For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കാല്‍സ്യം സ്പ്ലിമെന്റുകള്‍ പുരുഷന്മാര്‍ക്ക് ദോഷം

|

കാല്‍സ്യം എല്ലുകളുടേയും പല്ലുകളുടേയും ആരോഗ്യത്തിന് വളരെ പ്രധാനമാണ്. സ്ത്രീകളുടെ കാര്യത്തില്‍ പ്രത്യേകിച്ചും. കാരണം മെനോപോസ് പോലുള്ള സന്ദര്‍ഭങ്ങളില്‍ എല്ലുതേയ്മാനം പോലുള്ള അസുഖങ്ങള്‍ വരാന്‍ സാധ്യത കൂടുതലാണെന്നതാണു കാരണം.

കാല്‍സ്യം സമ്പുഷ്ടമായ ധാരാളം ഭക്ഷണങ്ങളുണ്ട്. പാല്‍, മുട്ട തുടങ്ങിയവ ഇവയില്‍ ചിലതു മാത്രം.

Vitamin

ഭക്ഷണത്തില്‍ നിന്നുള്ള കാല്‍സ്യം പോരാതെ വരുമ്പോള്‍ കാല്‍സ്യം സപ്ലിമെന്റുകള്‍ പലരും ഉപയോഗിക്കാറുണ്ട്. ചില സന്ദര്‍ഭങ്ങളില്‍ ഡോക്ടര്‍മാര്‍ തന്നെ കാല്‍സ്യം സപ്ലിമെന്റകള്‍ നിര്‍ദേശിക്കാറുമുണ്ട്.

എന്നാല്‍ ഇത്തരം കാല്‍സ്യം സപ്ലിമെന്റുകള്‍ പുരുഷന്മാര്‍ ഉപയോഗിക്കുന്നതു നല്ലതല്ലെന്നാണ് പഠനങ്ങള്‍ കാണിയ്ക്കുന്നത്. ഇത് പുരുഷന്മാരില്‍ ഹൃദ്രോഗസാധ്യത വര്‍ദ്ധിപ്പിക്കുന്നു. ദിവസം 1000 മില്ലീഗ്രാം കാല്‍സ്യം സപ്ലിമെന്റുകളില്‍ കൂടുതല്‍ കഴിയ്ക്കുന്ന പുരുഷന്മാരില്‍ ഹൃദ്രോഗസംബന്ധമായ രോഗങ്ങള്‍ 20 ശതമാനം അധികമുണ്ടാകാന്‍ സാധ്യതയുണ്ടെന്നാണ് പഠനഫലങ്ങള്‍.

കാല്‍സ്യം സപ്ലിമെന്റുകള്‍ പുരുഷന്മാരില്‍ പ്രോസ്‌റ്റേറ്റ് ക്യാന്‍സര്‍ സാധ്യത വര്‍ദ്ധിപ്പിക്കുവാനും സാധ്യതയുണ്ട്.

ഇതിനു പുറമെ കിഡ്‌നി സ്റ്റോണ്‍, രക്തക്കുഴലുകള്‍ ചുരുങ്ങുക തുടങ്ങിയ പ്രശ്‌നങ്ങള്‍ക്കും പുരുഷന്മാരില്‍ കാല്‍സ്യം സപ്ലിമെന്റുകളുടെ ഉപയോഗം വഴിയൊരുക്കും.

തികച്ചും സ്വാഭാവിക വഴികളിലൂടെ കാല്‍സ്യത്തിന്റെ അളവു വര്‍ദ്ധിപ്പിക്കുകയാണ് ഏറ്റവും നല്ലത്. പാല്‍, മുട്ട, കൂണ്‍, സോയ, മത്സ്യം തുടങ്ങിയവ കാല്‍സ്യത്തിന്റെ ഉറവിടമാണ്.

ശരീരത്തിന്റെ കാല്‍സ്യം ആഗിരണം ചെയ്യാനുള്ള കഴിവിനെ വര്‍ദ്ധിപ്പിക്കാന്‍ വൈറ്റമിന്‍ ഡി അത്യാവശ്യമാണ്. സൂര്യപ്രകാശമേല്‍ക്കുന്നതുള്‍പ്പെടെയുള്ള വഴികള്‍ ഇതിനു സഹായിക്കും.

Read more about: food ഭക്ഷണം
English summary

Calcium, Women, Men, Kidney Stone, Food, കാല്‍സ്യം, പുരുഷന്‍, സ്ത്രീ, ഓസ്റ്റിയോപെറോസിസ്, കിഡ്‌നി സ്‌റ്റോണ്‍, ഭക്ഷണം

Calcium is essential for growth of bones and teeth, but calcium supplements are not that much beneficial, but harmful too,
X
Desktop Bottom Promotion