For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

രാത്രിയില്‍ ഒഴിവാക്കേണ്ട ഭക്ഷണങ്ങള്‍

|

നല്ല ഭക്ഷണം ആരോഗ്യത്തിന് ഏറെ പ്രധാനമാണ്. ഇതുപോലെത്തെന്നെ കഴിയ്ക്കുന്ന ഭക്ഷണത്തിന് കൃത്യമായ സമയവും അളവും വേണം.

ഉദാഹരണത്തിന് ബ്രേക്ഫാസ്റ്റ് നല്ലപോലെ കഴിയ്ക്കണമെന്നു പറയും. ഇതുപോലെ അത്താഴം അധികം കഴിയ്ക്കരുതെന്നും. ഇതെല്ലാം ആരോഗ്യത്തിന് നല്ല ശീലങ്ങളാണ്.

രാത്രിയിലെ ഭക്ഷണത്തിന്റെ കാര്യത്തില്‍ പ്രത്യേക ശ്രദ്ധ വേണം. അധികം ഭക്ഷണം കഴിയ്ക്കരുതെന്നു മാത്രമല്ല, കൊഴുപ്പടങ്ങിയ ഭക്ഷണങ്ങള്‍ അധികം കഴിയ്ക്കുകയുമരുത്. ഇത് ദഹനത്തിന് ബുദ്ധിമുട്ടുണ്ടാക്കും. ഗ്യാസ്, അസിഡിറ്റി തുടങ്ങിയ പ്രശ്‌നങ്ങള്‍, തടി കൂടുക, നല്ല ഉറക്കം ലഭിയ്ക്കാതിരിയ്ക്കുക തുടങ്ങിയ പ്രശ്‌നങ്ങളും ഉണ്ടാകും.

രാത്രിയില്‍ നിര്‍ബന്ധമായും ഒഴിവാക്കിയിരിയ്‌ക്കേണ്ട ചില ഭക്ഷണങ്ങളുണ്ട്. ഇവയെക്കുറിച്ച് അറിഞ്ഞിരിയ്ക്കൂ,

പാസ്ത

പാസ്ത

പാസ്ത കലോറി ധാരാളം അടങ്ങിയ ഒരു ഭക്ഷണവസ്തുവാണ്. രാത്രിയില്‍ നിര്‍ബന്ധമായും ഒഴിവാക്കേണ്ട ഒരു ഭക്ഷണവസ്തു.

ബിരിയാണി

ബിരിയാണി

ബിരിയാണി പോലുള്ള ഭക്ഷണങ്ങള്‍ രാത്രിയില്‍ ഒഴിവാക്കുന്നതാണ് നല്ലത്. ഇത് ദഹനത്തിന് ബുദ്ധിമുട്ടുണ്ടാക്കുന്ന ഭക്ഷണമാണ്.

ഐസ്‌ക്രീം

ഐസ്‌ക്രീം

രാത്രിയില്‍ ഒഴിവാക്കേണ്ട മറ്റൊരു ഭക്ഷണമാണ് ഐസ്‌ക്രീം. ഒരു സ്‌കൂപ് ഐസ്‌ക്രീമില്‍ 150 കലോറി അടങ്ങിയിട്ടുണ്ട്.

മിഠായി

മിഠായി

മിഠായികളും രാത്രി ഒഴിവാക്കേണ്ടവ തന്നെ. ഇത് രക്തത്തിലെ പഞ്ചസാരയുടെ അളവ് ക്രമാതീതമായി ഉയര്‍ത്താന്‍ ഇട വരുത്തും. ഉറക്കത്തിനു പ്രശ്‌നമുണ്ടാക്കും. തടി കൂട്ടുകയും ചെയ്യും.

 പിസ

പിസ

പലരും രാത്രിയില്‍ തെരഞ്ഞെടുക്കുന്ന ഒരു ഭക്ഷണമാണ് പിസ. ഇതിലും ധാരാളം കൊഴുപ്പടങ്ങിയിട്ടുണ്ട്.

മാട്ടിറച്ചി

മാട്ടിറച്ചി

മാട്ടിറച്ചിയും രാത്രിയില്‍ ഒഴിവാക്കേണ്ട ഒരു ഭക്ഷണം തന്നെ. ഇതിലും കൂടിയ തോതില്‍ കൊഴുപ്പടങ്ങിയിട്ടുണ്ട്.

ചോക്ലേറ്റ്

ചോക്ലേറ്റ്

രാത്രിയില്‍ ചോക്ലേറ്റ് ഒഴിവാക്കുന്നതാണ് ബുദ്ധി. ഡാര്‍ക് ചോക്ലേറ്റ് വേണമെങ്കിലാവാം. ഇത് ഒരു പരിധി വരെ ഉറക്കത്തിന് സഹായിക്കും.

മദ്യം

മദ്യം

മദ്യവും രാത്രിയില്‍ ഒഴിവാക്കേണ്ട ഒന്നു തന്നെ. ഇതും തടി കൂടുവാന്‍ ഇട വരുത്തുന്ന ഒന്നാണ്.

ബര്‍ഗര്‍

ബര്‍ഗര്‍

ഒരു ബര്‍ഗറില്‍ 200 കലോറി അടങ്ങിയിട്ടുണ്ടെന്നാണ് പറയുക. രാത്രിയില്‍ ബര്‍ഗര്‍ ഒഴിവാക്കേണ്ടുന്ന ഒരു കാരണവും ഇതു തന്നെ.

ചില്ലിസോസ്

ചില്ലിസോസ്

ചില്ലിസോസ് രാത്രിയില്‍ ഒഴിവാക്കേണ്ട മറ്റൊരു ഭക്ഷണമാണ്. ഇതിലെ കാര്‍ബോഹൈഡ്രേറ്റുകള്‍ വളരെ പതുക്കെ മാത്രമെ ദഹിയ്ക്കുകയുള്ളൂ.

ചിപ്‌സ്

ചിപ്‌സ്

ചിപ്‌സ് രാത്രിയില്‍ ഒഴിവാക്കുക. ഇത് തടി കൂട്ടുവാന്‍ ഇടയാക്കുന്ന ഒന്നാണ്.

വറുത്ത ഉരുളക്കിഴങ്ങ്

വറുത്ത ഉരുളക്കിഴങ്ങ്

വറുത്ത ഉരുളക്കിഴങ്ങും രാത്രിയില്‍ ഒഴിവാക്കേണ്ട ഭക്ഷണം തന്നെ. ഉരുളക്കിഴങ്ങ് പുഴുങ്ങിയോ ബേക്ക് ചെയതോ കഴിയ്ക്കാം.

സോഡ

സോഡ

സോഡയും രാത്രിയില്‍ ഒഴിവാക്കേണ്ടുന്ന ഒരു ഭക്ഷണം തന്നെ. ഇതിലെ പഞ്ചസാരയും കൊഴുപ്പുമെല്ലാം ദഹനപ്രശ്‌നങ്ങള്‍ മാത്രമല്ല തടി കൂട്ടാനും ഇട വരുത്തും.

പേസ്ട്രി

പേസ്ട്രി

പേസ്ട്രി പലര്‍ക്കും ഇഷ്ടമുള്ള ഒരു ഭക്ഷണവസ്തുവാണ്. എന്നാല്‍ ഇതിലും ധാരാളം കൊഴുപ്പടങ്ങിയിട്ടുണ്ട്. ഇതും രാത്രിയില്‍ ഒഴിവാക്കുക തന്നെ വേണം.

ബട്ടര്‍

ബട്ടര്‍

ബട്ടര്‍ ആരോഗ്യത്തിന നന്നെങ്കിലും രാത്രിയില്‍ ഇത് ഒഴിവാക്കുന്നതാണ് നല്ലത്. ഒരു ചെറിയ ക്യൂബ് ബട്ടറില്‍ 125 കലോറിയേക്കാള്‍ അധികം അടങ്ങിയിട്ടുണ്ടെന്നാണ് പറയുക.

English summary

Calorie Foods To Avoid At Night

Experts say that one should go easy on what you consume at night as you are not performing any exercise which will help cut the fat. Therefore, Boldsky has helped you out with some of the foods you should never eat at night. These foods which have been stated here below should never be consumed late at night., They are very rich in calories which will add to weight gain and much more problems too. Take a look at these foods you should avoid at night.
 
 
Story first published: Tuesday, December 10, 2013, 11:19 [IST]
X
Desktop Bottom Promotion