സമയത്തെ അമിതമായ രക്തസ്രാവം തടയാന്‍ ചൂടുവെള്ളത്തില്‍ മല്ലിപ്പൊടി ചേര്‍ത്ത് കഴിക്കുകയോ, മല്ലി നേരിട്ട് ചൂട് വെള്ളത്തില്‍ ചേര്‍ത്ത് കഴിക്കുകയോ ചെയ്താല്‍ മതി.

8.പ്രതിരോധം

8.പ്രതിരോധം

മല്ലി ഇലയോ, പൊടിയോ, മല്ലി അതേ രൂപത്തിലോ എന്നുവേണ്ട ഏത് തരത്തിലായാലും അവയില്‍ ആന്‍റി ഓക്സിഡന്‍റുകള്‍ അടങ്ങിയിട്ടുണ്ട്. ഇവ ശരീരത്തിലെ ദോഷകാരികളായ സ്വതന്ത്ര മൂലകങ്ങളെ തുരത്താന്‍ കഴിവുള്ളതാണ്. മല്ലി അതിന്‍റെ എല്ലാ രൂപങ്ങളിലും ഒരുമിച്ച് ഉപയോഗിച്ചാല്‍ അത് ഏറെ ഫലപ്രദമാകും.

Read more about: food ഭക്ഷണം
English summary

corriander powder healthy sides

Like other spices that grow in our country, coriander is also a spice that is available all round the year. The fruit of the plant is dried and used as spice. The dried fruit can also be powdered and consumed.
Story first published: Monday, November 25, 2013, 15:47 [IST]
X
Desktop Bottom Promotion